നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെണ്ണുകാണൽ


" ജീവിതത്തിലേ പെണ്ണു കെട്ടണ്ടെന്നു വിചാരിച്ചിരുന്ന ഞാനൊടുവിൽ വീട്ടുകാരുടെ നിർബന്ധം പ്രകാരം പെണ്ണുകാനായി തീരുമാനിച്ചത്
"" ഡാ വയസ്സ് മുപ്പതു കഴിഞ്ഞില്ലേ ഇനിയെങ്കിലും ഒരുപെണ്ണു കെട്ടടാ.അമ്മക്ക് തീരെ വയ്യാണ്ടായിരിക്കുന്നു.അല്ലെങ്കിൽ ഏതെങ്കിലുമൊരു പെണ്ണിനെയെങ്കിലും വിളിച്ചുകൊണ്ടു വാടാ""
"" അപ്പോൾ അമ്മക്ക് വീട്ടുപണിക്കൊരു പെണ്ണിനെ മതിയെങ്കിൽ നമുക്കൊരാളെ നിർത്തിയാൽ പോരേയമ്മച്ചീ
"" തർക്കുത്തരം പറയുന്നോ അസത്തേ.മര്യാദയ്ക്ക് ഞാൻ പറഞ്ഞപെണ്ണിനെ പോയി കണ്ടോണം.ഇല്ലെങ്കിലെന്റെ ശവം നിന്നെക്കൊണ്ട് ഞാൻ തീറ്റിക്കും"""
ഒടുവിലെന്റെ അമ്മയുടെ ഭീക്ഷണിക്കു വഴങ്ങി പെണ്ണുകണ്ടു
ചങ്കിനെയും കൂട്ടിയാണ് പെണ്ണുകാണാനായി പോയത്
""" മച്ചാനേ കാണുന്ന പെണ്ണിനെ നമുക്ക് ഇഷ്ടമായില്ലെന്നു പറഞ്ഞു നമുക്ക് തടിയൂരാം.ഇഷ്ടം പോലെ പുട്ടും തട്ടാം"""
ചങ്കിന്റെ ഉപദേശം കേട്ടെനിക്ക് കലികയറി
""" ബാക്കിയുളളവനിവിടെ എരിതീയിൽ നിൽക്കുമ്പോഴാ അവന്റെയൊരു പുട്ടടി""
പെണ്ണിന്റെ വീട്ടിലെത്തി പെണ്ണിനെ കണ്ടു
അത്ര ഇഷ്ടമില്ലാതിരുന്നിട്ടും അവളെ ഞാനൊന്ന് അടുമുടിയൊന്നു ശ്രദ്ധിച്ചു..കുഴമില്ലെന്നാ തോന്നുന്നെ
എന്തായാലും അവളോടൊന്ന് സംസാരിച്ചിട്ട് ഇപ്പോഴേ ഒഴിഞ്ഞാൽ പിന്നെ തലവേദനയില്ലല്ലോ
അവളോട് സംസാരിക്കാൻ ചെന്നത് അതിലും വലിയ കുരിശായി
ആദ്യമായി കാണുന്നതു പോലെ എന്നെയവളൊന്നു സൂക്ഷിച്ചു നോക്കിയപ്പോൾ സത്യമായിട്ടും എനിക്ക് എന്തോ ഒരു വല്ലായ്ക തോന്നി
നാണം കൊണ്ടെന്റെ മുഖം തുടുത്തു
കാൽ വിരലുകളാൽ ഞാൻ ചിത്രങ്ങൾ വരച്ചു
എന്റെയീ ഭാവപ്രകടനം കണ്ടവൾ പൊട്ടിച്ചിരിച്ചു
""" എന്താടോ ഇയാൾ ആദ്യമായി പെണ്ണിനെ കാണുന്നതുപോലെ. സാധാരണ പെൺകുട്ടികൾക്കാണീ നാണവും പരിഭവുമെല്ലാം"""
"" അത് ഞാൻ മിക്സ്ഡ് സൂകൂളിലും കോളേജിലുമൊന്നുമല്ല പഠിച്ചത്.കൂട്ടുകാരായി എല്ലാം ആൺകുട്ടികളാണ്.എന്റെ കൂട്ടുകാരനെയൊരുത്തി തേച്ചിട്ടു പോയതു കാരണം പെണ്ണു കെട്ടില്ലാന്നു ഞങ്ങളെല്ലാം കൂടി തീരുമാനിച്ചു. അമ്മയുടെ നിർബന്ധം സഹിക്കാതെയാ ഇയാളെ കാണാൻ വന്നത്"""
ഞാനൊരു വിധം പറഞ്ഞൊപ്പിച്ചു
""" ഹ ഹാ ഹാ ഇയാളു ആളു കൊളളാമല്ലോ..ഇയാളുടെ നമ്പർ തന്നിട്ടു പോകൂ.ഞാൻ വൈകിട്ടു വിളിക്കാം.സാധാരണ ആൺകുട്ടികള നമ്പർ വാങ്ങി വിളിക്കാറ്.ഇതിപ്പോൾ ഞാൻ ചോദിക്കണ്ട ഗതികേടായല്ലോ എന്റീശ്വരാ"""
നമ്പരും കൊടുത്തിട്ട് ഞാനൊരു വിധം അവിടെ നിന്നും തടിതപ്പി
നാണക്കേടു കാരണം ചങ്കിനോടൊന്നും പറഞ്ഞില്ല.അതറിഞ്ഞാലാ പഹയൻ നാടുനീളെ പരദൂക്ഷണം പറയും
"" ടാ എനിക്കവളെ ഇഷ്ടമായില്ല.ഇനി പെണ്ണുകാണലിനു മുന്നായി ഞാനിവിടെ നിന്നും മുങ്ങിയാലോ എന്നാലോചിക്കുവാ""
"""നീയെങ്ങും പോകണ്ട നമുക്കിതൊക്കെ മുടക്കാം"""
ചങ്കു മഹാമനസ്ക്കനായി
രാത്രി എട്ടുമണി കഴിഞ്ഞ് ഞാൻ ചുമ്മാതൊന്ന് കിടന്നതാണ്...ഇടയ്ക്കു ഒന്നു മയങ്ങിപ്പോയി
ഫോണിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്
നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ
ബെല്ലടിച്ചു നിന്നുവെങ്കിലും വീണ്ടും റിംഗ് ചെയ്തപ്പോൾ ഞാൻ കോൾ അറ്റൻഡ് ചെയ്തു
"""ഹലോ,,,,ആരാണ്"""
""" ഇത് ഞാനാണ് """
""" ഏത് ഞാൻ """
""" ഇയാളു പെണ്ണുകാണാൻ വന്നില്ലെ...അവളാ"""
എന്റെ ഭഗോതി ലവള്...ഇവൾക്കൊന്നും ഒരു പണിയുമില്ലേ
അവൾ വിളിക്കുമെന്ന് പറഞ്ഞെങ്കിലും തീരെ പ്രതീക്ഷിച്ചില്ല
ഫോണിലായതുകൊണ്ട് മുഖം നോക്കാതെ സംസാരിക്കാമല്ലോ എന്നു കരുതി ഞാനും വിട്ടുകൊടുത്തില്ല
അങ്ങനെ സംസാരിച്ചു കൊണ്ടിരുന്നു
"" പെണ്ണ് പറ്റിച്ചിട്ട് പോയാൽ നിങ്ങൾ തേപ്പെന്നു പറയും.ആണ് പറ്റിച്ചിട്ട് പോയാൽ ഞങ്ങളവനെ എന്തു വിളിക്കണം.ഇയാൾ പറയ്"""
അവൾ പറയുന്നതിൽ കാര്യമുളളതു കൊണ്ടു ഞാനൊന്നും മിണ്ടിയില്ല
അവൾ തുടർന്നു
"" നല്ലവരും കെട്ടവരും എല്ലായിടങ്ങളിലുമുണ്ട്.ആണിലും പെണ്ണിലുമുണ്ട്...ഒരു വിഭാഗത്തിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല..ആത്മാർത്ഥമായി സ്നേഹിക്കുന്നവരും വിശ്വസിക്കാൻ കൊളളാവുന്നവരും ഞങ്ങളുടെ ഇടയിലുണ്ട്.എന്തായാലും ഈ നാണം കുണുങ്ങിയെ എനിക്കിഷ്ടമായി.ഇയാൾക്ക് ഇഷ്ടമല്ലെങ്കിൽ തുറന്നു പറയണം"""
ന്റെ ദേവ്യേ ഞാനെന്താ ഈ കേൾക്കണേ
പെണ്ണു കണ്ടവളായാലും ഒരു പെൺകുട്ടിക്ക് എന്നെ ഇഷ്ടമായെന്ന് ആദ്യമായിട്ടാണ് പറയുന്നത്
എന്റെ തൊണ്ടവരണ്ടു
ഫാനിന്റെ തണുപ്പിലും ഞാൻ വിയർത്തൊഴുകി
ഉളളിലൊരു പരവേശം
വെളളം കുടിക്കണമെന്ന് അതിയായ ആഗ്രഹം തോന്നി
വിശ്വാസം വരാതെ ഞാനൊരു വട്ടം കൂടി ചോദിച്ചു ...
""ഇയാളെന്താ പറഞ്ഞെ"""
"""എനിക്ക് ഇയാളെ ഇഷ്ടമാണെന്ന്....ഐ ലവ്വ് യൂ എന്ന്""""
ഇപ്പോൾ മനസ്സിലായോ
അവളു ശുഭരാത്രി നേരുമ്പോഴും ഞാൻ സ്വപ്നലോകത്ത് ആയിരുന്നു
അവളുടെ മുഖമൊന്ന് ഓർക്കാനെത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല
മൂന്നു ദിവസം കഴിഞ്ഞിട്ട് ഞാനവളെ ഒന്നു കൂടി പോയിക്കണ്ടു
അന്ന് അധികം ശ്രദ്ധിക്കാൻ പറ്റിയില്ല..അതുകൊണ്ടാ ഒന്നുകൂടി വന്നത്.
എന്റെ മറുപടി കേട്ടിട്ട് അവൾ പൊട്ടിച്ചിരിച്ചു
ചിരിക്കുമ്പോൾ വിരിയുന്ന അവളുടെ നുണക്കുഴി കവിളിനു ഒരു പ്രത്യേ ഭംഗിയുളളതു പോലെയെനിക്കു തോന്നി
വീണ്ടും എന്തെങ്കിലും കാരണം പറഞ്ഞു ഞാനവളെ സ്ഥിരമായി കണ്ടിരുന്നു
മൊബലിൽ കൂടിയും ഞങ്ങളുടെ പ്രണയം വളർന്നു
മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന സംസാരങ്ങൾ
ഒടുവിൽ മൊബൈലിന്റെ ബാറ്ററിയുടെ അവസാനശ്വാസവും ഊറ്റിക്കുടിച്ചു കഴിയുമ്പോൾ ഫോൺ വിളി തന്നെ നിൽക്കും.
ഫോൺ സ്വിച്ചഡ് ഓഫായി പോവുന്നതു തന്നെ കാര്യം
അതിനു ഞാനൊരു ഐഡിയയും കണ്ടെത്തി
പിന്നെ ഫോൺ ചാർജിലിട്ടാണു വിളി..ഫോൺ കയ്യിലിരുന്നു ചുട്ടുപഴുക്കുമ്പോൾ വിളി നിർത്തും
ഫോണിവിളിയിലൂടെ ഞങ്ങളുടെ സ്വഭവവിശേഷങ്ങൾ ശരിക്കും മനസ്സിലാക്കി
ഒന്നുമൊളിക്കാതെയുളള ഞങ്ങളുടെ മനസ്സു തുറന്ന സംസാരം വിവാഹം കഴിഞ്ഞുമുണ്ടാവുമെന്ന് പരസ്പരം സത്യം ചെയ്തു
രണ്ടുവർഷക്കാലം പ്രണയിച്ചു നടന്നു
ഞങ്ങൾക്ക് വിലങ്ങുതടിയായി നിന്നതു അവളുടെ ചേച്ചിയായിരുന്നു
ചേച്ചിയുടെ വിവാഹം മൂന്നു വർഷം കഴിഞ്ഞു നടത്താമെന്നാണ് അവരുടെ ചെക്കനായ പട്ടാളക്കാരൻ പറഞ്ഞത്
ഒടുവിൽ ഞാനും എന്റെ പെണ്ണും കൂടിയൊളിച്ചോടുമെന്ന ഘട്ടം വന്നപ്പോൾ വീട്ടുകാരാദ്യം ഞങ്ങളുടെ വിവാഹം നടത്തി തന്നു
പൊതുവേ കുശുമ്പിയായിരുന്ന ചേച്ചിക്ക് അസൂയ നുരഞ്ഞുപൊന്തി
പാവം ...നമ്മളെന്തു ചെയ്യാനാ..ഓവർടേക്കിങ് ചെയ്തതിന്റെ കലിപ്പാണ്
ഒടുവിലെന്റെ കെട്ടിയോളൊരുണ്ണിക്ക് ജന്മം നൽകി കഴിഞ്ഞാണ് ചേച്ചീടെ കല്യാണം കഴിഞ്ഞത്
ഒരുദിവസം
കുഞ്ഞിനെയുറക്കി കിടത്തിയിട്ടു അവളെന്റെ ചൂടുംപറ്റി ചേർന്നു കൊണ്ടവൾ പറഞ്ഞു
ഇപ്പോൾ മനസ്സിലായോ ഇയാൾക്ക് സ്നേഹിക്കാനും അറിയാവുന്ന പെൺകുട്ടികളുണ്ടെന്ന്..തേക്കാത്തവളും ഈ ലോകത്തിലുണ്ട് ട്ടൊ കെട്ടിയോനെ
ഞാനവളെയൊന്നു കൂടി വലിച്ചു മുറുക്കീട്ട് പറഞ്ഞു
"""മനസ്സിലായെടീ എന്റെ കെട്ടിയോളേ"'"
"" ഡാ ചെക്കാ നിന്റെ കൂട്ടു നാണം കുണുങ്ങിയാണെന്നു തോന്നുന്നു ഇയാൾടെ മകൻ""
""" എന്റെ നാണം നീ മാറ്റിയില്ലേ..അതുപോലെ നീ മാറ്റ്"""
""" അവനു സ്നേഹം കൊടുക്കണ്ട സമയത്ത് സ്നേഹം കൊടുക്കും..തല്ലണ്ട സമയത്ത് തല്ലും..അപ്പോൾ അവന്റെ സ്വഭാവം മാറിക്കൊളളും"""
'""നീയെനിക്കിട്ട് ഊതിയതാണല്ലേ ...നിന്നെ ഞാൻ... """
നീ പോടാ കളളച്ചെക്കാന്നും പറഞ്ഞിട്ടവളെന്റെ മൂക്കിനു പിടിച്ചു വലിച്ചിട്ടു എന്നെ നോക്കി കിലുകിലെ ചിരിച്ചു
#സമർപ്പണം:- ഈ എന്നോട് തന്നെ...എന്താലെ😉😉😉
A story by സുധീട്ടം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot