Slider

കെട്ടിലമ്മ

0
Image may contain: 2 people, child and closeup

"എടീ, മൂധേവി, കെട്ടിലമ്മ പള്ളിയുറക്കം കഴിഞ്ഞെണീറ്റില്ലേ..?
ശ്രീദേവി അമ്മയുടെ ആക്രോശo കേട്ട് ഇന്ദു ചാടിയെണീറ്റു... 
സമയം 5 മണിയാവുന്നതെയുള്ളൂ.. ഇന്നലെ കിടന്നപ്പോൾ വല്ലാണ്ട് വൈകിയിരുന്നു.. 
മുറി വിട്ടു പോകാനിറങ്ങിയ ഇന്ദുവിനെ, വിനു തടഞ്ഞു. 
"നീ കുറച്ചു കൂടി കിടക്ക്, വയ്യാത്തത് അല്ലേ, ഞാൻ അമ്മയോട് പറയാം "
"വേണ്ട വിനുവേട്ടാ,അമ്മയ്ക്ക് ദേഷ്യം കൂടുകയേള്ളൂ,. ഞാൻ പൊയ്ക്കോളാം "
"നീ നല്ലോണം സഹിക്കുന്നുണ്ടല്ലേ "
വിനുവിന്റെ ചോദ്യം കേട്ട് അവൾ പുഞ്ചിരിച്ചു.. 
കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 4 വർഷം ആയിരിക്കുന്നു. ആദ്യ മൂന്നാലു മാസം അമ്മയ്ക്ക് അവളോട്‌ വല്യ ഇഷ്ടമായിരുന്നു. ഒരു അമ്മയുടെ സ്നേഹം വേണ്ടുവോളം ലഭിക്കുന്നുണ്ടെന്ന്‌ അവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ അവളൊരു അമ്മയാകില്ലെന്ന്‌ അറിഞ്ഞതോടെ അവർ ആളാകെ മാറി. അവൾ എന്തു ചെയ്താലും കുറ്റം മാത്രമായി.. രാപ്പകൽ അവളെ കഷ്ടപ്പെടുത്തി. പലപ്പോഴും അമ്മയോട് സംസാരിക്കാൻ തുനിഞ്ഞ അവനെ അവൾ തടഞ്ഞു. എല്ലാം തന്റെ മുൻജന്മ ഫലമാണെന്ന് പറഞ്ഞു സമാധാനിക്കുമായിരുന്നു പാവം, അവൻ ഓർത്തു... 
ഒരു കുഞ്ഞിനെ ഓമനിക്കാൻ മനസു കൊതിക്കുമായിരുന്നുവെങ്കിലും, ഇന്ദുവിനെ ഓർക്കുമ്പോൾ അവനെല്ലാം മറക്കുമായിരുന്നു.
അമ്മയുടെ കുറ്റപ്പെടുത്തലുകൾക്കിടയിലും വിനു മാത്രമായിരുന്നു ഇന്ദുവിന് ഏക ആശ്വാസം. 
" ഈ മച്ചിയെയും കൊണ്ട് നീ എവിടെക്കാടാ ", സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാൾ ചടങ്ങിനു പോകാനിറങ്ങിയ വിനുവിനെ നോക്കി അവർ അലറി. ഇവളെയും കെട്ടിയെടുത്തോണ്ട് പോയാൽ നീ മറ്റുള്ളവരുടെ മുന്നിൽ നാണം കെടും. അത്രയ്ക്ക് ദുശ്ശകുനമാണ് ഈ അസത്തു, അവർ അവൾക്കു നേരെ പാഞ്ഞടുത്തു. ഇന്ദു കരഞ്ഞു കൊണ്ട് അകത്തേക്കോടി.
രാത്രി ഏറെ വൈകി മദ്യപിച്ചു വീട്ടിലെത്തിയ വിനുവിനെ കണ്ട്‌ ഇന്ദു ഞെട്ടി. മുമ്പൊരിക്കലും വിനുവിനെ ഈ വിധം അവൾ കണ്ടിരുന്നില്ല. കാര്യമന്വേഷിച്ച ഇന്ദുവിനോട് അവൻ തട്ടിക്കയറി. 
കണ്ണടച്ചു കിടന്നിരുന്ന വിനുവിന്റെ നെറ്റിയിൽ അവൾ പതുക്കെ തടവി. 
"നാശം പിടിക്കാൻ ഒന്നു എണീറ്റു പോകുന്നുണ്ടോ ? അവൻ ചാടിയേണീറ്റു. കാര്യമെന്തെന്നറിയാതെ ഇന്ദു പകച്ചുപോയി. 
'എന്താ ഏട്ടാ, എന്താ പറ്റിയെ, എന്തിനാ ഇങ്ങനെ.. അവളുടെ സ്വരം ഇടറി. കണ്ണുകൾ നിറഞ്ഞൊഴുകി. 
"എന്തിനാ, നീ മോങ്ങുന്നെ, നിനക്കെന്ത്‌ അറിയണം, മറ്റുള്ളവരുടെ മുന്നിൽ നാണംകെടുന്നത് ഞാനല്ലേ "
"ഏട്ടാ, എന്താ പറ്റിയെ, എനിക്കൊന്നും മനസിലാകുന്നില്ല , അവൾ ദയനീയമായി അവനോടു ചോദിച്ചു. 
'നിന്നെപ്പോലെയൊരു നശ്ശൂലത്തെ ഇങ്ങോട്ട് കെട്ടിയെടുത്തപ്പോൾ തുടങ്ങിയതല്ലേ എന്റെ കഷ്ടക്കാലം. ഒരു മച്ചിയേ നിന്റെ വീട്ടുകാർ അറിഞ്ഞൊണ്ട് എന്റെ തലയിൽ കെട്ടിവെച്ചതാ, അവന്മാരുടെ മുന്നിൽ ഞാൻ ഇന്നു നാണംക്കെട്ടു, നീ കാരണം, നീ ഒറ്റയൊരുത്തി കാരണം. ഒരു കുഞ്ഞിനെ ജന്മം നല്കാൻ കഴിയാത്ത നീയോക്കെ പെണ്ണാണോഡീ, അവൻ അലറി. 
ഇന്ദുവിന് കൈകാലുകൾ തളരുന്നത് പോലെ തോന്നി. ഒരിക്കലും അവൾ അവനിൽ നിന്നും ഇത് പ്രതിക്ഷിച്ചിരുന്നില്ല. അമ്മ മച്ചിന്നും ദുശ്ശകുനമെന്നും വിളിക്കുമ്പോളും അവൾക്കു ആശ്വാസമായി നിന്നത് അവനായിരുന്നു. 
"ഏട്ടാ, ഒരു കുഞ്ഞിനെ താലോലിക്കാൻ എനിക്കും ആഗ്രഹമുണ്ട്, അതിനുള്ള ഭാഗ്യം എനിക്ക് ഈശ്വരൻ വിധിച്ചിട്ടില്ല. ഏട്ടൻ മറ്റൊരു വിവാഹത്തിനു സമ്മതിക്കാൻ ഞാൻ പലപ്പോഴും പറഞ്ഞിട്ടില്ലേ., അപ്പോഴൊക്കെ ഏട്ടനല്ലേ ...... "
"നീ മിണ്ടരുത്, എന്റെ മുന്നീന്ന് പോയ്ക്കോളണo, നീ കാരണം ഇനിയും നാണംകെടാൻ എനിക്ക് വയ്യ. എവിടെങ്കിലും പോയ് ചത്തുടെ നിനക്ക് ഒന്നു... "
അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ ആഴത്തിൽ പതിച്ചു .. 
************
"ഇന്ദു, ഇന്ദു അവളെവിടെ... 
ഇന്നലെ മദ്യലഹരിയിൽ താൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. കൂട്ടുകാരുടെ കളിയാക്കൽ കൂടി ആയപ്പോൾ നിയന്ത്രണം വിട്ടുപ്പോയി. പാവം എന്റെ ഇന്ദു, അവൾ ഒരുപാട് വിഷമിച്ചു കാണും.
"അമ്മേ, ഇന്ദു എവിടെ.. "
"ആ മൂധേവി, പണി ഒന്നും ചെയ്യാതെ എവിടെയേങ്കിലും പോയി ഇരിക്കുന്നുണ്ടാവും "ശ്രീദേവി അമ്മ പിറുപിറുത്തു. 
"അമ്മേ.... " 
വിനുവിന്റെ അലർച്ച കേട്ട് അവർ ചായ്പ്പിലേക്ക്‌ ഓടി. അവിടെ കണ്ട കാഴ്ച്ച അവരെ സ്തബ്ദരാക്കി..
ചായ്പ്പിൽ ഇന്ദുവിന്റെ തൂങ്ങിയാടുന്ന ശരീരം.. കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന ഒരു കടലാസു കഷ്ണം.. 
"ഏട്ടാ, ഞാൻ പോവുകയാണു, ഏട്ടന്റെ സ്വപ്‌നങ്ങൾ ഒന്നും എനിക്ക് നിറവേറ്റാൻ കഴിഞ്ഞില്ലന്നുള്ള വിഷമം മാത്രമേ ഉള്ളു, ഏട്ടനെന്നോട് ക്ഷമിക്കണം, അടുത്ത ജന്മം ഏട്ടന്റെ ഭാര്യയായി നമ്മുടെ കുഞ്ഞുങ്ങളുടെ അമ്മയായി എനിക്ക് ജീവിക്കണം "
അവൻ ഉറക്കെക്കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു. "മോളെ " ശ്രീദേവി അമ്മ അറിയാതെ വിളിച്ചു.. 
അവരുടെ വിഷമം കാണാൻ അവൾക്കു കഴിഞ്ഞില്ല, തന്റെ ഉള്ളിൽ ഒരു ജീവൻ തുടിക്കുന്നത് മനസിലാക്കാതെ അവൾ യാത്രയായി, കുറ്റപ്പെടുത്തലുകൾ ഇല്ലാത്ത മറ്റൊരു ലോകത്തിലേക്ക്‌.....

by: Arya Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo