ആണും, പെണ്ണും
എട്ട് വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായതാണു അവർ..!!
എല്ലാവരെയും പോലെ വിവാഹത്തിനു മുൻപ് പാലും തേനുമായിരുന്നു അവനവൾ...!!
എല്ലാ കാര്യങ്ങൾക്കും അഭിപ്രായം ചോദിക്കുക, പറയുക, യാത്ര ചെയ്യുക, കൂടെ സമയം ചിലവഴിക്കുക തുടങ്ങി എല്ലാം വൃത്തിയായി നടന്നുകൊണ്ടുള്ളൊരു വർണ്ണാഭമായ പ്രണയം...!!

ഇന്നവർക്കൊരു കുഞ്ഞുണ്ട്...!!
പ്രസവം കോമ്പ്ളിക്കേറ്റഡ് ആയിരുന്നു, ഒരുപാട് വേദന തിന്നാണവളാ കുഞ്ഞിനെ പ്രസവിച്ചത്...
അതിനെ അവൻ നേരെ ചോവ്വേ കണ്ടോന്നു തന്നെ നിശ്ചയമില്ല...
ലേബർ റൂമിൽ കയറി ഒരു നോക്ക് കണ്ടതാണു...!!
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ, ആശ്വാസത്തിന്റെ അവസാന തുള്ളി കണ്ണുനീർ അവൻ കണ്ടതായി ഭാവിച്ചതേ ഇല്ലാരുന്നു, ഒരു നോട്ടമെറിഞ്ഞു കൂട്ടുകാർക്കൊപ്പം യാത്ര പോയതാണു...!!

വഴക്കിടാൻ വേണ്ടി മാത്രം ഉള്ളതാണു അച്ഛനെന്നു കരുതിയിരുന്ന കുട്ടിക്കാലമായിരുന്നു അവളുടേത്... അമ്മയെ തല്ലുന്നത് കാണാത്ത, തെറി വിളിക്കുന്നത് കേൾക്കാത്ത ദിവസങ്ങൾ ചുരുക്കം...
ആ സാഹചര്യങ്ങൾ തന്നെ ആകണം അവൾക്ക് അവനിലെ അഭിനേതാവിനെ കാണാൻ കഴിയാതെ പോയത്... അവനിലേക്ക് വേഗത്തിൽ അടുപ്പിച്ചത്, അന്ധമായി വിശ്വസിച്ച് പോയത്...

മാസങ്ങൾ നീണ്ട യാത്രക്കൊടുവിൽ ഒരു പാതിരാവിൽ കേട്ടലറക്കുന്ന ദുർഗന്ധവുമായി വീട്ടിലേക്ക് കടന്നു വന്നിരിക്കുന്നു അവൻ...!!
അരണ്ട വെളിച്ചത്തിൽ ഇരുന്നു കൊണ്ടവൾ കുഞ്ഞിനെ മുലയൂട്ടുന്നു...
"നിനക്കെന്താടി ലൈറ്റിട്ടിരുന്നാൽ" വീട്ടിലേക്ക് കയറി വന്നിട്ടുള്ള ആദ്യ വാചകം, ശബ്ദം ഒട്ടും കുറച്ചതുമില്ല...
" ലൈറ്റിട്ടാൽ മോനുറങ്ങില്ല ചേട്ടാ.." പേടിയോടെ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു നിർത്തി...
"ഉം".... അവനിരുത്തി ഒന്നു മൂളി...
"കഴിഞ്ഞില്ലെ"??
" ദാ കിടത്തുവാ ചേട്ടാ"...
"കഴിഞ്ഞെങ്കിൽ കിടക്ക്"
"ഉം"... ഇത്തവണ അവളാണു മൂളിയത്...
"എന്താടി ഒരു മൂളൽ "???
മറുപടി മൗനത്തിൽ ഒതുക്കി, തയ്യാറായി മലർന്നു കിടന്നവൾ...
അഴുക്ക് ചാലു കണക്കെയുള്ളാ ശരീരം അവനവളിലേക്ക് ചേർത്ത് വെച്ചു...

ജീവിതത്തിന്റെ വേദനകൾക്ക് മുന്നിൽ പ്രസവ വേദന അവൾക്ക് ഒന്നുമല്ലാതെ തോന്നി...
അമ്മയെ പോലെ ഈ മകളും, ഓർമ്മകളും വേദനകളും അവളെ കാർന്നുതിന്നാൻ തുടങ്ങി..,

"കാമത്തിന്റെ അവസാന തുള്ളിയും അവളിലേക്ക് നിക്ഷേപിച്ച് , അവൾ തന്റെ കുഞ്ഞിനായി കരുതിയിരുന്ന അമൃതും ഭോജിച് അവനെഴുന്നേറ്റു..."
അവളുടെ കൈകളപ്പോഴും തൊട്ടിലിൽ കെട്ടിയ ചരട് വലിച്ചാട്ടുന്നുണ്ടായിരുന്നു...!!!
ഹിലാൽ മുഹമ്മദ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക