Slider

*** വെള്ളാരം കണ്ണുള്ള സുന്ദരി ***

0

*** വെള്ളാരം കണ്ണുള്ള സുന്ദരി ***
ഞങ്ങള്‍ ചെറുപ്പക്കാരുടെ 'നേരമ്പോക്ക് ' ആയിരുന്നു ബിനുവിന്ടെ കാസററ് കട. പുതിയ പാട്ടുകള്‍ കേട്ട് സൊറ പറയാനും, ഇത്തിരി പരദൂഷണം പറച്ചിലും ഒക്കെയായി അങ്ങനെ അടിച്ചു പൊളിച്ചിരുന്ന കാലം .....
ബിനുവിന്‍റെ കടയുടെ സമീപത്തായി വാടക വീട്ടില് താമസിച്ചിരുന്ന സ്വര്ണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി, മഹേഷ് ഭട്ട് എന്ന സേട്ടുവിന് ഒരു മകള് ഉണ്ടായിരുന്നു. വെള്ളാരം കണ്ണുകളുള്ള സുന്ദരി മീന ഭട്ട്.
ഒരു ദിവസം ബിനു ഓടിക്കിതച്ച് എന്ടെ വീട്ടിലേക്ക് വന്നു. കൈയ്യില് നീളത്തിലുള്ള പേപ്പറില്‍ ഹിന്ദിയില് നിറയെ എഴുതിയിട്ടുണ്ടു്. ഒററനോട്ടത്തില്‍ തന്നെ അത് റെക്കോഡ് ചെയ്യാനുള്ള പാട്ടുകളുടെ ലിസ്ററ് ആണെന്നു എനിക്ക് മനസിലായി. ഏതായാലും ഒരു ചെറിയ പണി കൊടുക്കാം എന്ന് കരുതി, " എടാ ഇത് അത് തന്നെ "ലവ് ലെറററ്' ..!! അവള് നിനക്ക് ഹിന്ദിയില് ലവ് ലെറററ് എഴുതിയതാണ്." ഞാന് പറഞ്ഞു നിര്ത്തിയതും, അവന്‍റെ മുഖത്ത് ഒരായിരം ലഡുവിനൊപ്പം ഏതോ ഹിന്ദിപടത്തിന്ടെ ട്രൈലറില് നായികാ നായകന്മാരായി അവനും അവളും മാറിയിരുന്നു...!!
പക്്ഷെ ഇനിയാണ് പ്രശ്നം. ഇതിനിപ്പൊ ആര് മറുപടി എഴുതും ? അവന്‍ ചിന്തയിലാണ്ടു. എട്ടാം ക്ളാസും ഗുസ്തിയും ആയി നടക്കുന്ന അവന് പേരു തന്നെ എഴുതുന്നത് "ബിന്നു " എന്നാണ് !
അവസാനം ചിക്കന് ബിരിയാണി, ചെറിയ പാര്ട്ടികള്, മുതലായ ഉപാധികളോടെ ഞാന് മറുപടി എഴുതി ക്കൊടുക്കാന് തയ്യാറായി. പത്താം ക്ളാസ് കഴിഞ്ഞതിനു ശേഷം ഹിന്ദി , സ്വപ്നത്തില് പോലും കണ്ടിട്ടില്ലാത്ത ഞാന്, " മേരാ എക് സപ്നാ ഹെ ,കി ദേക്കൊ തുമെ സപ്നോം മേം ...,കിത് നാ ഹസീന് ചെഹരാ തുടങ്ങി അറിയാവുന്ന ഹിന്ദിപാട്ടിന്ടെ ആദ്യ വരികളൊക്കെ കൂട്ടിച്ചേര്‍ത്ത് ഒരു അവിയല് പരുവത്തിലുള്ള ലവ് ലെറററാക്കി അവന് നല്കി.ഒരുപാട് സന്തോഷത്തോടെ അവന് അതും പിടിച്ച് അവള്‍ക്കു കൊടുക്കാനായി ഓടി....
പിന്നീട് പഴംപൊരിയും, മസാല വടയും പ്രണയ സന്ദേശ വാഹകരായി.അവനാണെന്കില് ഒരു പാട് ഹിന്ദി ഗാനങ്ങള്‍ ഫ്രീയായി അവള്ക്ക് നല്കി.അവന്‍റെ സ്വപ്നങ്ങളില് അവള് മാത്രം ആയി.കൃത്യ സമയത്ത് കടയില് വരാനും കച്ചവടത്തില് അതീവ ശ്രദ്ധാലുവും ആയി.ചുരുക്കി പറഞ്ഞാല് അവന്‍റെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും ഒക്കെ വന്നു.
കുറച്ചു ദിവസം കഴിഞ്ഞു ഒരു പേപ്പര്‍ കൂടെ എനിക്കു നേരെ ബിനു നീട്ടി ഹിന്ദിയില്‍ തുരു തുരാന്നെഴുതിയ ആ പേപ്പരില് ...." പ്രിയപ്പെട്ട ബിനു നിങ്ങളെ ഞാന് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അപ്പോഴേക്കും വിധി അച്ഛന്‍റെ മാറാ രോഗത്തിന്‍റെ രൂപത്തില്‍ നമ്മെ അടര്‍ത്തി മാററിയിരിക്കുന്നു..!!
നാളെ ഞങ്ങള്‍ ഈ നാടിനോട് വിട പറയുകയാണ്.മഹാരാഷ്ട്രയിലെ "താനെ"യിലുള്ള അച്ഛന്‍റെ തറവാട്ടു വീട്ടിലേക്കു തിരിച്ചു പോവുകയാണ്. നിന്നെ കുറിച്ചുള്ള നല്ല ഓര്മ്മകളും നിന്നോടുള്ള തീരാത്ത സ്നേഹവുമായി .ആ വാക്കുകള്‍ക്ക് കണ്ണീരിന്ടെ നനവുണ്ടായിരുന്നു.....
ഇത്തവണ ഞാന് ശരിക്കും വെട്ടിലായി. അവനെ എങ്ങനെ ഇത് പറഞ്ഞു ബോധ്യപ്പെടുത്തും........??
:::::ഷിയാസ് ചിററടി മംഗലത്ത് :::::
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo