( ഗർഭം )
"" വിനുവേട്ടാ ഒന്നിങ്ങു വന്നേ.... ""
"" എന്താ പെണ്ണെ.... മനുഷ്യനെ ഒരു ജോലി ചെയ്യാനും സമ്മതിക്കില്ല്യെ നീ ... ""
"" ഹോ "" പിന്നെ ജാംബവാന്റെ കാലത്തുള്ള ആ ബൈക്ക് കഴുകലാണല്ലോ ഇത്ര വലിയ ജോലി.... ""
"" നീ ഇപ്പൊ എന്തിനാ വിളിച്ച്... അതൊന്നു പറയ്.... """
ഒരു കൈയ് എളിയിലും കുത്തി ... മറുകൈയ്കൊണ്ട് വീർത്തിരിക്കുന്ന വയറിലും തലോടികൊണ്ട്...... അവൾ മന്ദം മന്ദം നടന്നു..... മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ നിന്ന് ..... മേൽപോട്ട് നോക്കി പറഞ്ഞു ......
"" ഏട്ടാ "" ദേ "" ഈ മാവിന്റെ ഏറ്റവും മുകളിലെ കൊമ്പിൽ .....
മൂത്ത് നിക്കുന്ന ഒരു മാങ്ങ കണ്ടോ അതൊന്നു പൊട്ടിച്ചു തരാമൊ .... ""
മൂത്ത് നിക്കുന്ന ഒരു മാങ്ങ കണ്ടോ അതൊന്നു പൊട്ടിച്ചു തരാമൊ .... ""
"" മാങ്ങാ മാത്രം മതിയോ..പെണ്ണ... അതോ ഈ മാവിന്റെ കൊമ്പോ ചില്ലോ.... അങ്ങനെ എന്തേലും വേണോ... """
"" ദേ "" ഏട്ടാ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ.... ഏട്ടനു പൊട്ടിച്ചു തരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞ മതി.... ""
"" ന്റെ ചാരു ഞാൻ ഒരു പണി ചെയ്യ്ണത് കാണാനില്ലെ നിനക്ക്.... ആദ്യം ഇതൊന്നു ച്ചെയ്ത് തീർക്കാട്ടെ ന്നിട്ട് നോക്കാ... ""
"" ദേ വിനുവേട്ടാ
ഗർഭിണികൾക്ക് കൊതി തോന്നുന്നത് എന്തിനോടാണെങ്കിലും... ഏത് നേരത്താണെങ്കിലും ... അത് അപ്പോ തന്നെ കഴിക്കണം എന്നാ മുത്തശ്ശി പറഞ്ഞത് ... അത് പിന്നെ """
ഗർഭിണികൾക്ക് കൊതി തോന്നുന്നത് എന്തിനോടാണെങ്കിലും... ഏത് നേരത്താണെങ്കിലും ... അത് അപ്പോ തന്നെ കഴിക്കണം എന്നാ മുത്തശ്ശി പറഞ്ഞത് ... അത് പിന്നെ """
"" കഴിച്ചില്ലാ എന്ന് വച്ച വല്ല കൊഴാപ്പം ഉണ്ടൊ ചാരു ... ""
"" കഴിച്ചില്ലെങ്കിൽ വയറ്റി കിടക്കുന്ന നമ്മുടെ കുഞ്ഞിനു തന്നെ പ്രശ്നം...ആഗ്രഹിച്ചത് അപ്പൊത്തന്നെ കഴിച്ചില്ലെങ്കിൽ... കുഞ്ഞിനൊരു പ്രായം എത്തികഴിഞ്ഞാ..... വായീന്ന് എപ്പോഴും വെള്ളം ഒലിച്ച് കൊണ്ടിരിക്കുത്രേ ..... """
"" ന്റെ ചാരു... അതു മുത്തശ്ശി നീ ഒന്നും കഴിക്കാഞ്ഞിട്ടു പറഞ്ഞതാവും... നീ ഒന്നടങ്ങ് ...ഈ പണി ഒന്ന് കഴിയട്ടെ ന്നിട്ട് പൊട്ടിച്ച് തരാ ... """
അതും പറഞ്ഞ് വിനു അവന്റെ ജോലിയിൽ മുഴുകി ...
"" ഹും ഏട്ടൻ പൊട്ടിച്ച് തരണ്ടാ ഞാൻ തന്നെ പൊട്ടിച്ചോണ്ട് .. ""
ചാരു നിന്നു പിറുപിറുത്ത് നിലത്ത് കിടക്കുന്ന ഒരുരുളൻ കല്ലെടുത്ത്... മാങ്ങായെ ലക്ഷ്യയമാക്കി എറിഞ്ഞെങ്കിലും ... അത് കൃത്യമായി... ബൈക്കിന്റെ കണ്ണാടി തന്നെ കൊണ്ടു...
കണ്ണാടി പൊട്ടി രണ്ട് കഷ്ണമായി ചിന്നിചിതറി... അവൾ വീണ്ടുമൊരു കല്ലെടുത്ത്... മാങ്ങയിൽ ഉന്നം പിടിച്ചു എറിയാൻ ഓങ്ങിയതും... അത് കൃത്യമായി തന്റെ തലയിൽ തന്നെ കൊള്ളും എന്ന് മനസിലാക്കിയാ വിനു .... ഓടിചെന്നു കല്ല് പിടിച്ചു വാങ്ങി പറഞ്ഞു...

"" ന്റെ "" ചാരു നീ വയ്യാത്ത പണിക്കു നിൽക്കല്ലേ... ആ കല്ലിങ് തന്നെ ഞാൻ പൊട്ടിച്ചു തരാ ..... """
കല്ല് പിടിച്ചു വാങ്ങി വിനു മാവിനിട്ടെറിഞ്ഞു... അത് കൃത്യമായി മാമ്പഴത്തിൽ തന്നെ തട്ടി... ഒരു കുല മുഴുവനായും താഴെക്ക് പതിക്കുന്നതിനിടയിൽ... ഇടക്ക് നിന്നൊരു കൊമ്പിൽ തട്ടി ... അത് ചിന്നി ചിതറി തെറിച്ചു...
അതിൽ നിന്നും ഒരു മാങ്ങാ... കൃത്യമായി വിനുവിന്റെ തലയിൽ തന്നെ കൊണ്ടു...
മാങ്ങായുടെ ഭാരം കൊണ്ടാണോ അതോ വിനുവിന്റെ ബോധകുറവു കൊണ്ടാണോ എന്നറിയില്ല... അവന്റെ ബോധം മറയാന് തുടങ്ങി .... പതി ബോധത്തിലും അവൻ കണ്ടു...
എന്ത് തന്നെ വന്നാലും വേണ്ടില്ല.... എന്നാ ഭാവത്തോടെ കയ്യിലിരിക്കുന്ന മാങ്ങാ ആർത്തിയോടെ കറുമുറെ കടിച്ചു തിന്നുന്നാ ... മുത്തശ്ശിയുടെ വാക്കുകൾ... അക്ഷരം പ്രതി അനുസരിക്കുന്ന കൊച്ചു മകളെ.....
പതി ബോധത്തിലും അവൻ പറഞ്ഞോപിച്ചും...

"' ചരിത്രം വഴി മാറും ചിലർ വരുമ്പോൾ... ""
രചന .... ഐഷ റാഫി... ( ഫമൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക