Slider

അഫ്സലിന്റെ നക്ഷത്ര കണ്ണുള്ള രാജകുമാരി

0


അഫ്സൽ അന്ന് കുറച്ചു വൈകിയാണ് എണീറ്റത്
പെട്ടന്ന് കുളിച്ചു ഡ്രെസ് മാറ്റി സമയം നോക്കി പടച്ചോനെ ഇന്ന് ബോസിന്റെ വായിലുള്ളത് മുഴുവൻ കേൾക്കേണ്ടിവരും
ബൈക് സ്റ്റാർട്ട് ചെയ്ത് 80/km സ്പീഡിൽ പാഞ്ഞു
മദ്രസയുടെ മുന്നിൽ എത്തിയതും കുട്ടികൾ മദ്രസ വിട്ട് പോവുന്നുണ്ട്
അവൻ അതൊന്നും ശ്രദ്ധിക്കാതെ വർക് സൈറ്റിൽ എത്താനുള്ള ഓട്ടത്തിലാണ്
പെട്ടന്ന് ഫർദ ഇട്ട ഒരു കുട്ടി അവന്റെ മുന്നിലൂടെ റോഡ് ക്രോസ് ചെയ്തു
എന്തൊക്കെ ചെയ്തിട്ടാണോ അറിയില്ല അവളുടെ ദേഹത്തു തട്ടാതെ ബൈക് വെട്ടിച്ചു മാറ്റി എന്നിട്ട് വണ്ടിയൊതുക്കി
എവിടെ നോകിയാടി പന പൂ..,..... മോളെ റോഡ് ക്രോസ് ചെയ്യുന്നേ
അവളും പേടിച്ചു വിറകുന്നുണ്ട് പെട്ടന്ന് അവൾ മുഖം മറച്ച കറുത്ത തട്ടം മാറ്റി പറഞ്ഞു സോറി ഇക്ക
പക്ഷെ അവന്റെ കാതിൽ അതൊന്നും കേട്ടില്ല
അവനാകെ തരിച്ചു നിന്നു കറുത്ത തട്ടത്തിൽ അവളുടെ മുഖം ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനെ പോലെ ,
( പുതുമ ഇവൾ എന്തൊരു ചന്ദം പൂങ്കാറ്റിൽ നിറയുന്ന സുഗന്ധം പുളകം വിരിയും മൃദുലം അതി ച്ചുണ്ടുകളോ പവിഴം )
അവളുടെ മുഖത്ത് നിന്നും കണെടുക്കാതെ അഫ്സൽ സ്വയം മറന്ന് നിന്നു
അവളും കൂട്ടുകാരും നടന്നകന്നു
അവിടം വിട്ട് പോവുമ്പോൾ അവന്റെ മനസ്സിൽ മുഴുവൻ ആ മൊഞ്ചത്തിടെ മുഖമായിരുന്നു.
അവൾ ആരാണ് ?
അവളെന്റെ നാട്ടുകാരിയാണോ?
എന്നിട്ട് ഇതുവരെ ഞാൻ കണ്ടില്ലലോ
ആദ്യയായിട്ട് കാണാണെങ്കിലും അവന്റെ മനസ്സിൽ അവളുടെ മുഖം പതിഞ്ഞു
ചെ തെറി വിളിച്ചത് മോശായി എന്ന കുറ്റബോധം
പണിസ്ഥലത്തെത്തി കൂടെയുള്ളവരോടൊക്കെ ഒരു 100 പ്രാവശ്യം അവൻ അവളെ കുറിച് പറഞ്ഞുകൊണ്ടിരുന്നു
പണികഴിഞ്ഞു വീട്ടിലെത്തി കുളി കഴിഞ്ഞു ക്ലബിൽ പോയി കൂട്ടുകാരോടൊത്ത് കുറച്ചുസംസാരിച്ച
10 മണിക് വീട്ടിലെത്തി കിടന്നു
പതിവില്ലാതെ നേരത്തെ വന്നത് കണ്ടപ്പോ ഉമ്മയും ചോദിച്ചു എന്തുപറ്റി സാർ ഇന്ന് നേരത്തെ ഇങ്ങോട്ട് പോന്നെ
ഒന്നുല ഉമ്മ നല്ല ചടപ് ഉണ്ട് കിടക്കട്ടെ
പക്ഷെ കിടന്നു എന്നല്ലാതെ അവനുറങ്ങാൻ കഴിഞ്ഞില്ല അവളെ കുറിച് വല്ല വിവരോം കിട്ടാൻ എന്താപ്പോ ഒരു വഴി
എന്തക്കയോ ആലോജിച് ഉറങ്ങിപോയത് അറിഞ്ഞില്ല
രാവിലെ നേരത്തെ എന്നേറ്റു കുളിച്ചൊരുങ്ങി മദ്രസയുടെ വഴിയിൽ പോയി നിന്നു സമയം ഒരുപാടായി അവളെ കാണാൻ ഇല്ല
അതുവഴി വന്ന ചെറിയ ഒരു കുട്ടിയോട് ചോദിച്ചു മോനെ എപ്പഴാ മദ്രസ കഴിയാ ഒരു ചിരിയോടെ ആ കുട്ടി പറഞ്ഞു അതിനിന്ന് വെള്ളിയാഴച അല്ലെ മദ്രസ ഇല്ലലോ ,
അപ്പോഴാ അവനും അതോർതദ്‌ അങ്ങനെ മനസില്ലാ മനസോടെ അവൻ പണിക് പോയി അവിടെ എത്തിയപ്പോ ഒരു ഉഷാറില്ല ബോസ് വന്നു
ഞാൻ ഇന്ന് ലീവ് എടുക്കാ തീരെ വയ്യ
അങ്ങനെ വീട്ടിൽ വന്നു ഉമ്മ ചോദിച്ചു എന്താ കുഞ്ഞോ ഇന്ന് പണിയില്ലേ
ഇല്ല ഉമ്മ ഇന്ന് ലീവാ നാളെ പോവാം
പള്ളിപോയി വന്നു എവിടകയോ തെണ്ടി നടന്ന് ആ ദിവസം കഴിഞ്ഞു കിട്ടി
ശനിയാഴ്ച രാവിലെ വഴിയിൽ പോയി നിന്ന് അവൾ വരുന്നത് കാണാനില്ല 9 മണിയായി ഇനീപ്പോ ഇന്നും ഉണ്ടാവില്ലേ മദ്രസ
അതാ കുറെ ചെറിയ കുട്ടികൾ മദ്രസ കഴിഞ്ഞു വരുന്നു
അവരോട് അവൻ ചോദിച്ചു ഇനെന്താടാ വലിയവർക് ക്ലാസ് ഇല്ലേ
ഉണ്ട് ഇക്ക വലിയവരെ ശനി ഞായർ 10 മണിക്ക് വിടോള്ളൂ
ഇന്ന് പണിക് പോയിലേലും അവളെ കാണണം അവൻ അവിടെത്തന്നെ നിന്നു 10 ആയി സമയം അവന്റെ ഉളിൽ എന്തോ ഒരു വെപ്രാളം
ദൂരെ അതാ അവളും കൂട്ടുകാരും നടന്ന് വരുന്നുണ്ട്
അവരിങ് അടുത്തെത്താറായി അഫ്സൽ അവളെ തന്നെ നോക്കി നിന്നു
അടുത്തെത്തിയദും അവർ അഫ്സലിനെ ഒന്ന് നോക്കി മൂന്ന് പേരും നടന്ന് നീങ്ങി അഫ്സൽ വണ്ടിയെടുത്തു കുറച്ചു ദൂരം പുറകെ പോയി
കുറച്ചകലെ എത്തിയപ്പോ അവളൊന്ന് തിരിഞ്ഞു നോക്കി അത് കണ്ടതും അഫ്സൽ വണ്ടിതിരിച്ചു
കാണാൻ ഉള്ള ആഗ്രഹം നടന്നു ഇനിയൊന്നു മിണ്ടണം
പിനീടുള്ള ദിവസങ്ങളിൽ എല്ലാം ഇത് തുടർന്ന്
അവർക്കും മനസിലായി തുടങ്ങി അവളെ കാണാനാണ് വരുന്നത് എന്ന്
ഒരു ദിവസം അടുത്തെത്തിയതും അഫ്സലിനെ നോക്കി എന്തോ പരസ്പ്പരം പറഞ്ഞവർ ചിരിച്ചു
അഫ്സൽ അവരുടെ പിറകെ പോയി കുറച്ചങ്ങു പോയാൽ കൂട്ടുകാരികളുടെ വീട് കഴിയും പിന്നെ ഇവൾ ഒറ്റക്കാണ് പോവുന്നത് അഫ്സൽ അവളെ പിന്തുടർന്ന് അവളുടെ അടുത്തെത്തി
മോളെ നിന്റെ പേരെന്താ ?
എന്തിനാപ്പോ എന്റെ പേരറിയുന്നത്?
വെറുതെ അറിഞ്ഞിരിക്കാലോ പറ
എന്റെ പേര് ഷൈഹാന
അഫ്സൽ അവളുടെ കണ്ണിലേക് നോക്കി ഒരു പ്രതേകത ഉള്ള തിളക്കം
പൂച്ചകണ്ണ് എന്നൊക്കെ പറയില്ലേ ... അവനാ കണ്ണിലേക്കു നോക്കി പറഞ്ഞു ഷൈഹ നിന്നെ എനിക്കിഷ്ടാണ്
വെറുതെ പുറകെ നടന്ന് ശല്ല്യം ചെയ്യാനല്ല ശരിക്കും ഇഷ്ടാണ്
കല്ല്യാണം കഴിക്കാൻ ,,
പറഞ്ഞു തീരും മുമ്പേ അവൾ പറഞ്ഞുതുടങ്ങി
നിങ്ങളെ അഫ്സൽ വയറിങ്ങാണ് പണി നിങ്ങളെ എനിക്കറിയാം കണ്ടിട്ടുണ്ട്
എനിക്ക് നിങ്ങളോട് ദേഷ്യന്നും ഇല്ല എനിക്ക് നിങ്ങളെ സ്നേഹിക്കാൻ കഴിയില്ല ഇനി എന്നെ കാത്ത് വഴിയിൽ നിൽകാനോ പുറകെ വരാനോ നിൽക്കണ്ട അതും പറഞ്ഞവൾ നടന്ന് നീങ്ങി
അവൻ അങ്ങനൊരു മറുപടി പ്രദീക്ഷിച്ചു തനയാണ് അഫ്സലന്ന് പോയതും
അവൾ പറഞ്ഞത് കൊണ്ടൊന്നും അവൻ പോവാതിരുന്നില്ല പുറകെ നടന്ന് ശല്ല്യം ചെയ്‌തും കൂട്ടുകാരെ കൊണ്ട് പറയിപ്പിച്ചും ദിവസങ്ങൾ കടന്നു പോയി
വെക്കേഷൻ കഴിഞ്ഞു
സ്കൂൾ തുറക്കുന്ന ദിവസം
അവരുടെ സ്കൂളിൽ ആദ്യമായി ഹൈ സ്കൂൾ പ്രവേശനം ഏഴുവരെ ഉണ്ടായൊരുന്ന സ്കൂൾ പത്ത് വരെ ആക്കി
വലിയ ആഘോഷങ്ങളായിരുന്നു അന്ന് സ്കൂളിൽ ശിങ്കാരിമേളം കണ്ടു നിൽക്കുകയായിരുന്നു അഫ്സലും മുസ്തഫയും സത്യം പറഞ്ഞ പരുപാടി കാണാനല്ല കുട്ടികളെ കാണാൻ പോയതാ രണ്ടാളും
വരുന്ന കുട്ടികൾ നല്ല കളർ ഡ്രെസിലാണ്
അതാവരുന്നു നീല ചുരിധാറിട്ടു നമ്മുടെ നായിക ഷൈഹയും കൂട്ടുകാരി വിനീദയും
അടുത്തെത്തിയപ്പോ അഫ്സലിനെ ഇടം കണ്ണിട്ടൊന്ന് നോക്കി അവൾ
അഫസൽ മുസ്തഫയോട് ചോദിച്ചു നീ ആ നീല ചുരിധാറിട്ട കുട്ടിയെ അറിയോ ?
അറിയാലോ നമ്മുടെ റിയാസിന്റെ പെങ്ങളല്ലേ
ഏത് നമ്മുടെ കൂടെ പഠിച്ച റിയാസിന്റെ പെങ്ങളാണോ അവൻക് ഇങ്ങനൊരു പെങ്ങളോ
എന്താ അഫ്സലെ അനക് നോട്ടം ഉണ്ടോ അവളെ
സത്യം പറയാലോ മുസ്തഫ കുറച്ചു നാളായി അവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്
പരുപാടി കഴിഞ്ഞ ഉടനെ എല്ലാരും വീട്ടിൽ പോയി നാളെ മുതൽക്കേ ക്ലാസ് ഒള്ളു
ദിവസങ്ങൾ ആഴ്ച്ചകളായി മാസങ്ങളായി
സ്കൂൾ വിട്ട് വീട്ടിലേക്കു പോവുന്ന അവളുടെ മുന്നിൽ ബൈക് ക്രോസ് ഇട്ട് അഫ്സൽ ചോദിച്ചു നിന്റെ മനസിന് വല്ല മാറ്റവും ഉണ്ടോ ഷൈഹാ
എന്റെ മനസിന് ഒരുമാറ്റവും ഇല്ല വെറുതെ പുറകെ വരണ്ട എനിക്ക് നിങ്ങളെ കാണുന്നത് പോലും ഇഷ്ടല്ല
ഒരുപാട് ആളുകളുടെ മുന്നിൽ വെച്ചങ്ങനെ പറഞ്ഞപ്പോ അഫ്സൽ ബൈക്കെടുത്തു തിരിച്ചു എന്നിട്ട് പറഞ്ഞു
സോറി ഷൈഹ .ഇനി വരിലട്ടോ അവന്റെ കണ്ണൊന്നു നിറഞ്ഞ പോലെ.
പിറ്റേ ദിവസം അവൾ സ്കൂളിൽ വരുമ്പോ അവനെ കണ്ടില്ല വിനീതയോട് പറഞ്ഞു അവന്റെ ശല്ല്യം തീർന്നു കിട്ടി
ദിവസങ്ങൾ കഴിഞ്ഞു അവൻ നിൽക്കുന്ന വഴിയിലും കൂട്ടുകാരന്റെ മൊബൈൽ ഷോപ്പിലും എല്ലാം അവൾ അവനെ തിരയാൻ തുടങ്ങി
ഇടക് ബൈക്കിൽ പോവുന്നത് കണ്ടപ്പോ ഷൈഹ നോക്കി നിൽകുന്നത് കണ്ട വിനീത ചോദിച്ചു എന്താടി
പറഞ്ഞതൊക്കെ അതികായി പോയി എന്ന് തോന്നുന്നുണ്ടോ ?
മ്മ്മ്
ഒരു മൂളലിൽ ഒതുക്കി അവളുടെ മറുപടി
അങ്ങനെയാണേൽ ഒരു സോറി പറഞ്ഞാപോരെ
അതിനിപ്പോ കാണാറില്ല അവനെ
കാണണം എന്ന് തോണുന്നുണ്ട് അല്ലെ
അതൊന്നും എനിക്കറിയില്ല എനിക്കിപ്പോ എന്തോ അങ്ങനൊന്നും പറയണ്ടായിരുന്നു എന്നൊരു തോന്നൽ
അവരുടെ ക്ലാസിൽ ഉള്ള മഞ്ചു അഫ്സലിന്റെ തോട്ട വീട്ടിലെ കുട്ട്യാ
അഫ്സലിനെ കണ്ട മഞ്ചു അഫ്സലിക്കാ ഒന്ന് നിക്
എന്താടി പാറു
ആ ഷൈഹ നിങ്ങളെ കുറിച് ഇപ്പോ എപ്പോഴും എന്നോട് ചോദിക്കും അഫ്സലിക എങ്ങനാ നല്ല സ്വഭാവന്നോ എന്നൊക്കെ
എന്നിട്ട് നീ എന്താ പറഞ്ഞെ
അവൾ പിന്നെ പറയാം എനിക്ക് പഠിക്കാനുണ്ട് എന്നും പറഞ് ഓടി
കുറച്ചു ദിവസങ്ങൾക് ശേഷം വഴിയിൽ വെച്ച് കണ്ട അഫ്സലിനോട് ഷൈഹ ചിരിച്ചു
അഫ്സൽ കാണാത്ത പോലെ നിന്ന്
പിറ്റേ ദിവസം മഞ്ചു പറഞ്ഞു ഇക്ക നിങ്ങളോടൊന്ന് കാണണം എന്ന് പറഞ്ഞു ഷൈഹ
തിങ്കൾ സ്കൂൾ വിടുമ്പോ വരാമോ
വരാം പണിയില്ലങ്കിൽ
അങ്ങനെ തിങ്കളാഴ്ച്ച ആയി 4 മണിയായപ്പോ അഫ്സൽ അവൾ വീട്ടിൽ പോവുന്ന വഴിയിൽ പോയി നിന്ന്
സ്കൂൾ വിട്ട് കുട്ടികളെലാം വന്നു തുടങ്ങി
അവസാനം അവളും കൂട്ടുകാരി വിനീതയും അതാ വരുന്നു
അടുത്തെത്തിയ ഉടനെ അഫ്‌സൽ ചോദിച്ചു
എന്തിനാ ഷൈഹ വരാൻ പറഞ്ഞെ ?
അത് ഇക്ക ഇവൾക് സോറി പറയണം എന്ന് വിനീത പറഞ് നിർത്തി
എന്തിനാ ഷൈഹ സോറി ?
ഞാനന്ന് അങ്ങനെ ദേഷ്യപ്പെട്ട് സംസാരിച്ചദിന് സോറി . ട്ടോ
സാരല്യാ വിട്ടുകള പിന്നെ വേറെന്തെങ്കിലും ഉണ്ടോ പറയാൻ
ഇല്ല
ന്നാ ഞാൻ പോട്ടെ ? ഇനി സോറി പറയാൻ തോന്നുമ്പോ വിളിച്ച മതി ട്ടോ
വണ്ടി തിരികുബോ അഫ്സൽ അവളുടെ.മുഖത്തേക്കൊന്ന് നോക്കി ,..
ആ നക്ഷത്ര കണ്ണിൽ അവൻ കണ്ടു ഉള്ളിൽ സന്തോഷം കൊണ്ട് പുരത്ത് കാണിക്കാൻ പറ്റാത്ത ഒരു ചിരി
വിനീത അവളോട് മെല്ലെ ചോദിച്ചു വേറെന്തെങ്കിലും പറയാനുണ്ടോ ഷൈഹ?
ഇനി എപ്പഴാ കാണാ ഒന്ന് ചോദികടി പ്ലീസ്
വിനീത പോയികൊണ്ടിരിക്കുന്ന അഫ്സലിനെ വിളിച്ചു
ഇക്കാ ...,
ബൈക് നിർത്തി ..എന്താടി?
ഷൈഹക് നാളേം സോറി പറയണത്രെ.
ആ . നോക്കാം ഒരു ചിരിയോടെ അഫ്സൽ യാത്രയായി .
അവന്റെ മനസ്സിൽ തൃശൂർ പൂരത്തിന്റെ വെടികെട്ടായിരുന്നു നിക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ ആരോടാ ഇപ്പോ ഇതൊന്നു പറയാ
ഉടനെ മുസ്തഫാനെ വിളിച്ചു മുസ്‌തൂ അവൾ ഓക്കേ പറഞുട്ടോ
അഫ്‌സൽ ചിലവില്ലെടാ ?
നിനക് എന്താ വേണ്ടേ ?
ഫുഡ് അടിക്കാൻ പോയാലോ ?
അവൻ പറഞ്ഞറീകാൻ പറ്റാത്ത സന്തോഷം.
( പിന്നെ നിങ്ങൾക് അറിയാലോ അന്ന് ഉറങ്ങാൻ പറ്റോ)
നേരം വെളുത്തഉടനെ ബോസിനു വിളിച്ചു ഞാനിന്ന് വരില്ല തീരെ വയ്യ
എന്തുപറ്റി അഫ്സൽ?
പനിയുണ്ട് ഹോസ്പിറ്റൽ ഒന്ന് പോണം
സമയം 9:30 അവളിപ്പോ വരും അവൻ വഴിയിൽ കാത്തു നിന്ന്
അവൾ വന്നു
ഇന്നെന്താ പണിക്കൊന്നും പോയില്ലേ
ഇല്ല ചെറുതായി പനിക്കുന്നുണ്ട്
അപ്പോ ലീവ് ആക്കി
എന്ന ഹോസ്പിറ്റൽ പോവാതെ ഇവടെ നിൽക്കണോ ?
നിന്നെ കണ്ടിട്ട് പോവാന്ന് കരുതി വന്നതാ
വിനീത
ഈ പനി എന്തിനുള്ളതാ എനിക്ക് മനസ്സിലായി
ഇപ്പോ ക്ലാസ് തുടങ്ങും പൊട്ടെട്ടോ
ഉച്ചക് ഭക്ഷണം കഴിക്കാൻ പോവുമ്പോ വരോ ?
എത്ര മണിക്ക് .?
1 മണിക്
ഓക്കേ ഞാൻ വരാം
(12:30 ആയപോഴേ അഫ്സൽ അവിടെ എത്തി
അതങ്ങനെ ആണലോ ആദ്യ ദിവസങ്ങൾ
മണിക് അവളും വന്നു)
ഷൈഹ .= കുറെ നേരെയോ വന്നിട്ട് ?
അഫ്സൽ = ഇല്ല ഇപ്പോ വന്നേ ഒള്ളു
പിന്നെ.
പിന്നെന്താ നീ പറ എന്തായിപ്പോ ഇങ്ങനെ കാണണം എന്നൊക്കെ തോന്നാൻ ?
ഒന്നുലാ ,,
കാര്യം പറ ഷൈഹ ഇഷ്ടാണോ ഇയാൾക് എന്നെ?
അതൊന്നും എനിക്കറീല എനിക്ക് എപ്പോഴും കാണാൻ തോന്ന
സത്യം പറഞ്ഞ നിങ്ങളന്ന് പുറകെ വരുമ്പോ ദേശ്യയായിരുന്നു
പിന്നെ വരാതായപ്പോ കാണാതായപ്പോ
എനിക്ക് മനസിലായി
ആ ശല്യപെടുത്തലും കളിയാക്കലും ഞാനും എൻജോയ് ചെയ്യുന്നുണ്ടായിരുന്നു
ഒരുപാട് തിരയാറുണ്ട് ബസ്റ്റോപ്പിലും ഷഫീക്ന്റെ കടയിലും കാണാറില്ല
ഇതൊക്കെ കേട്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന അഫ്സലിനോട് അവൾ ചോദിച്ചു ഒന്നും പറയാനിലെ ? സമയം ഇല്ല ഫുഡ് കഴിച്ചു പെട്ടന്ന് തിരിച്ചു പോണം
പൊയ്ക്കോ
ഇന്ന ഇത് വായിക് ഒഴിവുണ്ടാവുമ്പോ
എന്ന് പറഞ് ഒരു ലെറ്റർ അവളുടെ കയ്യിൽ കൊടുത്തു അവൻ പോയി
തിരിച്ചു സ്കൂളിൽ എത്തിയ ഷൈഹ വിനീതയോട് കാര്യം പറഞ്ഞു
വിനീത
എന്നിട്ട് നീ അത് വായിച്ചു നോക്കിയോ ?
ഇല്ല ഇപ്പോ വായിക്കാം
ആരും ഇല്ലാത്ത നെല്ലിക്ക മരത്തിനു ചുവട്ടിൽ ഇരുന്നു ആ ലെറ്റർ തുറന്നു...,
(ഷൈഹ വഴിയിൽ വെച്ച് ഒരുപാട് നേരം സംസാരിക്കാൻ പറ്റിയില്ലെങ്കിലോ എന്ന് വിചാരിച്ചാണ് ഞാൻ ഇങ്ങനെ ഒരു ലെറ്റർ
നിന്നെ കണ്ട നാൾ മുതൽ ഞാൻ നിന്നെ ഓർക്കാതെ ഒരു.ദിവസം പോലും ഉറങ്ങീട്ടില്ല
നിന്റെ പുറകെ വന്ന് ശല്ല്യം ചെയ്യുമ്പോ ഓരോ ദിവസവും നിന്നെ കാണാൻ വേണ്ടിയാ അതൊക്കെ
ഒരിക്കലും എന്നെ കാണാൻ വരരുത് എന്ന് നീ പറഞ്ഞപ്പോ
ആരും കാണാതെ ഞാൻ ഉള്ളിൽ കരഞ്ഞിരുന്നു
അത്രക് ഇഷ്ടാണ് പെണ്ണെ നിന്നെ
മഞ്ചുവിനോട് നീ എന്നെ കുറിച്ച് ചോദിച്ചത് അറിഞ്ഞപോ ഞാൻ നിന്നെ ഒന്ന് കാണാൻ വന്നു അന്ന് നീ എന്നെ നോക്കി ചിരിച്ചത് ഞാൻ കണ്ടിരുന്നു പക്ഷെ കാണാത്ത പോലെ നിന്നു
എനിക്കറിയാം ഇപ്പോ നിനക് എന്നെ ഇഷ്ടാണെന്ന്
അത് നീ പറഞ്ഞില്ലെലും നിന്റെ കണ്ണുകൾ എന്നോട് പറയുന്നുണ്ട്
ഒരുപാട് ഇഷ്ടാണ് പാതിവഴിയിൽ ഉബെക്ഷിക്കില്ല ഈ ചങ്കിൽ ജീവനുള്ള കാലം
ഇഷ്ടാണെങ്കിൽ ഈ നമ്പറിൽ വിളിക്കണം ***********
വീട്ടിലെ ഫോണിൽ നിന്ന് മിസ് അടിച്ച മതി
ഒരുപാട് ഇഷ്ടത്തോടെ അഫ്സൽ )
ലെറ്റർ വായിച്ച ശേഷം അവളും എഴുതാൻ തുടങ്ങി .
( ഇക്ക എനിക്ക് വീട്ടിലെ ഫോണിൽ വിളിക്കാൻ പറ്റില്ല ഉമ്മ ഉണ്ടാവും എപ്പോഴും
എനിക്ക് ഇഷ്ടാണ് അഫ്സലിക്കനെ എത്രത്തോളം എന്ന് എനിക്കറിയില്ല പക്ഷേ ഇപ്പോ ഉറങ്ങാൻ പറ്റണില്ല നിങ്ങളെ ഓർത്തു കിടക്കും
രാവിലെ 6 മണിക് ഞാൻ മദ്രസയിൽ പോവും പിന്നെ 7 :30 തിരിച്ചു വരും അപ്പോഴെലാം വഴിയിൽ വെച്ച് കാണാം
എന്തെങ്കിലും പറയാനുണ്ടേൽ മഞ്ചുവിന്റെടുത്ത് പറഞ്ഞയാകാം
രാവിലെ വരണം 6 മണിക്
ഇഷ്ടാണ് ഒരുപാട്
പാതിവഴിയിൽ വിട്ടിട്ടു പോവില്ലെങ്കിൽ ആ കൈപിടിച്ച് നടക്കണം എനിക്കും മരിക്കുവോളം. )
സ്കൂൾ വിട്ടു വീട്ടിൽ വന്ന മഞ്ചു ലെറ്റർ അഫ്സലിനെ വിളിച്ചു കൊടുത്തു.
അതെത്ര വട്ടം വായിച്ചിട്ടും കൊതി തീരാത്ത പോലെ
രാത്രി മുഴുവൻ വായിച്ചിട്ടുണ്ടാവും രണ്ടാളും
പിനീടുള്ള ദിവസങ്ങൾ അവരുടേതായിരുന്നു എന്നും വഴിയിൽ വെച്ച് കാണും സംസാരിക്കും ആദ്യമൊക്കെ ആരെങ്കിലും കാണും എന്ന പേടിയായിരുന്നു പിനീട് ആര് കണ്ടാലും പേടിയില്ലാതെ ആയി
ദിവസങ്ങൾ ചിറകടിച്ചു നീങ്ങി
കുളിക്കടവിലും കുടുംബശ്രീകൂടുന്ന സ്ഥലങ്ങളിലും ചായ കടയിലും ഈ പ്രേമം ചർച്ചാ വിഷയമായി
ചുരുക്കം പറഞ്ഞ നാട്ടിലാകെ പാട്ടായി
അഫ്സലിന്റെ ഉമ്മയും അറിഞ്ഞു
ഏതാ കുഞ്ഞോ ആ കുട്ടി നിന്റെ കൂടെ രാവുണ്ണിയേട്ടൻ ഒരു കുട്ടിയെ കണ്ടെന്ന് പറഞ്ഞു
അത് ഉമ്മ ഷൈഹ എന്ന അവളുടെ പേര് ഇപ്പോ പത്തിൽ പഠിക്കാ .
എന്താപ്പോ കുഞ്ഞോ നിന്റെ ഉദ്ദേശം ?
എനിക്കവളെ കല്ല്യാണം കഴിക്കണം ഉമ്മ
മ്മ് ഞാനൊന്നു കാണട്ടെ എന്നിട്ട് പറയാം
ഒരുദിവസം ഉമ്മയെ ബൈക്കിൽ കയറ്റി സ്കൂൾ വിട്ടു വരുന്ന വഴിയിലൂടെ പോയി
ഉമ്മ ആ കുട്ടിയെ കണ്ടോ അവളാ ഷൈഹ
ഉമ്മയെ കണ്ടതും തലയിലെ തട്ടം അവളൊന്ന് നേരെ ഇട്ടു
വീട്ടിലേക്കു തിരിച്ചു ഉമ്മാനേം കൂട്ടി.
എന്താ ഉമ്മ ഇഷ്ടായോ ?
അന്റെ ഇഷ്ടാണ് കുഞ്ഞോ ഉമ്മാന്റെ ഇഷ്ടം പിന്നെ കാണാൻ വേണ്ടി പറഞ്ഞതല്ലെ അങ്ങനെ
അഫ്സൽ ഉമ്മാനെ കെട്ടിപിടിച്ചു മുത്തം കൊടുത്തു
മാസങ്ങൾക് ശെഷം
ഒരു ദിവസം അവൾ അവനോട് പറഞ്ഞു ഉമ്മാന്റെ അനിയത്തീടെ മോൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട് അവർ എന്നെ കെട്ടിച്ചു തരുമോ എന്ന വാപ്പനോട് ചോദിച്ചത്രേ. വലിയ കാശുകാര.
ഉപ്പ എന്ത് പറഞ്ഞു?
അറിയില്ല .
നിന്റെ ഉദ്ദേശം എന്താ ? നീയെന്താ പറഞ്ഞെ ?
ഞാൻ എന്ത് പറയാൻ ,
കാശുകാരനെ കണ്ടപ്പോ നിന്റെ മനസും മാറി അല്ലെ?
ഞാനങ്ങനെ പറഞ്ഞോ ഇപ്പോ അപ്പോ അങ്ങനാ എന്നെ മനസിലാക്കിയത് അല്ലെ അവരോട് വരണ്ടാന്നു പറയാൻ നികയിരുന്നു
ഇനി ഞാൻ പറയില്ല ഇനി എന്നോട് മിണ്ടാൻ വരണ്ട
അതും പറഞ്ഞവൾ പോവാനൊരുങ്ങി
ഷൈഹ ഒന്നു നിക്
വേണ്ട എന്റെ പുറകെ വരണ്ട
പെട്ടന്ന് അഫ്‌സലിനൊരു കാൾ വന്നു
ഹാലോ കുഞ്ഞോ ഉമ്മയാട വല്ലിപ്പാക് തീരെ വയ്യ പെട്ടന്ന് ഹോസ്പിറ്റലിൽ വായോ ഞങ്ങളിവിടെ ഉണ്ട്
ദാ എത്തി ഉമ്മാ
അഫ്സൽ ഹോസ്പിറ്റൽ എത്തുന്നതിനു മുൻപ് വില്ലിപ്പ മരിച്ചു ,,
പിന്നെ അഫ്സലിന് നിന്ന് തിരിയാൻ നേരം കിട്ടിയിട്ടില്ല രണ്ടാഴ്ച
രണ്ടാം വയസിൽ വാപ്പ മരിച്ച അഫ്സലിനെ നോക്കിയതും വളർതിയതും എല്ലാം വല്ലിപ്പയാണ്
വല്ലിപ്പടെ വിയോഗത്തിൽ അവൻ തളർന്നു പോയി
അതിനിടയിൽ അവളെ കാണാൻ പോവാനോ ഒന്നിനും അവനായില്ല
15 ദിവസങ്ങൾക് ശേഷം അവളെ കാണാൻ പോയി പക്ഷെ അവളെ കാണാൻ കഴിഞ്ഞില്ല
മഞ്ചുവിനെ കണ്ടു ചോദിച്ചു ഷൈഹ എവിടെ മഞ്ചു ഇന്ന് അവളെ കണ്ടില്ല .
ഇക്ക ഇന്ന് ക്ലാസില്ല കുറച്ചു ദിവസായി നിങ്ങളെ ചോദിക്കുന്നുണ്ടായിരുന്നു
എന്തോ പ്രോബ്ലം ഉണ്ട്
നിങ്ങളെ വലിപ്പ മരിച്ച കാരണം ഞാൻ നിങ്ങളോട് പറഞ്ഞില്ലന്നെ ഒള്ളു.
അവളോട് പറഞ്ഞോ മഞ്ചു ഉപ്പ മരിച്ച വിവരം?
പറഞ്ഞു ഇക്ക
ഞാനവളുടെ വീടിനടുതെലാം പോയിരുന്നു ഒന്ന് കാണാൻ പുറത്ത് കണ്ടില്ല
തിങ്കൾ പരീക്ഷ തുടങ്ങല്ലെ ഇക്ക പടിക്കാവും പത്താം ക്ലാസല്ലേ.
തിങ്കൾ ഉച്ചക് ഒരുമണിക് ഞാൻ വരും അവളോടൊന്ന് പറ ട്ടോ
ശരി ഇക്ക ഞാൻ പോവാ 'അമ്മ ചോദിക്കും
ഓക്കേ പൊയ്ക്കോ മറക്കണ്ട
അഫ്സൽ
തിങ്കളാഴ്ച ഒരുമണിക്ക് അവളെ കാണാൻ പോയി
ഷൈഹാ .,
അവൾ കേൾക്കാത്ത പോലെ നടന്നു
അവൻ ബൈക് അവളുടെ മുന്നിൽ ക്രോസ് ഇട്ടു
ഷൈഹാ ഒന്ന് നിൽക്ക് പ്ലീസ് ....
ഒന്ന് നിക്ക് എന്താ മിണ്ടാതെ പോണേ ?
ഇത്ര ദിവസം എവിടെയിരുന്ന്
നിനക്കറിയാലോ ഷൈഹ വലിപ്പ മരിച്ചദ്
ഞാനല്ലേ ഒള്ളു എല്ലാത്തിനും വരാനോ കാണാനോ പറ്റിയ അവസ്ഥ അല്ലായിരുന്നു എന്തായി കല്ല്യാണം വന്നത് ?
ഓ അപ്പോ ഓർമയുണ്ട് അത് അവർ ഉറപ്പിക്കാൻ പോവാ പരീക്ഷ കഴിഞ്ഞ വളയിടാൻ വരുന്നുണ്ട്
നീ എന്താ ഷൈഹ ഇത്ര നിസാരകി പറയണേ ?
പിന്നെ ഞാനെന്താ പറയണ്ടേ ? എന്തെങ്കിലും ചെയ്ത് അത് മുടക്കാൻ നോക്
ഞാൻ പോവാ ഉമ്മ അനേഷികും
നോക്കട്ടെ നീ വിട്ടോ
അഫ്സൽ വീട്ടിലേക്ക് തിരിച്ചു
വീട്ടിലെത്തി ഓരോന്ന് ആലോജിച്ചങ്ങനെ കിടന്നു
എന്താടാ കുഞ്ഞോ ഇങ്ങനെ പതിവില്ലാത്ത നേരത്ത് കിടക്കണേ
ഉമ്മാന്റെ ചോദ്യം
ഒന്നൂല്ല ഉമ്മ
ഉമ്മാന്റെ കുട്ടിനെ ഉമ്മാകറിയാലോ പറ എന്താ പറ്റി
ഉമ്മാ ഷൈഹക് കല്ല്യാണം വന്നു പരീക്ഷ കഴിഞ്ഞ ഉറപ്പിക്കും
18 വയസാവാദേ അവർ കല്ല്യാണം നടത്തോ കുഞ്ഞോ സമയണ്ടലോ കുഞ്ഞോ വാ വന്ന് വല്ലതും കഴിക്
പരീക്ഷ കഴിഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ രണ്ടാളും പലപ്പോഴും കണ്ട് പിരിഞ്ഞു
കുറച്ച് ദിവസങ്ങൾ എന്നും കാണാറില്ല സ്കൂൾ ഇല്ലാലോ
പെട്ടന്ന് ഒരു ദിവസം അഫ്സലിന്റെ ഫോണിലേക്ക് മുനീറിന്റെ മിസ് കാൾ
എന്താ എന്നറിയാൻ അഫ്‌സൽ പെട്ടന്ന് തിരിച്ചു വിളിച്ചു
മുനീറെ എന്താടാ?
ഇത് മുനീറല്ല ഞാനാ ഷൈഹ ഇക്കാക്ക കുളിക്കാൻ കയറിയപ്പോ എടുത്ത് വിളിച്ചദാ
എന്താ വേകം പറ
നാളെ രാവിലെ 7 മണിക് പുഴയിലേക്ക് വാ അവിടെ വെച്ച് പറയാം
ആ വരാം
ശരിന്ന ഞാൻ വെക്കട്ടെ ഇക്കാക്ക ഇപ്പോ വരും
ഓക്കേ രാവിലെ കാണാം
മുനീർ രാവിലെ പുഴയിൽ എത്തി
അവളും വന്നു
എന്തിനാ ഈ രാവിലെ വരാൻ പറഞ്ഞെ?
ഒന്നുല ഒന്ന് കാണാൻ ഇവിടെ ആരും ഉണ്ടാവില്ലലോ രാവിലെ.
എന്തായി മറ്റേ കാര്യം ?
അത് പറയാനാ ഞാൻ വരാൻ പറഞ്ഞെ അവർ എങ്ങനെയോ നമ്മുടെ കാര്യങ്ങളൊക്കെ അറിഞ്ഞു കല്ല്യാണം വേണ്ടന്ന് വെച്ച്
അഫ്സൽ സന്തോഷം കൊണ്ട് ഒന്ന് ഉറക്കെ കൂകി ക്കൂ!!!!!!!"
ഒന്ന് മെല്ലെ ആരെങ്കിലും വരും ട്ടോ
ആരും വരില്ലാ ഷൈഹ .
ന്നാ ഞാൻ പോവാട്ടോ
പോവല്ലെ ഷൈഹ
മ്മ് എന്താ
ഇനി എന്നാ കാണാൻ പറ്റാ കുറച്ചു നേരം നിക്ക് എനിക്കൊരു ഉമ്മ താരോ
ഇവടെ വെച്ചോ ഒന്നു പോ ചെക്കാ
പ്ലീസ് ഷൈഹ ഒരെണം പിന്നെ ചോദിക്കില്ല
ഒരെണം തന്നിട്ട് ഞാൻ പോവും
ഒക്കെ പൊയ്ക്കോ
ഷൈഹ അടുത്തേക് നീങ്ങി നിന്നു പെട്ടന്ന് ആ ചുവന്ന ചുണ്ടുകൾ അവന്റെ കവിളിൽ മൃദുവായി ഒന്നു ചുംബിച്ചു
അഫ്സൽ അവളെ അവനിലേക് അടുപ്പിച്ചു അറിയാതെ അവളും
( അത്രേ എഴുതുന്നൊള്ളു ബാക്കി ഇങ്ങള് ഊഹിച്ചാ മതി
പെട്ടന്നാരോ വരുന്ന കാൽ പെരുമാറ്റം കേട്ട് അവർ വിട്ട് മാറി
ഷൈഹന്റെ കൂട്ടുകാരി വിനീത .
നീയായിരുന്നോ ?
ആ ഞാൻ തന്ന്യാ വേറെആരെങ്കിലും ആയിരുനെങ്കിലോ ?
ഇതിനാണോ രാവിലെ രണ്ടും കൂടെ ഇവടെ വന്നേ .
രണ്ടാളും പോവാൻ നോക് ആരെങ്കിലും കണ്ടാൽ എല്ലാം തീരും
ശരി ഞാൻ പോവാട്ടോ ഷൈഹ
നിക്ക് ഒരു കാര്യം ചോദിക്കട്ടെ
എന്താ വിനീത?
ഇപ്പോ ഒരു കല്ല്യാണം മുടങ്ങി കിട്ടി ഇനി എന്താ പ്ലാൻ അടുത്തത് വരുന്നതിനു മുമ്പ് വല്ലതും തീരുമാനിക്
നിനക്കറിയാലോ വിനീത ആ വീടിന്റെ പണിയൊന്നു കഴിയാതെ ഞാനെങ്ങനെ ഇവളെ കൊണ്ടുപോവും വാടക വീട്ടിലേക്ക് അവളേംകൊണ്ട് പോവാൻ പറ്റോ?
ഇങ്ങനെ പ്രേമിച്ചോണ്ട് നടന്ന വീട് പണി തീരുമോ ഇക്ക
ഇല്ല വിനീത എനിക്കറിയാം ഞാൻ ഒരു വിസ നോക്കുന്നുണ്ട് ശരിയായാൽ രണ്ടുവർഷം കൂടി ഇവൾ എനിക്ക് വേണ്ടി കാത്തിരിക്കണം അതുകഴിഞ്ഞ അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാലോ '
അങ്ങനെ എന്തെങ്കിലും നോക്
ദിവസങ്ങൾ കടന്നു പോയി
ഒരു പ്രൈവറ്റ് കോളേജിൽ വിനീതയും ഷൈഹയും പ്ലസ് വണ്ണിന് ചേർന്ന്
സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും ഒരു വർഷം കൂടി കടന്നു പോയി.
ഒരുദിവസം അഫ്സൽ അവരുടെ കോളേജിനടുത്ത് അവരെ കാണാൻ ചെന്നു
എന്തായിക്കാ പെട്ടന്ന് കാണണം എന്ന് പറഞ്ഞെ ?
ഷൈഹ വിസ ശരിയായി ഞാൻ പോവാട്ടോ സൗദിയിലേക്.
പെട്ടന്നവളുടെ കണ്ണൊന്ന് നിറഞ്ഞു എന്നാലും ഒരുമിക്കാൻ വേണ്ടി ആഗ്രഹിച്ച പോലെ ജീവിക്കാൻ സങ്കടങ്ങൾ മറന്ന് അവൾ സമ്മതിച്ചു
എങ്ങനാ നമ്മൾ കാണാതെ സംസാരിക്കാതെ രണ്ടുവർഷം കഴിയാ
ഞാൻ ഒരു ഫോൺ വാങ്ങിച്ചു തരാം അതാവുമ്പോ ഇടക് സംസാരിക്കാലോ
അങ്ങനെ പോവാനുള്ള ദിവസം ആയി അവസാനമായി പോവുന്നതിനു മുമ്പ് ഒരിക്കൽ കൂടി അവളെ കണ്ടു
അവർക്ക് അന്ന് കൂടുതലൊന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല കരഞ്ഞു കലങ്ങിയ കണ്ണിൽ ഒരു മുത്തം കൊടുത്ത് പോട്ടേ ഷൈഹ അവൻ യാത്രയായി
ഗൾഫിൽ എത്തിയിട്ടും അവളെ വിട്ടു വന്നതായ അഫസലിന് തോന്നിയില്ല ,,,ഇപ്പോഴും എന്റെ ഫോണിൽ കാൾ ആയും മെസ്സേജ് ആയും അവൾ ഉണ്ടായിരുന്നു ,,,അവരുടെ സ്വപ്‌നങ്ങൾ ഓരോന്നായി പൂവണിയുന്ന നാളിനായി അവർ കാത്തിരുന്നു ,,,
അവന്റെ വീട് നന്നാക്കി ,,, അത്യാവശ്യം കടങ്ങൾ ഒക്കെ വീട്ടി ,,,, പണം ചെലവാക്കാൻ അവിടെ ഒരുപാട് വഴികൾ ഉണ്ടായിട്ടും അവളുടെ മുഖം അവനെ അതിൽ നിന്നെല്ലാം പിന്തിരിപ്പിച്ചു ....
പിന്നീട് എപ്പോഴൊക്കെയോ അവളുടെ കോളുകൾ കുറഞ്ഞു തുടങ്ങി ,,, മെസ്സേജ് നു മറുപടി ഇല്ലാതായി ... അന്ന് വരെ അനുഭവപ്പെടാത്ത ഉഷ്ണവും ശൈത്യവും അവനുഭവപ്പെട്ട്ടു ....
ജോലിയുടെ കഷ്ട്ടവും മരുഭൂമിയുടെ വിജനതയും ....പിനീട് എപ്പോഴോ ഒരു വിവരവും ഇല്ലാതായി ... നാട്ടിലെ കൂട്ടുകാരെ അയച്ചെങ്കിലും ഒന്നും അറിയാൻ കഴിഞ്ഞില്ല ,,,, ലീവേടുത്തോ ജോലി മതിയാക്കിയോ വരാൻ കഴിയാത്ത അവസ്ത്ത ,,,എഴുതിക്കൊടുത്ത എഗ്രീീമെന്റ് ......
അന്നവന്റെ അവസ്ത്ത എന്തെന്ന് എങ്ങനെ ഞാൻ വിവരിക്കും ,,,, മനസ്സറിഞ്ഞു പ്രണയിച്ചാൽ ആ വിരഹം മരണം വരെ ഉണ്ടാകും എന്ന് പറയുന്നത് സത്യമാണ് .... സന്തൊഷമില്ലാതെ ,.,,, സമാധാനം ഇല്ലാതെ ...
അവൾ എവിടെ എന്ന ആധിയിൽ അവൻ കാലാവധി തികച്ചു ഓടിവരുകയായിരുന്നു എന്ന് പറയാം .. ഒരുപക്ഷെ പതുക്കെ പോകുന്ന വാഹനങ്ങളെ കാണുമ്പോൾ അവിടുന്ന് ഓടി വന്നാലോ തോന്നിപ്പോയി ....
വീട്ടില് എത്തിയതും അവൻ ആദ്യം ഓടിയത് അവർ എന്നും കാണുന്ന വഴിയിൽ ആയിരുന്നു ,,,പിന്നെ അവളുടെ വീടിനു മുന്നിലും ,,അകത്തു കയറാൻ എന്തോ ദൈര്യം തോന്നിയില്ല ..അതുകൊണ്ട് തിരികെ വന്നു ...
കൂട്ടുകാർക്കും വീട്ടുകാർക്കും ടെൻഷൻ ആയിരുന്നു ,,ഇത്രേ കാലം ആയിട്ട് വന്നിട്ട് ഇവനെന്താണ് ഇങ്ങനെ അലയുന്നത് എന്ന് തോന്നിക്കാണും.... ഉമ്മയുടെ മനസ്സിൽ ആരെങ്കിലും ഇനി കൂടോത്രം ചെയ്തോ മകന് എന്ന പേടിയും ....
രണ്ടു ദിവസത്തോളം കാത്തിരുന്നു ,,,പിന്നെ ക്ഷമ ഒട്ടും ഇല്ലാതിരുന്നപ്പോൾ അവളുടെ വീട്ടിലേക്കു കയറിച്ചെന്നു ... അല്ലെങ്കിലും ജീവനായി കൂടെ നടന്നവൾ ... ജീവിതമായി മുന്നില് നിന്നവൾ ഇല്ലാതെ പോയ വേദന ആർക്കു മനസ്സിലാകും ...
കാത്തിരിക്കും എന്ന് പറഞ്ഞു അയച്ചു വിട്ടിട്ടു ... തനിച്ചക്കിയ വിഷമം .... മനസ്സിൽ ആർത്തിരമ്പുന്ന കടലുപോലെ ഓരോ ചിന്തകൾ ആയിരുന്നു .... അപ്പോഴേക്കു കൂൂട്ടുകാരൻ ഓടി വന്നു എന്നിട്ട് പറഞ്ഞു "ഡാ അവളുടെ കല്യാണം കഴിഞ്ഞു "..
നീ എന്ത് ചെയ്യും എന്നറിയാതതുകൊണ്ട് ഞങ്ങൾ പറഞ്ഞില്ലെന്നെ ഉള്ളൂ ....
അകത്തേക്ക് പോകണോ ...പുറത്തേക്ക് പോകണോ എന്ന് വിഷമിച്ചു നിന്നപ്പോൾ അറിയാതെ അവൻ വീടിനു മുന്നിലേക്ക്‌ നോക്കി ,,,
അവന്റെ പെണ്ണ് ... ജീവനായിരുന്നവൾ..... മഫ്ത ഇട്ട ആ മുഖം പെട്ടെന്ന് പ്രസന്നമായോ ..അതോ കൂടുതൽ ഇരുണ്ടോ ...?????? താഴെ നിന്ന കുഞ്ഞിനെ എടുത്തു ഒക്കത്ത് വെക്കുമ്പോൾ അവൻ കണ്ടു അവനെ കാണാതിരിക്കാൻ വെമ്പൽ കൊള്ളുന്ന ആ മുഖം .....
പെട്ടെന്ന് അവൾ അകത്തേക്ക് ഓടി ... അവൻ പകച്ചു നിന്നുപോയി ,,, കൂട്ടുകാരൻ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് വരുമ്പോഴും വീടിനു മുന്നില് അവൾ ഒരിക്കൽ കൂടി വരുമെന്ന പ്രതീക്ഷയായിരുന്നു ....
കാലങ്ങള്ക്കു ശേഷം കാണുമ്പോൾ ഓടിവന്നു ചുംബിക്കുമെന്ന സ്വപ്നം കണ്മുന്നിൽ തകരുന്നത് അവനറിഞ്ഞു
..അവന്റെ.മനസ്സിൽ കരഞ്ഞു കലങ്ങിയ മുഖവുമായി അവനെ യാത്രയാക്കിയ മുഖമായിരുന്നു ......
അവന്റെതെന്നു മാത്രം വിശ്വസിച്ചിരുന്ന മുഖം ....
അവനെ കണ്ടപ്പോൾ ഓടിമറഞ്ഞത്‌ ഓർത്ത്‌ ....... വേണ്ട ഞാൻ പറയുന്നില്ല
യാതാർത്ഥ്യം മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു .. അവൾക്കായി വാങ്ങിയ സമ്മാനങ്ങൾ..അവന്റെ വിയർപ്പിന്റെ വില .....
അവളെക്കുറിച്ച് എഴുതിക്കൂട്ടിയ വരികൾ ... അവന്റെ സ്വപ്നങ്ങളുടെ അവശിഷ്ട്ടം
ഒക്കെ നശിപ്പിച്ചു കളഞ്ഞു ,,,വാശിയോടെ ഓരോന്നും വലിച്ചെറിയുമ്പോൾ അവൾ മനസ്സിൽ നിന്നും പടിയിറങ്ങിപ്പോകും എന്ന് കരുതിയ അവനു തെറ്റി ,,കൂടുതൽ കൂടുതൽ അവൾ അവന്റെ മുന്നിൽ തെളിഞ്ഞു വന്നു ....
അവൻ കേൾക്കുന്ന പാട്ടുകളിൽ ,,, കാണുന്ന ചിത്രങ്ങളിൽ ...അവന്റെ വരികളിൽ എല്ലാം അവളാണ് ....
അവന്റെ ആഗ്രഹം പോലെ അവൾക്കു പെണ്‍കുട്ടിയല്ലേ അന്ന് കണ്ടത് ,, സുന്ദരിക്കുട്ടി ... അവളെപ്പോലെ .... ഞങ്ങൾ അന്ന് കണ്ട കിനാവുകളിലെ മാലാഖ കണ്മുന്നിൽ നിന്നു മറയുന്നത് ഞാനറിയുന്നു ....
എല്ലാവരും പറയും പ്രണയം ആനയാണ് ചേനയാണ് എന്നൊക്കെ ,,,പക്ഷെ മനുഷ്യനെ ഇത്രേ ദ്രോഹിക്കാനുള്ള ശക്തി അതിനുണ്ടെന്നു അവനിപ്പോഴാണ് മനസ്സിലായത്‌ ,,, ഇന്ന് അവന്റെ വീട്ടില് കല്യാണം ആലോജിക്കുമ്പോഴും അവന്റെ കണ്മുന്നിൽ ആദ്യം തെളിയുന്നത് അവളുടെ മുഖമാണ് ,,, ഓരോ എഴുത്ത് വായിക്കുമ്പോഴും ആദ്യം അവളാണ് ഓർമയിൽ .....
പകരം വെക്കുന്നില്ല ഞാൻ ഒന്നും നിനക്ക് മുന്നിൽ .... എനിക്കറിയാം അന്യന്റെ കൂടെ കഴിയുമ്പോഴും ഇന്നു
എതിർക്കാൻ കരുത്തില്ലാത്ത ഈ ഉമ്മച്ചിക്കുട്ടിയുടെ നിസ്സഹായത അവൻ മനസ്സിലാക്കുന്നു ഇന്ന് .... ബന്ധങ്ങളും ബന്ധുത്വങ്ങളും അല്ലെ നിങ്ങളുടെ ജീവിതം തീരുമാനിക്കുന്നത് ,,,
നാളെ അവന്റെ മുന്നിലെത്തുന്ന മണവാട്ടിക്കും ഉണ്ടാകും ചിലപ്പോൾ ഇതുപോലെ കടലിനക്കരെ കരളുരുകുന്നൊരു പ്രണയം പറയാൻ ...അല്ലെ ?????
പ്രണയം മായ്ച്ചു കളയാൻ കഴിയില്ല ,,,മറന്നെന്നു വരുത്തി ജീവിക്കാം നമുക്ക് ,,,,
ഇന്നും അവൾ ഇല്ലെന്നു ഉൾക്കൊള്ളാൻ കഴിയുന്നില്ല .... ജീവിതം മറ്റൊരു ദിശയിലേക്കു നീങ്ങുമ്പോഴും അവൾ ഓർമയിൽ തെളിയാറുണ്ട് ..... കുഞ്ഞു വാവകളെ കാണുമ്പോൾ എങ്കിലും ......
###അഫ്സലിന്റെ നക്ഷത്ര കണ്ണുള്ള രാജകുമാരി#####
അവസാനിച്ചു
എന്റെ പ്രണയത്തിന്റെ ഓർമയ്ക്ക്
നജീബ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo