Slider

ചായം #തേച്ച #ചുണ്ടുകൾ (ചെറു കഥ )

0
#ചായം #തേച്ച #ചുണ്ടുകൾ (ചെറു കഥ )
*******************************
ഇറുകിയ വസ്ത്രവും ചുണ്ടിൽ ചായവും തേച്ചു ആരെയും മയക്കാൻ കഴിയുന്ന തന്റെ സ്റ്റാഫുകളെ കണ്ടപ്പോൾ വീട്ടിൽ മിനുക്കു പണികളില്ലാതെ ചുണ്ടിൽ ചായം തേക്കാത്ത സൗന്ദര്യം ക്ഷയിച്ച തന്റെ ഭാര്യയോടയാൾക്ക്‌ വെറുപ്പ് തോന്നി ...
ബിസിനസ്‌ ടൂർ എന്നും പറഞ്ഞു അയാൾ ഭാര്യയെ ഒഴിവാക്കി തന്റെ ഇഷ്ട സുന്ദരികളോടൊപ്പം നാടു മുഴുവൻ ചുറ്റിയപ്പോഴും തന്റെ പ്രിയതമനു ആപത്തൊന്നും വരുത്തരുതെ എന്ന് പൂജാ മുറിയിലിരുന്നു ചുണ്ടിൽ ചായം തേക്കാത്തവൾ പ്രാർത്ഥിച്ചിരുന്നത് അയാൾ കണ്ടില്ലെന്ന് നടിച്ചു .
ഒരു നാൾ ഇഷ്ട സുന്ദരികളിലാരോ തന്റെ സാമ്രാജ്യം തട്ടിയെടുത്തപ്പോൾ, വീട്ടിൽ മിനുക്കു പണികളില്ലാത്ത ചുണ്ടിൽ ചായം തേക്കാത്തവൾ തനിക്കൊപ്പം നിന്നപ്പോൾ ചായം തേച്ച ചുണ്ടുകളും ഇറുകിയ വസ്ത്രങ്ങളും അയാൾവെറുക്കാൻ തുടങ്ങി.......
_____________________
ഫർസാന .വി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo