സ്വന്തമായൊരു വീടെന്നതു എല്ലാരുടെയും പോലേ എന്റേം സ്വപ്നമാരുന്നു..
അങ്ങനെ കയ്യിലുള്ള കാശും സ്വപ്നങ്ങളും ചേർത്ത് ഞാനൊരു ബഡ്‌ജറ്റുണ്ടാക്കി വീട്ടിൽ സമർപ്പിച്ചു..
ഭാര്യ പണ്ടേ ഭരണകക്ഷിക്കൊപ്പം ആയതിനാൽ കൂടെ നിക്കുമെന്നറിയാമരുന്നു..
അയല്പക്കത്തുള്ള വീടുകളുടെ വലുപ്പവും അവർക്കിടയിൽ നമ്മുടെ തറവാടിന്റെ മഹിമയും ഉയർത്തിക്കാട്ടേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി ഉമ്മ ബഡ്ജറ്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടപ്പോൾ സ്വപ്നങ്ങൾ ഭാര്യയുടെ കഴുത്തിലെയും കൈകളിലെയും സ്വർണങ്ങളിലേക്കു നീണ്ടു..
അങ്ങനെ ഉമ്മയെ വരുതിയിലാക്കിയെന്നാശ്വസിക്കുമ്പോഴാണ്
പെങ്ങളുടെ രംഗപ്രവേശം..
പെങ്ങളുടെ രംഗപ്രവേശം..
ഭർതൃവീട്ടുകാർക്കിടയിൽ ആങ്ങളയുടെ വീടു ചൂണ്ടിക്കാണിക്കുമ്പോൾ ഒട്ടും മോശമാവാൻ പാടില്ലാന്നും ഇക്കാലത്തു സ്റ്റാറ്റസ് സിംബലാണ് വീടും മുറ്റത്തൊരു കാറുമെന്നും അവൾപറഞ്ഞപ്പോ ഒറ്റപ്പെങ്ങളല്ലേ വേദനിപ്പിക്കണ്ടാന്നു കരുതി ഞാൻ സ്വപ്നങ്ങളെ ബാങ്ക്‌ലോണിനു അപേക്ഷിക്കാൻ പ്രേരിപ്പിച്ചു..
അങ്ങനെ ഉണ്ടായിരുന്ന കാശും സ്വർണം വിറ്റും ബാങ്ക്‌ലോണെടുത്തും ഞാനൊരു വീടുണ്ടാക്കി..
വന്നവരൊക്കെ വീടിനെപ്പറ്റി പുകഴ്ത്തി സംസാരിച്ചപ്പോൾ ഞാനഭിമാനത്തോടെ തലയുയർത്തി നിന്നു..
പെങ്ങൾ ഭർതൃവീട്ടുകാരുടെ മുന്നിൽ ഷൈൻചെയുന്നതു കണ്ടപ്പൊൾ എനിക്കു വല്ലാതെ സന്തോഷം തോന്നി..
ഉമ്മ അയൽക്കാർക്കിടയിലെ താരമായി മാറി..
ഭാര്യ ചുറ്റിനും ഓടിനടന്നു എല്ലാവരെയും സ്വീകരിക്കുന്ന തിരക്കിലാണ്..
ഒടുവിൽ തിരക്കെല്ലാമൊഴിഞ്ഞു ഞങ്ങൾ തനിച്ചായി..
സ്വന്തമായൊരു വീടായി..
ഇനിയെന്തോന്ന് പേടിക്കാൻ..
സ്വസ്ഥമായി പെണ്ണുമ്പിള്ളേനേം
കെട്ടിപ്പിടിച്ചുറങ്ങണം..
ഭാഗ്യമുണ്ടെൽ ഒരു പുതിയ അതിഥിയെക്കൂടി കൊണ്ടുവരുന്ന കാര്യമാലോചിക്കണം..
ഇനിയെന്തോന്ന് പേടിക്കാൻ..
സ്വസ്ഥമായി പെണ്ണുമ്പിള്ളേനേം
കെട്ടിപ്പിടിച്ചുറങ്ങണം..
ഭാഗ്യമുണ്ടെൽ ഒരു പുതിയ അതിഥിയെക്കൂടി കൊണ്ടുവരുന്ന കാര്യമാലോചിക്കണം..
ആ സമയമുണ്ടല്ലോ വരട്ടെ..
പക്ഷേ ബാങ്കുകാർക്കു സമയമില്ലാരുന്നു..
അവർ കൃത്യമായി അറിയിപ്പുകൾ അയച്ചു തുടങ്ങി..
അവർ കൃത്യമായി അറിയിപ്പുകൾ അയച്ചു തുടങ്ങി..
ആദ്യമൊക്കെ സ്നേഹരൂപേണയും പിന്നെപിന്നെ ഭാഷ മാറുന്നതായും എനിക്കു തോന്നി..
അതോടെ ഉറക്കം കുറഞു..
പുതിയ അതിഥിയെ വേണ്ടെന്നു വെച്ചു..
പതിയെ ദേഷ്യമായി..
പൊട്ടിത്തെറികളായി..
പുതിയ അതിഥിയെ വേണ്ടെന്നു വെച്ചു..
പതിയെ ദേഷ്യമായി..
പൊട്ടിത്തെറികളായി..
കടത്തിന്റെ കാര്യംപറഞ്ഞപ്പോ പെങ്ങളും ഉമ്മയുമുൾപ്പെടെ എല്ലാവരും കൈമലർത്തി..
കാശില്ലാത്തോൻ എന്തിനാ വലിയ വീടെടുക്കാൻ പോയതെന്ന് ചിലർ മുറുമുറുത്തു..
സ്വർഗ്ഗമെന്നു തോന്നിയ വീടു നരകമായി തോന്നിത്തുടങ്ങി..
സ്വപ്നങ്ങളെ ബാങ്ക്‌ലോൺ വരിഞ്ഞു മുറുക്കിക്കെട്ടിയിരുന്നു..
വീട്ടാനാവാത്ത കടങ്ങൾ ഉറക്കം കെടുത്തിയപ്പോ ഞാനെന്റെ സ്വപ്നങ്ങളെ സ്ഥലക്കച്ചോടക്കാരന് കൂട്ടിക്കൊടുത്തു ഭാര്യയുമൊത്ത് വാടകവീട്ടിലേക്ക് മാറി..
പുറത്തൂന്നു നോക്കുന്നോർക്കു വലിയ നിറക്കാഴ്ചകളൊന്നുമാവില്ല ഈ വീടു..
പക്ഷേ ഞങ്ങൾക്കിതു സ്വർഗ്ഗമാണു..
സ്നേഹത്തിന്റെ നിറക്കൂട്ടുകളാൽ തീർത്ത സ്വർഗം.
സ്നേഹത്തിന്റെ നിറക്കൂട്ടുകളാൽ തീർത്ത സ്വർഗം.
Rayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക