Slider

വിധി

0

ഡോക്ടറുടെ മുറിക്ക് പുറത്ത് വിധി കാത്തിരിക്കാണ് ദേവിക.ഒന്നും മിണ്ടാതെ മോളെയും ചേർത്തു പിടിച്ച് വിതുരതയിലേക്ക് നോക്കിയിരിക്കാണ് അവൾ " ദേവിക ജോസഫ് "
ദേവികയുടെ കൂടെ ജോസഫ് വന്നതിനും കാരണമുണ്ട് രണ്ട് മതമായിരുന്നിട്ട് കൂടി പക്വതയില്ലാത്ത പ്രായത്തിൽ ജോസഫിന്റെ കൂടെ ഇറങ്ങി വന്നതാണ് ദേവിക
"സാരിത്തുമ്പ് വട്ടം പുതച്ച് അവൾ അകത്തു കയറി "
" ഇരിക്കൂ"
"ഞാൻ പറയുന്നത് ശ്രദ്ധയോടെയും ക്ഷമയോടെയും കേൾക്കണം. നിങ്ങളുടെ സംശയം ശരിയാണ് HIV ടെസ്റ്റ് പോസിറ്റിവാണ്
മറുപടി ഒന്നും പറയാതെ അവൾ അവിടെ നിന്നിറങ്ങി
പോകും വഴിയെല്ലാം ചിന്തകളായിരുന്നു
പ്രാണനെ പോലെ സ്നേഹിച്ചവൻ പണത്തിനു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവച്ചപ്പോൾ ഒന്നും പറയാതെ കേൾക്കേണ്ടി വന്നു.അന്നത്തെ അപരാധത്തിൽ മോളും പിറന്നു. എന്റെ കാലം കഴിഞ്ഞാൽ ആരുണ്ട് ഇക്കാലത്ത് എല്ലാത്തിനും വഴിയുണ്ട്
സ്കൂളിൽ നിന്ന് 6 വയസുള്ള മകൾ വീട്ടിൽ വന്നു " ചിന്നു എന്തേലും കഴിച്ചിട്ട് ദാ ഈ ഉടുപ്പിട്"
"എങ്ങോട്ട് പോവാമ്മേ"
"അതൊക്കെ പറയാം"
"വല്യ ബാഗൊക്കെ ഒണ്ടല്ലോ ടൂറ് പോകാണോ "
"നീ ഉടുപ്പിടാനാ പറഞ്ഞേ. അനുസരണക്കേട് കാട്ടിയാൽ തല്ല് കൊളുo നീ"
"എന്ത് രസാലേമ്മേ ചിന്നുനെ കാണാൻ " കണ്ണടി ടെ മുന്നിൽ നിന്ന് അവൾ പറഞ്ഞു.
നിറകണ്ണുകളോടെ അവൾ ചിന്നുനെ തലോടി " ഞാൻ പറയുന്നത് എന്റെ മോൾ കേൾക്കണം. അനുസരിക്കണം വളരെ നാളായി അമ്മയ്ക്ക് സുഖമില്ല. എത്ര നാൾ ഞാനുണ്ടെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തേലും വന്നാൽ നീ ഒറ്റപെടാൻ പാടില്ല. മോളേ പോലെ ഒരു പാട് പേരുണ്ട് അവിടെ "
"എവിടെ ''
"അതൊക്കെ പോകുമ്പോൾ പറയാം അവിടെ ചെന്നാൽ മോള് അമ്മയെ കാണണോന്ന് പറയരുത്. അമ്മയ്ക്ക് വരാൻ പറ്റില്ല
''അയ്യോ അപ്പ എങ്ങനെയാ ചിന്നു ഉറങ്ങണ ത് നിക്ക് ന്റ അമ്മയില്ലാണ്ട് പറ്റില്ല "നിക്ക് പോണ്ട "
കാറിൽ ദീർഘദ്ദരം പിന്നിട്ട് അവർ സെന്റ് തോമസ് ബാലാ ഗ്രാമത്തിൽ എത്തി അവിടെ 150 ൽ കൂടുതൽ കുട്ടികൾ ഉണ്ട്.അവിടത്തെ നിയമങ്ങൾ പാലിച്ച് ചിന്നുവിനെ റൂമിൽ കൊണ്ടുവിടാൻ വന്നപ്പോഴാണ് ഒരു കുട്ടി കരയുന്നത് കണ്ടത്. "എന്ത് പറ്റി മോന് "
"ആന്റി ഏതാ എന്തിനാ വന്നേ"
"ഞാൻ എന്റെ മോളെ ഇവിടാക്കാൻ വന്നതാ " "
" നോക്കാൻ വയ്യെങ്കിൽ എന്തിനാ ഞങ്ങളെപോലുള്ളവരെ ഇവിടെ ഉണ്ടാക്കി യേ... ഒന്നും തോന്നണ്ട ആൻറി ഈ കാലു കണ്ടോ കുസൃതി കാണിക്കുമ്പം തരുന്നതാ കാലിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോര തുള്ളികൾ കാട്ടി അവൻ പറഞ്ഞു. സ്വന്തം അമ്മയാണെൽ ഇങ്ങനെ ചെയ്യോ. ഇതെന്തിനാന്ന് അറിയോ ആന്റിക്ക് ദാ അവിടൊരു കപ്പളം നിൽക്കുന്നത് കണ്ടോ. വിശന്ന് പൊരിയുമ്പോൾ ഞങ്ങൾക്ക് ചുമ്മാ ഉപ്പിട്ട് വേവിച്ച് തരും ഇന്നലെ രാത്രിയിൽ ഞാൻ അതിന് തീവച്ചു.അതിനാ അവർ അടിച്ചത്.എത്ര നാളായി രുചിയുള്ള എന്തേലും കഴിച്ചിട്'. എന്നെ തിരക്കി ആരും വരാനില്ല അപ്പോൾ അമ്മയെങ്കിലും ഉള്ള ഈ മോളേ അനാഥമാക്കരുത്'' "
എന്ത് പറയണമെന്നറിയാതെ ദേവിക നിശബ്ദമായി. ഇതെന്താണ് താൻ മനസിലാക്കാത്തത് .ആ കുട്ടിയുടെ മനസ്സിൽ എത്ര വല്യ കാര്യങ്ങളാണ് .ബാഗിൽ നിന്നും ചിന്നു മോൾക്കായ് കരുതിയ ഉടുപ്പുകളും പലഹാരങ്ങളും. മുഴുവൻ അവനു കൊടുത്തു .ആർത്തിയോടെ അവനും കൂട്ടുകാരും അത് പങ്ക് വച്ചു " ആന്റിക്ക് നല്ല മനസ്സുണ്ട് ആന്റിയെ ദൈവം കാക്കും എനിക്ക് ഉറപ്പാണ്" ഇനിയും വരണം ഞങ്ങളെ കാണാൻ " വന്നിട്ടും കാര്യമില്ല ഞങ്ങൾക്കായി ഓരോരുത്തരും തരുന്ന തൊന്നും ഞങ്ങൾക്ക് കിട്ടാറില്ല'തിരിച്ച മോളേം കൊണ്ട് അവിടുന്ന് ഇറങ്ങുമ്പേഴും മനസിൽ
ആമോന്റെ വാക്കുകളായിരുന്നു'' ..
തിരികെ വീട്ടിലെത്തി ചിന്നുവും ദേവികയും വിഷമെഴിച്ച കഞ്ഞിക്കു മുമ്പിൽ ഇരുന്നു. പെട്ടെന്ന് അവളുടെ ഫോൺ റിങ്ങ് ചെയ്തു പരിചയമില്ലാത്ത നമ്പർ ആയിരുന്നു ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ എടുത്തു "ഹലോ "
" ദേവിക ജോസഫ് അല്ലേ "
"അതെ "ആരാ?"
" ഇത് ശ്രീകൃഷ്ണ ഹോസ്പിറ്റലിൽ നിന്നാണ് .രണ്ട് ദിവസമായി വിളിക്കുന്നു സ്വിച്ച് ഓഫ് തന്നെ .ഒരു സന്തോഷം പറയാൻ വിളിച്ചതാ താങ്കൾക്ക് HIV ഇല്ല. പേരിന്റെ സാമ്യം മൂലം ഉണ്ടായതെറ്റാണ്. അഡ്രസ് നോക്കിയപ്പോഴാണ് അറിഞ്ഞത്. ക്ഷമിക്കണം കംപ്ലെയിന്റ് ഒന്നും കൊടുക്കരുത്.കോൾ കട്ടായി.
മനസിൽ നിറഞ്ഞ സന്തോഷത്തിൽ ചിന്നു മോളെ വാരിയെടുത്തു ഉമ്മ വച്ചു
" കഞ്ഞി കുടിക്കാമേ"
" അമ്മ പറഞ്ഞാൽ ചിന്നുമോൾ കേൾക്കോ? അമ്മയുടെ അസുഖം മാറി .കാവിലമ്മയാ അമ്മയെ കാത്തേ നമുക്ക്നമ്മുടെ കാവിലമ്മയ്ക്കായ് വ്രതം നോക്കാം. ഈ കഞ്ഞി കുടിക്കണ്ട.
" അമ്മയ്ക്ക് വേണ്ടി ചിന്നുമോൾ എന്തും ചെയ്യും" അമ്മയുടെ സ്നേഹ ലാളനയേറ്റ് അവൾ ഉറങ്ങി..
ഉറക്കത്തിൽ ആരോ വന്ന് പറഞ്ഞു
" ആൻറിക്ക് നല്ല മനസുണ്ട് ആന്റിയെ ദൈവം കാക്കും"
* * സൂര്യ അമ്മു * * l
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo