::::::::ജിവിച്ചുതീർക്കാണ് ::::::::
::::::::::::::::::::::::::::::::::::::::::::::
::::::::::::::::::::::::::::::::::::::::::::::
അച്ഛാ... ഇനി എന്നെ പോകുവാൻ നിർബന്ധിക്കരുത്....
മോളെ... നീ എന്താ ഇങ്ങനെ പറയുന്നത്.....
വയ്യ. അച്ഛാ...... ആ പാവംമനുഷ്യനെ ഇനിയും....
എത്രയെന്നു വെച്ച വിഢിയാകുന്നത്... അദ്ദേഹത്തിന്റെ സമീപനത്തിൽ പോലും എനിക്ക് എന്നോട് തന്നെ വെറുപ്പ് ഉണ്ടാകുന്നു...
എത്രയെന്നു വെച്ച വിഢിയാകുന്നത്... അദ്ദേഹത്തിന്റെ സമീപനത്തിൽ പോലും എനിക്ക് എന്നോട് തന്നെ വെറുപ്പ് ഉണ്ടാകുന്നു...
മോളെ അതൊന്നും സാരമില്ല..... അവൻ തെറ്റായിട് ഒന്നും കരുതില്ല....
"""എന്തു കരുതില്ല.... പാവത്തിന് ഒന്നും അറിയില്ല... ഇനി അറിഞ്ഞാൽ എന്താവും ഒരു പിടിയുമില്ല... അച്ഛാ... പ്ലീസ്... ഏട്ടനോട് പൊയ്ക്കൊള്ളാൻ പറയ്... "
നിഷയുടെ സമനില തകർന്നത് ഒരു നിമിഷം കൊണ്ടായിരുന്നു... അവൾ വീഴാതെ അരികിലെ മേശയിൽ പിടിച്ചു...... ആല്പം മൗനം കൊണ്ടങ്കിലും....
""കെട്ടാൻപോകുന്ന പെണ്ണിനെ കുറിച്ചു അനേഷിക്കാതെയിരിക്കാൻ അവൻ മണ്ടൻ അല്ലാലോ...കഴിഞ്ഞതെല്ലാം കഴിഞ്ഞു... ഇനിയെങ്കിലും.... ""
""ഇനിയും ഞാൻ അദ്ദേഹത്തിൻറെ കൂടെ ജീവിക്കാൻ ഞാൻ അർഹനാണോ.... ""
""ഇനി നീ അവനു വേണ്ടി ജീവിക്കണം.... അവനൊരു നല്ല ഭാര്യയായി...അവന്റെ അച്ഛനും അമ്മക്കും നല്ലൊരു മരുമകൾ ആയി... ചെല്ല് അവൻ കാത്തിരിക്കുകയാണ്... നീ അവനോട് എല്ലാം തുറന്നു പറയ്.. ""
അവൾ മിഴി തുടച്ചുകൊണ്ട് പുറത്തേക് വന്നു... അവിടെ ശിവൻ ഇരിക്കുന്നുണ്ടായിരുന്നു.... അവൾ അവനരികിൽ എത്തിയതും....
പോകാം.....
അവൾ സമ്മതത്തോടെ തലയാട്ടി... അവൻ അച്ഛനോടും അമ്മയോടും യാത്രപറഞ്ഞു... അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവൾ ആ വണ്ടിയിൽ കയറുമ്പോളും അമ്മയെയും അച്ഛനെയും നോക്കുന്നുണ്ടായിരുന്നു... വണ്ടി മെയിൻ റോഡിൽ എത്തി...അവൾ അവനെനോക്കി.... ഇത്രയും കാലമായി വിവാഹം കഴിഞ്ഞിട്ട്.. ഇതുവരെ മനസ്സുകൊണ്ട് പോലും എനിക്ക് ഭാര്യായകുവാൻ സാധിച്ചില്ല... ഒന്നിനും പരിഭവം പറഞ്ഞില്ല... സ്നേഹത്തോടെയുള്ള വാക്കുകൾ ഞാൻ പറഞ്ഞില്ല... വെറുപ്പായിരുന്നു.. പുരുഷവർഗത്തോട് .... ശിവേട്ടനെ കാണുമ്പോൾ എനിക്ക്... അഖിലിനെ ഓർമ്മവരും..പക്ഷേ ഞാൻ അറിഞ്ഞതിനു അപ്പുറമാണ് ശിവേട്ടൻ എല്ലാം അറിഞ്ഞുകൊണ്ട്.... പെട്ടന്നു ബൈക്ക് നിർത്തിയത്... ഞാൻ നോക്കി.. ഇതെന്താ ഇവിടെ...
അവൾ സമ്മതത്തോടെ തലയാട്ടി... അവൻ അച്ഛനോടും അമ്മയോടും യാത്രപറഞ്ഞു... അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവൾ ആ വണ്ടിയിൽ കയറുമ്പോളും അമ്മയെയും അച്ഛനെയും നോക്കുന്നുണ്ടായിരുന്നു... വണ്ടി മെയിൻ റോഡിൽ എത്തി...അവൾ അവനെനോക്കി.... ഇത്രയും കാലമായി വിവാഹം കഴിഞ്ഞിട്ട്.. ഇതുവരെ മനസ്സുകൊണ്ട് പോലും എനിക്ക് ഭാര്യായകുവാൻ സാധിച്ചില്ല... ഒന്നിനും പരിഭവം പറഞ്ഞില്ല... സ്നേഹത്തോടെയുള്ള വാക്കുകൾ ഞാൻ പറഞ്ഞില്ല... വെറുപ്പായിരുന്നു.. പുരുഷവർഗത്തോട് .... ശിവേട്ടനെ കാണുമ്പോൾ എനിക്ക്... അഖിലിനെ ഓർമ്മവരും..പക്ഷേ ഞാൻ അറിഞ്ഞതിനു അപ്പുറമാണ് ശിവേട്ടൻ എല്ലാം അറിഞ്ഞുകൊണ്ട്.... പെട്ടന്നു ബൈക്ക് നിർത്തിയത്... ഞാൻ നോക്കി.. ഇതെന്താ ഇവിടെ...
""ശിവേട്ട... എന്തായിവിടെ... ""
വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടൻ..
""ചുമ്മാ.. ഇത് ടോപ് ലൊക്കേഷൻ ആണ്.ഒന്നു നടക്കമെടി.... ""
എനിക്ക് എതിർക്കാൻ സാധിച്ചില്ല..... ഞങ്ങൾ പതിയെ മുന്നോട് നടന്നു....ഏട്ടൻ പറയുന്ന കുട്ടത്തിൽ ആ കാര്യം സംസാരിച്ചാൽ കൊള്ളാം എന്നുണ്ടായിരുന്നു.. പെട്ടന്ന് ആ കാഴ്ച കണ്ടത്.. അഖിൽ.... അവൻ.. ഇവിടെ... ഞാൻ ആകെ വിയർക്കുവാൻ തുടങ്ങി. ഞാൻ പറഞ്ഞറിയുന്നതിനേക്കാൾ ഭീകരമാണ് അവൻ പറയുന്നത്.... ഭൂമിതുളഞ്ഞു പോയിരുന്നെങ്കിൽ എന്ന് ഒരുനിമിഷം ആലോചിച്ചു....പക്ഷേ.. എന്നേ ഞെട്ടിച്ചുകൊണ്ട്..
"""ഏയ്.... അഖിൽ.... """
"""ഹാ... ശിവ... നീ ഇവിടെ...... """
"""ഞാൻ ചുമ്മാ... ഇവളെയും കൊണ്ട്..... ""
ശിവേട്ടൻ അഖിലിന്റെ കുട്ടുകാരനോ... അഖിൽ എന്നെ നോക്കിയതിനു ശേഷം എനിക്ക് നേരെ പരിഹാസം.... അവന്റെ ആ പഴയ കഴുകാൻ കണ്ണുകൾ വീണ്ടും എനിക്ക് നേരെ....
""ഇവളോ... ഇവളാണോ നിന്റെ ഭാര്യ.... """
""എന്താടാ ഒരു പുച്ഛം..... ""
"""നിനക്കു ഇവൾ ചേരില്ലടാ.... ""
ഞാൻ ഞെട്ടി... അതെ അഖിൽ എല്ലാം പറയുവാൻ പോകുന്നൂ.. ഞാൻ വേഗം ശിവേട്ടനെ പിടിച്ചു.... ഇവനു ഒരു നാണവും ഇല്ലേ.. ഇനി എന്റെ ജീവിതവും... എല്ലാം ഇതോടെ തീരട്ടെ... ഈ നാറിയെ സ്നേഹിച്ചതിനുള്ള ശിക്ഷാ...
"എടാ.. ഇവളെയാണ്... ഞൻ... ""
അവൻ പറയുന്നതിനെ തടഞ്ഞുകൊണ്ടു ..
""അറിയാം ..അഖിൽ ..നീ ഇവളെയാണ് അന്ന്....റിസോർട്ടിൽ കൊണ്ടുപോയത് എന്ന്..""""
""മുറുകെപിടിച്ച എന്റെ കരങ്ങൾ വഴുതി .....ഏട്ടൻ എല്ലാം അറിഞ്ഞിരിക്കുന്നു ....അറിഞ്ഞുകൊണ്ട് തന്നെയാണ് ....ഞാൻ ആകെ തളർന്നു ....""
"എടാ ...എന്നിട്ടും നീ ഇവളെ....പ്രാന്തയോ ......."
"എനിക്ക് പ്രാന്തില്ല... നിന്നെ പോലെ കാമപ്രാന്തു ....ഡാ ...എത്ര ജീവിതങ്ങൾ തകർത് എറിഞ്ഞത് .....എന്തിന് വേണ്ടി ....നാളെ നിനക്കും ഈ അവസ്ഥവന്നാൽ ....എനിക്ക് എല്ലാം അറിയാം ...നിനക്കു ഇവളുടെ ശരീരത്തിന് മാത്രം കളങ്കം ഏല്പിക്കുവാൻ സാധിച്ചത് ...മനസ്സിനെയല്ല ....ഇനി ഇവൾ എനിക്ക് സ്വന്തമാണ് ....ഇവൾ ഇനി ഭയക്കേണ്ടതില്ല ...എല്ലാം അറിയാവുന്ന ഭർത്താവു കൂടെയുണ്ട് ..ഇവൾക്ക് സമ്മതമെങ്കിൽ ജീവിച്ചു തീർക്കും ഈ ആയുസ്സ് മുഴുവൻ ..""
അയഞ്ഞ കരം പൂർവാധികം ശക്തിയാൽ ഞാൻ ശിവേട്ടനെ പിടിച്ചു ...അവനു മുൻപിൽ മുഖമുയർത്തി നോക്കി ...അതെ ...എന്റെ ആണ്മഭിമാനം ആവോളം എത്തിയിരിക്കുന്നു ... ഞങ്ങൾ നടക്കാൻ തുടങ്ങിയതും ....അഖിൽ സ്തംഭിച്ചു നിന്ന് ..പെട്ടന്നു നിന്നുകൊണ്ട് ശിവേട്ടൻ അഖിലിന്റെ തോളിൽ തട്ടി ..
"ആ. .ഒരു കാര്യം പറയുവാൻ മറന്നു ....ഇന്ന് കാലത്തു ഒരു റൈഡ് നടന്ന കാര്യം അറിഞ്ഞാലോ ...നമ്മുടെ രാഹുലിനെ ഒരു പെണ്കുട്ടിയോടൊപ്പം പിടിച്ചതും ആറിഞ്ഞല്ലോ..."
അവൻ അതെയെന്ന് തലയാട്ടി ....
"ആ പെണ്കുട്ടി ...അശ്വതിയാണ്..."
അവൻ ഞെട്ടി ....അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു ....
"അതേടാ ..നിന്റെ പെങ്ങളെത്തന്നെയാണ് ...നാട്ടിലെ പെണ്ണുങ്ങളെ പിഴപ്പിക്കാൻ നടക്കുമ്പോള്.. വീട്ടിൽ നിനക്ക് ഒരു പെങ്ങൾ ഉള്ളകാര്യം മറന്നു......ചെല്ല് പെങ്ങളുടെ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാക്ക്..... "
അതും പറഞ്ഞു ഏട്ടൻ എന്നെയും കൊണ്ട് നടന്നു നിങ്ങുമ്പോള് ഞാൻ കണ്ടു... അവൻ അവിടെ പൊട്ടിക്കരയുനത്....
നീ കരയു...എത്ര കരഞ്ഞാലും ആ ശാപം തീരില്ല.. നീ നശിച്ചു എന്ന് കരുതിയ എന്റെ ജീവിതം ഞാൻ നിനക്കു മുമ്പിൽ ജീവിച്ചു തീർക്കും.... ഞാൻ ശിവേട്ടന്റെ അരികിലേക്കു ചേർന്നു അധികാരത്തോടെ.... അഖിൽ നീ നോക്ക് ഇതാണെന്റെ ജീവിതം...
(നാട്ടിലെ പെണുങ്ങളുടെ പുറകെ പോകുമ്പോൾ വീട്ടിലെ പെണ്ണുങ്ങൾ നേരെ നടക്കാൻ ഉപദേശിക്കാൻ യോഗ്യത ഉണ്ടാകണം ചങ്ങാതിമാരെ... )
::::::::::::::::രചനാ ::ശരത് ചാലക്ക::::::::::
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക