Slider

ജീവിതം ഒരു ദു:ഖക്കടലാണ്

0

ജീവിതം ഒരു ദു:ഖ-
' ' ക്കടലാണ് പൊന്നെ,
നീ എന്നും അതിലൊരു
' തണിയാണ് പെണ്ണെ
ഒരുമിച്ച് തുഴയുവാൻ
കൊതിയേറെ പൊന്നെ,
ഒരുമിക്കാൻ വിധിയേകൂ
ഉടയോനെ മുന്നെ.
ആറ്റു നോറ്റനുരാഗ-
ക്കടലിൽ ഞാൻ നിന്നെ
ആശയോടാർത്തിരമ്പി-
' ക്കാത്തിരിക്കുന്നുണ്ടേ
തീരത്തണയുവാൻ
അതിയായി പൊന്നെ
അലിയാതെ നീയും
നിൽക്കുന്നതെന്തെ
ആഹ്ളാദമിന്നെനി-
ക്കില്ലെന്റെ പൊന്നെ
ആഢംബരങ്ങളിന്ന്
നീയെന്റെ കണ്ണെ
ആധിയിൽ ഞാനെന്നും
കഴിയുന്നു പൊന്നെ
ആദിയിൽ വിധിയേകൂ
ഉടയോനെ മുന്നെ
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo