ക്രിസ്മസ് സമ്മാനം
നാളെ ക്രിസ്മസ് ആണ്. കിടന്നിട്ട് ഉറക്കം വരുന്നില്ല. അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു. എന്നാലും അപ്പ്വേട്ടൻ തരാമെന്നു പറഞ്ഞ ക്രിസ്മസ് സമ്മാനം മറന്നല്ലോ.. ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല.സമ്മാനത്തിന്റെ കാര്യം പറഞ്ഞപ്പോൾ എന്തു സമ്മാനം, ഏതു സമ്മാനം ഞാൻ ഓർക്കുന്നില്ല എന്നാണ് പറഞ്ഞത്. കേട്ടതും വലിയ സങ്കടമായി.അച്ഛനില്ലാതെ,കുടുംബം നോക്കാൻ ഏട്ടനൊരാൾ കുറേ കഷ്ടപ്പെടുന്നുണ്ട്.തന്റെയും,അമ്മയുടേയും എല്ലാ കാര്യവും നോക്കുന്നുമുണ്ട്.അതിനിടയിൽ ഏട്ടന്റെ സ്വപ്നങ്ങളും,കവിതകളുമെല്ലാം ഏട്ടൻ മറന്നു.ഓണവും,ക്രിസ്മസും,പെരുന്നാളുമെല്ലാം തങ്ങൾ കഴിയും പോലെ ആഘോഷിക്കാറുണ്ട്.ഓരോ വിശേഷ അവസരം വരുമ്പോഴും ഏട്ടൻ ചോദിക്കും,"അമ്മൂസിനെന്താ വേണ്ടതെന്ന്".അപ്പോഴൊക്കെ ഏട്ടനെ ബുദ്ധിമുട്ടിക്കാതെ കുഞ്ഞു,കുഞ്ഞു സമ്മാനം ചോദിക്കും.ഏട്ടൻ തരികയും ചെയ്യും.അമ്മ വഴക്കു പറയാറുണ്ട് ഏട്ടനെ."ഒരു പെൺകുട്ടിയാണ്,കൊഞ്ചിച്ച് വഷളാക്ക്..."അപ്പ്വേട്ടൻ കണ്ണിറുക്കി ചിരിച്ചു കാണിക്കും.എന്നിട്ടാണ് ഏതു സമ്മാനം എന്നൊക്കെ....ഒരു കവിത എഴുതി തരണമെന്നല്ലെ താൻ പറഞ്ഞുളളു.എത്ര നാളായി അപ്പ്വേട്ടൻ എന്തെങ്കിലുമൊന്ന് എഴുതിയിട്ട്.ഒരുപാട് എഴുതിയിരുന്ന,കവിതകളെ സ്നേഹിച്ച തന്റെ ഏട്ടൻ...കൂട്ടുകാരി നീതുവാണ് പറഞ്ഞത്, അവളുടെ അച്ഛൻ ജോലി ചെയ്യുന്ന വാരികയിലെ കവിതാ മൽസരത്തെപ്പററി.അന്നേരമേ തീരുമാനിച്ചതാണ് ഏട്ടനെക്കൊണ്ട് എഴുതിക്കണമെന്ന്.പക്ഷേ, പറഞ്ഞു തുടങ്ങുമ്പോഴേ ഏട്ടൻ ഒഴിഞ്ഞുമാറും.ഈ തവണ എങ്ങനേയും എഴുതിക്കണമെന്ന് കരുതി ഇരുന്നപ്പോഴാണ് ഏട്ടന്റെ പതിവു ചോദ്യം"ക്രിസ്മസിന് അമ്മൂസിനെന്താ വേണ്ടത്"?ഇതു തന്നെ അവസരം എന്നു വെച്ച് ഏട്ടനോട് പറഞ്ഞു. ചോദിച്ചു കഴിയുമ്പോൾ പററില്ലാന്ന് പറയരുത്."ഇല്ല"ഏട്ടൻ പറഞ്ഞിട്ടും വിശ്വാസം വരാതെ താൻ കെെ നീട്ടി."കെെയിൽ തൊട്ടു വാക്കു തരൂ"നീട്ടിയ തന്റെ കെെത്തലത്തിൽ ഏട്ടൻ സ്വന്തം കെെ കൊണ്ട് അമർത്തിപ്പിടിച്ചു."ദാ,വാക്ക്.പോരെ?""ശരി,സമ്മാനമായി എനിക്ക് ഒരു കവിത ആണ് വേണ്ടത്"അതു പറഞ്ഞതും ഏട്ടൻ വിശ്വാസം വരാതെ നോക്കി. "നിനക്കെന്താ ഭ്രാന്തു പിടിച്ചോ?ഇതാണോ സമ്മാനം? ഒന്നു പോ,അമ്മൂസേ.." ഏട്ടൻ കെെ മാററി ,പുറത്തേക്ക് നടന്നു."പററില്ല,ഏട്ടൻ വാക്കു തന്നതാ.ഈ ആഴ്ച തന്നെ എഴുതി തരണം".ഏട്ടൻ ഒഴിഞ്ഞുമാറി.നാളെ ക്രിസ്മസ്. നീതു വീട്ടിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ട്.കവിത അപ്പോൾ കൊണ്ടുപോയി കാണിക്കാമെന്നു കരുതിയതാണ്.അന്നേരമാണ് ഏട്ടൻ ഇങ്ങനെ.... സങ്കടം വരാതിരിക്കുന്നതെങ്ങനെ?അമ്മു കണ്ണുകൾ അടച്ചു.പതിവിലും വെെകിയാണ് രാവിലെ അമ്മു ഉണർന്നത്.പഠിക്കാനിരിക്കുന്ന ചെറിയ മേശയിൽ ചായ അടച്ചു വെച്ചിരിക്കുന്നു.അമ്മു കെെ നീട്ടി.അപ്പോഴാണ് ഒരു പേപ്പർ മേശപ്പുറത്ത് കണ്ടത്.മുകളിൽ ഒരു പേനയും.അമ്മു വേഗം പേപ്പർ കെെയിലെടുത്തു നോക്കി. സന്തോഷം കൊണ്ട് മുഖം വിടർന്നൂ.ഏട്ടന്റെ ക്രിസ്മസ് സമ്മാനം.... ഏട്ടൻ എഴുതിയ കവിത.. "അമ്മൂസേ..." വിളി കേട്ട് മുഖമുയർത്തിയപ്പോൾ മുന്നിൽ ഏട്ടൻ.. "ഏട്ടാാ...." മറുപടിയായി പതിവുപോലെ ഏട്ടന്റെ കണ്ണിറുക്കിയുളള ചിരി.അമ്മുവിന്റെ മനസ് നിറഞ്ഞു, കണ്ണുകളും....

സിബി വർഗീസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക