** 'കിളി പോയ' കഥ **
വയോജന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്ടെ ഭാഗമായി ഞങ്ങളുടെ ക്ളബ്ബും മുന്കൈ എടുത്തു ഒരു ക്ളാസ് സംഘടിപ്പിക്കാന് തീരുമാനിച്ചു. എല്ലാവരും കൂടെ ക്ളാസെടുക്കാന് എന്നെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.(ഒരു എട്ടിന്ടെ പണി കിട്ടി എന്നത് പിന്നീട് ആണറിഞ്ഞത് ).
ലോകത്തിലെ ഏററവും മഹാനായ സാമൂഹ്യ സേവകന്‍ ,മഹാത്മാഗാന്ധിയെ മനസില് സ്മരിച്ച് ഞാന് അഭിമാനപുരസ്ക്കരം ആ കര്‍ത്തവ്യം ഏറെറടുക്കാന്‍ സന്നദ്ധനായി.
സെയ്്താലിക്ക,പദ്മിനി അമ്മ,കാളി ചേച്ചി, ഉമ്മര്‍ക്ക,ആമിന താത്ത തുടങ്ങി സ്ഥലത്തെ പ്രധാന വയസ്സന്‍ മാരും 'വയസി'കളും അക്ഷര കാംഷികളായുണ്ട്..
പഞ്ചായത്ത് പ്രസിഡന്‍റ് ചടങ്ങു ഉദ്ഘാടനം ചെയ്തു. 'ആയിരം കാതം അകലെ ആണെന്കിലും മായാതെ മക്കാ മനസില്‍ നില്പ്പൂ ' ക്ലബ്ബ് മെന്പര്‍ വിനീതിന്ടെ മനോഹരമായ ഗാനത്തോടെ തുടങ്ങാനായി ഞാന് തയ്യാറായി നില്ക്കുമ്പൊ " രണ്ടു അഞ്ഞൂറായി പാടിയാമതിയാരുന്നു മോനെ.ഇതിപ്പൊ നിന്ടെ ശ്വാസം വലി കണ്ടു ഞങ്ങളുടെ കണ്ണാണ് തള്ളിയത്."കൂട്ടച്ചിരികള്ക്കിടയില് ഉമ്മര്ക്കാ ആദ്യ വെടി പൊട്ടിച്ചു.വിനീതിന്ടെ സംഗതിയും എന്ടെ കിളിയും ഒരേ സമയം പറന്നു..!!
ഒരു വിധത്തില്‍ ക്ളാസ് ആരംഭിച്ചു. ആദ്യം പേര് പഠിപ്പിക്കുകയാണ്. മുന് നിരയില് ഇരുന്നിരുന്ന കാളിചേച്ചി, "കാള" എന്ന് എഴുതി വച്ചിരിക്കുന്നു.!! വള്ളി എവിടെ എന്ന് ചോദിച്ചപ്പോള്‍ "ഓള് പണിക്ക് പോയതാണ്.ഞാന് കൊറേ വിളിച്ചു വന്നില്ല.ഇത്തരം പരിപാടിക്കൊന്നും ഓളെ കിട്ടൂല്ല." അവര് പറഞ്ഞു നിര്ത്തി.എന്ടെ കിളി രണ്ടാമതും പറന്നകന്നു.....!!
അല്പം കഴിഞ്ഞ് ചെറിയ കണക്കിന്ടെ പാഠങ്ങള്‍ പഠിപ്പിക്കാന് തീരുമാന്ച്ചു. ഒരു ആടിന് 400 രൂപ എന്കില് 10 ആടിന് എത്ര രൂപ? ചോദ്യത്തിന് ദേ വന്നു ഉത്തരം "ഇങ്ങളെ ആ കമ്മട്ട കണക്കൊന്നും ആടിന്‍റെ കച്ചോടത്തില് നടക്കൂല.ആടിന് ചെന (ഗര്ഭം) ഉണ്ടൊ, അകിട് തൂങ്ങീക്കണൊ, വല്ല സൂക്കേടും ഉണ്ടൊ എന്നൊക്കെ നോക്കണം. !! വെര്തെ അല്ല ഇപ്പൊത്തെ ചെര്പ്പക്കാര് തലേം വാലുമില്ലാതെ തെക്ക് ബടക്ക് നടക്കണത് .."
ഒരായിരം കിളി തലങ്ങും വിലങ്ങും പറന്ന ഞാന് ,തടി എങ്ങനെ രക്ഷപ്പെടുത്തും എന്ന ചിന്തയിയിലായിരുന്നു.
:D

++ ഷിയാസ് ചിററടിമംഗലത്ത് ++

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക