അരെ വാഹ് !
സ്വയമ്പൻ ചരക്കുകൾ തന്നെ...ഫ്രീക്കൻ സാമി55 വയസ്സ് പ്രായം ) പരികർമിയോട് ..ഡേയ് ഓരോ ദിവസോം അപ്ഡേറ്റ് ചെയ്യണമല്ലോടെയ് ..ഇല്ലെങ്കിൽ ലവളുമാർ എന്നെ ഉപേക്ഷിക്കും ..
ഇനി നമുക്ക് ചീമുട്ടയിൽ നിന്ന് ഉദ്ഭവിക്കുന്ന പതിതൻമാരുടെ (ഫ്രീക്കൻ സാമിമാരുടെ ) രോഗ ലക്ഷണങ്ങളിലേക്കു ഒന്ന് എത്തി നോക്കാം .
സ്ത്രീ സദസ്യർ കൂടുന്നു ..ബലേ ഭേഷ് ..സാമി സ്വന്തം ട്രേഡ് മാർക്ക് ആയ വൃത്തികെട്ട , ചീഞ്ഞു നാറിയ ചിരി ആദ്യം അങ്ങട് അലക്കുന്നു ..അടുത്ത നിമിഷം സ്വന്തം ഇരയിൽ കൊത്തിയെന്നറിഞ്ഞാൽ, വാക് വയറിളക്കം ആരംഭിക്കുന്നു ..ഇടക്കൊക്കെ തുപ്പലാമൃതം തെറിപ്പിച്ചില്ലെങ്കിലല്ലേ അദ്‌ഭുതമുള്ളു .testosteron ,adrenalin എന്നിവയുടെ അളവ് അനുവദനീയമായതിന്റെയും മുകളിൽ പോകുന്നു ..
കുറെ പെണ്ണുങ്ങളെ കയ്യിലെടുക്കുക , സ്വന്തം അതിർത്തി വരച്ചു, മേൽക്കോയ്മ സ്‌ഥാപിച്ചു , തള്ളക്കോഴി, കുഞ്ഞുങ്ങളെ ചിറകിനടിയിൽ സൂക്ഷിക്കുന്ന പോലെ പെണ്ണുങ്ങളെ ചേർത്ത് നിർത്തുക .
ഫ്രീക്കൻ സാമിമാരുടെ ഉത്ഭവം
ചെറുപ്പക്കാർ പയ്യന്മാരാണെൽ ജീവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടാണെന്നു പറയാം ..പക്ഷെ ന്യൂ ജെൻ സാമിടെ (പ്രായം കൊണ്ടല്ല ) കാര്യത്തിൽ ജീവശാസ്ത്രവും , മാനസിക വളർച്ചയും തമ്മിലുള്ള യോജിപ്പില്ലായ്മ ,ഒരു റിസ്ക് ഫാക്ടർ ആണ് . സാമിയെ പോലെ ചിലർ പെണ്ണുങ്ങളെ കയ്യിലെടുക്കാൻ teen age acrobatics വരെ സ്വായത്തമാക്കുന്നു .
കുറെ നാൾ കഴിയുമ്പോൾ ഇവന്മാരെ എല്ലാം ജനങ്ങൾ തല്ലിക്കൊന്നു, വംശ നാശം നേരിടുന്ന വിഭാഗത്തിലേക്ക് മാറ്റപ്പെടാൻ സാധ്യതയുണ്ട് .
കലിയുഗത്തിലെ കൃഷ്ണൻ -രാധമാരുടെ ചിറകിനടിയിൽ കൃഷ്ണൻ .സ്വന്തം കുസൃതിയും,തമാശയും ,ആവോളം സമയവും കൊടുത്തു കൊണ്ട് പെണ്ണുങ്ങളുടെ darling ആയി മാറുന്നു വിദ്വാൻ .
creative സാമി - രാത്രിയാവുമ്പോൾ ഇവന്മാർ കവികളാകുന്നു ..എങ്ങനെ ..കിടക്കപ്പായിൽ മൂത്രമൊഴിക്കും പോലെ..അടച്ചമർത്തപ്പെട്ട വികാരങ്ങളുടെ തുറന്നു വിടൽ .
ക്യാച്ച് ദിസ് ...ചില പെണ്ണുങ്ങൾക്ക് ആദ്യമായിട്ട് gift കിട്ടുന്നത് ഇത് പോലുള്ളവന്മാരുടെ അടുത്ത് നിന്നായിരിക്കും . അതോടെ എന്ത് ആവലാതി പറഞ്ഞു തോളിൽ ചെയ്യാൻ നിന്നുകൊടുക്കുന്ന പെണ്ണുങ്ങളുടെ godfather ആയി മാറുന്നവൻ .
Waiting for you - ചില പെണ്ണുങ്ങളുണ്ട് ഈ മെലോഡ്രാമ കൊണ്ടൊന്നും വീഴില്ല ..അവർക്കു സ്പെഷ്യൽ gift കൊടുക്കും .അത് കൊണ്ടും നടന്നില്ലെങ്കിൽ ...miss you ഒരു 10 ,000 തവണ അങ്ങടയക്കും.
തന്മയി ഭാവം പ്രകടമാക്കുന്ന സാമി -ഇവർ വളരെ സൂക്ഷിച്ചെ കരുക്കൾ നീക്കു .എന്തെങ്കിലും സംഭവ വികാസങ്ങൾ ഉണ്ടായാൽ ഇവന്മാർ tissue paper ആയെത്തും കണ്ണീരൊപ്പാൻ . ചില പെണ്ണുങ്ങളെയും, ആണുങ്ങളെയും ഒരേപോലെ കയ്യിലെടുക്കാൻ .
സൂക്ഷ്മ നിരീക്ഷകന്മാരയായ ഫ്രീക്കന്മാർ - ഇവർ കൂട്ടത്തിൽ ഒരാളെ പോലെ കറങ്ങി നടക്കും .പിന്നെ പതുക്കെ സ്വന്തം മൊബൈൽ നമ്പർ share ചെയ്യും, live chat-ൽ വരും . സ്വന്തം വിശ്വ രൂപം അങ്ങ് ദർശിപ്പിക്കും . ഇത് കണ്ടു വീഴാൻ കുറെ മന്ദബുദ്ധി പെണ്ണുങ്ങളും .
ഫ്രീക്കന്മാരുടെ ഫ്രീക്കൻ- ഇവന്മാർക്ക് കാണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയാണ് .ഇവന്മാരെ ജീവിതത്തതിൽ നിന്ന് പറിച്ചെറിയാൻ ചിലർക്ക് വല്യ പ്രയാസമാണ് .ഇവരാണ് Hutch Doggies .കുട വയറും, ചീഞ്ഞ ചിരിയും ,പുഴു കുത്തേറ്റ മുഖവുമുണ്ടേലും ഇവന്മാർക്ക് വല്യ കോൺഫിഡൻസ് ആണ് .കുറെ നാൾ കഴിയുമ്പോൾ ഇവന്മാർ പ്രേമ പൂജാരികളായി .മാറും
".phrendship request " ന്റെ ഒക്കെ കാലം പോയി .ഇപ്പൊ ഇവന്മാരുടെ കാലമാണ് .Intelligent Womanizers ..
സ്വന്തം "വിശുദ്ധ ആഗ്രഹങ്ങൾ" തുരുമ്പെടുത്തു പോവാതിരിക്കണമെങ്കിയിൽ, സമയമായി മാളോരേ , skill upgradation -നു .
സ്വന്തം "വിശുദ്ധ ആഗ്രഹങ്ങൾ" തുരുമ്പെടുത്തു പോവാതിരിക്കണമെങ്കിയിൽ, സമയമായി മാളോരേ , skill upgradation -നു .
ps - ഫ്രീക്കൻമാരുടെ കാര്യം പറഞ്ഞ കൂട്ടത്തിൽ ഫ്രീകിമാരെ മറന്നു .male population ആണല്ലോ കൂടുതൽ സാധ്യത സമൂഹത്തിലെ കുപ്പയിലേക്കു വലിച്ചെറിയപ്പെടാൻ ..Jokes Apart

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക