- ജനനി -
ഇന്നറിയുന്നു ഞാനീ ശ്രേഷ്ഠമാം
സ്ഥാനത്തിൻ പരിണാമം.
പ്രാണനാൽ പകുത്തോരു ജന്മമായ്
നിണത്താൽ പുതഞ്ഞൊരീ കൗതുകം.
നോവിനാൽ നേടിയൊരീ സഫലമാം വിഭൂതി.
പുളകമാം ചവിട്ടുകളേകിയൊരനുഭൂതിതൻ
പ്രാണനേകീയൊരീ പൈതലിന് രുദിതം.
ജനനിയായെന്നൊരാ തഥ്യം അബലയാം
പ്രതീപദർശിനിയിലേകിയതോ ഭയവും.
എന്തെന്നാൽ നീയുമോരംഗന തന്നയെല്ലോ.
കൗതുകമാണീ വിഷ്ടപം,
അതിലേറെ വിപത്തും.
നിനക്കു മുന്നിലതൊരു പൊയ്കയാവും ,
ചുഴികളാൽ വേൾക്കുമൊരാഴിയാവും.
ഭയമാണു പെണ്ണെ നിന്നെയീ ധരണിക്കു നൽകാൻ.
സ്ഥാനത്തിൻ പരിണാമം.
പ്രാണനാൽ പകുത്തോരു ജന്മമായ്
നിണത്താൽ പുതഞ്ഞൊരീ കൗതുകം.
നോവിനാൽ നേടിയൊരീ സഫലമാം വിഭൂതി.
പുളകമാം ചവിട്ടുകളേകിയൊരനുഭൂതിതൻ
പ്രാണനേകീയൊരീ പൈതലിന് രുദിതം.
ജനനിയായെന്നൊരാ തഥ്യം അബലയാം
പ്രതീപദർശിനിയിലേകിയതോ ഭയവും.
എന്തെന്നാൽ നീയുമോരംഗന തന്നയെല്ലോ.
കൗതുകമാണീ വിഷ്ടപം,
അതിലേറെ വിപത്തും.
നിനക്കു മുന്നിലതൊരു പൊയ്കയാവും ,
ചുഴികളാൽ വേൾക്കുമൊരാഴിയാവും.
ഭയമാണു പെണ്ണെ നിന്നെയീ ധരണിക്കു നൽകാൻ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക