Slider

മുത്തശ്ശിയും കുഞ്ഞുണ്ണിയും ( 2 )

0

മുത്തശ്ശിയും കുഞ്ഞുണ്ണിയും ( 2 )
●●●●●●●●●●●●●●●●●●●
മുത്തശ്ശി ..... ഞാൻ വന്നൂ.....
സ്കൂളിൽ നിന്നും വന്നയുടൻ കുഞ്ഞുണ്ണി മുത്തശ്ശിയുടെ അടുത്തേക്കോടി.
"എന്താ കുഞ്ഞൂ നേരുത്തെ മണി പന്ത്രണ്ടല്ലെ ആയുള്ളൂ..... "
കുഞ്ഞുണ്ണിക്ക് അൽഭുതമായി.
മുത്തശ്ശി വാച്ച് കെട്ടില്ല, റൂമിൽ ക്ലോക്കില്ല പിന്നെങ്ങനെ മുത്തശ്ശീ സമയം ഇത്ര കൃത്യമായി പറയുന്നത്.
"അതെങ്ങനാ മുത്തശ്ശി മുത്തശ്ശി ഈ കൃത്യസമയം പറയുന്നത്. "
"അതോ അതേ കുഞ്ഞൂ അതാണ് അനുഭവജ്ഞാനം "
"അനുഭവ ജ്ഞാനമോ അതെന്താ മുത്തശ്ശി "
"മേനേ ഇപ്പോഴല്ലെ ഈ ക്ലോക്കും, വാച്ചുമൊക്കെ എല്ലാർക്കും ആയത്. പണ്ടൊക്കെ ആൾക്കാർ ഒന്നുകിൽ റേഡിയോ കേട്ട് മനസിലാക്കും, അല്ലെങ്കിൽ സൂര്യനെ നോക്കിയും, നിഴൽ നോക്കിയും ഒക്കെയാ സമയം അറിഞ്ഞിരുന്നത്. മോനും മുത്തശ്ശിയുടെ അത്രേം വയസാകുമ്പോൾ അനുഭവജ്ഞാനം ഉണ്ടാകും ട്ടോ."
"എന്താ മുത്തശ്ശി റേഡിയോ എന്നു വച്ചാൽ, സമയം വിളിച്ചു പറയുന്ന യന്ത്രമെങ്ങാനും ആണോ.?"
" ഹ ഹ കുഞ്ഞൂ സമയം പറയുന്ന യന്ത്ര മൊന്നുമല്ല, മോൻ ടീ വി കാണാറില്ലെ
അതിൽ വാർത്തയും, സിനിമയും ,പാട്ടുകളും ഒക്കെ കാണാറില്ല പണ്ട് ടീവിയൊക്കെ വരുന്നതിന് മുൻപും, ടീ വി എല്ലായിടത്തും എത്തുന്നതിനു മുമ്പും ഒക്കെ റേഡിയോ ആയിരുന്നു. എല്ലാ വീട്ടിലും. അതിൽ വാർത്ത കേൾക്കാം, പാട്ടുകേൾക്കാം, സിനിമ കേൾക്കാം സമയം അറിയാം അങ്ങനെ ആയിരുന്നു. "
"സിനിമ കേൾക്കുകയോ അതെങ്ങനെ"
കുഞ്ഞൂ ടി വി യിൽ സിനിമ വച്ചിട്ട് നമ്മൾ ടീവിയുടെ പുറകിൽ ഇരുന്നാൽ സിനിമയിലെ ശബ്ദ്ദം മാത്രമല്ലേ കേൾക്കുക. റേഡിയോയിലും സിനിമയുടെ ശബ്ദം മാത്രം കേൾപ്പിക്കും, "ശബ്ദരേഖ " എന്നു പറയും അതിന് .
"മുത്തശ്ശി ഞാൻ അച്ഛനോട് പറയാം ഗൂഗിളിൽ റേഡിയോ കാണിച്ചു തരും അല്ലെ "
ശരിയാ മാറ്റങ്ങൾ ഒത്തിരി കണ്ട ഒരു തലമുറയാ മുത്തശ്ശിയുടേത്. എല്ലാം കാണാനുള്ള ഭാഗ്യം ഉണ്ടായി.
രാജ്യവും' രാജാവും, സ്വാതന്ത്ര്യവും, കമ്പ്യൂട്ടറും , റോബോട്ടും ഒക്കെ. ചന്ദ്രനേയും, സൂര്യനേയും ദൈവങ്ങളായും, നക്ഷത്രമായും, ഉപഗ്രഹമായും കണ്ട തലമുറ.
"ആട്ടെ മോനെന്താ ഇന്ന് നേരുത്തേ? "
"അതേ മുത്തശ്ശി ഞങ്ങളുടെ സ്കൂളിലെ ഒരു സാറ് മരിച്ചു....
എട്ടാം ക്ലാസിൽ പഠിപ്പിച്ചു കൊണ്ട് നിന്നപ്പോൾ പെട്ടന്ന് വീണു മരിച്ചൂന്നാ ടീച്ചർ പറഞ്ഞത്. അറ്റാക്ക് ആയിരുന്നൂന്ന്. സാറിന്റെ മോള് എന്റെ ക്ലാസിലാ .
എന്താ മുത്തശ്ശി ഈ അറ്റാക്ക് .
ആ സാറിനെ ആരാ ആക്രമിച്ചത്."
"മോനേ സാറിനെ ആരും ആക്രമിച്ചതല്ല.
ഹാർട്ട് അറ്റാക്ക് , നെഞ്ചുവേദന എന്ന് പറയും,
പണ്ടൊന്നും ഈ അറ്റാക്കൊന്നും അങ്ങനെ ഇല്ല കേട്ടോ..... വയസ്സായി മരിക്കുന്നവരാ കൂടുതലും."
ഹ്യദയത്തെക്കുറിച്ചൊക്കെ മോൻ വലുതായി പഠിച്ച് വല്യ ഡോക്ടർ ആകുമ്പോൾ മനസ്സിലാക്കും."
"ഡോക്ടറായാൽ ഇതൊക്കെ പഠിക്കാൻ പറ്റുമോ."
"പിന്നെ "
"പിന്നെന്താ മുത്തശ്ശി ഒരു പാട് ഡോക്ടർമാർ ഉണ്ടായിട്ട് ഈ അറ്റാക്ക് ഒക്കെ ഇല്ലാണ്ടാക്കാൻ പറ്റാത്തത്."
"അതേ കുഞ്ഞൂ ഡോക്ടർമാർ കൂടുതൽ ആയത് കൊണ്ടാ...
കൂടുതൽ പേർ പഠിച്ച് ഡോക്ടറായി അവർ സ്വന്തമായി ഹോസ്പിറ്റൽ തുടങ്ങി അപ്പോൾ അതെല്ലാം നടത്താൻ രോഗികൾ വേണ്ടേ.... അവർ തന്നെ രോഗങ്ങൾ ഉണ്ടാക്കി അവർ തന്നെ ചികിത്സിക്കും'
മുത്തശ്ശിടേ കാലത്തൊക്കെ ഒരു നാട്ടിൽ ഒരു ഡോക്ടറൊക്കെ ആയിരുന്നു ഉണ്ടായിരുന്നത്. "
"മനുഷ്യൻ ബുദ്ധിയും, വിവേകവും ,വിദ്യഭ്യാസവും കൂടിയപ്പോൾ അവനെ നിലക്ക് നിർത്താൻ , അവനെ കൊണ്ട് തന്നെ കൊടുത്ത രോഗം.
കുറേക്കാലം കൂടി കഴിയുമ്പോൾ മുത്തശ്ശിയേയും മുത്തശ്ശ നെയും ഒക്കെ ഗൂഗിളിൽ സെർച്ച് ചെയ്ത് കാണേണ്ടി വരും "
കുഞ്ഞുണ്ണീ..........
അമ്മയുടെ നീട്ടിയുള്ള വിളി കേട്ട് കുഞ്ഞു പുറത്തേക്കോടി.
NB: മനുഷ്യന് ബുദ്ധി കൂടി, സമ്പത്ത് കൂടി, വിവരവും വിവേകവും കൂടി, അനുഭവിക്കാൻ യോഗമില്ല, ആയുസ് കുറയുന്നു.
കണക്കും, കൂട്ടലും കിഴിക്കലുമൊക്കെയായി , അവൻ ചരിത്ര പുസ്തകത്തിന്റെ പേജുകൾ കൂട്ടി.
പക്ഷേ ആയുസിന്റെ കണക്കു പുസ്തകത്തിന്റെ പേജ് കുറയുന്നത് അവൻ അറിയുന്നില്ല.
മുത്തശ്ശിയും കുഞ്ഞുണ്ണിയും വീണ്ടും വരും
സ്വന്തം
എസ് .കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo