Slider

++ പണി പാളിയ കോമഡി ++

0

++ പണി പാളിയ കോമഡി ++
മലയാളത്തിലെ പ്രമുഖ ചാനലിലെ വളരെ പ്രശസ്തമായ 'ആളെ പററിക്കല് ' പ്രോഗ്രാം. പരിപാടിയുടെ വാര്ഷികം പ്രമാണിച്ച് ജില്ലകള്‍ തോറും പരിപാടിനടത്തുന്നതിന്ടെ ഭാഗമായി മലപ്പുറത്തും എത്തിയിരിക്കുന്നു !.
അല്പം ഗ്രാമീണ പശ്ചാത്തലം ഉള്ള' ഒതുക്കുങ്ങല് ' എന്ന സ്ഥലത്തെ 'അന്ത്രുക്കാന്ടെ ഇറച്ചിക്കട ' ആണ് 'ലൊക്കേഷന് '. അന്ത്രുക്ക ആള് ശുദ്ധനാണെന്കിലും മൂക്കത്താണ് ശുണ്ഠി. ഇക്കാര്യം നാട്ടാര്ക്കെല്ലാം അറിയുന്നത് കൊണ്ടു എല്ലാവരും കണ്ടറിഞ്ഞാണ് ഇടപെടുന്നത്.
ചാനലുകാര് വളരെ രഹസ്യമായി, അന്ത്രുക്കായുടെ കടയുടെ അല്പം ദൂരെ ഒരു വാഹനത്തില് ക്യാമറയെല്ലാം ഘടിപ്പിച്ചു നിന്നു. രണ്ട് പേര് പററിക്കല് പരിപാടിക്കായി കടയിലേക്ക് ചെന്നു.അന്ത്രുക്കാനെ പരമാവധി ദേഷ്യം പിടിപ്പിക്കുക അതാണ് ലക്ഷ്യം. എല്ലാ ഇറച്ചിയുടെയും വിലകള്‍ തിരിച്ചും മറിച്ചും ചോദിച്ച ശേഷം രണ്ടു കിലൊ കോഴി ആവശ്യപ്പെട്ടു .അത് റെഡിയാക്കി വന്നപ്പോള്‍ രണ്ടു കിലൊ വീണ്ടും ആവശ്യപ്പെട്ടു.തുടര്‍ന്നു കൂട്ടത്തിലുള്ള ആള് പട്ടിക്ക് കൊടുക്കാന്‍ എന്നു പറഞ്ഞ ് കുറച്ച് പാര്ട്സും...!!
ഇതെല്ലാം കേട്ട് കലിതുള്ളി നില്ക്കാണ് അന്ത്രുക്ക.പക്ഷെ രാവിലത്തെ 'കൈ നീട്ട കച്ചവടം ' ആയതുകൊണ്ട് പരമാവധി ക്ഷമിച്ചാണ് നില്പ്. അല്പം കഴിഞ്ഞു ഇറച്ചി മടക്കി നല്കി ആട്ടിറച്ചി വേണമെന്ന് ആവശ്യപ്പെട്ടു.അതും കൂടി കേട്ട അന്ത്രുക്ക അതും തയ്യാറാക്കി കൊണ്ടിരിക്കുമ്പൊ "അയ്യൊ ഇക്ക, സോറി ഞങ്ങള്‍ ഇന്ന് പച്ചക്കറികള്‍ മാത്രമേ കഴിക്കൂ എന്ന് പ്രതിജ്ഞ എടുത്തിരുന്നു. ഇതെല്ലാം തിരിച്ചെടുക്കണം " എന്നു പറഞ്ഞതും, മാടിനെ വെട്ടാനുപയോഗിക്കുന്ന വടി വാള് പോലുള്ള വെട്ടു കത്തിയുമെടുത്ത് അവരുടെ പിന്നാലെ ഓടി.
" അയ്യൊ ചേട്ടാ പററിക്കല് പരിപാടി ...എന്നും പറഞ്ഞു ജീവനും കൊണ്ടു ഓടുന്ന അവരുടെ പിന്നാലെ "നിന്ടെ പററിക്കല് പരിപാടി ഇന്നത്തോടെ തീര്ത്ത് തരാടാ "എന്നും പറഞ്ഞു അന്ത്രുക്ക പുറകെയും..ഒരു റേഡിയൊ പരിപാടി പോലും നേരാംവണ്ണം കേള്ക്കാന് സമയം കിട്ടാത്ത അന്ത്രുക്കാക്ക് എന്തു ചാനല് ?
അവസാനം നാട്ടുകാര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. പോകാന് നേരം എല്ലാര്ക്കും സുലൈമാനിയും ഉള്ളി വടയും നല്കി സമ്മാനങ്ങളും ഏററു വാങ്ങി, "ഇമ്മാതിരി പററിപ്പ് പരിപാടീം കൊണ്ടു ഇങ്ങട്ട് ബന്നേക്കരുത്. എല്ലാവരും ഞമ്മള മാതിരി ആവൂല്ല " തന്‍റെ മുറുക്കി ചുവന്ന പല്ലുകള്‍ കാട്ടി അന്ത്രുക്ക ചിരിച്ചു ..നിഷ്കളന്കമായി.
ജീവന് തിരിച്ചു കിട്ടിയ ചാനലുകാര് , " കേട്ടറിഞ്ഞതിനേക്കാള് വലുതാണ് മലപ്പുറം എന്ന സത്യം എന്ന് നെടുവീര്പ്പിട്ടിരിക്കണം....!!
++ ഷിയാസ് ചിററടിമംഗലത്ത് ++
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo