Slider

ഹർത്താൽ

0

ഹർത്താൽ ദിനം
ഇന്നലത്തെ കണക്കിൽ സമനിലയെത്തിയോ
ഓരോ ഭാഗത്തും മരിച്ചവരുടെ കണക്ക് 
സമനില ആർക്കും ഇഷ്ടമല്ല
എല്ലാ മത്സരവും ജയിക്കാനുള്ളതാണ്
ഈ കൊലപാതകമത്സരവും നമുക്കാസ്വദിക്കാം
വീട്ടുകാരോടൊപ്പം വീട്ടിലിരിക്കാം
ടീവിയിൽ സിനിമ കാണാം
മക്കളെ താലോലിക്കാം
ഇന്നലെ മരിച്ചതും ആരുടെയോ മകനാണ്
എന്നതോർക്കാതെ
ആരുടെയോ സഹോദരനാണ്
എന്നതോർക്കാതെ
മരിച്ചത് നമ്മിലൊരാളാണ് എന്നതോർക്കാതെ
ജയിക്കാനുള്ള പോരിൽ
രക്തസാക്ഷിയാവുന്നതും ബലിദാനിയാവുന്നതും
നമ്മുടെ സഹോദരൻമ്മാരാണ്
മനുഷ്യരാണ്
അറവുമാടുകളല്ല
നേർച്ചകോഴികളുമല്ല
അവരുടെ ദേഹത്തുനിന്നു പുറത്തേക്കു ചീറ്റിയത്
ചുവന്ന രക്തമായിരുന്നു
രക്തസാക്ഷിയുടെയും ബലിദാനിയുടെയും
ചോരയ്ക്ക് ഒരേ നിറം
വേദനയോടെ
ശുഭമായതൊന്നും ആശംസിക്കാനാവാതെ
ഈ പുലരിയെ ഞാൻ സ്വാഗതം ചെയ്യുന്നു
By: Siraj sarangapani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo