Slider

ശൂന്യം

0

ശൂന്യം
ഈ മഞ്ഞുകാലത്ത്
ഉഷ്ണിച്ചിരിക്കാൻ
ഒന്നുമില്ല,ഒന്നും:
സ്നേഹത്തിന്റെ നോവ്
വയറിന്റെ സമൃദ്ധി,
രാജാവിന്റെ ദയ.
അടയാളപ്പെടുത്താനുള്ള
വരിനിൽക്കലിൽ
ചോദ്യമഴയിൽ സ്വയം നനയവെ
കത്തിച്ച ഉത്തരങ്ങൾ തൻ
കനൽ കയറ്റങ്ങളിലെത്താൻ,
ഇളം ചൂടേൽക്കാൻ,
വെറുതെയാശിച്ചുപോയി.

By Deva Manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo