ഇലകൾ പച്ച ... പൂക്കൾ മഞ്ഞ എന്നല്ലേ ചുണ്ടുകളിൽ പാടിപ്പതിഞ്ഞത് ?
എന്നാൽ ഇവിടെ ഇലകൾ തന്നെ പച്ച, ഇലകൾ തന്നെ മഞ്ഞയും !!!
എന്തെന്നാൽ, നോക്കി നിൽക്കെ
ശരത്കാലം ( Autumn or Fall) ഇതാ ഇങ്ങെത്തുകയായി ഈ വെള്ളിയാഴ്ച (Sep 22).
ശരത്കാലം ( Autumn or Fall) ഇതാ ഇങ്ങെത്തുകയായി ഈ വെള്ളിയാഴ്ച (Sep 22).
ജേഴ്‌സി സിറ്റിയിൽ, ബഹുനിലക്കെട്ടിടങ്ങൾക്കും, ഹഡ്സൺ നദിക്കും ഇടയിൽ ആ കൊച്ചു പാർക്കിലെ ഈ മരം ആഴ്ചകൾക്കു മുമ്പേ ഒരുങ്ങിക്കഴിഞ്ഞുവോ ?
ഇലകൾ മിക്കവാറും പച്ചയിൽ നിന്നും മഞ്ഞയായി ക്കഴിഞ്ഞു. കുറച്ചു താഴെ പൊഴിഞ്ഞു വീണു കിടക്കുന്നുമുണ്ട്.
ഞാൻ ഇപ്ലോഴും ഗ്രീഷ്മം (summer) ആസ്വദിച്ചു കൊതി തീർന്നില്ല, കുഞ്ഞു മരമേ.
എത്ര വേഗമാണ് ഗ്രീഷ്മം കടന്നു പോയത് ?
ഋതു മാറ്റം അനിവാര്യമെന്നു അറിയാമെങ്കിലും, എന്തേ..എന്തേ നിനക്കിത്ര ധൃതി ?
നിങ്ങൾ ഇലകളിൽ ഇനിയും പലവിധ വർണങ്ങൾ വാരിയെറിയുന്ന ശരത്കാല സന്ധ്യകൾ എത്ര തന്നെ മനോഹരമെങ്കിലും അത്ര തന്നെ ഹ്രസ്വവുമാണെന്നു നിനക്കറിയില്ലേ ?
താമസിയാതെ ഓടിയെത്തുന്ന ദൈർഘ്യമേറിയ ശിശിരത്തിൽ ( winter, Nov 21 to മാർച്ച് 21 ), കൊടും ശൈത്യത്തിൽ, ഇല പൊഴിഞ്ഞു ഞരമ്പുകൾ മാത്രമായി, അസ്ഥി പഞ്ജരങ്ങളായി നീയും കൂട്ടരും മാറേണ്ടി വരുമെന്നത് മറന്നുവോ?
നിങ്ങളെ ആ നിലയിൽ കാണാൻ എന്റെ കണ്ണിനും മനസ്സിനുമില്ല താല്പര്യമേതും, എന്നറിയുക.
അത് കൊണ്ട്, കൊച്ചു മരമേ, അരുതരുതു സാഹസം... വേണ്ട ഈ ധൃതി !!!
ഉച്ചയൂണ് കഴിഞ്ഞുള്ള ചെറിയ നടത്ത ത്തിതിനിടയിൽ, നിന്റെ ഇത്തിരി തണലിൽ കുറച്ചു നേരം ഇരിക്കാനും, നിന്റെ ഇലകളിൽ മർമരമുതിർക്കുന്ന ചെറിയ കാറ്റിനെ ആസ്വദിക്കാനും ... കുറച്ചു നാൾ കൂടെ എന്നെയും കൂട്ടുകാരെയും അനുവദിക്കുക...
ഇത്രയും വേഗം നീ ഇല പൊഴിക്കാതിരിക്കുക.
Rajeevan Asokan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക