ദൈവ ഭയം, 'അമ്മ ഭയം, നാട്ടുകാരെ ഭയം ഇത്യാദി ഭയങ്ങൾ കാരണം മദ്യപാനത്തിന്റെ ശുഭാരംഭം അൽപം താമസിച്ചായിരുന്നു.
നമുക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങളെ, അതെന്തായാലും നമ്മൾ എതിർക്കണം എന്ന സാമൂഹ്യനീതി ഞാനും ജീവിതത്തിൽ ഫോളോ ചെയ്തിരുന്നു. അത് അസൂയ കൊണ്ടായിരുന്നില്ല.
അതായത് ഒരു പതിനേഴു പതിനെട്ടു വയസു വരെ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ട് മദ്യവിരോധിയായി ഞാൻ നിലകൊണ്ടു. മദ്യം വിഷയമാണെന്നും സാമ്പാറാണ് അതിലും നല്ലതെന്നും ഞാൻ എല്ലാരേയും ഉപദേശിച്ചു.
അതായത് ഒരു പതിനേഴു പതിനെട്ടു വയസു വരെ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ട് മദ്യവിരോധിയായി ഞാൻ നിലകൊണ്ടു. മദ്യം വിഷയമാണെന്നും സാമ്പാറാണ് അതിലും നല്ലതെന്നും ഞാൻ എല്ലാരേയും ഉപദേശിച്ചു.
വിറക്കുന്ന കാലും പിടക്കുന്ന ചങ്കും ആയി ആദ്യമായി ബാറിൽ പോയത് പ്രീ ഡിഗ്രി ക്കു പഠിക്കുമ്പോൾ ആയിരുന്നു. ചങ്കൂറ്റം എന്ന ഒരു സാധനത്തിന്റെ അഭാവത്തിൽ അന്ന് ഗ്രീൻപീസ് ആൻഡ് എഗ്ഗ് കൊത്തിപ്പൊരിച്ചത് തിന്ന് ഞാൻ സായൂജ്യമടഞ്ഞു.. ഒന്നും രണ്ടും ബീറുകൾ അടിച്ച എന്റെ കൂട്ടുകാർ പരമപുച്ഛത്തോടെ എന്നെ നോക്കിയപ്പോൾ നാണക്കേട് സഹിക്കാതെ ബാക്കിയുള്ള എഗ്ഗ് ബുർജി കണ്ണടച്ച് ഇരുന്നാണ് ഞാൻ അകത്താക്കിയത്. ആദ്യമായി ബാറിൽ കയറിയതിനെ ഹാങ്ങോവർ കാരണം അന്ന് ഞാൻ രണ്ടു ദിവസം പനി പിടിച്ചു കിടക്കുകയും ഉണ്ടായി.
അങ്ങനെ പ്രീഡിഗ്രി ഒക്കെ കഴിഞ്ഞു തൃശൂർ ഹോസ്റ്റലിൽ നിന്ന്പഠിക്കുന്ന കാലം.. ആ സായാഹ്നം ഞാൻ ഇന്നും ഓർക്കുന്നു.. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഹോസ്റ്റലിന് മുന്നിലുള്ള ഗ്രൗണ്ടിന്റെ ഒത്ത നടുവിൽ ഞാനും ആ മഹാത്മാവും 'ഗ്ലോബൽ വാർമിംഗും ചീന വലകളും' എന്ന വിഷയത്തെ പറ്റി ചർച്ച ചെയ്യുന്നതിനിടയിൽ മദ്യനയം എന്ന വിഷയം അപ്രതീക്ഷിതമായി കയറി വരികയായിരുന്നു. സമയം കൃത്യം അഞ്ചേ മുപ്പത്തഞ്ച്.
ആദ്യ പ്രവചനം : "ബീറ് കുഴപ്പില്ലെടാ.. കൂൾ ഡ്രിങ്ക്സ് പോലെ ഉള്ളു" അദ്ദേഹം അത് പറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ തലയ്ക്കു തൊട്ടു പുറകിൽ കിഴക്കേ ആകാശത്ത് ഒരു മിന്നൽ പിണറും അതിന്റെ തുടർച്ചയായി ഒരു ഇടിവെട്ടും ഉണ്ടായി.
സത്യം!
കയ്യിൽ ഇരുന്ന എഴുപതു രൂപയും കൊണ്ട് അപ്പൊ തന്നെ ശക്തൻ തമ്പുരാൻ സ്റ്റാൻഡിന്റെ സൈഡ് ഇൽ ഉള്ള പ്രതീക്ഷ ബാറിലേക്ക് നടന്നു.. ഓട്ടോ പിടിച്ചാൽ ബീറിന്റെ എണ്ണം കുറയും എന്ന് അദ്ദേഹം ഉപദേശിച്ചു. രണ്ടു കല്ല്യാണി ബിയറും ചിക്കൻ ചാറിൽ മുക്കിയ രണ്ടു പൊറോട്ടയും.. ഫ്രീയായി തന്ന നാരങ്ങാ അച്ചാറും. അതായിരുന്നു തുടക്കം..
പിന്നീട് എല്ലാം പെട്ടന്നായിരുന്നു..
പ്രതീക്ഷ ബാറിൽ ചിക്കൻ ചാറിൽ മുക്കിയ പൊറോട്ട കഴിക്കാൻ സ്ഥിരമായി അവിടെ പോയി തുടങ്ങി.. അവിടെ വെള്ളം സപ്ലൈ ചെയ്യാത്തത് കൊണ്ട് എരിവ് മാറ്റാൻ ബിയറും..
മറ്റൊരു സായാഹ്നത്തിൽ ഒരു ഗ്രൂപ് ഡിസ്കഷൻ ഇൽ ആണ് അടുത്ത പ്രവചനം ഉണ്ടാവുന്നത്.. കയ്യിൽ ഒരു ബീറിനുള്ള പൈസ തികയുന്നില്ല!
"മൂന്നു ബീറടിക്കുന്നതും രണ്ടു സ്മാൾ അടിക്കുന്നത് സെയിം തന്നാടാ.. സ്മാൾ ആയാൽ കുറഞ്ഞ പൈസക്ക് കൂടുതൽ പേർക്ക് അടിക്കാം"
അങ്ങനെ ബീറിൽ നിന്നും സ്മാളിലേക്ക് സിസ്റ്റം അപ്ഗ്രേഡ് ചെയ്തു.
മൂന്നാമത്തെ പ്രവചനം "കയ്യിൽ തീരെ പൈസ ഇല്ലെങ്കിൽ ബെസ്ററ് ചാരായം ആണെടാ. ഒരു പാക്കറ്റ് അച്ചാറും ഉണ്ടെങ്കിൽ അടിപൊളി"
അങ്ങനെ വളരെ ചെറിയ സമയം കൊണ്ട് വളരെ മികച്ചൊരു മദ്യപാനിയാവാൻ അനുഗ്രഹം ഉണ്ടായി..
ആ മനോഹര ദിനങ്ങൾ അങ്ങനെ വലിയ അല്ലലും അലട്ടലും ഇല്ലാതെ കടന്നു പോവുമ്പോൾ ആയിരുന്നു ആ സംഭവം.. കേരളമനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത ഇടിത്തീയായി ഹോസ്റ്റലിൽ എത്തി.
"അന്തോണിയുടെ ചാരായ നിരോധനവും വിദേശ മദ്യത്തിനു നികുതി വർദ്ധനയും"
പരസ്പരം ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.
അല്ലെങ്കിലോ ആയിടെ പലപ്പോഴും ഓസ് ആയിരുന്നു.. ഇടയ്ക്കു 5-10 രൂപ ഷെയർ ഇടുന്നതും ഒന്നിനും തികയാതായി... വേറെ ഒരു നിവൃത്തിയും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ നന്നാവാൻ നിർബന്ധിതരായി. അത്യാവശ്യം കാശുള്ള വീട്ടിലെ പിള്ളേർ മാത്രം ഒരു ദയവും കാണിക്കാതെ ബാറിൽ പോയി ഒറ്റയ്ക്ക് മോന്തി വന്നു. മെസ് ബില്ലിൽ പത്തോ ഇരുപതോ കൂടുതൽ പറഞ്ഞു വീട്ടിൽ നിന്ന് ചില്ലറ ഉണ്ടാക്കുന്ന ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് എന്ത് ബാറ്.. എന്ത് ബീറ്.
ചായയും കാപ്പിയും കുടിച്ചു പരിപ്പുവടയും തിന്ന് ഹോസ്റ്റലിന്റെ മൂലയിൽ ഞങ്ങൾ ചൊരിയും കുത്തി ഇരുന്നു..
ചിലർ ഞങ്ങൾ നന്നായി എന്ന് പ്രഖാപിച്ചു പഠിക്കാനൊക്കെ തുടങ്ങി.
ചിലർ സ്വന്തമായി വാറ്റു തുടങ്ങാനുള്ള ചർച്ചകൾ തുടങ്ങി പരാജയപെട്ടു.
ചിലർ ഭക്തിമാർഗ്ഗത്തിലേക്കു തിരിഞ്ഞു..

"നെസ്സസിറ്റി ഈസ് ദി മദർ ഓഫ് ഇൻവെന്ഷൻ"
"മനസുണ്ടോ മാർഗ്ഗമുണ്ട്"
"വേണമെന്ന് വച്ചാൽ ചക്ക വേരിലും കായ്ക്കും"
"മനസുണ്ടോ മാർഗ്ഗമുണ്ട്"
"വേണമെന്ന് വച്ചാൽ ചക്ക വേരിലും കായ്ക്കും"
ചെറുപ്പത്തിൽ എത്രയോ കഷ്ടപ്പെട്ട് പഠിച്ച പ്രബന്ധങ്ങൾ.. ഈ ഒറ്റ സംഭവം കൊണ്ട് എല്ലാത്തിന്റെയും സാരം മനസിലായി.. അതിനു കാരണം ആയതു ജൂനിയർ ക്‌ളാസ്സിലെ ഒരു പയ്യൻ ആയിരുന്നു.. സാധനം കിട്ടുന്ന ആ സ്ഥലം കണ്ടെത്തിയത് അവനാണ്..
ഹോസ്റ്റലിൽ നിന്നും അധിക ദൂരത്തലാതെ വർഗീസ് ചേട്ടനും മോളി ചേച്ചിയും!!
ചാരായ നിരോധനത്തിന്റെ കൃത്യം മൂന്നാം നാൾ അവരുടെ പരീക്ഷണശാലയിൽ ഒരു ദിവ്യ ഔഷധം പിറന്നു.
ആയുർവേദത്തിലെ അപൂർവ്വങ്ങളിൽ അപൂർവമായ ചില പച്ചിലകൾ, ചില ചേരുവകൾ എല്ലാം ഒരു പ്രത്യേക അനുപാദത്തിൽ ചേർത്തു സൃഷ്ടിച്ച ആ പാനീയത്തെ അവർ "അരിഷ്ടം"എന്ന് വിളിച്ചു..
വെറും 15 രൂപയ്ക്കു ഒരു കുപ്പി!!
ചേച്ചി ഒടുക്കത്തെ ഗ്ലാമർ ആയിരുന്നു.. അത് കൂടി ആയപ്പോൾ പതിനഞ്ചു രൂപ ഒരു നഷ്ടമേ അല്ല അന്ന് ഹോസ്റ്റൽ കമ്മറ്റി തീരുമാനിച്ചു.
കൊട്ടും കുരവയും ആർപ്പുവിളികളും ഇല്ലാതെ വളരെ സിമ്പിൾ ആയ ഒരു ചടങ്ങോടെ ആ പാനീയത്തെ ഞങ്ങൾ ഹോസ്റ്റൽ പടി കയറ്റി.

5 കുപ്പി!! അന്തോണിച്ചന്റെ തന്തക്കു വിളിച്ചു ഞങ്ങൾ ആ കുപ്പികൾക്കു ചുറ്റും ഇരുന്നു.
നാലാമത്തെ പ്രവചനം "ഇത് ദിവ്യ ഔഷധം തന്നെ.. പാവപ്പെട്ടവന്റെ ദുഖവും ദുരിതവും അറിഞ്ഞു കർത്താവ് അനുഗ്രഹിച്ചു തന്നതാണീ ഔഷധം!"
"അതെ..."
"അതെ.. " എല്ലാവരും ഏറ്റു പറഞ്ഞു..
"ഇത് ദശമൂലാരിഷ്ടത്തിന്റെ അതെ രുചി തന്നെ"
"ഇതിനു ടച്ചിങ്‌സ് വേണ്ട.."
"ഇത് വളരെ സ്മൂത്ത് ആണ്"
"വിലയിൽ തുച്ഛം ഗുണമോ മിച്ചം"
"വല്യ കിക്കില്ല.. ഒരു നല്ല സുഖം."
വർണ്ണിക്കാൻ ഞങ്ങൾക്ക് വാക്കുകളുണ്ടായിരുന്നില്ല..
ഗുമുഗുമാ ഗുമുഗുമാ കുപ്പികൾ കാലി..
കുടി കഴിഞ്ഞു ചുമ്മാ ഒന്ന് കാലു നീട്ടി ഇരിക്കാൻ തുടങ്ങിയപ്പോൾ കൂട്ടത്തിൽ ഒരുത്തനു വീട്ടിൽ പോവാൻ മോഹം..
"ഡാ എനിക്ക് വീട്ടിൽ പോണം.. ഒന്ന് സ്റ്റാൻഡ് വരെ എന്റെ കൂടെ വാ "
"വൈ നോട്ട്" നീട്ടിയ കാൽ അങ്ങനെ തന്നെ പെർപെൻഡികുലർ ആക്കി കള്ളിമുണ്ടു മടക്കി കുത്തി അപ്പൊ തന്നെ ഇറങ്ങി..
------------------------------------------------------------------------------------
കണ്ണ് തുറക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ ആണ്. വെറും 24 hours ബോധം പോയുള്ളൂ എന്നാണു വിശ്വസിനീയമായ സ്രോതസ്സുകളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ആരോ പറഞ്ഞു റോട്ടിൽ തേരാപാരാ നടന്ന/കിടന്ന എന്നെ ആരോ പൊക്കിയെടുത്തു ഹോസ്റ്റലിൽ കൊണ്ടാക്കിയതാണ് എന്ന്.. എന്തായാലും ഞാൻ കൂടുതൽ ആലോചിചെടുക്കാൻ ശ്രമിച്ചില്ല..
ബികോസ് നോ യൂസ്.. എന്തെങ്കിലും ഒരു ഊഹം വേണ്ടേ ഓർക്കാൻ..

"ബ്ലേഡിൽ ചേരില്ലത്രേ.." വിദഗ്ദോപദേശം ലഭിച്ചു..
അഞ്ചാമത്തെ പ്രവചനം " കാശുള്ളപ്പോ ബാറിൽ പോയി നല്ലതു വല്ലോം കുടിച്ചാ മതി. നോ മോർ അരിഷ്ടം"
"അതെ.."
"അതെ.."
Sanvi King
02/01/2017
02/01/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക