എത്ര ദിവസമായി ഇക്ക നാട്ടിൽ വന്നിട്ട് .. ഒന്ന് കാണാൻ വന്നില്ലല്ലോ .. ''
'' ഹാ .. നീ ഉടനെ റെഡി ആയി നിൽക്ക് .. ഞാൻ ഉടനെ എത്താം .. നമുക്കൊന്ന് പുറത്തു പോകാം .. ''
'' ഹും ... പെട്ടെന്ന് വരില്ലേ ''
'' ഹാ .. ദാ പുറപ്പെട്ടു .. ''
അവളുടെ ശബ്ദത്തിൽ പരിഭവവും പരാതിയുമെല്ലാം ആവോളമുണ്ട് . അതിനു കാരണം ഞാൻ തന്നെ . കല്യാണ തിരക്കിൽ വീടിനു മോഡി പിടിപ്പിക്കുന്നതിനിടെ അവളെ ചെന്ന് കാണാൻ സമയം കണ്ടെത്താൻ എനിക്കായില്ല .
പെട്ടെന്ന് തന്നെ കുളിച്ചൊരുങ്ങി ബൈക്ക് എടുത്തു ശര വേഗത്തിൽ ഞാൻ പാഞ്ഞു .
പെട്ടെന്ന് തന്നെ കുളിച്ചൊരുങ്ങി ബൈക്ക് എടുത്തു ശര വേഗത്തിൽ ഞാൻ പാഞ്ഞു .
വീടിന്റെ പൂമുഖത്തു അവൾ വഴിയിലേക്ക് കണ്ണെറിഞ്ഞു കൊണ്ട് എന്നെയും കാത്തിരിക്കുകയായിരുന്നു .
അവളുടെ കൈകൾ എന്റെ കൈക്കുള്ളിലാക്കി അവളോട് കിന്നാരം പറയവെ അവളുടെ കണ്ണുകൾ നിറഞ്ഞു , ആ നനവിൽ അവളുടെ മുഖത്തു പൂശിയ ചായം അൽപമൊന്ന് കുതിർന്നു . ക്ഷണ നേരം കൊണ്ട് പരിഭവങ്ങളുടെ ലോകത്ത് നിന്നും സ്വതന്ത്രയായി അവൾ സ്വപ്നങ്ങളുടെ ലോകത്തിൽ പാറി നടന്നു .
സ്വര്യ സല്ലാപത്തിനായി പുറത്തേക്ക് പോകാൻ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു . ബൈക്കിന്റെ പിറകിലിരുന്നു കൊണ്ട് അവൾ എന്റെ നെഞ്ചിൽ കൈ ചേർത്ത് പിടിച്ചു .
ഇളം വെയിലിൽ കാറ്റിന്റെ ഗന്ധം ആസ്വദിച്ചു വളരെ പതിയെ കിന്നരിച്ചു പോകുന്നതിനിടെ അവൾ ചോദിച്ചു.
'' ഇക്ക എങ്ങോട്ടാ ഈ പോണത് .. ?''
'' ഇക്ക എങ്ങോട്ടാ ഈ പോണത് .. ?''
'' കോട്ട കുന്നിൽ പോകാം ... നിനക്കോർമയുണ്ടോ അന്നൊരിക്കൽ നമ്മൾ കോട്ട കുന്നിൻ ചെരുവിലൊരു സായാഹ്നം പങ്കു വെച്ചതും . അത് വഴി കടന്നു പോയ നാട്ടിലെ ഒരു പൗര പ്രമുഖൻ നമ്മളെ കണ്ടു തിരിഞ്ഞോടിയതും .. ''
'' ഹ ഹ .. പിന്നെ ... ഓര്മയുണ്ടോന്നോ ... അയാളവിടെ വായ് നോക്കി നടന്ന് ചെന്നെത്തി പെട്ടത് നമ്മുടെ മുൻപിൽ .. ആ ഓട്ടം ഇപ്പോഴും നല്ല ഓർമയുണ്ട് . നാട്ടിലെ സ്കൂളിൽ ഓണാഘോഷത്തിന് പഴയ വിദ്യാർത്ഥികളുടെ ഓട്ട മത്സരമുണ്ടായിരുന്നു . അതിൽ ഒന്നാം സമ്മാനം ലഭിച്ചതും അയാൾക്കായിരുന്നു . എനിക്കതിലൊരു അത്ഭുതവുമില്ലതാനും ''..
'' ഹാ .. അത് തന്നെ .. നമുക്ക് ഒരിക്കൽ കൂടി അവിടെ പോകാം ... ''
ബൈക്ക് കോട്ട കുന്ന് ലക്ഷ്യമാക്കി നീങ്ങി . കവാടത്തിൽ നിന്നും പ്രവേശന പാസ് വാങ്ങി കുന്നു കയറുമ്പോൾ കോട്ട കുന്നിൻ കുറിച്ചുള്ള പഴയ ഓർമ്മകൾ .
അന്നിത്ര സൗന്ദര്യമൊന്നുമില്ല കോട്ട കുന്നിനു .. മുഴുവൻ കാടുകൾ നിറഞ്ഞു കിടക്കുന്ന ചെരിവിലൂടെ മുകളിലേക്ക് കയറിയാൽ കാണാം വിശാലമായ മൈതാനം പോലെയുള്ള പ്രദേശം . ഗാനമേളകൾ സ്ഥിരം സംഘടിപ്പിച്ചിരുന്നത് ഈ കുന്നിൻ മുകളിലാണ് .
ഒരിക്കൽ ഗായകൻ അഫ്സലിന്റെ ഗാനമേളക്കിടെ ഉണ്ടായ കലഹത്തിൽ അടി കൊള്ളാതിരിക്കാൻ ഓടുമ്പോൾ, തലയിൽ നിറയെ കസേരയുമെടുത്ത് ശബരി മലയിലേക്ക് മാറാപ്പും തോളിലേറ്റി പോകുന്ന ഭക്തരെ പോലെ ചിലർ അവിടെ കണ്ട കസേരകൾ മോഷ്ടിച്ച് ഓടി പോകുന്നത് കണ്ടു .
മറ്റൊരിക്കൽ റിമി ടോമിയുടെ ഗാനമേള ക്ഷമയോടെ ആസ്വദിക്കുമ്പോൾ ആസ്വാദന ബോധമില്ലാത്ത ആരോ കല്ലെറിഞ്ഞതിനെ തുടർന്ന് അണിഞ്ഞൊരുങ്ങി വന്ന എം എസ് പി പട ലാത്തിയെറിഞ്ഞു . അതിലൊന്ന് ഞാൻ എന്റെ മുതുകു കൊണ്ട് തടഞ്ഞതും മുതുകിൽ വന്ന കൃത്രിമ മറുക് കാരണം കുറച്ചു ദിവസം ഉറക്കം നഷ്ടപ്പെട്ടതും ഓർമയിലേക്ക് വരുന്നു .
ബൈക്ക് കുന്നിനു മുകളിലെത്തി .
ഇന്നിപ്പോൾ കോട്ട കുന്നിനു ആ ഭാവമല്ലെന്നു തോന്നി .. ശാന്തമായ അന്തരീക്ഷം , ഇളം വെയിൽ മാറി ആകാശം മുഖം കറുപ്പിച്ചു നിൽക്കുന്നു . ഇളം കാറ്റിൽ ചെറിയ തുള്ളികൾ നെറ്റിയിൽ അടർന്നു വീഴുന്നത് ഉള്ളം നിറക്കുന്നു . പ്രകൃതി പ്രേമ സല്ലാപത്തിനു കുട പിടിക്കുന്ന പോലെ ...

മഴ വീടിന്റെ പൂ മുഖത്തു മഴയെ പ്രതീക്ഷിച്ചു ഞങ്ങൾ സ്വപ്‌നങ്ങൾ പങ്ക് വെച്ചു ...
വിജനമാണ് അവിടം . തിരക്കിന് സമയം ആകുന്നതേയുള്ളു . ഞങ്ങൾ ഞങ്ങളുടെ പ്രേമ സല്ലാപത്തിൽ മുഴുകവേ കുറച്ചകലെ ഒരു പോലീസ് ജീപ്പ് . ഒന്ന് രണ്ടു പോലീസ് കാർ കാണും അതിൽ . കൂടെ ഒരു വനിതാ പോലീസും . അവർ ഞങ്ങളെ തന്നെ വീക്ഷിക്കുകയാണ് . അൽപ നേരം സൊറ പറഞ്ഞരിക്കുമ്പോ ഇവിടെയും സ്വസ്ഥതയില്ലല്ലോ ദൈവമേ എന്ന് മനസ്സിൽ അവരെ ശപിച്ചു കൊണ്ട് ഞങ്ങൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു കുന്നിറങ്ങുമ്പോൾ കണ്ണാടിക്കപ്പുറം കാണാം ആ പോലീസ് വാഹനം അകമ്പടിയായി ഞങ്ങൾക്കൊപ്പം കുന്നിറങ്ങുന്നത് .
അവളുടെ വീട് എത്തുന്നത് വരെ ഏതാണ്ട് അത് ഞങ്ങളെ തന്നെ പിന്തുടരുകയായിരുന്നു . മുതുകിലെ പഴയ കൃത്രിമ മറുക് ഓർത്തു കൊണ്ട് പ്രതികരിക്കാതെ ഞാൻ വീട് പിടിച്ചു .

By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക