പ്രണയ മിഴികൾ ( കഥ )
*****************
അവളുടെ മുടിക്കെട്ട് പിടിച്ച് അയാൾ അവളെ അടുപ്പിന്റെ ചുവട്ടിലേക്ക് വലിച്ചിഴച്ചു എന്നിട്ട് അലറിക്കൊണ്ട് പറഞ്ഞു ഇനി മേലാൽ എന്നെ കുറ്റപ്പെടുത്തുന്ന വല്ലതും ഉരുവുട്ടാൽ ഈ അടുപ്പിലിട്ട് നിന്നെ ഞാൻ പച്ചക്ക് കത്തിക്കും..
മ്ം . പറഞ്ഞില്ലാന്ന് വേണ്ട

വേദന കൊണ്ട് പുളയുമ്പോഴും അവൾ കരഞ്ഞില്ല
അവൾക്കറിയാം കരഞ്ഞിട്ടും പറഞ്ഞിട്ടുമൊന്നും ഒരു കാര്യവുമില്ല സഹിക്ക തന്നെ , അല്ലാതെന്ത് ചെയ്യും ?

പ്ലസ്റ്റുവിന് പഠിക്കുന്ന കാലം അന്ന് കൗമാരത്തിന്റെ കൗതുകം നിറഞ്ഞ മനസ്സും ശരീരവും സ്വയം ചോദിക്കുമായിരുന്നു ആരായിരിക്കും തന്റെ സ്വന്തമായി മാറുന്ന
ആൾ ,
ആൾ ,
ബസ്സിൽ നിന്ന് ഇറങ്ങും നേരവും സ്ക്കൂൾ വിട്ട് ബസ്സിൽ കയറുന്ന നേരത്തും എത്രയൊ ആൺപിള്ളേർ ഒരോരോളെ വായ് നോക്കാനും
കിന്നരിക്കാനും മറ്റ് പെൺകുട്ടികളുടെ പിറകെ വട്ടം ചുറ്റുമായിരുന്നു , അപ്പോഴും ഞങ്ങൾ നാലാളും ആരുടെയും മുഖത്ത് നോക്കാൻ പോലും കൂട്ടാക്കാതെ മുഖം കുനിച്ച് ബസ്സിൽ കയറും , വീട് വിട്ടാൽ സ്കൂൾ , സ്കൂൾ വിട്ടാൽ വീട് അതായിരുന്നു എന്റെയും ഞങ്ങൾ നാലുപേരുടെയും ലോകം

ഒരു ദിവസം ബസ്സിൽ നല്ല തിരക്ക് സ്റ്റുഡന്റ്സിനെ അങ്ങനെ തിരക്കുള്ള സമയത്ത് കയറ്റാറില്ല , കയറിയാൽ കണ്ടക്ടർ പിറു പിറുക്കും
ങ്ങ് ഹാ അതൊന്നും സാരമില്ലെടെ നീ വന്നെ നമുക്കിതിൽ തന്നെ കേറാം , രേഷ്മ പറഞ്ഞു
അങ്ങനെ ഞങ്ങൾ ബസ്സിൽ കയറി ബസ്സ് കുറച്ച് മുന്നോട്ട് നീങ്ങവെ നിൽക്കുകയായിരുന്നു ഞങ്ങളുടെ അടുത്ത് പിറകിൽ നിന്നൊരു ചെറുപ്പക്കാരനും മുൻഭാഗത്ത് എത്തി ഒരിഞ്ച് അപ്പുറവും ഇപ്പുറവും മാറി നിൽക്കാൻ കഴിയാത്ത അത്ര തിരക്ക് , കമ്പിമേൽ പിടിച്ച് നിൽക്കുന്ന തന്റെ കൈവിരലിൽ അയാളുടെ കൈ വിരലുകൾ സ്പർശിച്ചപ്പോൾ എന്തൊ ഒന്നും പറയാൻ നിന്നില്ല തന്റെ കൈ അവിടന്ന് മാറ്റി അയാളുടെ മുഖം നോക്കി , കാണാൻ കുഴപ്പമൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരൻ

പിറ്റേ ദിവസം ബസ്സിൽ കയറാൻ നേരം രേഷ്മ തന്നെയാണ് തന്നോട് പറഞ്ഞത് ദേ നോക്കിയെ ഇന്നലെ ബസ്സിൽ നമ്മുടെ അടുത്ത് ഞെരുങ്ങി നിന്ന ആൾ സീറ്റിൽ ഇരിക്കുന്നു , വീണ്ടും അയാളുടെ മുഖം കണ്ടു തന്നെ തന്നെയാണ് അയാൾ തിരിച്ചും നോക്കുന്നതും
അതിൽ പിന്നെ അതുവരെ ആരോടും തോന്നാത്തതെന്തോ അയാളുമായി തോന്നാൻ തുടങ്ങി വീണ്ടും വീണ്ടും കാണാനായെങ്കിൽ
എന്ന പ്രണയത്തിന്റെ വാതിൽ മെല്ലെ തുറക്കുക യായിരുന്നു ,

മുന്നും പിന്നൊന്നും ചിന്തിക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല മനസ്സ് മുഴുവനും അയാൾ സ്വന്തമാക്കിയിരുന്നു , എന്ത് വന്നാലും വേണ്ടില്ല ഒരുമിച്ച് ജീവിക്കണം അതിനാവുന്നില്ലെങ്കിൽ
പിന്നൊരു ജീവിതമില്ല ,
പിന്നൊരു ജീവിതമില്ല ,
വീട്ടുകാരോട് തുറന്ന് പറയണമെന്നുണ്ടായിരുന്നു
പക്ഷെ പറഞ്ഞില്ല , പറഞ്ഞാലൊരു ഗുണവുമില്ല
എന്നറിയാവുന്നത് കൊണ്ട് പിന്നെ പറയാൻ പോയില്ല , അങ്ങനെ സ്കൂൾ വെക്കേഷൻ സമയം അയാൾ ഇറങ്ങി വരാൻ പറഞ്ഞപ്പോൾ കൂടെ ഇറങ്ങിയതാ , ആദ്യം തമിഴ് നാട്ടിലെ ഒരു ഉൾപ്രദേശത്ത് വാടകക്കൊരു വീടെടുത്ത് ഒരുമിച്ച് താമസിച്ചു

മാസങ്ങളായി താൻ മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹങ്ങളുടെ മോഹങ്ങളുടെ സഫലീകരണം
അവിടെ അനുഭവിക്കയായിരുന്നു , ആദ്യാദ്യമൊക്കെ തന്നെ സ്നേഹത്തോടെ നോക്കിയിരുന്നു അയാൾ , തന്റെ തലമുടിയിഴയിൽ തഴുകിക്കൊണ്ട് പറയുമായിരുന്നു എന്തു ഭംഗിയാ നിന്റെ തലമുടിക്ക് , നിന്റെ ഈ മുടിയഴകും എന്നെ നോക്കിയിരുന്ന നിന്റെ കണ്ണുകളുമാണ് എന്നെ നിന്നിലേക്ക് അടുപ്പിച്ചതെന്ന്

പതിയെ പതിയെ അയാളുടെ മുഖം കൂടുതൽ വ്യക്തമാവുകയായിരുന്നു , ആടിക്കുഴഞ്ഞുള്ള വരവ് , കണ്ണുകളിൽ ചുവപ്പ് , നാക്കിൽ തെറിപ്പൂരം
മറുത്തൊന്നും പറയാൻ വിടില്ല പറഞ്ഞാൽ ആദ്യം മുടിക്കെട്ടിലാണ് പിടിക്കുക എന്നിട്ട് വലിച്ചിഴച്ച് പറയും നിന്നെ പച്ചക്ക് കത്തിക്കുമെന്ന് ഏതൊരു മുടിയാണൊ അയാളിൽ താൻ സ്ഥാനമുറപ്പിച്ചതെന്ന് പറഞ്ഞത് അതേ തലമുടി
ചിലപ്പോൾ കുടിച്ചിട്ട് വന്ന് പറയുന്ന മറ്റൊരു വാക്കാണ് ഞാനെവിടെ പോയാലും നിനക്കെന്താ ഞാനെവിടെ പോകുന്നു എന്തു ചെയ്യുന്നു എന്ന് നീ നോക്കി നടന്നാൽ നിന്റെ കണ്ണ് ഞാൻ ചൂഴ്ന്നെടുക്കും ,

അതേ കണ്ണുകൾ തന്നെ പുകഴ്ത്തി പറയുവാൻ എടുത്ത് പറയാറുള്ള അതേ കണ്ണുകൾ ,
അന്ന് തന്റെ കണ്ണുകൾ പ്രണയം കൊണ്ട് മൂടിയതിനാൽ സ്നേഹ നിധിയായ അച്ഛനെയും അമ്മയെയും കുറുമ്പ് കാട്ടി തന്റെ പിന്നാലെ കൂടിയിരുന്ന കുട്ടനെന്ന് താൻ വിളിക്കുന്ന ഉണ്ണിയെയും കാണാനായില്ല , അതിന്റെ ദുരനുഭവമാണ് താനിന്ന് അനുഭവിക്കുന്നത്
എന്ന് അവൾക്ക് ബോധ്യമായി
എന്ന് അവൾക്ക് ബോധ്യമായി
ഇനി ഈ കണ്ണുകൾ അയാൾ ചൂഴ്ന്നെടുത്താലും
സാരമില്ലെന്ന് അവൾക്ക് തോന്നി , നല്ലതൊന്നും കാണാനാവാത്ത കണ്ണുകൾ കൊണ്ട് , ഒന്ന് കരഞ്ഞ് കണ്ണുനീർ പൊഴിക്കാൻ പോലും സാധിക്കാത്ത കണ്ണുകൾ കൊണ്ട് അതിനെങ്കിലും കഴിയട്ടെ .

സിദ്ദീഖ് വേലിക്കോത്ത് .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക