
നിന്നെ നിന്റെ കെട്ടിയോൾ ഇക്കൂസെന്നാണോ വിളിക്കണേ ദുഷ്ടാ .. എന്നോടിത് വേണാരുന്നോടാ ചതിയാ നിനക്ക്...
കിച്ച എന്ന പേരു ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോളാ അവളെ ഓർമ്മ വന്നത്... ഒരിക്കൽ ചങ്ക് പറിച്ച് സ്നേഹിച്ചവളാ ചോദിക്കുന്നെ.. ഇതിനെന്തു മറുപടി കൊടുക്കും ഞാൻ ദൈവമെ
കിച്ചാ അത് പിന്നെ.. കെട്ടിയോൾ ആദ്യം എന്റെ പേരു കൂട്ടി ഇക്കാന്നാ വിളിക്കാറു.. അത് ബോറാണെന്ന് പറഞ്ഞ് അവൾ തന്നെ മാറ്റി ഇക്കൂസേന്ന് വിളിച്ചു.. പറഞ്ഞതാ അവളോടു അങ്ങനെ വിളിക്കണ്ടാന്ന്.. കാരണം ചോദിച്ചപ്പോ നീയെനിക്ക് തന്ന പേരാണതെന്ന് പറയാൻ പറ്റില്ലല്ലോ...
എന്തിനാടാ ഇങ്ങനെ ... നിന്നെയോ എനിക്ക് തന്നില്ല.. ഞാൻ തന്നതെങ്കിലും നിനക്ക് ബാക്കി വച്ചൂടാരുന്നോ....
ഞാനവളോട് പറഞ്ഞോളാം വിളിക്കണ്ടാന്ന്.. പോരെ
വേണ്ട ഞാൻ കാരണം ആ കൊച്ചിനെ സങ്കടപ്പെടുത്തണ്ട.. നഷ്ടങ്ങളെല്ലാം എനിക്ക് തന്നെ നിക്കട്ടെ....
കുറേ നാളു കൂടി വിളിച്ചത് ഇതിനാരുന്നോ ??
കണ്ടപ്പോ സഹിക്കാൻ പറ്റീല്ല.. നിന്റെ വായീന്ന് തന്നെ സത്യം അറിയണമല്ലോ.. അതോണ്ട് വിളിച്ചതാ..സുഖല്ലേ നിനക്കും അവൾക്കും ??
സുഖം .. എവിടെയായിരുന്നു ഇത്രനാൾ .. ഒരാളുമായും കോണ്ടാക്റ്റ് ഇല്ലന്നാണല്ലോ അറിഞ്ഞത്....
നീ പോയേൽ പിന്നെ ആരുമായും കോണ്ടാക്റ്റ് ഇല്ല..എല്ലാരുടേയും മുന്നി ഞാനാരുന്നല്ലോ തേപ്പുകാരി.. പക്ഷേ എല്ലാരുടെ മുന്നിലും ഒറ്റപ്പെടുത്തുമ്പോളും മാറ്റി നിർത്തുമ്പോളും നീ ഒരു കാര്യം ഓർക്കണമാരുന്നു.. ഞാൻ നിന്നെ ചതിച്ചിട്ടില്ലാന്ന്...
ആരുടെ മുന്നിൽ ഒറ്റപ്പെടുത്തി.. ആരു നിന്നെ മാറ്റി നിർത്തി ??
ചിന്തിച്ച് നോക്ക് അപ്പോ ഉത്തരം കിട്ടും..
ചിന്തിക്കാൻ ഒന്നൂല്ല.. ഞാനങ്ങനെ ചെയ്തിട്ടില്ല.. നീയെന്നെ തേച്ചിട്ട് പോയെന്ന് ഞാനാരൊടും പറഞ്ഞിട്ടൂല്ല
... അല്ലേലും പണ്ടേ നിനക്ക് ചെയ്ത കാര്യം സമ്മതിച്ച് തരാൻ വല്യ ബുദ്ധിമുട്ടാ.. ചെയ്താലും ഇല്ലെന്ന് പറഞ്ഞല്ലേ നിനക്ക് ശീലം.. ആഹ് നീയത് വിട്.. പറഞ്ഞിട്ട് ഒരു കാര്യോല്ല.. എന്റെ വായിലെ വെള്ളം വറ്റും എന്നല്ലാണ്ട്..
എന്നോടുള്ള വെറുപ്പ് നിനക്കീ ജന്മം തീരില്ല.. അല്ലേ
അത് നീ കൂട്ടിക്കൊണ്ട് ഇരിക്കുവല്ലേ... ചെയ്ത കാര്യം ചെയ്തെന്ന് സമ്മതിക്കാൻ പടിക്ക്.. അല്ലാതെ ന്യായീകരിക്കാൻ നിക്കല്ല വേണ്ടത്.... ആൺപിള്ളാർക്ക് ചേർന്ന പണിയല്ല നീയെന്നോട് ചെയ്തത്..
ഞാൻ നിന്നോട് എന്ത് ചെയ്തെന്നാടി.. നിന്റെ ശരീരം ഞാൻ ചീത്തയാക്കിയോ ??
ശരീരത്തേക്കാൾ വലുതാണു മനസ്സ്..മനസ്സിനു വേദനിച്ചാൽ ആ വേദന പോവാൻ വല്യ പാടാ ചെർക്കാ... അതിനിയും നിനക്കറീല്ലേ.. നിനക്കെങ്ങനെ അറിയാനാ.. വേദനിച്ചിട്ടില്ലല്ലോ ഇത് വരെ....
ഞാൻ ഒരു തെറ്റ് നിന്നോട് ചെയ്തു.. നിന്നെ കെട്ടുമെന്ന് വാക്ക് തന്നിട്ട് എനിക്ക് അത് ചെയ്യാൻ പറ്റീല്ല.. ആ ഒരു തെറ്റ് മാത്രം..
അല്ലാതെ നീയെന്നോട് ഒരു തെറ്റും ചെയ്തില്ല ??
എന്റെ അറിവിൽ ഇല്ല.. ഇനിയങ്ങനെ ഉണ്ടേൽ പറ നീ..
അറിഞ്ഞേ പറ്റൂ ??.
നീയൊരു തെറ്റും എന്നോട് ചെയ്തില്ല.??
ഒന്നൂടി ഓർത്ത് നോക്കിയെ..
മറന്നതാണെങ്കിലോ ??
നീയൊരു തെറ്റും എന്നോട് ചെയ്തില്ല.??
ഒന്നൂടി ഓർത്ത് നോക്കിയെ..
മറന്നതാണെങ്കിലോ ??
എനിക്ക് യാതൊരു ഡൗട്ടുമില്ല.. ഒരേയൊരു തെറ്റ് .. അത് നിന്നോട് പറഞ്ഞതുമാണു..
നീ എന്നെ സ്നേഹിച്ച സമയത്ത് തന്നെ വേറെ ഒരുത്തിയെ സ്നേഹിച്ച് ...അവളെ കാണാൻ പാതിരായ്ക്ക് അവൾ താമസിക്കുന്നിടത്ത് പോയപ്പോ നാട്ടുകാർ കണ്ട് ... നിന്നെയും അവളേയും കെട്ടിച്ച് വിട്ടത് നീയെന്നോടു ചെയ്ത തെറ്റല്ല എന്ന് നിനക്കിപ്പോളും പറയാൻ പറ്റണുണ്ടല്ലോടാ ശവമേ..
ഏഹ് .. നിന്നോടിതാരു പറഞ്ഞു.. അത് എന്റെ വീട്ടുകാർ കണ്ട് പിടിച്ച പെണ്ണാ .. അല്ലാണ്ട് നീ വിചാരിക്കണ പോലല്ല സത്യം
മിണ്ടാതെടാ.. മതി നിന്റെ കോപ്പിലെ അഭിനയം.. നീ കെട്ടുന്നേനു മുന്നെ എനിക്കെല്ലാം അറിയാം.. പിന്നെ നിന്നെ ഞാൻ വെറുതെ വിട്ടത്.. നീ കെട്ടിയത് ഒരു ഓർഫനേജ്ജിലെ കൊച്ചിനെ ആയോണ്ടാ.. അബദ്ധത്തിലാണേലും ആ കൊച്ചിനൊരു ജീവിതം കിട്ടുമല്ലോന്ന് ഓർത്തിട്ടാ.... ഉപ്പയും ഉമ്മയുല്ലാതെ വളർന്ന ആ കൊച്ചിനെ നിന്റെ ഉമ്മയും പെങളും പൊന്ന് പോലെ നോക്കുമെന്ന് നന്നായി അറിയുന്നെ കൊണ്ടാ...
കിച്ചാ നീയിതൊക്കെ എങ്ങനെ അറിഞ്ഞു ??
നിന്റെ വിവരമൊന്നൂല്ലാതായപ്പോ നിന്റെ പെങ്ങളുടെ ഫോണിൽ ഞാൻ വിളിച്ചതാ.. ഉമ്മയാ ഫോണെടുത്തെ.... അവനെ ഓർത്തിട്ട് വേണ്ട.. ആ പെണ്ണിനെ ഓർത്തിട്ടെങ്കിലും പ്രശ്നമുണ്ടാക്കല്ലേന്ന് പറഞ്ഞെന്റെ കാലു പിടിച്ച് മാപ്പ് പറഞ്ഞു നിന്റെ ഉമ്മ.. അന്ന് ഞാൻ വിട്ടതാ.. ഒരുപാട് കാലം നിന്നെ ഓർത്ത് കരഞ്ഞു.. കുറേക്കാലം എന്റെ വിധിയെ ഓർത്ത് കരഞ്ഞു.. എല്ലാം മറന്നതാ ഞാൻ.. അപ്പോളാ നിന്റെ ഫേസ്ബുക്കിൽ ഒന്ന് നോക്കിയെ.. ഓരോ പോസ്റ്റിലും ഇക്കൂസെന്നുള്ള വിളി കേട്ടപ്പോ സഹിച്ചില്ല.. ഒരിക്കൽ നിന്നെ അത്രയും സ്നേഹിച്ചതല്ലേ ഞാൻ...
ഒന്നും അറിഞ്ഞ് കൊണ്ടല്ല ടാ.. പറ്റിപ്പോയി.. ശപിക്കരുത്
നിന്നെ ഓർത്തിട്ട് വേണ്ടേടാ ശപിക്കാൻ... ഹാപ്പി ആയി ജീവിക്ക്.. അവളെ പൊന്ന് പോലെ സ്നേഹിക്ക്.. അവളെ വേദനിപ്പിക്കുമ്പോ എനിക്കുംകൂടി വേദനിക്കുമെന്ന് ഓർത്തോണം .. നിന്നെ മറക്കാൻ തീരുമാനിച്ചു ...മറന്നു.. വല്യ ചിന്തകൾക്കൊന്നും ഞാനിപ്പോ ടൈം കൊടുക്കാറില്ല.. ലൈഫിൽ കിട്ടുന്ന വല്യ പാടങ്ങളാ ഇതൊക്കെ.. ആരെയൊക്കെ സ്നേഹിക്കണം ആരെയൊക്കെ അകറ്റി നിർത്തണം എന്നൊക്കെ പടിച്ചു.. എനിക്ക് ദേഷ്യമൊന്നൂല്ല .. ആരോടും
ഒന്നും പറയാനില്ല എനിക്ക്.. മാപ്പ് എല്ലാത്തിനും..
നിന്റെ മാപ്പും കോപ്പുമൊന്നും എനിക്ക് വേണ്ട.. തല്ല് കൂടണമെന്ന് തോന്നുമ്പോ ഞാൻ നിന്നെ വിളിക്കണുണ്ട്..കേട്ടോടാ ഇക്കൂസേ...
✍🏼 Namsi Jaan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക