Slider

ഇരു ഹൃദയങ്ങൾ ....... part 1

0

Please download Nallezhuth App from Google Playstore to read superhit long stories

അരുൺ 32 വയസ് , വലിയൊരു അഡ്വെർടൈസിങ് കമ്പനി സിഇഒ ... ഒരു തരത്തിലും വിട്ടു വീഴ്ചക്കും കരുണക്കും തയ്യാറാവാത്ത പ്രകൃതം .ഓഫീസിലുള്ളവർക്കെല്ലാം പേടി സ്വപ്നം ... അവന്റെ കഠിന പ്രയത്നം കൊണ്ടാണ് ഇന്ത്യയിലും പുറത്തും കമ്പനിക് നല്ല പേരാണ് . അതു കൊണ്ടു തന്നെ തലപ്പത്തുള്ളവർക്കെല്ലാം അരുൺ എന്നാൽ വലിയ കാര്യം ആണ് .അരുൺ എല്ലാ കാര്യത്തിലും തന്റെ സ്റ്റാൻഡേർഡ് കാത്തു സൂകിഷിക്കുന്ന ഒരു ആളായിരുന്നു ... അരുണിന് ഫാമിലി ആയി ഒരു ചേച്ചി മാത്രമാണ് ഉള്ളത് . മാതാപിതാക്കളെ ചെറുപ്പത്തിലേ അവനു നഷ്ടം ആയിരുന്നു .. അമ്മാവന്മാരുടെ കരുണയിൽ ആയിരുന്നു അവന്റെം ചേച്ചിടെയും ജീവിതം .. ഒരു തരത്തിലും നല്ല ഓർമ്മകൾ ഒന്നും തന്നെ അവന്റെ കുട്ടിക്കാലത്തു ഓർക്കാൻ അവനുണ്ടായിരുന്നില്ല . പഠിക്കുന്ന കാലത്തു തന്നെ കഠിന പ്രയത്നത്തിൽ നിന്നാണ് അവനിന്നതേ ഈ നിലയിൽ നില്കുന്നത് ... 2വർഷം മുന്നാണ് അവൻ മുംബൈ വന്നത് . മലേഷ്യ ആയിരുന്നു അവൻ . മുംബൈ ഓഫീസിലെ വർക്ക് പുറകോട്ടു പോയതാണ് അവനെ ഇങ്ങോട്ടു അയക്കാൻ കാരണം . അവൻ വന്ന ശേഷം ഓഫീസിൽ കാര്യമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട് . ഇന്ത്യയിലെ ബെസ്റ് ബ്രാഞ്ച് അവന്റെ ആണിന് .
ഇന്ന് ഇന്ത്യയിലെ മറ്റു ബ്രാഞ്ചുകളിലെ 10 ഇന്റെർന്നുകൾ അരുണിന്റെ ഓഫീസിൽ ചാർജ് എടുക്കുകയാണ് . 6 മാസം അവർ ഇവിടെ ഉണ്ടാകും . കമ്പനി തന്നെ ആണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് . 3പെൺകുട്ടികളും 7 ആൺകുട്ടികളും ആണ് വരുന്നത് . അവർക്കുള്ള ഇരിപ്പിടങ്ങളും മറ്റും സെറ്റ് ചെയുന്ന തിരക്കിലാണ് ഓഫീസിലുള്ള മറ്റുള്ളവർ .. അരുണിനെ കൂടാതെ 10 ഓളം പേര് ആദ്യമേ അവിടുണ്ട് . അരുൺ ഇല്ലാത്ത ദിവസങ്ങൾ അവിടുള്ളോർകു ഉത്സവം ആണ് . വർഷ വര്ഷം കമ്പനിയുടെ ആനുവൽ ഡേ ആഘോഷവും ഉണ്ട് .. അന്ന് മാത്രമേ അരുണിനെ എല്ലാരും ക്യാഷുൽ വേഷത്തിൽ കാണുകയുള്ളു .... അരുൺ വരുന്ന മുന്നേ എല്ലാം സെറ്റ് ചെയ്യാനുള്ള ഓട്ടത്തിലാണ് എല്ലാവരും ....
ഇന്റേൺ ഓരോരുത്തരായി എത്തി കൊണ്ടിരുന്നു ...
അരുണിന്റെ കാർ ഓഫീസിന്റെ കെട്ടിടത്തിന് മുന്നിൽ വന്നു നിന്നു . സെക്യൂരിറ്റി ഓടി വന്നു വാതിൽ തുറന്നു കൊടുത്തു .. കാർ പാർക്ക് ചെയ്യാനുള്ള കീ അരുൺ അയാൾക്കു കൈ മാറി ... മുന്നോട്ടു ലിഫ്റ്റിന് അടുത്തേക്ക് ചെന്നു ബട്ടൺ പ്രസ് ചെയ്തു . പത്താം നിലയിൽ ആണ് ഓഫീസ് . ലിഫ്റ്റ് താഴ്ത്തേക്കു വന്നു ... അരുൺ ഉള്ളിലേക്ക് കയറി ക്ലോസിങ് ബട്ടൺ കൊടുത്തു ... വാതിൽ അടയാൻ നിക്കുമ്പോൾ ആണ് ഒരു പർദ്ദ ഇട്ട ആള് oodi കയറിയത് ....
ഉമ്മ ഇങ്ങള് ബെജാരാകാതെ ഇരിക്കുമ ,,,, നിക്ക് ഒരു കുഴപ്പോം ഇവിടിലുമ്മ ... ഉപ്പാനോടും പറഞ്ഞോ ഞമ്മക് ഇവിടെ പ്രശ്നോന്നുമില്ല ഉണ്ടെകിൽ ഇങ്ങടെ ആയിശു പറന്നു അവിടെ എത്തും എന്നു . സമയം വൈകി ഉമ്മ ഇവിടുത്തെ സിഇഒ ഒരു മൊശടൻ ആണെന്ന കേട്ടത് .. ഞാൻ ലിഫ്റ്റിൽ ആണിപ്പോ റേഞ്ച് പോകും വൈകീട്ടു വിളിക്കാം . റബ്ബേ നീ കാത്തോളണേ ആ മൊശടൻ എത്തരുതേ ... ഞമ്മള് വഴി അറിയ്യാതെ ചുറ്റിയതല്ലേ ഇങ്ങള് ഞമ്മളെ കാത്തോളീൻ .... അവൾ അടുത്ത് നിന്ന അരുണിനെ ഒന്ന് നോക്കി . ഏതോ ഹിന്ദി കാരൻ ആണെന് തോന്നുന്നു . മലയാളം സിനിമയിൽ ഇങ്ങനെ ഒരാളുണ്ടായാൽ ഇയാളെ ആരാധിച്ചു പൊളിക്കാർന്നു ... ലിഫ്റ്റ് 10 ഫ്ലോറിൽ നിന്നു ... പുറത്തു കടക്കാൻ നിന്ന അരുണിനെ തട്ടി അവൾ മുന്നിൽ ഓടി കയറി ... ഓഫീസിലേക്ക് കയറിയ അവളെ എല്ലാരും ഒന്ന് നോക്കി ... കാരണം രണ്ടു കണ്ണുകൾ മാത്രേ കാണുന്നുള്ളൂ മറ്റൊന്നും അവർക്കു കാണുന്നില്ലാർന്നു . എല്ലാരും അവളെ നോക്കുന്നത് കണ്ടു മനസ്സിൽ അവൾ പറഞ്ഞു ഇവർ മനുഷ്യരെ കണ്ടിട്ടില്ലേ ... പുതിയ ആളുകൾ കോൺഫ്രൻസ് ഹാളിൽ ചെല്ലാൻ പ്യൂൺ വന്നു പറഞ്ഞു അയാൾ തന്നെ അവരെ വഴി കാണിക്കാൻ മുന്നിൽ നടന്നു .... ഹാളിൽ എല്ലാവരും കിട്ടിയ ഇരിപ്പിടത്തിൽ ഇരുന്നു .
10 മിനിറ്റ് കഴിഞ്ഞു ... പ്യൂൺ വേഗത്തിൽ വന്നു എല്ലാരോടും പറഞ്ഞു സർ വരുന്നുണ്ട് ... എല്ലാവരും വാട്ടിലിലേക്കു നോക്കി .... നിമിഷങ്ങൾ അരുൺ കടന്നു വന്നു ... അവർക്കിടയിൽ ചെറിയൊരു ഇരംഭം ..... ആയിഷുനു കണ്ണു തള്ളി ..... റബ്ബേ പണി പാളിയോ ..... ഇയാൾ അയാളല്ലേ .... അതേ നിമിഷം അവൾക്കു തോന്നി മലയാളം അല്ല്ലേ ഞാൻ പറഞ്ഞെ ഇയാള് പക്കാ ഹിന്ദി തന്നെ ... അള്ളാഹു കാത്തു ..... അരുൺ എല്ലാവരെയും ഒന്നു നോക്കി ആയിഷയിൽ അവന്റെ കണ്ണുകൾ തടഞ്ഞു ......... ആയിഷ തല മെല്ലെ താഴ്ത്തി .....
തുടരും ....
Najma Said Alawi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo