റൂമില് നിന്നും അല്പം നടന്നാല്‍ ജോലിസ്ഥലത്ത് എത്താം.നേരം വൈകിയത് കൊണ്ട് അല്പം വേഗത്തില്‍ നടക്കുന്നതിനിടയില് ദൂരെയായി ആ കാഴ്ച കണ്ടു. ഒരു പൂച്ച കുഞ്ഞാണ്...!! ജനിച്ചിട്ട് അധിക ദിവസം ആയില്ലെന്ന് തോന്നി. അനക്കം ഇല്ല.അരികെ പ്രത്യേക രീതിയില് കരഞ്ഞു കൊണ്ട് അതിന്‍റെ തള്ള നില്പുണ്ട‍് .അതിന്‍റെ ഭാഷ എനിക്ക് മനസിലാകുന്നില്ല.എന്കിലും ലോകത്ത് എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയാണല്ലൊ കരച്ചില്..!!
അല്പം മുന്പോട്ടു പോയി തിരിഞ്ഞു നോക്കിയപ്പോള്‍ തന്‍റെ കുഞ്ഞിന്‍റെ 'മൃതശരീരം സംസ്ക്കരിക്കുന്ന ' തള്ളപൂച്ചയെ എനിക്ക് കാണായി..!! അതിനു ശേഷം തള്ള പൂച്ച എങ്ങോ മറഞ്ഞു..
മനസിനെ വല്ലാതെ സ്പര്ശിച്ച ആ ദൃശ്യം, കുറച്ചു നാളുകള്‍ക്ക് മുമ്പ് സ്വന്തം ഭാര്യയെ സംസ്ക്കരിക്കാന് ഒരു തുണ്ട് ഭൂമി ഇല്ലാതെ അലഞ്ഞ ,ഒരു പാവം മനുഷ്യന്‍റെ ചിത്രം മനസിലെത്തിച്ചു.എല്ലാം നേടിയെന്ന് അഹന്കരിക്കുമ്പോഴും ചില ഓര്മ്മപ്പെടുത്തലുകള്....

+++ഷിയാസ് ചിററടിമംഗലത്ത് +++
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക