Slider

## അവിചാരിതര് ##

0

## അവിചാരിതര് ##
ചേച്ചിയുടെ കല്യാണം ഇങ്ങെത്തിയിരിക്കുന്നു.ക്ഷണിക്കാനുള്ളവരുടെ ലിസ്ററ് മാസങ്ങള്‍ക്ക് മുന്പു തന്നെ തയ്യാറാക്കി വച്ചിട്ടുണ്ട്.ഞാനും ഏട്ടനും ക്ഷണിക്കാനുള്ള വീടുകളുടെ ലിസ്ററ് വാങ്ങി ഞായറാഴ്ച രാവിലെത്തന്നെ ബൈക്കും എടുത്തു പുറപ്പെട്ടു. ആദ്യം തന്നെ തിരൂരില് നിന്നും അല്പം ഉള്ളോട്ടുള്ള ഒരു അകന്ന ബന്ധു വീടാണ്. പല വീടുകളും ഞങ്ങള്‍ ആദ്യമായി കാണുന്നവയാണ്.റൂട്ട് മാപ്പ് നോക്കിയാണ് പലസ്ഥലങ്ങളും കണ്ടുപിടിക്കുന്നത്.! അല്ലെങ്കിലും നമ്മള്‍ ന്യൂ ജനറേഷന് എന്നാ ബന്ധുവീടാ..!!
ക്ഷണിക്കാനുള്ള വീട് ഒരു വിധം കണ്ടെത്തി. ഞങ്ങളെ പ്രതീക്ഷിച്ചിരുന്ന പോലെ ഊഷ്മള സ്വീകരണം.ഇത്രയും നല്ല ബന്ധുക്കളെ അറിയാന് വൈകിയല്ലൊ ദൈവമേ ഞങ്ങള്‍ മനസില് പറഞ്ഞു. ഞങ്ങള്‍ പരിചയപ്പെടുത്താന് തുനിഞ്ഞപ്പോഴേക്കും വീട്ടിലെ പ്രായം ചെന്ന ആള് " അതൊക്കെ അറിയാം" എന്ന് പറഞ്ഞു സ്നേഹപൂര് വ്വം തടഞ്ഞു. മററ് വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കെ മുന്നില് ഒരു അഞ്ചാറ് കൂട്ടം പലഹാരങ്ങള്..!!കൊള്ളാല്ലൊ ബന്ധുക്കള്..!! ഞങ്ങള്‍ പരസ്പരം നോക്കി , പിന്നെ "ഗ്രഹണി പിടിച്ചവന് ചക്ക കൂട്ടാന് കണ്ടപോലെ "വച്ചൊരു കീറായിരുന്നു..ഇനി ഇപ്പൊ അവര്ക്കൊരു വിഷമം ആവരുതല്ലൊ.!
ഒരു വിധം "യുദ്ധം "കഴിഞ്ഞു എണീററ ഞങ്ങളുടെ മുമ്പില് ഒരു കാറ് ഹോണടിച്ചുകൊണ്ട് ആ വീട്ടിലേക്ക് കടന്നു വന്നു.കാറില്‍ നിന്നും ഒരു "കോമളനും" അവന്‍റെ അമ്മയും അച്ഛനും കുഞ്ഞമ്മയും തുടങ്ങി ഒരഞ്ചാറ് പേര് പുറത്തിറങ്ങി. അപ്പോഴേക്കും ഞങ്ങള്‍ക്കും കാര്യം പിടികിട്ടിത്തുടങ്ങിയിരുന്നു!!.അവിടെ ഒരു പെണ്ണുകാണല്‍ ചടങ്ങ് നടക്കാനുണ്ടായിരുന്നു.കല്യാണ ചെക്കനെ പ്രതീക്ഷിച്ച അവരുടെ മുമ്പിലേക്കാണ് ഞങ്ങള്‍ രണ്ട് ചെക്കന്മാര് കടന്നു ചെല്ലുന്നത്..!!!
ഒഴിഞ്ഞ പലഹാര പാത്രത്തിലേക്ക് ദയനീയമായി നോക്കിക്കൊണ്ടിരുന്ന പെണ്ണിന്‍റെ അച്ഛനോട് ധൃതിയില് കല്യാണം ക്ഷണിച്ച് ഒരു വിധം ചിരി അടക്കി ഞങ്ങള്‍ ഇറങ്ങി .......
+++ ഷിയാസ് ചിററടിമംഗലത്ത് +++
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo