*** ജീവിതം ഒരു മരണ മാസ്സ് ***
ന്യൂ ഇയര് ഒക്കെ അല്ലെ പുതിയ കുറെ തീരുമാനങ്ങള്‍ എടുക്കണം. പ്രതിജ്ഞകളും. അങ്ങനെ എല്ലാം ചിന്തിച്ചാണ് ഉണര്ന്നത്്.വേഗം തന്നെ പതിവ് പോലെ ഫോണില് പുതു വത്സര ആശംസാ കൂമ്പാരങ്ങള് ചികയുന്നതിനിടയില്, ദേ വരുന്നു..അവളാണ് വാമഭാഗം (ഭാര്യ) ,കയ്യില് ഒരു വലിയ പേപ്പര്‍ ഉണ്ട് ! .ഇനി വല്ല പ്രണയ സന്ദേശം ആണൊ, ഇവളും നന്നാവാന് പോവാണൊ മനസില് ഒരു ലഡു പൊട്ടാതിരുന്നില്ല.അങ്ങനെ ചിന്തിച്ചിരിക്കെ യാതൊരു ഭാവഭേദവും കാണിക്കാതെ അവളാ പേപ്പര്‍ എന്ടെ മുന്നിലേക്കിട്ടു....!!
ഫ്ളാററ് വാടക,പലചരക്ക് കടക്കാരന്‍റെ കണക്കുകള്‍, പേപ്പറിന്‍റെ കാശ്,കേബിള്‍ കണക്ഷന്‍ കാശ്. '.പ്രേമലേഖനം' നീണ്ടു നിവര്ന്നങ്ങനെ കിടക്കാണ്.പുതുവത്സരം 'ഗുദാ ഗവ'
ഇടിവെട്ടേററവനെ പോലെ ഇരിക്കുമ്പോളതാ ഫോണ് ബെല്ലടിക്കുന്നു. ഓഫീസ് കോള്...ബോസാണ്. !! ക്ഷണത്തില്‍ ഒരു ഹാപ്പി ന്യൂ ഇയറ് പറഞ്ഞ് "എന്തായി ഈ മാസത്തെ "മാസ്ററര്‍ പ്ളാന്്" ,ട്രാന്സാക്ഷന് ടാര്ഗററ്,റെവന്യൂ ടാര്ഗററ്,ക്ളൈന്ട് അപ്പോയിന്‍റ് മെന്ട്,അങ്ങനെ കാര്യത്തിലേക്ക് കടന്നു. ..
ഫോണ് ചാര്ജറില് ഇട്ട് അപ്പുറത്തുള്ള പുഴയോരത്ത് അല്‍പസമയം ചെന്നിരുന്നു മനസ് ശാന്തമാക്കി. തിരിച്ചു വന്ന് ഫോണ് നോക്കിയപ്പൊ ദേ വീണ്ടും ഒരു മെസേജ് "
അളിയാ വൈകീട്ട് എന്നാ പരിപാടി? ? ന്യൂ ഇയറ് ആണെന്നു ഓര്ത്തു വല്യ പ്രതീക്ഷ ഒന്നും കൊടുക്കണ്ട.കലണ്ടര്‍ മാത്രമേ മാറുന്നുള്ളു. ഭാര്യ, ജോലി,ടെന്ഷന്,ബോസ് അങ്ങനെ എല്ലാവരും അവിടെ തന്നെ കാണും ..."
കൂട്ടുകാരന് റോയിയുടെ മെസേജ് ആണ്.
++ ഷിയാസ് ചിററടിമംഗലത്ത് ++

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക