നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാക്ക

Image may contain: 2 people, closeup
രാവിലെ അടുക്കളയിലെ യുദ്ധം കഴിഞ്ഞ് കെട്ട്യോൻ ജോലിക്ക് പോയി കഴിഞ്ഞ ശേഷമാണ് മോനെ വിളിച്ചുണർത്തുന്നത്..... അവനെണീറ്റാ പിന്നെ അടുത്ത യുദ്ധം തുടങ്ങുകയായി...
എണീറ്റാലുടനെ കൊച്ചു ടി വി വെക്കണം. പല്ല് തേപ്പിക്കലും കുളിയും തിന്നാൻ കൊടുക്കലുമൊക്കെ കഴീമ്പഴേക്കും ഒരു അഞ്ച് കിലോമീറ്റർ ഞാൻ തലങ്ങും വിലങ്ങും ഓടീട്ടുണ്ടാവും...
കുളിച്ചൊരുങ്ങി വന്ന് അവനു യൂണിഫോം ഇട്ടു കൊടുക്കുമ്പോ കരടി മാമൻ കഥകൾ പറഞ്ഞു തുടങ്ങി..... ഒമ്പതു മണിയായി... കാക്കയുടെയും കുറുക്കന്റെയും കഥ.... അവനതു കാണാതെ വരില്ലെന്ന് വാശി....
ആ കഥ ഞാൻ പോവുമ്പോ പറഞ്ഞു തരാന്നും പറഞ്ഞു പിടിച്ചു വലിച്ചു പുറത്തിറക്കി വാതിലും പൂട്ടി ഇറങ്ങി.....
പോവുന്ന വഴി കക്കയുടെ കയ്യിലെ അപ്പം തട്ടിയെടുക്കാൻ കുറുക്കൻ കാക്കയോട് പാട്ടു പാടാൻ പറഞ്ഞതും ക്കാക്ക പാട്ടു പാടിയപ്പോ അപ്പം താഴെ വീണെന്നും അതെടുത്ത കുറുക്കൻ കാക്കയെ കളിയാക്കിയെന്നൊക്കെ പറഞ്ഞ് മണ്ടിക്കാക്കയാണെന്നും പറഞ്ഞ് അവസാനിപ്പിച്ചു.... മരത്തിന് മുകളിലിരുന്ന ഒരു കാക്കയെ നോക്കി അയ്യേ
"മണ്ടിക്കാക്ക " എന്നവൻ പറഞ്ഞതും കാക്ക കാ കാ കാ എന്ന് ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു...... തിരിച്ച് വരുമ്പോ ഇത്രേം നേരം ഓടിയ ക്ഷീണം തീർക്കാൻ പതുക്കെയാണ് വന്നത്.... ഇനീപ്പോ FB നോക്കി ഇരിക്കലല്ലാതെ വേറെ പണിയൊന്നൂല്ല.... രണ്ട് മൂന്ന് ഗ്രൂപ്പുകളിൽ ഒരോ പോസ്റ്റിട്ടിട്ടുണ്ട്.... അതിനാ രേലും ലൈക്കീട്ടുണ്ടാവുമോ കമന്റിട്ടുണ്ടാവുമോന്നൊക്കെ ആലോചിച്ചു വരുമ്പഴാ തലേലെന്തോ വീണത്.... അയ്യേ.... കാക്ക കാഷ്ഠം,,,,,
മുകളിലേക്ക് നോക്കിയപ്പോ ഒരു കൂട്ടം കാക്കകൾ എന്നെ ചാഞ്ഞും ചരിഞ്ഞും നോക്കി ഇരിക്കുന്നു.... കണ്ടിട്ട് എല്ലാവരെയും വിളിച്ച് കൂട്ടി യോഗം ചേർന്ന് തീരുമാനിച്ചതാണെന്ന് തോന്നുന്നു. " മണ്ടിക്കാക്ക " എന്ന് വിളിച്ചതിന്റെ പ്രതികാരം തീർക്കാൻ.........
ഞാൻ നാലുപാടും നോക്കി ആരേലും കണ്ടോന്നറിയണ്ടേ...... മ് മ് കണ്ടു.... ഒപ്പോസിറ്റ് ക്വോർട്ടേഴ്സിന്റെ മുമ്പിൽ രണ്ട് മൂന്ന് ബംഗാളികൾ നിക്കുന്നു.... അവരെന്നെ നോക്കി എന്തൊക്കെയോ പറയുന്നു... ചിരിക്കുന്നുമുണ്ട്... അവരുടെ ഭാഷ എനിക്കു മനസ്സിലാവാത്തോണ്ട് ഒരു റിലാക്ഷേഷനുണ്ട്....
തുടക്കാൻ വല്ല ഇലയും കിട്ടുമോന്നറിയാനായി ഞാൻ നാലുപാടും നോക്കി...കൊടി തൂവേം കുറച്ച് കുറ്റിച്ചെടികളുമല്ലാതെ വേറൊന്നും കാണാനില്ല.... അവിടിങ്ങനെ പരുങ്ങി നിക്കുമ്പോഴാ ഒരു കാറു വന്നു അടുത്തു സൈഡാക്കുന്നേ.... പേടിച്ച് ഞാൻ ഒന്നൂടെ അരികിലേക്ക് ചേർന്ന് നിന്നു.....
സിസ്റ്റർ....... ഈ വേങ്ങരക്ക് പോണ വഴി ഒന്ന് പറഞ്ഞ് തര്വോ....????? ഞാനയാളെ നോക്കി പതുക്കെ ഒന്ന് തലയാട്ടി.... ഇതെന്താ ഊമയാണോ എന്ന ഭാവത്തിൽ അയാളെന്നെയും നോക്കി..... എന്തെങ്കിലും വാ തുറന്ന് പറഞ്ഞാൽ നമ്മുടെ കാക്കയിട്ട മറ്റേത് ഒലിച്ചെറങ്ങി കണ്ണിലും മൂക്കിലുമൊക്കെ ആയാലോന്ന് വിചാരിച്ച് ഞാൻ കണ്ണ് മേലോട്ടാക്കി ഒന്ന് നോക്കി... പിന്നെ അയാളോട് പറഞ്ഞു,,,,,, ബ്രദർ ഈ വഴി നേരെ പോയാൽ പുതുപ്പറമ്പ് എത്തും. അവിടെത്തുമ്പോ രണ്ട് റോഡുണ്ട് അതിലൊന്ന് വേങ്ങര റോഡാണ്.. അതവിടെത്തുമ്പോ മനസ്സിലാവും..... അപ്പോഴാണെന്ന് തോന്നുന്നു അങ്ങേരു എന്റെ തലയിലെ നമ്മടെ കാക്കയിട്ടത് കണ്ടത്.. അയാളത് നോക്കി ഹി ഹി എന്നൊന്ന് ചിരിച്ച് വണ്ടി വിട്ട് പോയി.....
പിന്നെ ഒന്നും നോക്കീല.... ഞാൻ ഷാളിന്റെ തുമ്പ് പിടിച്ച് മുഖവും തലയുമൊക്കെ നന്നായിട്ടൊന്നു തുടച്ചു.... മുഖത്തായില്ലല്ലോ ല്ലേ????ന്ന് എന്നോട് തന്നെ പറഞ്ഞു വേഗത്തിൽ നടന്നു...
വഴിയിൽ നിന്ന് ഒന്നു രണ്ടു വട്ടം ഓക്കാനിച്ചു .
വീട്ടിലെത്തി ബാത്ത് റൂമിലേക്കാടിക്കേറി.. ബാത്ത് റൂമിലുണ്ടായിരുന്ന ഷാംമ്പൂവും ഒരു പിയേഴ്സ് സോപ്പും മുഴുവൻ തീരുന്നത് വരെ കുളിച്ചു... അതിനെടക്ക് വെള്ളം തീർന്നു... ഓടിപ്പോയി മോട്ടോറിട്ട് വന്ന് വീണ്ടും കുളിച്ചു.... ഒരു കാക്കക്ക് ഇത്രേം ഭീകരമായി പ്രതികരം ചെയ്യാൻ പറ്റൂന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്... എന്നാലുമെന്റെ കാക്കേ ഇത്തിരി പോന്ന നീ എന്നേ ഇത്രേം നാറ്റിച്ചില്ലേ....

By: 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot