ഉസ്മാനിക്ക.
ആ പേരിലെന്തോ ആകർഷണം ഉള്ളതുപോലെ. അത് ചിലപ്പോൾ അങ്ങനെയാവും ചില പേരുകൾ നമ്മൾ കേൾക്കുമ്പോൾ തന്നെ മുൻപെങ്ങോയുള്ള പരിചിതനെ പോലെ തോന്നും. ഒരു കാന്തിക ശക്തി ഉള്ളതുപോലെ ആദ്യമായി ആ പേര് കേൾക്കുമ്പോൾ എനിക്ക് തോന്നിയത്.
പുതുതായൊരു കമ്പനിയെക്കു മാറിയ സമയം. റൂം കമ്പനി വകയാണ് അങ്ങനെ ഒരു ഓഫർ കിട്ടിയപ്പോൾ ഒന്നും ആലോചിക്കേണ്ടിവന്നില്ല കാരണം പുറത്തു താമസിക്കുമ്പോൾ ഇടയ്ക്കിടെ റൂം മാറേണ്ടിവരും. ഒരു സ്ഥലത്തു ഒന്ന് ഉറച്ചു വരുന്നുണ്ടാവുള്ളു ആപ്പോഴേക്കും എല്ലാതും തൂകി അടുത്ത സ്ഥലത്തേക്ക്. റൂമിൽ താമസിക്കുന്നതിനേക്കാളും കഷ്ടമാണ് റൂം മാറൽ. എല്ലാം കൊണ്ടും നല്ലതെന്നു തോന്നി ഈ ഒരു മാറ്റം. പുതിയ റൂമിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം മാത്രമേയുള്ളു ഓഫിസിലൊക്ക് എന്നാണു പറഞ്ഞത് കൂടെ കമ്പനി വക വാഹന സൗകര്യവും ഉണ്ടാകും.
അങ്ങനെ ഒരുദിവസം വൈകുന്നേരം ആറുമണിക്ക് പഴയ റൂമിലുള്ളവരോട് യാത്ര പറഞ്ഞു സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി പുതിയ കമ്പനിയുടെ വാഹനത്തിൽ പുതിയ റൂമിലെ വന്നു കയറി. ഒരു മൂന്ന് നിലയുള്ള അക്കാമഡേഷൻ ബിൽഡിംഗ്. രണ്ടാം നിലയിലുള്ള എന്റെ റൂമിൽ ഞാനടക്കം നാലുപേർ. സുധീഷ്,എബി,മനോജ്. ഒരു പ്രശ്നമുള്ളതു താമസസ്ഥലത് ഭക്ഷണം പാകം ചെയ്യാൻ പാടില്ല. അങ്ങനെ എബിയാണ് ഉസ്മാനിക്കാടെ പേര് പറയുന്നത്. എബി പറഞ്ഞു ''ഉസ്മാനിക്കാട് പറയാം നിന്റെ പേര് രജിസ്‌ടർ ചെയാം. പുള്ളിയാണ് ഭക്ഷണം കൊണ്ടുവരുന്നത്''. ഞങ്ങളുടെ കമ്പനിയുടെ സ്റ്റാഫിനു ഒരു കാറ്ററിംഗ് കമ്പനിയാണ് ഭക്ഷണം വിതരണം ചെയുന്നത്. മാസം കമ്പനി ഭക്ഷണത്തിന്റെ പണം ശമ്പളത്തിൽ നിന്ന് കട്ട് ചെയ്യും.
ഏകദെശം ഏഴുമണിയാകുമ്പോൾ വാതിലിൽ ഒരു മുട്ടുകേട്ടു. സുധീഷ് ചെന്ന് വാതിൽ തുറന്നു. ഇരു കൈകളിലും ഭക്ഷണ പൊതിയുമായി ഒരു നാൽപതു വയസ്സ് തോന്നിപ്പിക്കുന്ന ഇരു നിറത്തിൽ മെലിഞ്ഞ രൂപം. ലൂസായ ഷർട്ടും പാന്റ്സും. ഷർട്ടിന്റെ മുകൾ ഭാഗത്തു രണ്ടു ബട്ടണുകൾ തുറന്നുകിടക്കുന്നു. വിയർത്തുകുളിച്ചു മുഖം നിറയെ പുഞ്ചിരിയായി റൂമിലേക്ക് കടന്നു വന്നു പറഞ്ഞു
'' മക്കളെ ഉസ്‌മാനിക്ക വന്നിട്ടാ.... താ പിടിച്ചോളിൻ ശാപ്പാട്...''
സുധീഷ് ഭക്ഷണ പൊതികൾ വാങ്ങി ടേബിളിൽ വെച്ചു
''ഉസ്മാനിക്ക..ഇത് ബൈജു.. പുതിയ ആളാ.... ഇനി ഇവനും കൂടി വേണം ഫുഡ്. പിന്നെ പേരും രെജിസ്റ്റർ ചെയ്യണം '' എബിയാണ് എന്നെ പേജിജയപ്പെടുത്തി കൊടുത്ത്
''അയിനെന്താ...കുയപ്പം മോനെ.. ഇജ്ജ് ഒന്നും കൊണ്ടും പേടിക്കണ്ട.... ഉസ്‌മാനിക്ക ഏറ്റു...'' എന്നിട്ടു എന്നെ നോക്കി ചിരിച്ചു ചോദിച്ചു '' മോന്റെ വീടെവിടെ''
''തൃശ്ശൂർ ഗുരുവായൂർ..''
''ഗുരുവായൂര് എവിടെയായിട്ടുവരും...''
''എന്താ ഉസ്മാനിക്കാക്കാറിയോ....'' മനോജിന്റെ ഇടക്കുള്ള ചോദ്യം
''പിന്നെല്ലാണ്ട്.... കുട്ടിയെ നമ്മള് മലപ്പൊറം കാരനാണ്...ഈ ഗുരുവായൂര് നമ്മടെ തൊട്ടടുത്തല്ലേ...നിങ്ങള് പോയിനെടാ .. ഞങ്ങള് അയൽവാസികളാടാ....ഇജ്ജ് പറ കുട്ടിയെ അവിടെ എവിടെയാ...'' ചിരിച്ചു കായ്കൾ കൊണ്ട് വീശിയുമാണ് ഉസ്മാനിക്ക മനോജിനോട് പ്രതികരിച്ചത്
''ചൂരൽ പുറം..അറിയോ.... ''
''പിന്നേലാണ്ടു നമ്മടെ എളേമ്മടെ മോൻ ജബ്ബാർ. ആ ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത ഓന്റെ പേര.. ഓർമയില്ല... കുറെ കാലായി പോയിട്ട്....അനക്കറിയോ.....ജബ്ബാറിനെ..''
ഞാനറിയില്ലന്നു പറഞ്ഞപ്പോൾ നിഷ്കളങ്കമായി ചിരിച്ചു. ഉസ്മാനിക്ക ചിരിക്കുമ്പോൾ മുൻവരിയിലെ ഒരു പല്ലു പോയിട്ടുണ്ട്, മേൽ ചുണ്ടിനു മാത്രം സമാന്തരമായി കൃത്യമായി വെട്ടിയൊതുക്കിയ ചെറിയ മീശ, ഒട്ടിയ കവിളുകൾ. എപ്പോഴുമുള്ള ഐശ്വര്യമായുള്ള ആ ചിരി...
'' മക്കളെ ഉസ്‌മാനിക്ക വന്നിട്ടാ.... താ പിടിച്ചോളിൻ ശാപ്പാട്...''
സുധീഷ് ഭക്ഷണ പൊതികൾ വാങ്ങി ടേബിളിൽ വെച്ചു
''ഉസ്മാനിക്ക..ഇത് ബൈജു.. പുതിയ ആളാ.... ഇനി ഇവനും കൂടി വേണം ഫുഡ്. പിന്നെ പേരും രെജിസ്റ്റർ ചെയ്യണം '' എബിയാണ് എന്നെ പേജിജയപ്പെടുത്തി കൊടുത്ത്
''അയിനെന്താ...കുയപ്പം മോനെ.. ഇജ്ജ് ഒന്നും കൊണ്ടും പേടിക്കണ്ട.... ഉസ്‌മാനിക്ക ഏറ്റു...'' എന്നിട്ടു എന്നെ നോക്കി ചിരിച്ചു ചോദിച്ചു '' മോന്റെ വീടെവിടെ''
''തൃശ്ശൂർ ഗുരുവായൂർ..''
''ഗുരുവായൂര് എവിടെയായിട്ടുവരും...''
''എന്താ ഉസ്മാനിക്കാക്കാറിയോ....'' മനോജിന്റെ ഇടക്കുള്ള ചോദ്യം
''പിന്നെല്ലാണ്ട്.... കുട്ടിയെ നമ്മള് മലപ്പൊറം കാരനാണ്...ഈ ഗുരുവായൂര് നമ്മടെ തൊട്ടടുത്തല്ലേ...നിങ്ങള് പോയിനെടാ .. ഞങ്ങള് അയൽവാസികളാടാ....ഇജ്ജ് പറ കുട്ടിയെ അവിടെ എവിടെയാ...'' ചിരിച്ചു കായ്കൾ കൊണ്ട് വീശിയുമാണ് ഉസ്മാനിക്ക മനോജിനോട് പ്രതികരിച്ചത്
''ചൂരൽ പുറം..അറിയോ.... ''
''പിന്നേലാണ്ടു നമ്മടെ എളേമ്മടെ മോൻ ജബ്ബാർ. ആ ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത ഓന്റെ പേര.. ഓർമയില്ല... കുറെ കാലായി പോയിട്ട്....അനക്കറിയോ.....ജബ്ബാറിനെ..''
ഞാനറിയില്ലന്നു പറഞ്ഞപ്പോൾ നിഷ്കളങ്കമായി ചിരിച്ചു. ഉസ്മാനിക്ക ചിരിക്കുമ്പോൾ മുൻവരിയിലെ ഒരു പല്ലു പോയിട്ടുണ്ട്, മേൽ ചുണ്ടിനു മാത്രം സമാന്തരമായി കൃത്യമായി വെട്ടിയൊതുക്കിയ ചെറിയ മീശ, ഒട്ടിയ കവിളുകൾ. എപ്പോഴുമുള്ള ഐശ്വര്യമായുള്ള ആ ചിരി...
ഭക്ഷണം കഴിക്കുന്നേരമാണ് റൂമേറ്റുകൾ ഉസ്മാനിക്കയെ പറ്റിക്കൂടുതലായി പറഞ്ഞത്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം. അവർ താമസിക്കുന്നതോ വാടവീട്ടിലും. തുച്ഛമായ ശമ്പളം. എനിക്കാകെ അതിശയമായി ഈ ചെറിയ ശമ്പളത്തിൽ ഇവിടുത്തെ ചിലവും പിന്നെ സ്വന്തം കുടുംബത്തെയും എങ്ങനെ നോക്കുന്നു..
പിന്നീടുള്ള പല ദിവസങ്ങളും ഞാൻ ഉസ്മാനിക്കയെ കാണാറുണ്ട്. സൈക്കിളിന്റെ പിന്നിൽ പ്ലാസ്റ്റിക് കോട്ട കെട്ടിവെച്ചു അതിൽ ഭക്ഷണ പൊതികൾ നിറച്ചു വരും. ഏതു തണുപ്പായാലും ചൂടായാലും ആ ലൂസായ ഷർട്ടും പാന്റ്സും ധരിച്ചിട്ടുണ്ടാവും. കൃത്യ സമയത്തു ഭക്ഷണം എത്തിക്കും. അതിൽ ഒരു മാറ്റവുമുണ്ടാവില്ല..
ഉസ്മാനിക്കയെ കുറിച്ച് കൂടുതലറിയാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി എന്നാൽ എപ്പോഴും തിരക്കിട്ടുവന്നു എന്തൊങ്കിലും തമാശകൾ പറഞ്ഞു പോകുന്ന മനുഷ്യൻ. പലവട്ടം ഒറ്റയ്ക്ക് കിട്ടാൻ ശ്രമിച്ചിട്ട് നടന്നില്ല.
അങ്ങനെ ഒരു വെള്ളിയാഴ്ച ദിവസം വൈകുന്നേരം. ഞങ്ങളുടെ ക്യാമ്പിന് പുറത്തുവെച്ചു കണ്ടുമുട്ടി. വിശേഷങ്ങൾ തിരക്കുന്നിനിടെ ഞാൻ അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്കു നിർബന്ധപൂർവം ചുഴിഞ്ഞു ചോദിച്ചു .. അദ്ദേഹത്തിന്റെ ജീവിതം കേട്ടപ്പോൾ ഞാൻ അക്കെ ഞെട്ടിപോയി. ഇങ്ങനെയും ജീവിതങ്ങളുണ്ടോ..?.മനുഷ്യന്മാരുണ്ടോ...?
ഉസ്മാനിക്കാക്കു ഉപ്പയും ഉമ്മയും രണ്ടു പെങ്ങന്മാരും അടങ്ങുന്ന കുടുംബം. ഏഴാം ക്ലാസ്സിൽ വെച്ച് പഠിപ്പു നിർത്തേണ്ടി വന്നു കാരണം ഉപ്പാക്ക് ആസ്മയുടെ അസുഖം. പിന്നീട് ഉസ്മാനിക്ക പലതരം ജോലികൾ ചെയ്തു കുടുംബം നോക്കിയിരുന്നത്. ഉപ്പക്കുള്ള മരുന്നിനുള്ള പണവും വീട്ടുചെലവും കൂടിവളരെ വളരെ ബുദ്ധിമുട്ടിയിരുന്നത്രെ. അങ്ങനെയിരിക്കുമ്പോളാണ് മൂത്ത പെങ്ങൾക്ക് കല്യാണാലോചന വന്നത് എന്നാൽ സ്ത്രീധനം കൊടുക്കാനായി പത്തുസെന്റ് വീടുള്ള ഭൂമിയിൽ നിന്ന് അഞ്ചു സെന്റ് വിറ്റു പെങ്ങയുടെ കല്യാണം നടത്തി. രണ്ടാമത്തെ പെങ്ങളുടെ കല്യാണം നടത്തിയത് സ്ത്രീധനമില്ലാത്ത മാറ്റക്കല്യാണം. ആ സമയത്താണ് ഉമ്മാക്ക് കരളിന്റെ അസുഖം. ചികിൽസിക്കാൻ വഴിയില്ലാതെ വീടും പറമ്പും ബാങ്കിൽ പണയം വെച്ച് ലോൺ എടുത്ത് എന്നാൽ ഉമ്മയെ രക്ഷിക്കാനായില്ല. മാസ അടവുകൾ തെറ്റി ബാങ്ക് വീട് ജപ്തി ചെയ്തു. അങ്ങനെ കുടുംബം വാടക വീട്ടിലായി. ഗത്യന്തരമില്ലാതെ സുഹൃത്തിന്റെ ബന്ധുവഴി വിസ കിട്ടി ഇവിടെ വന്നു.. രണ്ടു വര്ഷം കൊണ്ടാണു വിസയുടെ പണം കൊടുത്തുതീർത്തത്. ഏഴ് വര്ഷമായത്രേ നാട്ടിൽ പോയിട്ട്. ഏഴ് വര്ഷത്തിനിടക്ക് നാട്ടിൽ പോയത് ഉപ്പയുടെ മരണത്തിനു അതും പത്ത് ദിവസം. തന്റെ ഉള്ളിൽ എരിയുന്ന സങ്കടകടലുണ്ടങ്കിലും ചിരിച്ചു കൊണ്ടാണ് എല്ലാം പറഞ്ഞത്. പലവട്ടം നാട്ടിൽ പോകാൻ ആഗ്രഹിച്ചെങ്കിലും ടിക്കറ്റിന്റെ പണം കൂട്ടിവെച്ചു ഒരു സ്ഥലം വാങ്ങണം അതിൽ ഒരു വീടുവെക്കണം. പിന്നെ ജീവിതത്തിൽ ഉള്ള ഒരേ ഒരു ആഗ്രഹം മക്കളെ നല്ലനിലയിൽ പഠിപ്പിക്കണം.. ഒരു കാര്യം പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. മക്കൾ മാസത്തിലൊരിക്കൽ ഇറച്ചി കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ ഭാര്യ ഫോൺ വിളിച്ചു സമ്മതം ചോദിക്കുമെത്രെ..ഇറച്ചി വാങ്ങട്ടെയെന്ന്.... ചിരിച്ചു കൊണ്ട് എന്റെ മുന്നിൽ നിന്ന് പോയി മറഞ്ഞപ്പോഴും എന്നിലെ എന്നെ ശപിച്ചു ചോദിച്ചതിന്..
സാധാരണ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഞങ്ങൾ രണ്ടണ്ണം മിനുങ്ങിയിട്ടാണ് ഉറങ്ങാറ് എന്നാൽ മദ്യത്തിന്റെ ലഹരി എന്റെ ഉറക്കത്തെ ഭംഗം വരുത്തി. കനലെരിയുന്ന വിഷമതകൾ ഉള്ളിലൊതുക്കി ആരെയും അറിയിക്കാതെ പുറമെ ചിരിച്ചു നടക്കുന്ന ആ മനുഷ്യൻ. ശമ്പളം കൂടുതൽ കിട്ടാൻ ആഗ്രഹിച്ചു എന്നെ പോലുള്ള പലരും ഒരു കമ്പനിയിൽ നിന്ന് അടുത്ത കമ്പനിയിലേക്ക് ചേക്കേറുന്നു. പണം അനാവശ്യത്തിനു ദൂർത്തടിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ വീട്ടിലേക്കു പണമയച്ചു കൊടുക്കുന്നു...
രാത്രി എന്നെ പോലെതന്നെയായിരുന്നു എല്ലാവരും ഉറങ്ങാതിരിക്കുകയായിരുന്നു. ഉസ്മാനിക്കയുടെ ജീവിതം ഞങ്ങൾ എല്ലാവരെയും ഒരു പോലെ ബാധിച്ചു. മനോജാണ് അങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചത്. എല്ലാവരും പണം പിരിച്ചു ഉസ്മാനിക്കക്ക് ഒരു ടിക്കറ്റും, കുട്ടികൾക്കുള്ള ഡ്രെസ്സും പിന്നെ വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങളും വാങ്ങുക. ഈ വിഷയം ക്യാമ്പിലുള്ള എല്ലാവരുടെയും മുന്നിൽ ഞങ്ങൾ അവതരിപ്പിചു. ഞങ്ങൾ പ്രതീക്ഷച്ചതിലും അതിവൊഗം മത ഭാഷ അതിരുകൾക്ക് അപ്പുരമായിരുന്നു ഏവരുടെയും സഹകരണം.
എല്ലാം ശെരിയാക്കിയതിനു ശേഷം ഞങ്ങൾ ഉസ്മാനിക്കയെ വിളിച്ചു കൊടുത്തപ്പോൾ. ആദ്യമൊന്നും വാങ്ങാതിരുന്ന ഉസ്മാനിക്ക ഞങ്ങളുടെ നിർബന്ധനത്തിനു വഴങ്ങിയ ശേഷമാണു വാങ്ങിയത്. എല്ലായ്പ്പോഴും ചിരിച്ചു നിന്നിരുന്ന ഉസ്മാനിക്ക അന്ന് ഞങ്ങളുടെ മുന്നിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു കൈകൾ കൂപ്പിനിന്നു. ആദ്യമായി അദ്ദേഹത്തിന്റെ കരച്ചിൽ ഞങ്ങളെയും കണ്ണീരിലാഴ്ത്തി. ഞങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ എയർപോർട്ടിൽ കൊണ്ടുപോയി യാത്രയാക്കി. ജീവിതത്തിൽ ഞാനാദ്യമായി എല്ലാവിഷമങ്ങളും ഉള്ളിലൊതുക്കി പുറമെ ചിരിക്കുന്ന മനുഷ്യനെ കാണുന്നത്.. അതിലൂടെ പലതും എനിക്കും മനസ്സിലാക്കാനായി..... എന്താണു ജീവിതം......
കടപ്പാട്: എന്റെ ഒരു സുഹൃത്തിനൊട് പരഞ്ഞ ഒരാളുടെ അനുഭവം
നിഷാദ് മുഹമ്മദ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക