Slider

രൂപമാറ്റം (കവിത)

0

പ്രഭാതത്തിൽ
പോകാനും ഇരിക്കാനും
ഏറെ കൊതിപ്പിക്കുന്ന
മലയുടെ താഴ്വരയിലേക്ക്
എന്റെ ആട്ടിൻകുട്ടിയോടൊപ്പം
നടക്കാൻ തുടങ്ങി...
വഴിയിൽ കണ്ടവരെല്ലാം
എന്റെ ഓമനത്തമുള്ള
ആട്ടിൻകുട്ടിയെ കുറിച്ച്
നല്ലതുമാത്രം പറയുകയും
ചിരിയോടെ വീക്ഷിക്കുകയും ചെയ്തു.
താഴ്വാരത്ത്
പുല്ലു തിന്നുകൊണ്ട്
സുന്ദരിയായ
ഒരു മാൻപേട മാത്രം.
മാൻപേടയെ കണ്ടതും
ആട്ടിൻകുട്ടി
എന്റെ പിടിവിട്ട്
അതിനടുത്തേക്ക് നടന്നു.
മാൻപേടയോടടുക്കുന്തോറും
ആട്ടിൻകുട്ടി
ഒരു ചെന്നായയുടെ രൂപം
പ്രാപിക്കുന്നു
എന്ന അത്ഭുതക്കാഴ്ച
ഞാൻ സ്തംബ്ധനായി
നോക്കി നിന്നു.
ഇപ്പോൾ
താഴ്വരയിൽ
മാൻപേടയും
ചെന്നായയും മാത്രം.
**********************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo