അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു.
പെട്ടെന്നു തീരുമാനിച്ച യാത്രയായതു കൊണ്ടാണ് റിസര്‍വ് പോലും ചെയ്യാതെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ കൊല്ലത്തു നിന്ന് കൊഴിക്കോട്ടേക്ക് സഞ്ചരിക്കാന്‍ നിര്‍ബന്ധിതനായത്. പ്ലാറ്റ് ഫോമില്‍ എത്തിയപ്പോഴേക്ക് അവിടം ഒരു ഉത്സവപ്പറമ്പു പോലെ ആള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു. ഞെട്ടലോടെയാണ് ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞത് അന്ന് വീക്കെന്‍റ് ആണെന്ന്. വീക്കെന്‍റില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുകയെന്നാല്‍ നരകം നേരിട്ടനുഭവിക്കുക എന്നതാണ്. ആകെ അരിശം പിടിച്ചിരിക്കുമ്പോഴാണ് ഒരു പയ്യന്‍ വന്ന് ചേട്ടാ എട്ടരക്കുള്ള ട്രയ്ന‍് പോയോന്ന് ചോയ്ച്ചത്. ട്രെയ്ന്‍ 15 മിനുട്ട് ലൈറ്റായിട്ടാണ് ഓടുന്നത് എന്ന സ്വാഭാവിക സത്യത്തെ ഞാന്‍ ആ പയ്യന് ബോധ്യപ്പെടുത്തിക്കൊടുത്തു. ഉടന്‍ തന്നെ അവന്‍ എന്‍റെ പിറകിലോട്ട് പോയി അപ്പോയാണ് ഞാന്‍ ആ പയ്യനേയും കൂടെയുള്ളവരേയും ശ്രദ്ധിക്കുന്നത്. 9 കുട്ടികളുണ്ട് അവര്‍ അതില്‍ 4 പെണ്‍കുട്ടികളും 5 ആണ്‍കുട്ടികളും. ഒറ്റനോട്ടത്തില്‍ അറിയാം കോളേജ് പിള്ളേരാണെന്നും വീക്കെന്‍റ് ആയതോണ്ട് നാട്ടിലേക്ക് തിരിച്ചു പോവുകയാണെന്നും. കാക്കക്കുട്ടില്‍ കല്ലിട്ടപ്പോലെ 9 പേരും നന്നായി കലപില സംസാരിക്കുന്നുണ്ട് ട്രെയ്ന്‍ ലേറ്റാവുന്നതിനനുസരിച്ച് ഇവരുടെ കലപില ശബ്ദം കൂടികൂടി വന്നു. ഒടുവില്‍ ട്രെയ്ന്‍ എത്തിയപ്പോള്‍ വളരെ വിദഗ്ദമായി ഞാന്‍ നുഴഞ്ഞുകയറി സീറ്റിനായ് പാഞ്ഞു ഭാഗ്യം വിന്‍റോസീറ്റ് തന്നെ കിട്ടി. എന്‍റെ തൊട്ടുപിറകെ ഈ പിള്ളേരും പാഞ്ഞെത്തി എന്‍റെ അടുത്തടുത്ത സീറ്റുകളില്‍ സ്ഥാനം പിടിച്ചു. എല്ലാവര്‍ക്കും സീറ്റി കിട്ടിയിരുന്നില്ല പക്ഷെ എറണാകുളം കഴിഞ്ഞപ്പോഴേക്ക് തൊട്ടടുത്ത സീറ്റുകളിലൊക്കെ ഇവര്‍ ഇടം പിടിച്ചിരുന്നു. പിന്നീടങ്ങോട്ട് അവരുടെ മണിക്കൂറുകളായിരുന്നു. ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വകഭേദമില്ലാതെ ആ യാത്ര അവര്‍ ആസ്വദിക്കുകയായിരുന്നു. സത്യത്തില്‍ ആ സൊഹൃദവലയം കണ്ടപ്പോള്‍ അസൂയതോന്നുന്നുണ്ടായിരുന്നു. എന്തു സ്നേഹമാണ് അവര്‍ക്കിടയില്‍ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. സാമാന്യം ബോറായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്ന ആ യാത്ര ഇവരുടെ സംസാരം കൊണ്ട് ആസ്വാദ്യകരമായി. ഏതാണ്ട് അവരുടെ പരസ്പര സംസാരത്തില്‍ നിന്ന് അവര്‍ സ്റ്റഡീലീവ് ആയിട്ട് ഒരു മാസം ലീവിന് നാട്ടിലേക്കു പോവാണെന്ന് മനസ്സിലാക്കിയെടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി യാത്രക്ഷീണം കൊണ്ടാവും തൊട്ടടുത്തിരുന്ന ബ്രോയുടെ തോളിലേക്ക് തലചായ്ച്ചു കിടന്നു. ഇത്തിരി നേരം കൂടി കഴിഞ്ഞപ്പോള്‍ അവന്‍റെ മടിയില്‍ അവളുടെ ബാഗ് വെച്ച് അവിടെ തലവെച്ചു കിടന്നു. ഓരോ സൗഹൃദ മുഹൂര്‍ത്തങ്ങളും ഞാന്‍ കൗതുകത്തോടെ നോക്കിക്കാണുകയായിരുന്നു. തൃശ്ശൂര്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ പോയി കുറച്ച് സ്നാക്സ് വാങ്ങിക്കൊണ്ടു വന്നു. പിന്നെ സ്നാക്സ് ഊട്ടല്‍ മത്സരമായിരുന്നു. ചങ്ക് ബ്രോകള്‍ സ്നാക്സ് ചങ്ക് സിസ്റ്റേര്‍സിന്‍റെ വായില്‍ വെച്ചു കൊടുക്കുന്നു അവര്‍ ഇങ്ങോട്ടും വെച്ചു കൊടുക്കുന്നു.. പക്ഷെ അരമണിക്കൂര്‍ കൂടി കടന്നു പോയിക്കാണും പതിയെ എല്ലാവരുടേയും മുഖം വിളരുന്നതും സന്തോഷത്തിനു പകരം വിഷാദം നിറയുന്നതും ഞാന്‍ നോക്കിക്കണ്ടു. എനിക്കു ആദ്യം കാര്യം എന്താണെന്നു മനസ്സിലായില്ല. പിന്നീട് അവരുടെ സംസാരം ശ്രദ്ധിച്ചപ്പോഴാണ് അവരില്‍ 5 പേര്‍(4 പെണ്‍കുട്ടികള്‍ 1 ആണ്‍കുട്ടി) ഷൊര്‍ണ്ണൂര്‍ ആണ് ഇറങ്ങേണ്ടത്. ഇനി ഒരു മാസം സ്റ്റണ്ടീ ലീവ് ആയതോണ്ട് കാണാന്‍ പറ്റില്ലല്ലോ അതിന്‍റെ വിഷമമാണ് എല്ലാവരുടേയും മുഖത്ത്. കോമഡി സിനിമയുടെ ക്ലൈമാക്സ് സെന്‍റീയാവുന്നത് പോലെ അവിടെ മൊത്തം വിഷാദം നിയലിച്ചു. ഷൊര്‍ണ്ണൂര്‍ അടുക്കും തൊറും അവരുടെ വിഷാദം ഇരട്ടിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു പെണ്‍കുട്ടിയുടെ കണ്ണുനീര്‍ ഇറ്റിവീണത് തുടര്‍ന്നങ്ങോട് കരച്ചിലായിരുന്നു നാലു പെണ്‍കുട്ടികളും. ബോയ്സിന്‍റെ സോറി ചങ്ക് ബ്രോകളുടെ മുഖത്തും വിഷാദം ഇരച്ചു കയറുന്നത് ഞാന്‍ നോക്കി കണ്ടു. പക്ഷെ അവര്‍ വിഷാദം അടക്കിപ്പിടിച്ച് പെങ്ങള്‍മാരെ ചേര്‍ത്തു പിടിച്ച് അവരെ ആശ്വസിപ്പിക്കുകയായിരുന്നു. ഒരു മാസം ഇതാന് പറയുമ്പോയേക്ക് തീരുമെന്ന് പറഞ്ഞ് ചിലര്‍ ചങ്ക് സിസ്റ്റേര്‍സിന്‍റെ കണ്ണീര്‍ ഒപ്പിയെടുക്കുന്നുമുണ്ട്. അവസാനം സ്റ്റേഷന്‍ എത്തിയപ്പോള്‍ എല്ലാവരും കൂടെ ഒരുമിച്ച് പുറത്തേക്ക്. ഷൊര്‍ണൂര്‍ പ്ലാറ്റ്ഫോം ആകെ കണ്ണീരണിഞ്ഞു ഇവരുടെ സൗഹൃദനിമിഷങ്ങള്‍ നോക്കിക്കണ്ട്. ഒടുവില്‍ ട്രൈയിന്‍ പോകുന്ന വരെ 5 പേരും പുറത്ത് ഇവരോട് സംസാരിച്ചു കൊണ്ടിരുന്നു. ട്രൈയിന്‍ കണ്ണില്‍ നിന്ന് മറയും വരെ അവരഞ്ചു പേരും പ്ലാറ്റ്ഫോമില്‍ നിന്ന് ഇവരെ നോക്കി കൈവീശുന്നുണ്ടായിരുന്നു. എന്തായാലും ഇത്തിരി കഴിഞ്ഞപ്പോള്‍ ഈ നാലു പേരും തിരിച്ചെത്തി എന്‍െ അടുത്തായി ഇരുന്നു. പക്ഷെ മുഖത്ത് നേരത്തെ കണ്ട വിഷാദ ഭാവം കാണുന്നില്ല. എല്ലാവരുടേയും മുഖത്ത് ചെറു പുഞ്ചിരി വിടര്‍ന്നിരിക്ക്ണുണ്ട്. ഞാന്‍ അത്ഭുതത്തോടെയാണ് അവരുടെ ആ ഭാവമാറ്റം നോക്കിക്കണ്ടത്. എന്തൊക്കെയൊ ചെറുതായിട്ട് അവര്‍ പരസ്പരം കുശുകുശുക്കുന്നുണ്ടായിരുന്നു. ഇത്തിരി കഴിഞ്ഞപ്പോള്‍ അവര്‍ അവരുടെ മുബൈല്‍ പുറത്തേക്കെടുത്തു ട്രെയിനില്‍ വെച്ച് അവരെത്ത ഫോട്ടോസ് സെല്ഫി ഒക്കെ ഒരുമിച്ച് നോക്കുന്നുണ്ട്. ഞാന്‍ ഒന്നു കൂടെ എന്‍റെ കാതൊന്നു കൂര്‍പ്പിച്ചു അവരെന്താവും പറയുന്നതെന്ന് കേള്‍ക്കാന്‍ അറിയാതെ വന്ന ഒരു ആകാംശയുടെ പുറത്ത്.. ആ ചങ്ക് ബ്രോകളുടെ സംസാരം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അവര്‍ ഇത്രനേരം തങ്ങളെ ബ്രോ എന്നു വിളിച്ച് പെങ്ങള്‍മാരുടെ നെഞ്ചളവും ഇടുപ്പളവും എടുക്കുന്ന തിരക്കിലായിരുന്നു. പെങ്ങള്‍ എന്നു വിളിച്ച അതേ നാവു കൊണ്ട് അവരെ ഇപ്പോള്‍ അവര്‍ വിളിക്കുന്നത് ഐറ്റം എന്നും ചരക്കെന്നും സാധനം എന്നൊക്കെയാണ്. കൂട്ടത്തില്‍ ഒരുത്തന്‍ തന്‍റെ മടിയില്‍ കിടന്ന പെണ്‍ക്കുട്ടിയുടെ നിശ്കളങ്കമായ സ്പര്‍ശനങ്ങളെ കുറിച്ച് അശ്ലീലമായി കൂട്ടുകാരെട് അയവിറക്കുകയായിരുന്നു. അവരോടുള്ള സംസാരത്തിനിടെ ഒരു പെണ്‍കുട്ടിയുടെ ശാള്‍ നെഞ്ചത്ത് നിന്ന് മാറിയത് പറയുകയായിരുന്നു ഒരുത്തന്‍ . ഒടുക്കം അവന്‍റെ ഒരു കമന്‍റും ....ആ കാഴ്ച്ച കണ്ടപ്പോള്‍ എന്‍റെ പൊന്നോ ചുറ്റുള്ളതൊന്നും കാണാന്‍ പറ്റീലാന്. പെങ്ങളെന്ന് വിളിച്ച് വെറും പെണ്ണായി കണ്ട് ഓരോ അവയവത്തിന്‍റേയും മുഴുപ്പും തുടിപ്പും പരസ്പരം വര്‍ണ്ണിച്ചു മത്സരിക്കുന്ന അവരെ കണ്ടപ്പോള്‍ പുച്ചവും അവരെ നാഴികക്ക് 30 വട്ടം ബ്രോയെന്ന് വിളിച്ച് കൂടെ ഇരുന്ന പെണ്‍കുട്ടികളോട് സഹതാപവും വന്നു മനസ്സില്‍. ചങ്ക്ബ്രോയെന്ന് സ്വയം പറഞ്ഞ് പെങ്ങള്മാരുടെ ബ്രായുടെ വള്ളിയുടെ നിറം ഓര്‍ത്തെടുത്ത് പറഞ്ഞ് നീലച്ച് ചിരിക്കുന്ന ചങ്ക് ബ്രോകള്‍.....എല്ലായിടത്തുമുണ്ട് എന്ന് ഞാന്‍ മനസ്സിലോര്‍ത്തു... പെട്ടെന്നാണ് ഒരുത്തന്‍റെ ഫോണ്‍ റിങ്ങ് ചെയ്തത്. അവന്‍ മറ്റുള്ളവരോട് പറയുന്നത് കേട്ടു ഐറ്റം നമ്പര്‍ 2 ആണെന്ന്. കോള്‍ അറ്റെന്‍റ് ചെയ്ത് അവന്‍ ചങ്ക് സിസ്റ്ററിനെ ആശ്വസിപ്പിക്കുന്നത് കണ്ട്കൊണ്ട് ഞാന്‍ ടോയ് ലെറ്റിലേക്ക് നടന്നു ആകെ മനം പിരട്ടുന്നുണ്ടായിരുന്നും എന്തൊക്കെയോ ചര്‍ദ്ദിക്കാനുള്ളത് പോലെ..................
അജ്മല്‍.സി.കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക