ദുബായിലെ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കിടയിലുണ്ടായ രസകരമായ ഒരു അനുഭവം......... അഞ്ചാറ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം കൊണ്ടും അല്പം അറബി കൈകാര്യം ചെയ്യാന് അറിയാം എന്നതുകൊണ്ടും അറബികളായ കസ്ററമേഴ്സ് കുറച്ചധികം എന്െട അടുത്ത് വരാറുണ്ടായിരുന്നു..അങ്ങനെയിരിക്കെ വെക്കേഷന് നാട്ടില് പോകുന്നതിന് മുമ്പായി ഹാന്റ് ഓവര് ചെയ്യേണ്ടത് ഒരു മലയാളി സ്ററാഫിനാണ് .പുതിയ ആളാണ് എന്നാലും ഒടുക്കത്തെ ആത്മവിശ്വാസം കാണിക്കുന്നുണ്ട്. എല്ലാം കൈമാറുന്നതിനിടയിലും ഞാന് കസ്ററമറോട് സംസാരിക്കുന്നതെല്ലാം ഇവന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് അവന് എന്െട കൈപിച്ച് " അളിയാ എന്നെ കൂടെ ഒന്ന് അറബി പഠിപ്പിക്കണം " എന്ന് പറഞ്ഞു .ജനിച്ചതിനു ശേഷം അറബി ഭാഷ കേട്ടിട്ടില്ലാത്ത ഇവനെ ഞാനെങ്ങനെ പഠിപ്പിക്കും " നല്ല തല്ല് നാട്ടില് കിട്ടൂലെ ഇവിടന്ന് എരന്നു വാങ്ങണൊ ? ഇംഗ്ളീഷ് പറഞ്ഞാ മതി " അവന് വിടുന്ന ലക്ഷണമില്ല.രണ്ട് വാക്കെന്കിലും പഠിപ്പിക്കണം എന്ന അവന്െട നിര്ബന്ധത്തിന് വഴങ്ങി , അറബികള് സാധാരണ ഉപയോഗിക്കാറുള്ള "കേഫ് ഹാലക്ക് ??" (എന്തുണ്ട് വിശേഷം ) എന്ന ചോദ്യത്തിന് " തമാം " (നന്നായിരിക്കുന്നു , സുഖം എന്നൊക്കെ മയാളത്തില് അര്തഥം ) എന്ന് മറുപടി എന്ന് പറയണം എന്ന് പറഞ്ഞു കൊടുത്തു. കൂടെ ഞാനില്ലാത്തപ്പൊ ഇത് പരീക്ഷിക്കരുത് എന്ന മുന്നറിയിപ്പും . അല്പം കഴിഞ്ഞ് ഞാന് ഉച്ച ഭക്ഷണം കഴിക്കാനായി പോയി . ഇപ്പൊ അവന് തനിച്ചാണ് എന്െട സീററില് . ...... ഭക്ഷണം കഴിച്ച് മടങ്ങി വന്നപ്പൊ ഓഫീസില് വന് ജനാവലി..!!! ഒരു അറബി നിന്ന് ഉ ച്ചത്തില് അലറുന്നുണ്ട് നമ്മുടെ "കക്ഷി " നിന്ന് വിയര്ക്കുകയാണ് ..അറബി ലോകതെറി വിളിക്കുകയാണ്...ഞാന് ഒരു വിധം അറബിയെ കാര്യം പറഞ്ഞുമനസിലാക്കി അറബിയെ ശാന്തനാക്കി .....അറബി പോയി കഴിഞ്ഞപ്പൊ എന്താണുണ്ടായതെന്ന് അവനോടു തിരക്കി ... അപ്പൊ അവന് പറയാ...." അളിയാ ഒരു തെററ് പററി .അളിയന് പോയി കുറച്ച് കഴിഞ്ഞപ്പൊ ഈ അറബി വന്ന് അളിയന് പഠിപ്പിച്ച ആ ചോദ്യം( കെയ്ഫ് ഹാലക്ക് ) എന്നോട് ചോദിച്ചു . ആദ്യം ആയതിനാലും വെപ്രാളം കൊണ്ടും " തമാം " എന്ന വാക്കിനു പകരം " " " ഹമാം " (കക്കൂസ്) എന്നായിപ്പോയി " പിന്നെ മുന്നിലുള്ളതൊന്നും എനിക്ക് കാണാന് കഴിഞ്ഞില്ല അയാളുടെ തെറികൊണ്ട് " അവന് ഒരു വിധം പറഞ്ഞു നിര്ത്തി ഒരു ഗ്ലാസ് വെള്ളം വലിച്ചു കുടിച്ചു....
**** ഷിയാസ് ചിററടി മംഗലത്ത്..******

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക