ഗരുഡ വൈഡൂര്യം - 1
കൃഷ്ണപുരം ഗ്രാമം.. കുടിയേറ്റ ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും, ഹരിതാഭ ഭംഗിയും നിലനിൽക്കുന്ന അപൂർവം ഗ്രാമങ്ങളിൽ ഒന്ന്.. കൃഷ്ണപുരത്തിന്റെ ഒരു വശം സഹ്യ പർവ്വതങ്ങളും, മറുവശം ഭവാനിപ്പുഴയും.. അടുത്തകാലം വരെ പുഴ കടന്നു നഗരത്തിലേക്ക് പോകാൻ ആളുകൾ തോണിയാണ് ഉപയോഗിച്ചിരുന്നത്, പുഴക്ക് കുറുകെ പാലം വന്നിട്ട് അധിക കാലം ആയില്ല..
കൃഷ്ണപുരം ഗ്രാമത്തിന്റെ എല്ലാ ഐശ്യര്യവും അവിടുത്തെ പ്രസിദ്ധമായ ഇല്ലിമുറ്റം തറവാട് ആണെന്ന് അവിടുള്ളവരുടെ വിശ്വാസം. ഇല്ലിമുറ്റം തറവാട്ടിലെ മൂപ്പിൽ അദ്ദേഹവും ഇല്ലിമുറ്റത്തമ്മയുമാണ് അവരുടെ ആശ്രയം. ജ്യോതിഷം, മന്ത്രികം, വൈദ്ദ്യം എല്ലാത്തിലും ഇല്ലിമുറ്റത്തെ മൂപ്പിൽ അദ്ദേഹം വിദഗ്ധനാണ്.. ജപിച്ചു കൊടുക്കുന്ന പച്ചമരുന്നിൽ വഴങ്ങാത്ത ഒരസുഖവും കൃഷ്ണഗിരിയിൽ ആർക്കും വന്നിട്ടില്ല.. വിളിച്ചാൽ വിളിപ്പുറത്തുള്ള ഇല്ലിമുറ്റത്തമ്മയെ വണങ്ങിയാണ് കൃഷ്ണപുരം ഗ്രാമവാസികളുടെ ദിവസം ആരംഭിക്കുക.
കൃഷി ആണ് അവരുടെ പ്രധാന വരുമാന മാർഗം. ഗ്രാമത്തിലെ ചന്തയിൽ കൃഷിക്കാർ നേരിട്ട് വില്പന നടത്തുന്നു.. പുറമെ നിന്നനുള്ളവർക്കു ആ ചന്തയിൽ വച്ച് കർഷകരിൽ നിന്നും വിളവുകൾ നേരിട്ട് വാങ്ങാൻ സൗകര്യമുണ്ട്. ഇടനിലക്കാരില്ലാത്തതിനാൽ അവർക്കു നല്ല വില കിട്ടും.. എല്ലാം നോക്കി നടത്തുക മൂപ്പിൽ അദ്ദേഹം നേരിട്ടായിരിക്കും. ഇല്ലിമുറ്റം തറവാട്ടിലെ ഇപ്പോഴത്തെ മൂപ്പിൽ സ്വർണഗിരി തമ്പുരാൻ ആണ്.
അഞ്ചേക്കറോളും വരുന്ന ഇല്ലിമുറ്റം തറവാട്ടിൽ അരയേക്കറോളും സ്ഥലത്താണ് അവരുടെ നാഗക്കാവ് സ്ഥിതി ചെയ്യുന്നത്.നാഗക്കാവിന്റെ പഴമ എത്രയാണ് എന്ന് ആർക്കുമറിയില്ല.. ഭൂമി ഉണ്ടായ കാലം മുതൽക്കേ നിലനിൽക്കുന്നതാണ് ആ നാഗക്കാവ് എന്നാണ് അവരുടെ വിശ്വാസം. അസാധാരണമായ പല രഹസ്യങ്ങളും ഒളിച്ചിരിക്കുന്നതാണ് ആ നാഗക്കാവ്. അതിൽ പ്രധാനമാണ് അതിൽ മറഞ്ഞിരിക്കുന്ന ഗരുഡ വൈഡൂര്യം. ആകാശത്തു ഗരുഡനും, ഭൂമിയിൽ സാക്ഷാൽ വാസുകിയും കാവൽ നിൽക്കുന്ന ഏക നിധി ആണ് ഗരുഡ വൈഡൂര്യം., ഇല്ലിമുറ്റം തറവാടിന്റെ സർവ ഐശ്വര്യങ്ങൾക്കും കാരണ ഗരുഡ വൈഡൂര്യം ആണെന്ന് അവിടുള്ള കൊച്ചുള്ള കുട്ടികൾക്കുമറിയാം. ആ നാഗക്കാവിലെ ഔഷധ സസ്യങ്ങളാണ് അവരുടെ ഒറ്റമൂലി. നാഗരാജാവിന്റെ മനസ്സിൽ വിചാരിച്ചു മൂപ്പിൽ അദ്ദേഹം നൽകുന്ന ഏതു മരുന്നും ഫലിക്കും.
പണ്ട് ടിപ്പുവിന്റെ പടയോട്ട കാലത്തു ഈ ഗരുഡ വൈഡൂര്യം കണ്ടെടുക്കാൻ വളരെയധികം പരിശ്രമി ച്ചു. വടക്കു നിന്നും കൊണ്ടുവന്നവരെ കൊണ്ട് നാഗക്കാവ് കുഴിച്ചു മറിക്കാൻ തുടങ്ങിയപ്പോൾ ആകാശത്തു ഗരുഡന്മാർ വട്ടമിട്ടു വടക്കന്മാർ ഭയപ്പെട്ടു, കുതിരകൾ ഗ്രാമം വിട്ടോടി.. എവിടെ നിന്നൊക്കെയോ ഉണർന്നു വരുന്ന നാഗങ്ങൾ വടക്കൻമാരെ കൂട്ടമായി ആക്രമിച്ചു.. തെറ്റ് മനസ്സിലായ ടിപ്പു സമസ്താപരാധം പറഞ്ഞു കൃഷ്ണപുരിയിൽ നിന്നും
കാൽ നടയായി മടങ്ങി എന്നും, ആ ഗ്രാമത്തിലെ മുതിർന്നവർ പറയുന്നു.
പണ്ട് ടിപ്പുവിന്റെ പടയോട്ട കാലത്തു ഈ ഗരുഡ വൈഡൂര്യം കണ്ടെടുക്കാൻ വളരെയധികം പരിശ്രമി ച്ചു. വടക്കു നിന്നും കൊണ്ടുവന്നവരെ കൊണ്ട് നാഗക്കാവ് കുഴിച്ചു മറിക്കാൻ തുടങ്ങിയപ്പോൾ ആകാശത്തു ഗരുഡന്മാർ വട്ടമിട്ടു വടക്കന്മാർ ഭയപ്പെട്ടു, കുതിരകൾ ഗ്രാമം വിട്ടോടി.. എവിടെ നിന്നൊക്കെയോ ഉണർന്നു വരുന്ന നാഗങ്ങൾ വടക്കൻമാരെ കൂട്ടമായി ആക്രമിച്ചു.. തെറ്റ് മനസ്സിലായ ടിപ്പു സമസ്താപരാധം പറഞ്ഞു കൃഷ്ണപുരിയിൽ നിന്നും
കാൽ നടയായി മടങ്ങി എന്നും, ആ ഗ്രാമത്തിലെ മുതിർന്നവർ പറയുന്നു.
കൃഷ്ണഗിരിയുടെ ഇപ്പോഴത്തെ മൂപ്പിൽ അദ്ദേഹം സ്വർണഗിരിയുടെ ഏക മകനാണ് ഗിരിധർ. ഇല്ലിമുറ്റത്തെ അടുത്ത മൂപ്പിൽ ഗിരിധർ ആണ്.. അച്ഛനെ പോലെ തന്നെ സർവകലകളിലും വിദഗ്ധൻ, ഗ്രാമത്തിലെ എല്ലാവരുടെയും കണ്ണിനുണ്ണീ. ഒരു പരിത്യാഗി ആയി നാട് മുഴുവനും അലഞ്ഞു നടക്കുന്നു.. അതാണ് മൂപ്പീലിന്റെ ഏകദുഃഖം. മൂപ്പീലിനു ഒരു സഹോദരി സകുടുംബം അമേരിക്കയിൽ താമസം..എല്ലാ ഉത്സവങ്ങൾക്കും നാട്ടിൽ കുടുംബസമേതം വരുന്ന അംബികയും കുടുംബവുമാണ് മൂപ്പീലിനു ഏറ്റവും സഹായം..
മകര മാസത്തിലെ ആയില്യം നാളാണ് ഇല്ലിമുറ്റത്തമ്മക്ക് പുറന്നാൾ.. അതാണ് ഗ്രാമത്തിലെ ഉത്സവം..നടുമുഴുവനും അന്ന് ഇല്ലിമുറ്റത്തമ്മയുടെ സന്നിധിയിൽ ആയിരിക്കും,,ഉത്സവം കൊടിയേറി പത്താം നാൾ ആറാട്ട് അതാണ് നിയമം.. എവിടെ ആയിരുന്നാലും ഗിരിധർ ഉല്സവത്തിനെത്തും.. പിന്നെ അംബികയും കുടുംബവും.. അന്നാണ് ഇല്ലിമുറ്റം തറവാട് ചിരിച്ചു കാണുക..
ദേവി നീ കേട്ടോ.. മൂപ്പിൽഅദ്ദേഹം വളരെ സന്തോഷത്തോടെ ആണ് ഫോണിൽ കിട്ടിയ വാർത്ത പത്നിയോട് പറഞ്ഞത്..
ഇത്തവണ ഉത്സവത്തിന് പത്തു ദിവസം മുന്നേ അംബികയും മക്കളും ഇങ്ങോട്ടു വരുന്നെന്നു..ആ ദിവസം തന്നെ വരും എന്ന് ഗിരിയും അവരോടു പറഞ്ഞിരിക്കണൂ ..
അമ്മെ.. അവന്റെ മനസ്സ് മാറി ഈ തറവാട്ടിൽ ഒരു കുഞ്ഞിക്കാൽ കാണാൻ കഴിയണേ
ദേവിയുടെ മനസ്സിൽ ഈ ഒരാഗ്രഹം മാത്രമേ ഉള്ളൂ..
ദേവിയുടെ മനസ്സിൽ ഈ ഒരാഗ്രഹം മാത്രമേ ഉള്ളൂ..
നടക്കും ദേവീ.. ഒക്കെ നടക്കും.. ഇല്ലിമുറ്റത്തമ്മയും നാഗ ദൈവങ്ങളും എല്ലാം നടത്തി തരും.. പിന്നെ അംബികേടെ കൂടെ രണ്ടു മൂന്നു സായിപ്പന്മാരും ഉണ്ടത്രേ.. നമ്മടെ നാടിനെ പറ്റി എന്തൊക്കെയോ പഠിക്കാന വരവ്.. അമ്മെ.. മഹാമായേ,,
മൂപ്പിൽ അദ്ദേഹം ചുമലിലെ തോര്തെടുത്തു വീശി..ഉത്സവം ദാ ന്നു പറയുമ്പോ ആകും.. ഇനി എന്തൊക്കെയാ ചെയ്യാനുള്ളത്..
ഉത്സവകാലമാകുന്നു.. നാട്ടിലെ എല്ലാവരും ഉത്സവത്തിന് തയ്യാറെടുക്കുന്നു.. അകലേക്ക് കല്യാണം കഴിച്ചവരും.. പോയവരും. വന്നവരും ഒക്കെ വരും..
ഉത്സവകാര്യത്തിൽ ദേവിയുടെ ഹിതമറിയാൻ മൂപ്പിൽ രാവിലെ തന്നെ അമ്പലത്തിൽ ചെന്ന് തൊഴുതു പ്രാർത്ഥിച്ചു.. ആവനപാലകയിലിരുന്നു ദേവിയെ മനസ്സിൽ നല്ലവണ്ണം പ്രാർത്ഥിച്ചു.
. ഈരേഴു പതിനാലുലോകവും നിറഞ്ഞു നിൽക്കുന്ന ആദി പരാശക്തയായ സ്ത്രീ.. ശക്തിസ്വാഒരുപമായ അമ്മെ.. അടിയന് വഴി കാണിക്കണേ.. ലോകം മുഴുവനും സൗഖ്യമുണ്ടാകണേ,. മനുഷ്യനും പ്രകൃതിയും ഭിന്നരാകരുതേ,,
. ഈരേഴു പതിനാലുലോകവും നിറഞ്ഞു നിൽക്കുന്ന ആദി പരാശക്തയായ സ്ത്രീ.. ശക്തിസ്വാഒരുപമായ അമ്മെ.. അടിയന് വഴി കാണിക്കണേ.. ലോകം മുഴുവനും സൗഖ്യമുണ്ടാകണേ,. മനുഷ്യനും പ്രകൃതിയും ഭിന്നരാകരുതേ,,
കവടി വിതറി മൂപ്പിൽ അദ്ദേഹം ഗണിച്ചു നോക്കി.. ആരൂഡം തെളിയുന്നില്ല.. .. അമ്മെ.. പരീക്ഷണമാണല്ലോ...
സമസ്താപരാധവും ഏറ്റു പറഞ്ഞു കാവിനു ഏഴു വലം വച്ചു, കയ്യിലുണ്ടായിരുന്ന നാണയം നടക്കൽ വച്ചു.. നമസ്കരിച്ചു,, അമ്മെ . ദോഷങ്ങളെല്ലാം അകറ്റി സർവ്വമംഗളം വരുത്തനെ ,, മൂപ്പിൽ അദ്ദേഹം നിറകണ്ണുകളുമായി തൊഴുതു..
ഗ്രാമം മുഴുവനും അമ്പലത്തിലേക്കൊഴുകി. വന്നു.. എന്തോ ഒരു ദോഷം ഗ്രാമത്തിലെ വിഴുങ്ങുന്നു.. കാവിലമ്മയുടെ മുഖപ്രസാദം നഷ്ടപ്പെട്ടിരിക്കുന്നു.. മൂപ്പിൽ അദ്ദേഹത്തിന്റെ രാശിപലക മങ്ങുന്നു..
മൂപ്പിൽ അദ്ദേഹം ഒരു തവണ കൂടി രാശി വച്ചു.. ആരൂഡം തെളിഞ്ഞു.. ലഗ്നാൽ തെളിയുന്നത് ശനി മാത്രം.. തടസ്സങ്ങളും ദോഷങ്ങളും ഫലം. പുറമെ നിന്ന് വരുന്ന എന്തോ ഒരു അപകടം അദ്ദേഹം കണ്ടു...പക്ഷെ അപഹാരമായി വ്യാഴമുണ്ട്.. തടസ്സങ്ങൾ അകറ്റാനും ആരോ വരുന്നു..
ഭയക്കേണ്ട.. മൂപ്പിൽ അദ്ദേഹം എല്ലാവരോടും പറഞ്ഞു.. എല്ലാവരും ഭഗവതിയെ ഭജിച്ചോളൂ.. പരാശക്തിയേക്കാൾ വലിയ ആരുമില്ല.. മക്കളുടെ ഏറ്റവും വലിയ ശക്തിയാണ് 'അമ്മ.. ഏതാപത്തിലും തുണ.. 'അമ്മ തന്നെ ശരണം.. തടസ്സങ്ങൾ ഉണ്ടാകും.. പക്ഷെ 'അമ്മ അതെല്ലാം നീക്കിക്കോളും.. ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങട്ടെ ..
അങ്ങനെ കൃഷ്ണഗിരിയിൽ ഉത്സവക്കാലമായി.. അമേരിക്കയിൽ നിന്നും അംബികയും, മകൻ ആരവും, മകൾ ആർദ്രയും സുഹൃത്തുക്കളായ റോബർട്ട്, പയസ് എന്നിവരോടൊപ്പം നാട്ടിലേക്കു തിരിച്ചു..റോബെർട്ടും പയസും അതീന്ദ്രിയ ശക്തികളെ കുറിച്ച് പഠനം നടത്തുന്നവരാണ്. പ്രാക്ടിക്കൽ സയന്സും ഇന്ത്യൻ മിത്തോളജിയും അവരുടെ ഇഷ്ട വിഷയങ്ങളാണ്.. അതെ വരുന്ന മാസം 15 ഇല്ലിമുറ്റത്തമ്മയുടെ പുറന്നാളാണ്.. കൃഷ്ണപുരം ഗ്രാമത്തിന്റെ ആവേശം..
തുടരും .....
Vijay K

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക