Showing posts with label ഷിയാസ് ചിററടി. Show all posts
Showing posts with label ഷിയാസ് ചിററടി. Show all posts

++ ഒടിയന് ++


++ ഒടിയന് ++
എന്ടെ ചെറുപ്പകാലത്ത് ,എന്നെ ഒരുപാടു ഭയപ്പെടുത്തിയിരുന്ന ഒരു കാര്യമാണ് 'ഒടിയന് '. ക്ളാസില് അടുത്തിരുന്നിരുന്ന രതീഷാണ് ഒടിയന്ടെ കഥ പറഞ്ഞു തന്നിരുന്നത്. അവന്, അവന്‍റെ മുത്തശ്ശിയും !
രാത്രിയുടെ യാമങ്ങളിലായിരുന്നത്രെ ഒടിയന്ടെ സഞ്ചാരം ! ഒടിയന് ഇഷ്ടാനുസരണം വേഷവും രൂപവും മാറാന്‍ കഴിഞ്ഞിരുന്നത്രെ. അങ്ങനെ ഞങ്ങളുടെ കുഞ്ഞുമനസില് ഒടിയന് ഒരു ഭീകര ജീവിയായി. ഭീകരതക്ക് പൊടിപ്പും തൊങ്ങലുമായി നിറം പിടിപ്പിച്ച കഥകള്‍ വേറെയും .പലതും യുക്തിക്കു നിരക്കാത്തതായിരുന്നെന്കിലും കുഞ്ഞുമനസുകള്ക്കെന്തു യുക്തി ?
മുളന്കാടുകള്ക്ക് സമീപം ആള്പാര്പ്പില്ലാത്ത, വിജനമായൊരിടം ആയിരുന്നത്രെ ഒടിയന്ടെ താമസം. പകലുകള് സാധാരണ ജീവിതവും രാത്രിയില്‍ രൂപം മാറി, പൂച്ചയായും,പട്ടിയായും,പശുവായും ഒക്കെ സഞ്ചരിച്ച് സ്ത്രീകളെ ഉപദ്രവിക്കുക ,പ്രത്യേകിച്ചു ഗര്ഭിണികളായിരുന്നത്രെ ടാര്ഗററ്.!
ഈ കാര്യം മനസില് കിടക്കുന്നതിനാല്, പൂച്ചയെയും പട്ടിയെയും വരെ ഭീതിയോടെയും സംശയത്തോടെയും മാത്രമേ ആ കാലങ്ങളില്‍ നോക്കിയിരുന്നുള്ളു! ഒരിക്കല് സംശയാസ്പദമായി അലഞ്ഞുതിരിഞ്ഞിരുന്ന ഒരു പശുവിനെ ഒരു തൂണില് കെട്ടിയിട്ട് ,രാവിലെ നോക്കുമ്പൊ അതൊരു നഗ്നനായ മനുഷ്യനായി മാറിയിരുന്നത്രെ!.
അങ്ങനെയിരിക്കെ കല്ല്യാണപ്രായമെത്തിയ ഒരു പെണ്‍കുട്ടിയുടെ ദുരൂഹമരണം ഒടിയന്ടെ സാന്നിധ്യം സ്ഥിരീകരിച്ചുവത്രെ.
ഏതായാലും കാലം വികസിച്ച കൂട്ടത്തില് അന്യം നിന്ന 'കലാരൂപങ്ങളുടെ' കൂട്ടത്തില്, ഒടിയനും പിടിച്ചു നില്ക്കാന് കഴിഞ്ഞിട്ടുണ്ടാവില്ല. അല്ലെന്കില് "അഭിനവ"ഒടിയന്മാര് ഓടിച്ചതാകാം.....!!
++ ഷിയാസ് ചിററടി മംഗലത്ത് ++

*** വെള്ളാരം കണ്ണുള്ള സുന്ദരി ***


*** വെള്ളാരം കണ്ണുള്ള സുന്ദരി ***
ഞങ്ങള്‍ ചെറുപ്പക്കാരുടെ 'നേരമ്പോക്ക് ' ആയിരുന്നു ബിനുവിന്ടെ കാസററ് കട. പുതിയ പാട്ടുകള്‍ കേട്ട് സൊറ പറയാനും, ഇത്തിരി പരദൂഷണം പറച്ചിലും ഒക്കെയായി അങ്ങനെ അടിച്ചു പൊളിച്ചിരുന്ന കാലം .....
ബിനുവിന്‍റെ കടയുടെ സമീപത്തായി വാടക വീട്ടില് താമസിച്ചിരുന്ന സ്വര്ണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി, മഹേഷ് ഭട്ട് എന്ന സേട്ടുവിന് ഒരു മകള് ഉണ്ടായിരുന്നു. വെള്ളാരം കണ്ണുകളുള്ള സുന്ദരി മീന ഭട്ട്.
ഒരു ദിവസം ബിനു ഓടിക്കിതച്ച് എന്ടെ വീട്ടിലേക്ക് വന്നു. കൈയ്യില് നീളത്തിലുള്ള പേപ്പറില്‍ ഹിന്ദിയില് നിറയെ എഴുതിയിട്ടുണ്ടു്. ഒററനോട്ടത്തില്‍ തന്നെ അത് റെക്കോഡ് ചെയ്യാനുള്ള പാട്ടുകളുടെ ലിസ്ററ് ആണെന്നു എനിക്ക് മനസിലായി. ഏതായാലും ഒരു ചെറിയ പണി കൊടുക്കാം എന്ന് കരുതി, " എടാ ഇത് അത് തന്നെ "ലവ് ലെറററ്' ..!! അവള് നിനക്ക് ഹിന്ദിയില് ലവ് ലെറററ് എഴുതിയതാണ്." ഞാന് പറഞ്ഞു നിര്ത്തിയതും, അവന്‍റെ മുഖത്ത് ഒരായിരം ലഡുവിനൊപ്പം ഏതോ ഹിന്ദിപടത്തിന്ടെ ട്രൈലറില് നായികാ നായകന്മാരായി അവനും അവളും മാറിയിരുന്നു...!!
പക്്ഷെ ഇനിയാണ് പ്രശ്നം. ഇതിനിപ്പൊ ആര് മറുപടി എഴുതും ? അവന്‍ ചിന്തയിലാണ്ടു. എട്ടാം ക്ളാസും ഗുസ്തിയും ആയി നടക്കുന്ന അവന് പേരു തന്നെ എഴുതുന്നത് "ബിന്നു " എന്നാണ് !
അവസാനം ചിക്കന് ബിരിയാണി, ചെറിയ പാര്ട്ടികള്, മുതലായ ഉപാധികളോടെ ഞാന് മറുപടി എഴുതി ക്കൊടുക്കാന് തയ്യാറായി. പത്താം ക്ളാസ് കഴിഞ്ഞതിനു ശേഷം ഹിന്ദി , സ്വപ്നത്തില് പോലും കണ്ടിട്ടില്ലാത്ത ഞാന്, " മേരാ എക് സപ്നാ ഹെ ,കി ദേക്കൊ തുമെ സപ്നോം മേം ...,കിത് നാ ഹസീന് ചെഹരാ തുടങ്ങി അറിയാവുന്ന ഹിന്ദിപാട്ടിന്ടെ ആദ്യ വരികളൊക്കെ കൂട്ടിച്ചേര്‍ത്ത് ഒരു അവിയല് പരുവത്തിലുള്ള ലവ് ലെറററാക്കി അവന് നല്കി.ഒരുപാട് സന്തോഷത്തോടെ അവന് അതും പിടിച്ച് അവള്‍ക്കു കൊടുക്കാനായി ഓടി....
പിന്നീട് പഴംപൊരിയും, മസാല വടയും പ്രണയ സന്ദേശ വാഹകരായി.അവനാണെന്കില് ഒരു പാട് ഹിന്ദി ഗാനങ്ങള്‍ ഫ്രീയായി അവള്ക്ക് നല്കി.അവന്‍റെ സ്വപ്നങ്ങളില് അവള് മാത്രം ആയി.കൃത്യ സമയത്ത് കടയില് വരാനും കച്ചവടത്തില് അതീവ ശ്രദ്ധാലുവും ആയി.ചുരുക്കി പറഞ്ഞാല് അവന്‍റെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും ഒക്കെ വന്നു.
കുറച്ചു ദിവസം കഴിഞ്ഞു ഒരു പേപ്പര്‍ കൂടെ എനിക്കു നേരെ ബിനു നീട്ടി ഹിന്ദിയില്‍ തുരു തുരാന്നെഴുതിയ ആ പേപ്പരില് ...." പ്രിയപ്പെട്ട ബിനു നിങ്ങളെ ഞാന് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അപ്പോഴേക്കും വിധി അച്ഛന്‍റെ മാറാ രോഗത്തിന്‍റെ രൂപത്തില്‍ നമ്മെ അടര്‍ത്തി മാററിയിരിക്കുന്നു..!!
നാളെ ഞങ്ങള്‍ ഈ നാടിനോട് വിട പറയുകയാണ്.മഹാരാഷ്ട്രയിലെ "താനെ"യിലുള്ള അച്ഛന്‍റെ തറവാട്ടു വീട്ടിലേക്കു തിരിച്ചു പോവുകയാണ്. നിന്നെ കുറിച്ചുള്ള നല്ല ഓര്മ്മകളും നിന്നോടുള്ള തീരാത്ത സ്നേഹവുമായി .ആ വാക്കുകള്‍ക്ക് കണ്ണീരിന്ടെ നനവുണ്ടായിരുന്നു.....
ഇത്തവണ ഞാന് ശരിക്കും വെട്ടിലായി. അവനെ എങ്ങനെ ഇത് പറഞ്ഞു ബോധ്യപ്പെടുത്തും........??
:::::ഷിയാസ് ചിററടി മംഗലത്ത് :::::

++ പണി പാളിയ കോമഡി ++


++ പണി പാളിയ കോമഡി ++
മലയാളത്തിലെ പ്രമുഖ ചാനലിലെ വളരെ പ്രശസ്തമായ 'ആളെ പററിക്കല് ' പ്രോഗ്രാം. പരിപാടിയുടെ വാര്ഷികം പ്രമാണിച്ച് ജില്ലകള്‍ തോറും പരിപാടിനടത്തുന്നതിന്ടെ ഭാഗമായി മലപ്പുറത്തും എത്തിയിരിക്കുന്നു !.
അല്പം ഗ്രാമീണ പശ്ചാത്തലം ഉള്ള' ഒതുക്കുങ്ങല് ' എന്ന സ്ഥലത്തെ 'അന്ത്രുക്കാന്ടെ ഇറച്ചിക്കട ' ആണ് 'ലൊക്കേഷന് '. അന്ത്രുക്ക ആള് ശുദ്ധനാണെന്കിലും മൂക്കത്താണ് ശുണ്ഠി. ഇക്കാര്യം നാട്ടാര്ക്കെല്ലാം അറിയുന്നത് കൊണ്ടു എല്ലാവരും കണ്ടറിഞ്ഞാണ് ഇടപെടുന്നത്.
ചാനലുകാര് വളരെ രഹസ്യമായി, അന്ത്രുക്കായുടെ കടയുടെ അല്പം ദൂരെ ഒരു വാഹനത്തില് ക്യാമറയെല്ലാം ഘടിപ്പിച്ചു നിന്നു. രണ്ട് പേര് പററിക്കല് പരിപാടിക്കായി കടയിലേക്ക് ചെന്നു.അന്ത്രുക്കാനെ പരമാവധി ദേഷ്യം പിടിപ്പിക്കുക അതാണ് ലക്ഷ്യം. എല്ലാ ഇറച്ചിയുടെയും വിലകള്‍ തിരിച്ചും മറിച്ചും ചോദിച്ച ശേഷം രണ്ടു കിലൊ കോഴി ആവശ്യപ്പെട്ടു .അത് റെഡിയാക്കി വന്നപ്പോള്‍ രണ്ടു കിലൊ വീണ്ടും ആവശ്യപ്പെട്ടു.തുടര്‍ന്നു കൂട്ടത്തിലുള്ള ആള് പട്ടിക്ക് കൊടുക്കാന്‍ എന്നു പറഞ്ഞ ് കുറച്ച് പാര്ട്സും...!!
ഇതെല്ലാം കേട്ട് കലിതുള്ളി നില്ക്കാണ് അന്ത്രുക്ക.പക്ഷെ രാവിലത്തെ 'കൈ നീട്ട കച്ചവടം ' ആയതുകൊണ്ട് പരമാവധി ക്ഷമിച്ചാണ് നില്പ്. അല്പം കഴിഞ്ഞു ഇറച്ചി മടക്കി നല്കി ആട്ടിറച്ചി വേണമെന്ന് ആവശ്യപ്പെട്ടു.അതും കൂടി കേട്ട അന്ത്രുക്ക അതും തയ്യാറാക്കി കൊണ്ടിരിക്കുമ്പൊ "അയ്യൊ ഇക്ക, സോറി ഞങ്ങള്‍ ഇന്ന് പച്ചക്കറികള്‍ മാത്രമേ കഴിക്കൂ എന്ന് പ്രതിജ്ഞ എടുത്തിരുന്നു. ഇതെല്ലാം തിരിച്ചെടുക്കണം " എന്നു പറഞ്ഞതും, മാടിനെ വെട്ടാനുപയോഗിക്കുന്ന വടി വാള് പോലുള്ള വെട്ടു കത്തിയുമെടുത്ത് അവരുടെ പിന്നാലെ ഓടി.
" അയ്യൊ ചേട്ടാ പററിക്കല് പരിപാടി ...എന്നും പറഞ്ഞു ജീവനും കൊണ്ടു ഓടുന്ന അവരുടെ പിന്നാലെ "നിന്ടെ പററിക്കല് പരിപാടി ഇന്നത്തോടെ തീര്ത്ത് തരാടാ "എന്നും പറഞ്ഞു അന്ത്രുക്ക പുറകെയും..ഒരു റേഡിയൊ പരിപാടി പോലും നേരാംവണ്ണം കേള്ക്കാന് സമയം കിട്ടാത്ത അന്ത്രുക്കാക്ക് എന്തു ചാനല് ?
അവസാനം നാട്ടുകാര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. പോകാന് നേരം എല്ലാര്ക്കും സുലൈമാനിയും ഉള്ളി വടയും നല്കി സമ്മാനങ്ങളും ഏററു വാങ്ങി, "ഇമ്മാതിരി പററിപ്പ് പരിപാടീം കൊണ്ടു ഇങ്ങട്ട് ബന്നേക്കരുത്. എല്ലാവരും ഞമ്മള മാതിരി ആവൂല്ല " തന്‍റെ മുറുക്കി ചുവന്ന പല്ലുകള്‍ കാട്ടി അന്ത്രുക്ക ചിരിച്ചു ..നിഷ്കളന്കമായി.
ജീവന് തിരിച്ചു കിട്ടിയ ചാനലുകാര് , " കേട്ടറിഞ്ഞതിനേക്കാള് വലുതാണ് മലപ്പുറം എന്ന സത്യം എന്ന് നെടുവീര്പ്പിട്ടിരിക്കണം....!!
++ ഷിയാസ് ചിററടിമംഗലത്ത് ++

## അവിചാരിതര് ##


## അവിചാരിതര് ##
ചേച്ചിയുടെ കല്യാണം ഇങ്ങെത്തിയിരിക്കുന്നു.ക്ഷണിക്കാനുള്ളവരുടെ ലിസ്ററ് മാസങ്ങള്‍ക്ക് മുന്പു തന്നെ തയ്യാറാക്കി വച്ചിട്ടുണ്ട്.ഞാനും ഏട്ടനും ക്ഷണിക്കാനുള്ള വീടുകളുടെ ലിസ്ററ് വാങ്ങി ഞായറാഴ്ച രാവിലെത്തന്നെ ബൈക്കും എടുത്തു പുറപ്പെട്ടു. ആദ്യം തന്നെ തിരൂരില് നിന്നും അല്പം ഉള്ളോട്ടുള്ള ഒരു അകന്ന ബന്ധു വീടാണ്. പല വീടുകളും ഞങ്ങള്‍ ആദ്യമായി കാണുന്നവയാണ്.റൂട്ട് മാപ്പ് നോക്കിയാണ് പലസ്ഥലങ്ങളും കണ്ടുപിടിക്കുന്നത്.! അല്ലെങ്കിലും നമ്മള്‍ ന്യൂ ജനറേഷന് എന്നാ ബന്ധുവീടാ..!!
ക്ഷണിക്കാനുള്ള വീട് ഒരു വിധം കണ്ടെത്തി. ഞങ്ങളെ പ്രതീക്ഷിച്ചിരുന്ന പോലെ ഊഷ്മള സ്വീകരണം.ഇത്രയും നല്ല ബന്ധുക്കളെ അറിയാന് വൈകിയല്ലൊ ദൈവമേ ഞങ്ങള്‍ മനസില് പറഞ്ഞു. ഞങ്ങള്‍ പരിചയപ്പെടുത്താന് തുനിഞ്ഞപ്പോഴേക്കും വീട്ടിലെ പ്രായം ചെന്ന ആള് " അതൊക്കെ അറിയാം" എന്ന് പറഞ്ഞു സ്നേഹപൂര് വ്വം തടഞ്ഞു. മററ് വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കെ മുന്നില് ഒരു അഞ്ചാറ് കൂട്ടം പലഹാരങ്ങള്..!!കൊള്ളാല്ലൊ ബന്ധുക്കള്..!! ഞങ്ങള്‍ പരസ്പരം നോക്കി , പിന്നെ "ഗ്രഹണി പിടിച്ചവന് ചക്ക കൂട്ടാന് കണ്ടപോലെ "വച്ചൊരു കീറായിരുന്നു..ഇനി ഇപ്പൊ അവര്ക്കൊരു വിഷമം ആവരുതല്ലൊ.!
ഒരു വിധം "യുദ്ധം "കഴിഞ്ഞു എണീററ ഞങ്ങളുടെ മുമ്പില് ഒരു കാറ് ഹോണടിച്ചുകൊണ്ട് ആ വീട്ടിലേക്ക് കടന്നു വന്നു.കാറില്‍ നിന്നും ഒരു "കോമളനും" അവന്‍റെ അമ്മയും അച്ഛനും കുഞ്ഞമ്മയും തുടങ്ങി ഒരഞ്ചാറ് പേര് പുറത്തിറങ്ങി. അപ്പോഴേക്കും ഞങ്ങള്‍ക്കും കാര്യം പിടികിട്ടിത്തുടങ്ങിയിരുന്നു!!.അവിടെ ഒരു പെണ്ണുകാണല്‍ ചടങ്ങ് നടക്കാനുണ്ടായിരുന്നു.കല്യാണ ചെക്കനെ പ്രതീക്ഷിച്ച അവരുടെ മുമ്പിലേക്കാണ് ഞങ്ങള്‍ രണ്ട് ചെക്കന്മാര് കടന്നു ചെല്ലുന്നത്..!!!
ഒഴിഞ്ഞ പലഹാര പാത്രത്തിലേക്ക് ദയനീയമായി നോക്കിക്കൊണ്ടിരുന്ന പെണ്ണിന്‍റെ അച്ഛനോട് ധൃതിയില് കല്യാണം ക്ഷണിച്ച് ഒരു വിധം ചിരി അടക്കി ഞങ്ങള്‍ ഇറങ്ങി .......
+++ ഷിയാസ് ചിററടിമംഗലത്ത് +++

** 'കിളി പോയ' കഥ **


** 'കിളി പോയ' കഥ **
വയോജന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്ടെ ഭാഗമായി ഞങ്ങളുടെ ക്ളബ്ബും മുന്കൈ എടുത്തു ഒരു ക്ളാസ് സംഘടിപ്പിക്കാന് തീരുമാനിച്ചു. എല്ലാവരും കൂടെ ക്ളാസെടുക്കാന് എന്നെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.(ഒരു എട്ടിന്ടെ പണി കിട്ടി എന്നത് പിന്നീട് ആണറിഞ്ഞത് ).
ലോകത്തിലെ ഏററവും മഹാനായ സാമൂഹ്യ സേവകന്‍ ,മഹാത്മാഗാന്ധിയെ മനസില് സ്മരിച്ച് ഞാന് അഭിമാനപുരസ്ക്കരം ആ കര്‍ത്തവ്യം ഏറെറടുക്കാന്‍ സന്നദ്ധനായി.
സെയ്്താലിക്ക,പദ്മിനി അമ്മ,കാളി ചേച്ചി, ഉമ്മര്‍ക്ക,ആമിന താത്ത തുടങ്ങി സ്ഥലത്തെ പ്രധാന വയസ്സന്‍ മാരും 'വയസി'കളും അക്ഷര കാംഷികളായുണ്ട്..
പഞ്ചായത്ത് പ്രസിഡന്‍റ് ചടങ്ങു ഉദ്ഘാടനം ചെയ്തു. 'ആയിരം കാതം അകലെ ആണെന്കിലും മായാതെ മക്കാ മനസില്‍ നില്പ്പൂ ' ക്ലബ്ബ് മെന്പര്‍ വിനീതിന്ടെ മനോഹരമായ ഗാനത്തോടെ തുടങ്ങാനായി ഞാന് തയ്യാറായി നില്ക്കുമ്പൊ " രണ്ടു അഞ്ഞൂറായി പാടിയാമതിയാരുന്നു മോനെ.ഇതിപ്പൊ നിന്ടെ ശ്വാസം വലി കണ്ടു ഞങ്ങളുടെ കണ്ണാണ് തള്ളിയത്."കൂട്ടച്ചിരികള്ക്കിടയില് ഉമ്മര്ക്കാ ആദ്യ വെടി പൊട്ടിച്ചു.വിനീതിന്ടെ സംഗതിയും എന്ടെ കിളിയും ഒരേ സമയം പറന്നു..!!
ഒരു വിധത്തില്‍ ക്ളാസ് ആരംഭിച്ചു. ആദ്യം പേര് പഠിപ്പിക്കുകയാണ്. മുന് നിരയില് ഇരുന്നിരുന്ന കാളിചേച്ചി, "കാള" എന്ന് എഴുതി വച്ചിരിക്കുന്നു.!! വള്ളി എവിടെ എന്ന് ചോദിച്ചപ്പോള്‍ "ഓള് പണിക്ക് പോയതാണ്.ഞാന് കൊറേ വിളിച്ചു വന്നില്ല.ഇത്തരം പരിപാടിക്കൊന്നും ഓളെ കിട്ടൂല്ല." അവര് പറഞ്ഞു നിര്ത്തി.എന്ടെ കിളി രണ്ടാമതും പറന്നകന്നു.....!!
അല്പം കഴിഞ്ഞ് ചെറിയ കണക്കിന്ടെ പാഠങ്ങള്‍ പഠിപ്പിക്കാന് തീരുമാന്ച്ചു. ഒരു ആടിന് 400 രൂപ എന്കില് 10 ആടിന് എത്ര രൂപ? ചോദ്യത്തിന് ദേ വന്നു ഉത്തരം "ഇങ്ങളെ ആ കമ്മട്ട കണക്കൊന്നും ആടിന്‍റെ കച്ചോടത്തില് നടക്കൂല.ആടിന് ചെന (ഗര്ഭം) ഉണ്ടൊ, അകിട് തൂങ്ങീക്കണൊ, വല്ല സൂക്കേടും ഉണ്ടൊ എന്നൊക്കെ നോക്കണം. !! വെര്തെ അല്ല ഇപ്പൊത്തെ ചെര്പ്പക്കാര് തലേം വാലുമില്ലാതെ തെക്ക് ബടക്ക് നടക്കണത് .."
ഒരായിരം കിളി തലങ്ങും വിലങ്ങും പറന്ന ഞാന് ,തടി എങ്ങനെ രക്ഷപ്പെടുത്തും എന്ന ചിന്തയിയിലായിരുന്നു. :D
++ ഷിയാസ് ചിററടിമംഗലത്ത് ++

/// സംസ്ക്കാരം ///


/// സംസ്ക്കാരം ///
റൂമില് നിന്നും അല്പം നടന്നാല്‍ ജോലിസ്ഥലത്ത് എത്താം.നേരം വൈകിയത് കൊണ്ട് അല്പം വേഗത്തില്‍ നടക്കുന്നതിനിടയില് ദൂരെയായി ആ കാഴ്ച കണ്ടു. ഒരു പൂച്ച കുഞ്ഞാണ്...!! ജനിച്ചിട്ട് അധിക ദിവസം ആയില്ലെന്ന് തോന്നി. അനക്കം ഇല്ല.അരികെ പ്രത്യേക രീതിയില് കരഞ്ഞു കൊണ്ട് അതിന്‍റെ തള്ള നില്പുണ്ട‍് .അതിന്‍റെ ഭാഷ എനിക്ക് മനസിലാകുന്നില്ല.എന്കിലും ലോകത്ത് എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയാണല്ലൊ കരച്ചില്..!!
അല്പം മുന്പോട്ടു പോയി തിരിഞ്ഞു നോക്കിയപ്പോള്‍ തന്‍റെ കുഞ്ഞിന്‍റെ 'മൃതശരീരം സംസ്ക്കരിക്കുന്ന ' തള്ളപൂച്ചയെ എനിക്ക് കാണായി..!! അതിനു ശേഷം തള്ള പൂച്ച എങ്ങോ മറഞ്ഞു..
മനസിനെ വല്ലാതെ സ്പര്ശിച്ച ആ ദൃശ്യം, കുറച്ചു നാളുകള്‍ക്ക് മുമ്പ് സ്വന്തം ഭാര്യയെ സംസ്ക്കരിക്കാന് ഒരു തുണ്ട് ഭൂമി ഇല്ലാതെ അലഞ്ഞ ,ഒരു പാവം മനുഷ്യന്‍റെ ചിത്രം മനസിലെത്തിച്ചു.എല്ലാം നേടിയെന്ന് അഹന്കരിക്കുമ്പോഴും ചില ഓര്മ്മപ്പെടുത്തലുകള്....
+++ഷിയാസ് ചിററടിമംഗലത്ത് +++

*** ജീവിതം ഒരു മരണ മാസ്സ് ***


*** ജീവിതം ഒരു മരണ മാസ്സ് ***
ന്യൂ ഇയര് ഒക്കെ അല്ലെ പുതിയ കുറെ തീരുമാനങ്ങള്‍ എടുക്കണം. പ്രതിജ്ഞകളും. അങ്ങനെ എല്ലാം ചിന്തിച്ചാണ് ഉണര്ന്നത്്.വേഗം തന്നെ പതിവ് പോലെ ഫോണില് പുതു വത്സര ആശംസാ കൂമ്പാരങ്ങള് ചികയുന്നതിനിടയില്, ദേ വരുന്നു..അവളാണ് വാമഭാഗം (ഭാര്യ) ,കയ്യില് ഒരു വലിയ പേപ്പര്‍ ഉണ്ട് ! .ഇനി വല്ല പ്രണയ സന്ദേശം ആണൊ, ഇവളും നന്നാവാന് പോവാണൊ മനസില് ഒരു ലഡു പൊട്ടാതിരുന്നില്ല.അങ്ങനെ ചിന്തിച്ചിരിക്കെ യാതൊരു ഭാവഭേദവും കാണിക്കാതെ അവളാ പേപ്പര്‍ എന്ടെ മുന്നിലേക്കിട്ടു....!!
ഫ്ളാററ് വാടക,പലചരക്ക് കടക്കാരന്‍റെ കണക്കുകള്‍, പേപ്പറിന്‍റെ കാശ്,കേബിള്‍ കണക്ഷന്‍ കാശ്. '.പ്രേമലേഖനം' നീണ്ടു നിവര്ന്നങ്ങനെ കിടക്കാണ്.പുതുവത്സരം 'ഗുദാ ഗവ'
ഇടിവെട്ടേററവനെ പോലെ ഇരിക്കുമ്പോളതാ ഫോണ് ബെല്ലടിക്കുന്നു. ഓഫീസ് കോള്...ബോസാണ്. !! ക്ഷണത്തില്‍ ഒരു ഹാപ്പി ന്യൂ ഇയറ് പറഞ്ഞ് "എന്തായി ഈ മാസത്തെ "മാസ്ററര്‍ പ്ളാന്്" ,ട്രാന്സാക്ഷന് ടാര്ഗററ്,റെവന്യൂ ടാര്ഗററ്,ക്ളൈന്ട് അപ്പോയിന്‍റ് മെന്ട്,അങ്ങനെ കാര്യത്തിലേക്ക് കടന്നു. ..
ഫോണ് ചാര്ജറില് ഇട്ട് അപ്പുറത്തുള്ള പുഴയോരത്ത് അല്‍പസമയം ചെന്നിരുന്നു മനസ് ശാന്തമാക്കി. തിരിച്ചു വന്ന് ഫോണ് നോക്കിയപ്പൊ ദേ വീണ്ടും ഒരു മെസേജ് "
അളിയാ വൈകീട്ട് എന്നാ പരിപാടി? ? ന്യൂ ഇയറ് ആണെന്നു ഓര്ത്തു വല്യ പ്രതീക്ഷ ഒന്നും കൊടുക്കണ്ട.കലണ്ടര്‍ മാത്രമേ മാറുന്നുള്ളു. ഭാര്യ, ജോലി,ടെന്ഷന്,ബോസ് അങ്ങനെ എല്ലാവരും അവിടെ തന്നെ കാണും ..."
കൂട്ടുകാരന് റോയിയുടെ മെസേജ് ആണ്.
++ ഷിയാസ് ചിററടിമംഗലത്ത് ++

##++ തലവര ++##


പത്ത് പതിനഞ്ചു വര്‍ഷം മുമ്പു സംഭവിച്ചതാണ്.തൃശൂരുള്ള എന്ടെ അടുത്ത സുഹൃത്ത്,ശക്തന് സ്ററാന്ടില് നിന്നും കോഴിക്കോട്ടേക്ക് ബസ് കാത്ത് നില്ക്കാണ്.പെട്ടെന്നു എഴുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന, ശരീരം മെലിഞ്ഞുണങ്ങിയെന്കിലും,'മുഖശ്രീ' യുള്ള ഒരാളെ കാണുന്നത്.അവന്‍റെ കൈയ്യില് നോക്കി പുഞ്ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു. "നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്ന പ്രവര്‍ത്തന മേഖല നിങ്ങള്‍ക്ക് ഗുണം ചെയ്യില്ല.മാനേജ്മെന്‍റ് രംഗത്തു വലിയൊരു ഭാവി കാണുന്നു.!!
ഇതുകേട്ടതും 'പുരോഗമനിസം' തലക്കു പിടിച്ചിരുന്ന അവന് അയാളുടെ കൈ തട്ടി മാററി. വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു.പഠനകാലത്തെല്ലാം ഗണിതപരമായ (maths) രംഗങ്ങളില് പ്രാവീണ്യവും താല്പര്യവും കാണിച്ചിരുന്ന അവന് ബിരുദാനന്തര ബിരുദത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു ഈ സംഭവം. എന്കിലും അവന്‍റെ ഭാവി അദ്ദേഹം പറഞ്ഞു കഴിഞ്ഞിരുന്നു.!!
..........................................................
രണ്ടു മാസം കഴിഞ്ഞു കാണും. ഒരു യൂണിവേഴ്സിററിയില് MBA കോഴ്സിന് അപേക്ഷ ക്ഷണിച്ചത് ശ്രദ്ധയില് പെടുന്നത് . അവനെ ഞെട്ടിച്ചുകൊണ്ട് ആയിരങ്ങളില് നിന്നും അവനും സെലക്ഷന്‍ കിട്ടിയിരിക്കുന്നു ..!!
ഇന്നവന് ഇന്ത്യയിലെ പ്രശസ്ത സ്ഥാപനത്തിന്െട മാനേജറാണ്.അതിനു ശേഷം പലതവണ തന്‍റെ തലവര പ്രവചിച്ച ആളെ തിരഞ്ഞെന്കിലും കണ്ടെത്താനായില്ല. !!
........................................................................
ചില കാര്യങ്ങള്‍ അങ്ങനെയാണ് .നിയതിയുടെ നിയന്ത്രണത്തിലാണ് എല്ലാമെന്ന് അടിവരയിടുന്ന ചില സന്ദേശങ്ങള്‍. ഇന്നും ഇത്തരം പ്രവചനങ്ങള്‍ ശാസ്ത്രീയമാണൊ അതൊ യാദൃച്ഛികമൊ എന്ന കാര്യത്തില് എങ്ങുമെത്താത്ത ചര്ച്ച നടക്കുന്നു......
++ ഷിയാസ് ചിററടി മംഗലത്ത് ++

//// സെബുവാന * ///


' ജെന്നി ക്രൂസ് ഡാന്ടസ് ' അതാണ് അവളുടെ പേര്.വേറൊരു ബ്രാഞ്ചില് നിന്നും ട്രാന്‍സ്ഫര്‍ ആയി വന്ന ഫിലിപ്പീന സ്ററാഫ് ആണ്.ഒരുപാട് സംസാരിക്കാന് ഇഷ്ടപ്പെടുന്നവള് .അവളുടെ ചേച്ചിയുടെ ഭര്ത്താവ് ഒരു ഇന്ത്യക്കാരന് ആയതിനാല്‍ ഫ്രീ സമയങ്ങളില്‍ എല്ലാം അവള് സംസാരിച്ചിരുന്നത് അവള്ക്കേറെ ഇഷ്ടപ്പെട്ട ഇന്ത്യന്‍ സംസ്ക്കാരവും കുടുംബഭദ്രതയേയും കുറിച്ച്ായിരുന്നു...!!വേറെയും ഒരു കാരണം കൂടെ ഉണ്ടെന്നു പറയാം.
പക്വതയില്ലാത്ത പ്രായത്തില്‍ അവള്‍ക്കു ഒരു കാമുകനെ കിട്ടി.കൂടെ പഠിക്കുന്ന 'റൊണാള്ഡ് ' .അവള് റെനൊ എന്ന് വിളിക്കുന്ന ,അവളുടെ എല്ലാമായിരുന്നവന്.
ഇടക്കെപ്പോഴോ മയക്കുമരുന്നുകള്‍ അവന്, അവളേക്കാള് വലുതാകുന്നത് ആ പ്രായത്തില് അവളറിയാന് വൈകി.അപ്പോഴേക്കും ഉദരത്തില്‍ 'റെനൊ ജൂനിയര്‍ 'അതിഥി ആയെത്തിയിരുന്നു.അവളൊരു അമ്മ കൂടി ആയതോടെ റൊണാള്ഡിനവള് തീര്‍ത്തും അന്യയായി.അവനിപ്പൊ വേറൊരു പെണ്ണിനെ ഭാര്യ ആക്കിയിരിക്കുന്നത്രെ..!!
സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയിരുന്ന അവളുടെ ജീവിതത്തില്‍ കരിനിഴല് വീണിരിക്കുന്നു.
റെനൊ ജൂനിയറിന് ഒന്നര വയസായപ്പൊ നിറകണ്ണുകളോടെ ,അമ്മയുടെ അടുത്താക്കി പോന്നതാണ്.ഇന്നിപ്പൊ അവന്് വയസ് മൂന്ന്.!! ഇങ്ങോട്ടു ഫ്ളൈററ് കയറുന്പോള്‍ അാവള് പഠിക്കാന് തയ്യാറെടുക്കുകയായിരുന്നു.ജീവിതത്തില്‍ ഇതുവരെ കാണാത്ത പാഠങ്ങള്‍. വിശ്രമമില്ലാത്ത അധ്വാനം.
അവളുടെ നാടും നഗരവും ക്രിസ്മസ്സ് ആഘോഷത്തിമിര്പ്പിലാണ്.അവളാണെന്കില് എവിടെയൊ പിഴച്ച ജീവിതത്തിന്‍റെ "സംഗതിയും ശ്രുതിയും" നേരെയാക്കുന്ന തിരക്കിലും.
"നിങ്ങളുടെ നാട് എത്ര സുന്ദരമാണ്.ബഹുമാനവും ആദരവും സ്നേഹവും അനുകന്പയും ആവോളം നല്കുന്ന നാട്.കുടുംബ ഭദ്രതയുടെ വിളനിലം.അവള് നെടുവീര്‍പ്പിട്ടു കൊണ്ടു പറഞ്ഞു.
...............................................
ചുംബന സമരവും, ഡേററിംഗും അരങ്ങുവാഴാന് വെമ്പല് കൊള്ളുന്ന ഇന്നിന്ടെ സമൂഹത്തിന് മുന്പില് ഞാന് ഈ ചിന്തകള്‍ വെക്കുകയാണ്.ആരൊ പറഞ്ഞ പോലെ നഷ്ടപ്പെടുത്താന് എളുപ്പം ആണ്. തിരിച്ചു പിടിക്കാന് വളരെ പാടും.
......
** സെബുവാന :- ഫിലിപ്പിന്‍സിലെ ഒരു സ്ഥലം ആണ് സെബു.സെബുവില് നിന്നുള്ള പെണ്‍കുട്ടി എന്ന് അര്‍ത്ഥം.
* വളരെ പ്രശസ്തമായ ഒരു മണിട്രാന്സ്ഫറിന്െട പേര് ആണ് സിബുവാന.
+++ ഷിയാസ് ചിററടി മംഗലത്ത് +++

എന്നെയും സിനിമയില്‍ എടുത്തപ്പോള്


വളരെ നാളത്തെ ആഗ്രഹം ആയിരുന്നു, എങ്ങനെയെന്കിലും സിനിമയില്‍ കയറിക്കൂടുക എന്നത്.അതൊരു സ്വപ്നമായി കൊണ്ടുനടക്കായിരുന്നു.
അങ്ങനെ ആ ദിനം വന്നെത്തി.എന്നെയും സിനിമയിലെടുത്തിരിക്കുന്നു....!!!പുതുമുഖങ്ങളെ നായകനാക്കി കഴിവു തെളിയിച്ച സംവിധായകന്‍.!!
എല്ലാ സീനിന്ടെയും കാര്യങ്ങള്‍ പറഞ്ഞു തന്ന് ,പെട്ടെന്നു തന്നെ ഷൂട്ടിംഗ് തുടങ്ങി ...! ആദ്യം ഒരു പാട്ട് സീനായിരുന്നു.തരക്കേടില്ലാതെ അഭിനയിച്ച കാരണം റൊമാന്സും ഉടനെ തന്നെ തീര്‍ത്തു.ഞാന് അഭിനയത്തല് മെച്ചപ്പെട്ടുകൊണ്ടിരുന്നു.സെററില് ഉള്ള വരെല്ലാം അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുന്നു.
" ഇനിയാണ് സിനിമയില്‍ പ്രധാന' ട്വിസ്ററ് ', വളരെ ശ്രദ്ധിക്കണം." സംവിധായകന്‍ എന്നോട് പറഞ്ഞു. ഫൈററ് സീനാണ്. മൂന്ന് ടേക്ക് എടുത്തിട്ടും ശരിയാകുന്നില്ല.നാലാമത്തെ ടേക്കിനായി ഞാന് തയ്യാറെടുക്കുകയാണ്.ഡ്യൂപ്പുമായി അല്പം നന്നായി തന്നെ പ്രാക്ടീസ് ചെയ്തു.
...........................
പെട്ടെന്ന് ഒരു അശരീരി.!!
"കിടക്കുന്നതിന് മുന്പ് പ്രാര്‍ത്ഥിച്ചിട്ട് കെടക്ക് മനുഷ്യാ .എന്താണിത് ? എന്ടെ മുഖത്ത് വെളളം തളിച്ചുകൊണ്ട് അവള്‍ ..!! ഭാര്യയാണ്. പാട്ടും ഡാന്സും ഒക്കെ ഒരു പക്ഷെ അവള് സഹിച്ചു കാണണം. പക്ഷെ ഈ ഫൈററ് ..സഹിക്കാന്‍ പററാണ്ടായപ്പൊ വിളിച്ചുണ്ത്തിയതാ..!!
ഒററയടിക്കു നായകനില് നിന്നും കോമേഡിയനിലേക്ക് 'രൂപാന്തരം ' പ്രാപിച്ചു ഞാന് പുതപ്പിനുളളിലേക്ക് വലിഞ്ഞു. !!
നാളെ ഇവളെന്നെ വലിച്ചു കീറി ഭിത്തിയിലൊട്ടിക്കുമല്ലൊ ഭഗവാനെ.അതായിരുന്നു എന്ടെ ചിന്ത.
ഒരോരൊ സ്വപ്നങ്ങള് വരുത്തുന്ന പുലിവാലേയ്.ഉറക്കം വരാതെ ഞാന് കിടന്നു..!!
++ ഷിയാസ് ചിററടിമംഗലത്ത് +++

നാസറ് പിടിച്ച പുലിവാല് (ചെറുകഥ)


എന്ടെ കോളേജ് പഠനകാലം .വൈകുന്നേരങ്ങള് ഫുട്ബോള്‍ കളികൊണ്ട് സമ്പന്നമായിരുന്നു.അത് വെറും കളികള്ക്കപ്പുറം ഞങ്ങള്‍ ,കൂട്ടുകാരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം ചര്ച്ച ചെയ്യുന്നൊരിടം കൂടി ആയിരുന്നു.
ഞായറാഴ്ച അവധി ആയതുകൊണ്ട് കളി അല്‍പം നീണ്ടു പോയി.അല്പം വാശിയും.കൂട്ടത്തില് 'നാസറ് ' അല്‍പം കൂടുതല് ആവേശം കൂടിയ കാരണം ഓടിക്കളിക്കാണ്. പെട്ടെന്നു ഓടി വന്ന മുജീബുമായി കൂട്ടി ഇടിച്ചു അവന് താഴെ വീഴുന്നു. കാലില് ചെറിയ മുറിവുണ്ട്.താങ്ങിയെടുത്ത് അടുത്ത ക്ളിനിക്കിലേക്ക് ...മുറിവിന് 'ഡ്രസ് 'ചെയ്യാനെത്തിയത് ഷംന എന്ന സുന്ദരിയായ നഴ്സും.!! പൊതുവെ സുന്ദരിയായ അവള് വെള്ള സാരിയില് കൂടുതല് സുന്ദരിയായി തോന്നി.ചുരുക്കി പറഞ്ഞാല് അവളുടെ കെയറിംഗും സംസാരവും ഞങ്ങള്ക്കങ്ങ്ട് 'ക്ഷ 'പിടിച്ചു. അതു വഴി പോകുമ്പൊ തല ക്ളിനിക്കിലേക്ക് തിരിയുക പതിവായി ..
കോളേജ് വിട്ട് വരുന്ന സമയം ബസില് നല്ല തിരക്കാണ്. ആ തിരക്കിനിടയില് അവന് കണ്ടു, ആ രണ്ട് കണ്ണുകള്. അതവള് തന്നെ ഷംന .ഞങ്ങള്‍ ഉറപ്പിച്ചു. ഒരു വിധം തിക്കി തിരക്കി അവന് മുന്നിലെത്തി. "ഹായ് ഷംന എവിടെന്ന് വരുന്നു.?? സ്വയം പ്രേം നസീറിനെ മനസില് ധ്യാനിച്ച് അവന് പറഞ്ഞൊപ്പിച്ചു.പ്രതികരണം ഒരു രൂക്ഷമായ നോട്ടമായിരുന്നു.!! അവന്‍റെ ഈ പ്രകടനം എല്ലാം ഒരു പക്ഷെ അവള് കണ്ടിട്ടുണ്ടാകണം ഞങ്ങള്‍ വിധിയെഴുതി.അവനാകെ ചമ്മി നില്ക്കാണ്.ശബ്ദം താഴ്ത്തി അവളെന്തൊക്കെയൊ പിറുപിറുക്കുന്നുണ്ടായിരുന്നു.'ഗാലറി'യില് ഇരുന്ന് (ബസിന് പുറകില് )ഞങ്ങളെല്ലാം കാണുന്നുണ്ടായിരുന്നു.
പക്ഷേ നാസറ് ശരിക്കും അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.ഇറങ്ങാന് നേരം "അത്രക്ക് ഇഷ്ടാണെന്കില് ന്‍റെ ബാപ്പാനോട് വന്ന് ചോദിക്ക്് " അവള്.ഞങ്ങള്‍ അാതൊരു ഗ്രീന് സിഗ്നലായി എടുത്തു.പക്ഷെ അവളുടെ ബാപ്പാന്‍റെ മുമ്പില് ചെല്ലാന് മാത്രം ധൈര്യം അവനില്ലായിരുന്നു.ഒരിക്കലും നടക്കില്ല ഞങ്ങള്‍ അത് മറക്കാന് തീരുമാനിച്ചു.
നാലഞ്ചു ദിവസം കഴിഞ്ഞു കാണും, " നാസറെ നിനക്കൊരു "വക്കീല് നോട്ടീസ്ണ്ട് "വീട്ട്ില് കൊടുത്ത് അലമ്പാവണ്ട " ജയേഷാണ്, പോസ്ററ് മാന്. അവന്‍റെ കയ്യില് തന്നെ കൊടുത്തു. നോക്കുമ്പൊ അവളാണ് ,വീട്ടില് വന്ന് ബാപ്പയെ കണ്ടില്ലെന്കില് ഞാന് പീഠനത്തിന് കേസ് കൊടുക്കും. അവള് വിടാനുള്ള ഭാവം ഇല്ലാന്ന് മനസിലായി.
ഒരു വിധം ധൈര്യം സംഭരിച്ച് വാര്ഡ് മെമ്പര് അഷ്റഫ്ക്കാനെയും കൂട്ടി ഒരു വിധം കാര്യം അവതരിപ്പിച്ചു.
" നിങ്ങള്‍ എന്താ ഇവിടെ? അകത്ത് നിന്നും ഒരു പരിചിത സ്വരം.!! അത് ഷംനയാണ്.
പൊട്ടിച്ചിരികള്ക്കിടയില് ഒരു കാര്യം മനസിലായി. ബസില് കണ്ടത് ഷംനയുടെ 'ഇരട്ട സഹോദരി', LLB ക്ക് പഠിക്കുന്ന 'ഷീനയാണ്' . വീട്ടുകാര്ക്കുപോലും 'കണ്ഫ്യഷന്' ആവാറുള്ള സഹോദരിമാര്‍! ! ചിരിക്കണൊ കരയണൊ എന്നായി നാസറ്.
ജനുവരി ഒന്നിന് അവരുടെ പത്താം വിവാഹ വാര്ഷികമാണ്. !!അപ്പൊ ഷംന? ??
അവളിപ്പൊ എന്ടെ റീനുവിന്ടെയും ,റിഹാനയുടെയും ഉമ്മച്ചിയാണ്......
+++ഷിയാസ് ചിററടിമംഗലത്ത് ++++

അഷ്ടവക്രാസനം (ചെറുകഥ)


" ഒന്നെണീക്ക് മനുഷ്യാ, എണീററു കുറച്ച് എക്സര്സൈസ് ഒക്കെ ചെയ്തൂടെ? ഇങ്ങനെ കിടന്നുറങ്ങാണ്ട്. ഭാര്യയാണ്. എന്നില് നിന്നും പ്രതികരണം ഒന്നും ഇല്ല എന്നായപ്പൊ വീണ്ടും തട്ടിവിളിച്ച് TVയില് എന്തൊ പരിപാടി ഉണ്ട് എന്ന് പറഞ്ഞു. ശല്യം അധികം ആയപ്പൊ അവളുടെ മൂന്ന് തലമുറക്ക് മനസില് തെറിവിളിച്ച് TVക്ക് മുമ്പില് വന്നിരുന്നു.7മണിക്കുള്ള പ്രഭാത പരിപാടിയില് യോഗാസനരീതികളെ കുറിച്ചാണ്. 'നമ്മളിതൊക്കെ എത്രകണ്ടതാണ് .എന്ന ഭാവത്തില് ഇരിക്കാണ് ഞാന്. ഏതായാലും യോഗയെന്കില് യോഗ. ചെയ്തു നോക്കെന്നെ ഞാന് മനസില് വിചാരിച്ചു.ഇതാകുമ്പൊ അധികം തടി മിനക്കെടുത്തണ്ട. ചെലവൊ തുച്ചം ഗുണമൊ മെച്ചം. ഞാനും തയ്യാറെടുത്തു.
"അഷ്ട വക്രാസനം " എന്ന യോഗാസനരീതിയാണ് .നിര്ദ്ദേശങ്ങള്ക്കനുസരിച്ച് ഞാനും പതിയെ ചെയ്യാന് തുടങ്ങി. തുടങ്ങിയപ്പോഴാണ് ഇത് വിചാരിച്ച അത്ര എളുപ്പം അല്ല എന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.മാത്രം അല്ല അല്പം കഠിനവും!! ഒന്നൊന്നായി കയ്യും കാലും പുറകിലേക്കു വലിഞ്ഞു മുറുക്കിയുള്ള പരിപാടിയാണ്..!!! ഞാനൊരു "ഉള്ളിവട" പരുവം ആയപോലെ എനിക്കു തോന്നി. അനങ്ങാന് പററുന്നില്ല.ഇതാണത്രെ യോഗാസനം ..
കുറച്ച് നേരം നിന്നപ്പോഴേക്കും എനിക്ക് ശ്വാസം മുട്ട്ാന് തുടങ്ങി ആദ്യം ആയതുകൊണ്ടാകാം ഞാന് സ്വയം ആശ്വസിപ്പിച്ചു.
അപ്പോഴാണ് എന്നെ ഞെട്ടിപ്പിച്ചുകൊണ്ട് ആ സംഭവം ഉണ്ടായത്. TV ഓഫായിരിക്കുന്നു. കരന്ട് പോയതാണ്! ! ഭഗവാനേ ഞാന് എങ്ങനെ പഴയ സ്ഥിതിയിലാകും? തട്ടിപ്പിടഞ്ഞുനോക്കി.പററുന്നില്ല.അവസാനത്തെ അടവ് പ്രയോഗിച്ചു "എടിയേ ഓടിവാ ഞാനിപ്പൊ ശ്വാസം മുട്ടി ചാവും. ഓടി വന്ന അവള് കാണുന്നത് ഡാന്സ് റിയാലിററി ഷോയില് പിളളാര് കാണിക്കുന്ന പോലെ നിലത്ത് കിടന്ന് ഇഴയുന്ന എന്നെയാണ്.
അവള്‍ അയല് വാസികളെയെല്ലാം വിളിച്ചു വരുത്തി.
" വേണ്ടാത്ത പരിപാടികള്‍ ചെയ്യാന്് പോയാ ഇങ്ങനെ ഇരിക്കും. ഇതെല്ലാം പരിശീലനം കിട്ടിയ ആളില് നിന്നെ അഭ്യസിക്കാവൂ " കുഴമ്പ് തേച്ച് എന്െട കൈയ്യും കാലും ഒരു വിധം മനുഷ്യ കോലമാക്കി മര്മ ചികിത്സകന് കൂടിയായ ഭാസ്ക്കരേട്ട്ന് പറഞ്ഞു.
ഒരു വിധം നിലത്ത് ചാരിയിരുന്നു അതാ വരുന്നു കരന്ട് ..!! പരിപാടിയുടെ അവസാനഭാഗം . "ഈ യോഗാസനരീതിയെ കുറിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായം എഴുതി അറിയിക്കുക "! ഞാന് ഭാര്യയെ നോക്കി അവളെന്നെയും അയല് വാസികള് നാല്പ്പതു പേരും ഒന്നിച്ച്് നോക്കി .........!!!
+++ ഷിയാസ് ചിററടിമംഗലത്ത് +++++

കുഞ്ഞുടുപ്പുകള് വില്ക്കുന്ന കട


ഇന്നാണ് ആ കറുത്ത ദിനം...!!! . 
കുഞ്ഞിക്കാലുകള് സ്വപ്നം കണ്ട് തുടങ്ങിയയിരുന്ന അവളുടെ ഹൃദയം അക്ഷരാര്‍ത്ഥത്തില്‍ കീറി മുറിച്ചുകൊണ്ട് ഇടിത്തീപോലെയുള്ള വാക്കുകള് അവന് പറഞ്ഞു .... " നമുക്ക് ഇതങ്ങട് ഒഴിവാക്കാം" ..മൂത്തമകന്െട കാര്യങ്ങള്‍ ..തമ്മിലുളള വയസിന്െട ഗ്യാപ് ..ഇതെല്ലാം ഓര്ത്ത് നീ സമ്മതിക്കണം .. പിന്നെ ഇതൊരു പ്രതീക്ഷിക്കാത്ത അതിഥിയും ആണല്ലൊ..ഹൃദയം നുറുങ്ങുന്ന പോലെ തോന്നി അവള്ക്ക്....!!!!! ഒരു വിധം അവളെ പറഞ്ഞു സമ്മതിപ്പിച്ച് നഗരത്തിലെ ക്ലിനിക്കിലേക്ക്.... പതിവിലും കവിഞ്ഞ തിരക്ക്..അല്ലെങ്കിലും ഇപ്പൊ" ഒഴിവാക്കല് "ഒരു ഫാഷന് ആണല്ലൊ ......വാതില്ക്കല് തന്നെ ടോക്കണ് നല്കി ഒരാള് എതിരേററു. "നിങ്ങളുടെ ടോക്കണ് 72 ആണ് അപ്പുറത്തെ TV വച്ച റൂമിലിരുന്നോളൂ.." TV യില് "നമ്മള്‍ തമ്മില് " എന്ന ഷോ നടക്കുന്നു. വിഷയമൊ " ഒരു കുഞ്ഞിക്കാല് കാണാന് കൊതി ച്ചവര് " . പതിനഞ്ചും ഇരുപതും വര്ഷങ്ങളായി കുട്ടികളില്ലാത്തവര് തങ്ങളുടെ സന്കട ഭാരം ഇറക്കിവെക്കുന്നു. ആകെ കരച്ചിലും ബഹളവും ..ഒരു വിധം സമാധാനിപ്പിച്ചിരുന്ന മനസ് പിടിവിടുകയാണൊ....??? കൂട്ടത്തില് 20 വര്‍ഷമായി കുട്ടികളില്ലാത്ത, എന്നാല് എന്നെന്കിലും വന്നു ചേര്ന്നേക്കാവുന്ന, ആ അതിഥി യേയും കാത്ത് തൊട്ടിലും കുഞ്ഞുടുപ്പും ആയി കാത്തിരിക്കുന്ന ആ ചേച്ചിയുടെ കരച്ചില് അവനെ ശരിക്കും പിടിച്ചുലച്ചു കളഞ്ഞു....... തൊട്ടടുത്ത് തല കുനിച്ച് കരഞ്ഞിരുന്ന തന്‍റെ പ്രിയപ്പെട്ടവളുടെ കൈ മുറുകെ പിടിച്ച് മറുകൈയ്യിലെ ടോക്കണ് ചുഴററി എറിഞ്ഞ് അവന് പറഞ്ഞു ....... " ഉണ്ടാകാന് പോകുന്ന ഈ കുഞ്ഞ് നമുക്ക് ദൈവം തന്ന നിധിയാണ്. അതിനെ നമ്മള് പൊന്നു പോലെ വളര്ത്തും...." വിശ്വസിക്കാനാവാതെ പുറത്തേക്കു വരുന്പോള്‍ ....അവളും തിരയുകയായിരുന്നു.....ആ കുഞ്ഞുടുപ്പുകള് വില്ക്കുന്ന കട.

by: ഷിയാസ്

ഒരു ബിരിയാണി വെച്ച കഥ


ബീരാനിക്ക പതിവില്ലാതെ ആവേശത്തിലാണ്. കൈയ്യാളായി (ഹെല്പറ്) അഞ്ചാറ് കൊല്ലം ബിരിയാണി വെക്കാന്‍ പോയിട്ടുണ്ടെന്കിലും ഇന്നാണ് ഒരു ' ' 'സ്വതന്ത്ര ബിരിയാണി വെപ്പുകാരന് 'ആകുന്നത്. 'ഞാനിതെത്ര കണ്ടതാ ' എന്ന ഭാവം മുഖത്ത് മിന്നിമറയുന്നുണ്ട്. ബിരിയാണി ഒരു വശത്ത് തയ്യാറായികൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു" അര്‍ജന്‍റ് " ഫോണ് കോള് അററന്‍റ ് ചെയ്യാനായി അദ്ദേഹം കുറച്ച് ദൂരെ മാറി പോകുന്നത്. ഗള്ഫിലുള്ള മകനാണ്, സംസാരിച്ചു കാട് കയറി. പെട്ടെന്നാണ് ബിരിയാണിയുടെ ഓര്മ വന്നത്.....!!!!! ഓടിച്ചെന്ന് നോക്കിയപ്പോഴേക്കും ബിരിയാണി കൈവിട്ടിരുന്നു......!!! വെപ്രാളം മൂത്ത് എന്തു ചെയ്യുമെന്നറിയാതെ നിന്ന ബീരാനിക്കയുടെ മുമ്പില് അതാനില്ക്കുന്നു വീടിനു സമീപത്തെ ചെറിയ കിണറ് .......!!!!! ആലോചിച്ചു നിന്നില്ല എടുത്ത് ചാടി....... ഈ സമയം കല്ല്യാണ വീട്ടിലേക്ക് ആളുകള്‍ വന്നു കൊണ്ടിരുന്നു. "ബീരാനിക്കയെ കാണുന്നില്ല" ആരൊ വിളിച്ചു പറഞ്ഞു. എല്ലാവരും തിരച്ചിലോട് തിരച്ചിലില്‍ ........ അവസാനം കിണററില്‍ വീണു കിടക്കുന്ന ബീരാനിക്കയെ കണ്ടു ....ഒരു വിധം രക്ഷിക്കാനായി ശ്രമം നടത്തുന്നതിനിടയില് ബീരാനിക്ക - " ഞാനെങ്ങനെയെന്കിലും രക്ഷപ്പെട്ടോളാം...ബിരിയാണി എങ്ങനെ ഉണ്ടെന്ന് നോക്ക്.........." അതിനു ശേഷം ബീരാനിക്ക ബിരിയാണി വെച്ചിട്ടില്ല...
###ഷിയാസ് ചിററടി മംഗലത്ത് ###

മലയാളി ഡാ


ദുബായിലെ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കിടയിലുണ്ടായ രസകരമായ ഒരു അനുഭവം......... അഞ്ചാറ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം കൊണ്ടും അല്പം അറബി കൈകാര്യം ചെയ്യാന് അറിയാം എന്നതുകൊണ്ടും അറബികളായ കസ്ററമേഴ്സ് കുറച്ചധികം എന്െട അടുത്ത് വരാറുണ്ടായിരുന്നു..അങ്ങനെയിരിക്കെ വെക്കേഷന് നാട്ടില് പോകുന്നതിന് മുമ്പായി ഹാന്റ് ഓവര് ചെയ്യേണ്ടത് ഒരു മലയാളി സ്ററാഫിനാണ് .പുതിയ ആളാണ് എന്നാലും ഒടുക്കത്തെ ആത്മവിശ്വാസം കാണിക്കുന്നുണ്ട്. എല്ലാം കൈമാറുന്നതിനിടയിലും ഞാന് കസ്ററമറോട് സംസാരിക്കുന്നതെല്ലാം ഇവന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് അവന് എന്െട കൈപിച്ച് " അളിയാ എന്നെ കൂടെ ഒന്ന് അറബി പഠിപ്പിക്കണം " എന്ന് പറഞ്ഞു .ജനിച്ചതിനു ശേഷം അറബി ഭാഷ കേട്ടിട്ടില്ലാത്ത ഇവനെ ഞാനെങ്ങനെ പഠിപ്പിക്കും " നല്ല തല്ല് നാട്ടില് കിട്ടൂലെ ഇവിടന്ന് എരന്നു വാങ്ങണൊ ? ഇംഗ്ളീഷ് പറഞ്ഞാ മതി " അവന് വിടുന്ന ലക്ഷണമില്ല.രണ്ട് വാക്കെന്കിലും പഠിപ്പിക്കണം എന്ന അവന്െട നിര്ബന്ധത്തിന് വഴങ്ങി , അറബികള് സാധാരണ ഉപയോഗിക്കാറുള്ള "കേഫ് ഹാലക്ക് ??" (എന്തുണ്ട് വിശേഷം ) എന്ന ചോദ്യത്തിന് " തമാം " (നന്നായിരിക്കുന്നു , സുഖം എന്നൊക്കെ മയാളത്തില് അര്തഥം ) എന്ന് മറുപടി എന്ന് പറയണം എന്ന് പറഞ്ഞു കൊടുത്തു. കൂടെ ഞാനില്ലാത്തപ്പൊ ഇത് പരീക്ഷിക്കരുത് എന്ന മുന്നറിയിപ്പും . അല്പം കഴിഞ്ഞ് ഞാന് ഉച്ച ഭക്ഷണം കഴിക്കാനായി പോയി . ഇപ്പൊ അവന് തനിച്ചാണ് എന്െട സീററില് . ...... ഭക്ഷണം കഴിച്ച് മടങ്ങി വന്നപ്പൊ ഓഫീസില് വന് ജനാവലി..!!! ഒരു അറബി നിന്ന് ഉ ച്ചത്തില് അലറുന്നുണ്ട് നമ്മുടെ "കക്ഷി " നിന്ന് വിയര്ക്കുകയാണ് ..അറബി ലോകതെറി വിളിക്കുകയാണ്...ഞാന് ഒരു വിധം അറബിയെ കാര്യം പറഞ്ഞുമനസിലാക്കി അറബിയെ ശാന്തനാക്കി .....അറബി പോയി കഴിഞ്ഞപ്പൊ എന്താണുണ്ടായതെന്ന് അവനോടു തിരക്കി ... അപ്പൊ അവന് പറയാ...." അളിയാ ഒരു തെററ് പററി .അളിയന് പോയി കുറച്ച് കഴിഞ്ഞപ്പൊ ഈ അറബി വന്ന് അളിയന് പഠിപ്പിച്ച ആ ചോദ്യം( കെയ്ഫ് ഹാലക്ക് ) എന്നോട് ചോദിച്ചു . ആദ്യം ആയതിനാലും വെപ്രാളം കൊണ്ടും " തമാം " എന്ന വാക്കിനു പകരം " " " ഹമാം " (കക്കൂസ്) എന്നായിപ്പോയി " പിന്നെ മുന്നിലുള്ളതൊന്നും എനിക്ക് കാണാന് കഴിഞ്ഞില്ല അയാളുടെ തെറികൊണ്ട് " അവന് ഒരു വിധം പറഞ്ഞു നിര്ത്തി ഒരു ഗ്ലാസ് വെള്ളം വലിച്ചു കുടിച്ചു.... 
**** ഷിയാസ് ചിററടി മംഗലത്ത്..******

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo