ഭ്രാന്തി
********
********
സ്നേഹത്തിന്റെ മഞ്ചാടി മണികൾ കാണിച്ചു തന്നത് നീയായിരുന്നു..
കളികൾക്കിടയിൽ കണ്ണുകെട്ടിയെന്നെ
കബളിപ്പിച്ചതും നീയായിരുന്നു..
കബളിപ്പിച്ചതും നീയായിരുന്നു..
ഭ്രാന്തിയെന്നു മുദ്രകുത്തിയവരിൽ ആദ്യത്തെ മുഖം നിന്റേതായിരുന്നു...
വെറുക്കപ്പെടേണ്ടവൾ എന്നു പറഞ്ഞു വിരൽ ചൂണ്ടിയതിൽ
ആദ്യത്തെ വിരൽ നിന്റേതായിരുന്നു...
ആദ്യത്തെ വിരൽ നിന്റേതായിരുന്നു...
ചങ്ങലകൾ തിരഞ്ഞു പോയവരിൽ ആദ്യത്തെ ചുവടും നിന്റേതായിരുന്നു...
ഇരുൾവീണ മുറിയിലെ കട്ടില കാലുമായി കാലിനെ കൊരുത്ത
ആദ്യത്തെ കൈകളും നിന്റേതായിരുന്നു...
ആദ്യത്തെ കൈകളും നിന്റേതായിരുന്നു...
ഒരു ചോദ്യം ഇന്നുമുള്ളിലായി ഉയരുന്നു,
സ്വപ്നങ്ങൾ നഷ്ടപ്പെട്ടു മനസ്സടർന്നവളോ ഭ്രാന്തി...?
സ്വപ്നങ്ങളെ വിഷമൂട്ടി നാട്യമാടി സ്നേഹത്തെ വഴിവാണിഭം നടത്തിയവരോ..?
സ്വപ്നങ്ങളെ വിഷമൂട്ടി നാട്യമാടി സ്നേഹത്തെ വഴിവാണിഭം നടത്തിയവരോ..?
ഭ്രാന്തിയായീടുന്നവൾ
ഓർമ്മകൾ വേരിറങ്ങുമ്പോൾ,
കാതോർക്കുമ്പോൾ കേൾക്കുന്നു പുലമ്പലുകൾ...
ഓർമ്മകൾ വേരിറങ്ങുമ്പോൾ,
കാതോർക്കുമ്പോൾ കേൾക്കുന്നു പുലമ്പലുകൾ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക