Slider

ഫീലിങ്ങ് 'പ്രൗഡ്'

0

ഒരു മാസത്തെ ലീവിന് നാട്ടീ വന്നപ്പോ ഒടുക്കത്തെ മഴ......
കിട്ടിയ ടൈമില് ലേശം നൊസ്റ്റാൾജിയ ണ്ടാക്കാന്ന് കരുതി മഴയത്തെറങ്ങി അങ്ങട് കളിച്ചു.....
നൊസ്റ്റാൾജിയ ണ്ടാക്കാൻ മഴയത്തിറങ്ങിയ നിക്ക് ഫ്രീയായി 102 ഡിഗ്രീ പനീം കിട്ടി.... വീട്ടിന്ന് തല്ല തെറീം....
''പനി ശെരിക്ക് മാറാണ്ട് പൊറത്തെറങ്ങിയാല് അന്റെ കാല് ഞാൻ തല്ലി ഒടിച്ചിടും''..
ലീവിന് നാട്ടില് വന്ന ന്നോട് മ്മടെ അപ്പനടിച്ച ഡയലോഗാണ്....
നൊസ്റ്റാൾജിയ ഓന്‍റെ വയിക്കും പോയി മ്മക്ക് നല്ല പണീം കിട്ടി ദിങ്ങനെ കട്ടില്‍മ്മ കെടക്കുമ്പളാണ് മ്മടെ മാതാവിന്‍റെ രംഗപ്രവേശം....
ഇവിടുന്നെന്താണാവോ കിട്ടാന്‍ പോണേന്നാലോചിക്കുമ്പോ തന്നെ മ്മടെ അമ്മെടെ വക ഡയലോഗും വന്നു...
''ഇയ്യ് പോയി ഡോക്ടറെക്കാണ്. ഇതിങ്ങനെ വെച്ചോണ്ടിരുന്നാ കൊഴപ്പാവുംട്ടാ... ബടെ ഗവൺമെന്റ് ആസ്പത്രീല് ഇപ്പൊ നല്ല ഡോക്ടറാണ്''....
ദത് കേട്ട പാതി കേള്‍ക്കാത്ത പാതി പൊറത്തെറങ്ങാന്‍ പറ്റൂല്ലോന്നുള്ള സന്തോയത്തില് പനി പിടിച്ച് പണ്ടാറടങ്ങിയ ഞാൻ തോർത്തുമുണ്ടെടുത്ത് കുളിക്കാനായി ഓടി.......🏃🏻
പനി പിടിച്ച ഞാൻ ശീഘ്രം ഓടണ കണ്ട മ്മടെ മാതാശ്രീക്ക് അസ്വാഭാവികത തോന്നീട്ടാവണം, ഞാന്‍ മേക്കപ്പൊക്കെ കഴിഞ്ഞ് വരുമ്പളേക്കും അമ്മേം സാരീം ചുറ്റി റെഡിയായി നിന്നേക്കണ്....😁
കൂട്ടത്തിൽ ഒരു ഡയലോഗും. ''ഡോക്ടറെന്റ പരിചയക്കാരിയാണ്. ഞാനും വരണ്ട് അന്‍റെ കൂടെ''....
ഹൊ, എന്തൊരു തള്ളാണീ അമ്മ തള്ളണത്....😨
പരിചയക്കാരി 'ഡോക്ടർ' ആണ് പോലും. ന്നെ വിശ്വാസൂല്ലെങ്കി അതങ്ങട് പറഞ്ഞാപ്പോരാര്‍ന്നില്ലേ.....😒
വേറെ ഒരു വളഞ്ഞ വയീം മ്മടെ തലേലപ്പൊ വരാത്തോണ്ട് മാത്രം അമ്മേനേം കൂട്ടി ഞാന്‍ ഹോസ്പത്രീലെത്തി.....
കേറിച്ചെല്ലുമ്പത്തന്നെ മുക്കാൽ ഭാഗോം പെങ്കുട്ട്യോളുള്ള ഒരു നീണ്ട ക്യൂ...😍
ഇത്രേം കുട്ട്യോള് നാട്ടിലുണ്ടായിട്ടാണാ എനിക്ക് കെട്ടാന്‍ പെണ്ണില്ലാ, പെണ്ണില്ലാന്നമ്മ പറേണത്..... ഇനീപ്പൊ എന്നെ സുയിപ്പിക്കാന്‍ പറേണതാണാ നിക്ക് പെണ്ണന്വേഷിക്കണുണ്ടെന്ന്.....🤔
ക്യൂവില്‍ ഏറ്റോം പൊറകിൽ നിന്ന മഞ്ഞച്ചുരിദാറുകാരീന്റെ പിന്നിൽ ന്നെ നിര്‍ത്തീട്ട് അമ്മ ടോക്കൺ വാങ്ങാൻ പോയി....
അങ്ങോട്ടുമിങ്ങോട്ടും നടന്ന് കളിക്കുന്ന മാലാഖമാരേം ഡോക്ടറൂട്ടികളേം ന്റെ നല്ല കണ്ണിലൂടെ മാത്രം നോക്കി നിക്കുമ്പളാണ് പൊറകീന്നൊരു വിളി
''ആനന്ദേട്ടാ...''
തിരിഞ്ഞു നോക്കിയ നിക്ക് ആളെ ശരിക്കങ്ങട് പിടി കിട്ടീല്ല.. ന്നാലും എവിടോ കണ്ട നല്ല മുഖപരിചയം...
ഞാന്‍ ന്റെ മെമ്മറിയെ ഹൈസ്ക്കൂളിലേക്ക് പറഞ്ഞയച്ചു....
അതേ.. അവളുതന്നെ.. ഞാൻ പത്താം ക്ലാസീ പഠിക്കുമ്പോ 9th C യിൽ പഠിച്ച രേഷ്മ പികെ ✍
ഞാൻ : അല്ലാ... രേഷൂ, ഇയ്യാളാകെ മാറിപ്പോയല്ലോ. എനിക്ക് അന്നെ ആദ്യം മനസിലായില്ല. നിനക്കെങ്ങനെ ന്നെ കണ്ടപ്പോത്തന്നെ പുടികിട്ടീീ...?
ഓള് : ഞാൻ നിങ്ങടെ FB ഫ്രണ്ടാണ്. ആഴ്ചക്കു മൂന്നുവട്ടം ഫോട്ടം മാറ്റണ ങ്ങളെ മനസിലാക്കാനാണോ പാട്..?
ങ്ങള് അത്യാവശ്യം FB യില് എഴുതാനും തുടങ്ങീണ്ട്ല്ലേ..? കാണാറ്ണ്ട്..
അപ്പൊഴേക്കും ടോക്കണും വാങ്ങി അമ്മ വന്നു.. അമ്മക്കും ഓളെ പരിചയപ്പെടുത്തിക്കൊട്ത്തു..
വിശേഷങ്ങള് പറേണ കൂട്ടത്തില്‍ ഞാനോളോട് ചോയിച്ചു.
''അന്‍റെ കല്ല്യാണം കഴിഞ്ഞൂന്ന് കേട്ടിരുന്നു.. ഏതോ ഫേസ്ബുക്ക് വഴിയെങ്ങാന്‍ പരിചയപ്പെട്ട.........'''
ഞാന്‍ മനപ്പൂര്‍വ്വം വാക്ക് മുയുമിപ്പിച്ചില്ല. അത് കേട്ടപ്പൊ
അമ്മേടെ മുഖത്ത് ഓളോട് ലേശം, 'ഫീലിങ്ങ് പുച്ഛം' തോന്ന്യോന്നൊരു സംശയണ്ട്...
''കേട്ടത് നേരാണ്. പക്ഷേ FB വഴിയാണേലും ആളത്ര മോശക്കാരനൊന്നുമല്ലാട്ടാാ, കോഴിക്കോട് ഒരു സ്കൂളില് മാഷാണ്..'''
ഇപ്പൊ അമ്മേടെ മൊകത്തൂന്ന് ഓളോടുള്ള 'പുച്ഛം' മാറി, ഫീലിങ്ങ് 'പ്രൗഡ്' ആയി..
അങ്ങനെ ഓളോടും യാത്ര പറഞ്ഞ്, ഡോക്ടറേം കണ്ട് മടങ്ങുമ്പൊ മമ്മി ന്നോട് പറയാണ്..
''ഇയ്യൊക്കെ പാതിരാത്രിവരെ ഈ മൊബൈലും കുത്തിപ്പിടിച്ചിരിക്കണുണ്ടല്ലോ.. വെല്ല കാര്യോണ്ടാാ? ബുദ്ധിയുള്ളോര് നല്ല നല്ല കുട്ട്യോളെ കെട്ടിക്കോണ്ട് പോണത് കണ്ടാ നീ..? അതൊക്കെ കണ്ട് പഠിക്കെടാ ഒള്ള നേരം...
ഇന്നലെവരെ ഫേസ്ബുക്ക് കണ്ടുപിടിച്ചോന്‍റെ തള്ളക്കു വിളിച്ചോണ്ടിരുന്ന അമ്മയാണ്..
പകച്ചുപോയമ്മേ അമ്മേടെ ഈ മോന്‍...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo