അമ്പലമുറ്റം ആളൊഴിഞ്ഞ്
പിന്നെയും അരമണിക്കുർ
ആലിലക്കാറ്റേറ്റ് ഇരിപ്പ് ഒരു സുഖാണ്
ചിന്തകളെ കയറഴിച്ചു വിടാം ഇരുണ്ട
വെളിച്ചത്തിൽ പുൽപ്പരപ്പായി നോക്കെത്താതെ കിടക്കുന്ന പാടം
അവരു പോയി ഇഷ്ടം പോലെ മേഞ്ഞിട്ടു വരും കേൾവി നഷ്ടമായ സുഖ സമയം
പിന്നിലൂടെ രണ്ടു കൈകൾ
എന്നെ പുണർന്നുകൊണ്ട് എന്റ്റെ
പുറത്തേക്ക് വീണു
ഞെട്ടലിൽ തിരിയും മുമ്പ് പതിയെ
എന്റ്റെ മുഖമുരുമ്മി ആ സുന്ദരീ മുഖം
എനിക്കു വല്ലാത്ത വീർപ്പു മുട്ടൽ അനുഭവപ്പെട്ടു ഒരു പരിചയവുമില്ലാത്ത പെണ്ണ് പരസ്യമായി
എന്റ്റെ ചുമലിൽ മുറുകെ പുണർന്നിരിക്കുന്നു എനിക്കു പേടി തോന്നി .
അരണ്ട വെളിച്ചത്തിൽ മൂന്നു പേർ
മുന്നിലേക്കു വന്നു മാലാഖാമാരെപ്പോലെ വേഷമിട്ട
പെൺകുട്ടികൾ കൂടെ അവരുടെ പിതാവും അവരെന്നെ നോക്കി ചിരിക്കാൻ തുടങ്ങി
എന്റ്റെ വെപ്രാളം വർദ്ധിച്ചു ഞാൻ
വല്ലാതായി
അയാൾ പരിചയപ്പെടുത്തി
ഇതു മക്കൾ അതു ഭാര്യ
അപ്പോൾ സുന്ദരി എന്റ്റെ ചുമലിൽ
കിടന്നു പൊട്ടിച്ചിരിച്ചു
ഒരു വല്ലാത്ത ഊർജ്ജം അവരെ
ചൂഴ്ന്നു നിൽക്കും പോലെ തോന്നി
എന്റ്റെ ചെവിയിലേക്ക് അവൾ
മനോഹരമായ ഒരു ഗാനം മൂളാനാരംഭിച്ചു ഞാനതിൽ ലയിച്ചിരിക്കെ പെൺകുട്ടികൾ
നൃത്തം ചെയ്യാൻ തുടങ്ങി
പിന്നെ ഞാനോർക്കുമ്പോൾ
ആ സ്വപ്നം എന്നും ഒരു മനോഹര
ഗ്രാമ ദൃശ്യമായി അവശേഷിച്ചു
ടൗണിലേക്കു ജീവിതം പറിച്ചു നട്ടിട്ടു
ഏഴു വർഷം
മനസ്സിന്റ്റെ മടുപ്പു മാറ്റാനാണു
വൈകുന്നേരം ബസ്സിൽ കയറിയതും
അറിയാത്ത ഈ ഗ്രാമത്തിലേക്ക് ടിക്കറ്റെടുത്തതും
ഉത്സവ ലക്ഷണം കണ്ട അമ്പലത്തിന്റ്റഠുത്ത് വെറുതെ ഇറങ്ങി
ആൾക്കൂട്ടത്തിലലീഞ്ഞു
കളികളും കളിപ്പാട്ടക്കടകളും കടന്നു
നാഗസ്വര ശീലുകൾക്കൊപ്പം ലയിച്ച്
പുസ്തക സ്റ്റാളിലൂടെ വിരലോടിച്ചു
പതിയെ നടക്കുമ്പോഴാണ്
എതിർവശത്ത് ബോർഡ് കണ്ടത്
ചിത്രപ്രദർശനം
കാലുകൾ പതിയെ അങ്ങോട്ടു നീങ്ങി
പ്രകൃതിയുടെ ഒരു ചിത്രം പീന്നീട്
സ്ത്രീയുടെ വത്യസ്ത ഭാവതലങ്ങൾ
വിവരിച്ച ചിത്രങ്ങൾ
കണ്ടു നീങ്ങവെ മനസ്സ് വല്ലാതെ
കനം വയ്ക്കുന്നതറിഞ്ഞു കാലുകൾ
എന്തിനോ എന്നെ പിടിച്ചു നിറുത്തുംപോലെ പതിയെ ഓരോന്നായി കടന്നു ഒരെണ്ണം ബാക്കി നിൽക്കേ ചിത്രത്തിന്റ്റെ താഴം ചേർന്നൊഴുകുന്ന നേർത്ത കണ്ണീർപുഴ
എന്റ്റെ മിഴികളെ നിലം പറ്റെ ചേർത്തു
ഒരു സാരി തുമ്പുലയുന്നതാണ്
ചിന്തയിൽ നിന്ന് കണ്ണുകളെ ഉണർത്തിയത് മുഖമുയർത്തി നോക്കി
ചിരപരിചിതയെപ്പോലെ
അവൾ
ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
എന്റ്റെ ചിത്രങ്ങളാ
വരൂ
ജന്മാന്തര ബന്ധം പോലെ
അറിയാതെ ഞാൻ
അവൾക്കു പിന്നാലെ..........
By: VGV
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക