Slider

അംബുജ പ്രണയം

1

പുലർക്കാല സുന്ദര
മേഘങ്ങൾക്കിടയിലൂടവനവളെ
ഒളികണ്ണറിഞ്ഞു..
താമരപ്പൂവിൻ മിഴികൾ തുറന്നവനെ
നോക്കി
ഇതളുകൾ വിടർത്തി
പുഞ്ചിരിയിൽ കാമുകന്റെ
മനസ്സിലെ പ്രണയമായ്
അവന്റെ പൊൻ കിരണങ്ങളാൽ
അവളെ തഴുകി
മാടി വിളിച്ചു തന്നിലേക്ക്...
ഒരു നാൾ പ്രണയമവൾക്ക്
ചിറകായ് മാറി
ഒരു പൂമ്പാറ്റയായി
പറന്നുയർന്നവനിലേക്ക്
പ്രിയസഖിയായ് കാമിനിയായ്
അലിഞ്ഞു ചേരനായ്..
അവനിലേക്കുള്ള ദൂരം
മനസ്സിലെ കുളിരാകവേ ..
അവനുടെ കിരണങ്ങളേറ്റ്
ചിറകുകൾ കരിഞ്ഞതവളറിഞ്ഞില്ല
വീണു മാതാവിന് നനഞ്ഞ
പുൽമേഞ്ഞ മടിയിൽ
പ്രിയനേ കഴിയില്ല നിന്നടുത്തെത്തുവാൻ
എന്റെ പ്രണയം നിനക്ക് നൽകുവാൻ
എന്റെ ചിറകുകൾ നിന്റെ പ്രണയാഗ്നിയിൽ
കരിഞ്ഞു പോയി ...
പ്രിയതേ ... പ്രണയനി
പൊറുക്ക നീ കഴിയില്ല നിന്നെയെനിക്കേൽക്കുവാൻ
കരയുവാൻ കൂടി കഴിയില്ലത്
തീ മഴയായ് തീർന്നിടും ..
മുൻജന്മ ശാപമോ കർമ്മഫലമോ
വീണ്ടും പാപിയായ് നിന്റെ വിധിയിൽ
എങ്കിലും നിന്നെ ഞാൻ പ്രണയിക്കുന്നു
പ്രയതേ ......
അവളുടെ മിഴികൾ നിറഞ്ഞു
ചുണ്ടുകൾ വിടർന്നു ....
നിറഞ്ഞ മിഴികളടഞ്ഞു
ഭൂമി മാതവിനിടനെഞ്ചൊന്നു തേങ്ങി
കാർമേഘങ്ങൾ തൻ നെഞ്ചുരികി
പേമാരിയായി പെയ്തിറങ്ങി
നിറഞ്ഞൊഴുകിയ പുഴയിൽ
അംബുജയായവൾ യാത്രയായ്
അവനിലേക്കെത്തുവാൻ .....
...........................
രാജീവ് സോമരാജ് , കോന്നി
1
( Hide )
  1. ശൈശവത്തിലാണീ വരികൾ എത്തിനിൽക്കുന്നത്.
    കഥയാണോ? അല്ല.
    കവിതയാണോ? അതും അല്ല.
    രണ്ടും ഇവിടെ സംഗമിയ്ക്കുന്നുണ്ടുതാനും.
    കഥയായാലും കവിതയായാലും,
    വിചാരങ്ങളെ അഥവാ ആശയങ്ങളെ അനുവാചകന്റെ മനസ്സിലേയ്ക്ക് (എറിഞ്ഞ്) കൊടുക്കുക എന്നുള്ള കടമയാണ് എഴുത്തുകാരനുള്ളത്. അത് കൊള്ളേണ്ടിടത്ത് കൊള്ളും; തീർച്ച.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo