കൊല്ലം പിറന്നാലും മാസം പിറന്നാലും കഴിഞ്ഞ കുറച്ചു കാലായി മനസ്സിൽ ഉള്ള ആഗ്രഹങ്ങൾക്ക് ഒരു മാറ്റവും വന്നിട്ടില്ല ...
.
2016 ലക്ഷ്യങ്ങളിലേക്ക് വേഗത കൂട്ടിയ വർഷമാണ് ..
2017 ലക്ഷ്യങ്ങളിലേക്ക് എത്തിപ്പെടാനുള്ളതും .....
.
-ജീവിക്കണം എന്ന് തോന്നിപ്പിക്കുന്ന ആഗ്രഹങ്ങൾ ,
സ്വപ്‌നങ്ങൾ ,കടമകൾ -
.
പാടത്തൊരു വീട് പണിയുന്നുണ്ട്,അതിന്റെ പണിയൊന്നു തീർക്കണം.
വീടിനു ചുറ്റും കയറിയിരിക്കാൻ പാകത്തിൽ അരമതിൽ പണിയണം..ചാരുകസേരയും കുറച്ചു പൂക്കളും ,ഗസലുകളും ,എഴുത്ത്കുത്തുകളും ഒക്കെ ആയി മഴ നനയാതെ മഴ ആസ്വദിക്കാൻ ഒരു ടെറസിൽ ഒരു പൂന്തോപ്പ് ഒരുക്കണം.
മഴ ചാറ്റലിൽ വല്ലാതെ തണുക്കുമ്പോ കൂടെ ചേർത്ത് ചൂട് പകരാൻ ഒരു പെണ്ണ് വേണം.
ഉമ്മയുടെ മടിയിൽ തലയും അവളുടെ മടിയിൽ കാലും വെച്ച് ഭൂതകാലത്തിലെ വേദനകളെ അയവിറക്കി എനിക്കൊന്നു ചിരിക്കണം,
എനിക്കൊന്നു ചിരിക്കണം..
എനിക്കൊന്നു ചിരിക്കണം....
.
നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിച്ചവനെ പോലെ, .
നേടി കൊടുത്തവനെ പോലെ ,ഉമ്മയുടെ നെറ്റിത്തടങ്ങളിൽ ചുമ്പിക്കണം...
ലക്ഷ്യങ്ങൾ നിശ്ചയിക്കാത്ത യാത്രകൾ പോയി വലുതും ചെറുതുമായ സൃഷ്ടികളെ അറിയണം..
ഒടുവിൽ എനിക്ക് വേണ്ടിയും ഞാൻ ജീവിച്ചിരുന്നു എന്ന് തോന്നിതുടങ്ങുമ്പോൾ ആ സന്തോഷത്തോടു കൂടി മണ്ണോട് ചേരണം .....
-അൻവർ മൂക്കുതല-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക