(ഭാഗം - രണ്ട് )
എന്ത് പറഞ്ഞാണ് ജാബിറിന്റെ ഉമ്മയെ ഒന്നാശ്വസിപ്പിക്കുകാ എന്നറിയാതെ ജാബിറിന്റെ ഉപ്പ അടുത്തുള്ള കസേരയിൽ തളർന്നിരുന്നു..... അടുക്കളയിലായിരുന്ന സാജിദ അവരുടെ സംസാരം കേട്ട് അങ്ങോട്ട് വന്നു.... ഉടൻ തന്നേ ഫോൺ വീണ്ടും റിങ്ങ് ചെയ്യാൻ തുടങ്ങി....
ഇത്തവണ ജാബിറിന്റെ ഉപ്പയാണ് ഫോണെടുത്തത്.....,
ഇത്തവണ ജാബിറിന്റെ ഉപ്പയാണ് ഫോണെടുത്തത്.....,
"ഹലോ..... ആരാ....?"
"ഹലോ... ജാബിറിന്റെ ഉപ്പയാണോ....?"
" അതേ.... നിങ്ങളാരാ...?"
" ഞാൻ ജാബിറിന്റെ കൂട്ടുകാരൻ റഫീഖാണ്.... നിങ്ങൾക്ക് വളരെയതികം സന്തോഷം നെൽകുന്ന ഒരു വാർത്ത പറയാനാണ് ഞാൻ വിളിച്ചത്....,
" എന്താണ്.... എന്താണ് ആ വാർത്ത....?"
- ജാബിറിന്റെ ഉപ്പാക്ക് ആകാംശയായി.... റഫീഖ് തുടർന്നു...
- ജാബിറിന്റെ ഉപ്പാക്ക് ആകാംശയായി.... റഫീഖ് തുടർന്നു...
"നമ്മളൊക്കെ കരുതും പോലെ ജാബിർ മരിച്ചിട്ടില്ല.... "
എന്ത്..... എന്താ റഫീഖേ നീ.... പറയുന്നത്....?"
ജാബിറിന്റെ ഉപ്പയുടെ ആ ചോദ്യത്തിന് മറുപടി പറയാതെ റഫീഖ് ഫോൺ മറ്റൊരാൾക്ക് കൈമാറി....,
"ഹലോ...... ഉപ്പാ...... ഇത് ഞാനാണ് ജാബിർ.... ഉമ്മയും സാജിയും ജാസിറുമൊക്കെ എവിടെ..?"
"ഹലോ...... ഉപ്പാ...... ഇത് ഞാനാണ് ജാബിർ.... ഉമ്മയും സാജിയും ജാസിറുമൊക്കെ എവിടെ..?"
ചോദ്യം കേട്ടങ്കിലും എന്താണ് സംഭവിക്കുന്നതെന്നറിയാതെ ജാബിറിന്റെ ഉപ്പഒന്നും പറയാതെ ഞെട്ടിത്തരിച്ചു നിന്നു....
"എന്താ ഉപ്പാ മിണ്ടാത്തത്....?"
പരിസരബോധം വീണ്ടെടുത്ത് ജാബിറിന്റ ഉപ്പയും പിന്നെ ഉമ്മയും സാജിദയും ജാസിറുമെല്ലാം ജാബിറിനോട് ഒരുപാട് നേരം സംസാരിച്ചു....., ജാബിറിന്റെ ഉമ്മാക്കും ഉപ്പാക്കും സാജിദക്കും ജാസിറിനുമൊക്കെ പറഞ്ഞറയിക്കാൻ പറ്റാത്തതിലുമപ്പുറം സന്തോഷവും ആനന്ദവുമുണ്ടായി... ഇരു കൈകളുമുയർത്തി അള്ളാഹുവിനോടവർ കരഞ്ഞുകൊണ്ട് തങ്ങളുടെ നന്ദിയും കടപ്പാടുമറിയിച്ചു....., അതിനിടയിലും എല്ലാവർക്കും അറിയേണ്ടത് ഒന്നു മാത്രം..... തങ്ങൾ മരിച്ചെന്നു കരുതിയ ജാബിർ എങ്ങിനെ രക്ഷപെട്ടു...., ജാബിറാണെന്നു കരുതി ഞങ്ങൾ ഖബറടക്കിയത് പിന്നെ ആരെയാണ്.....?
നാളെത്തന്നെ ഞാൻ നാട്ടിലേക്ക് വരുന്നുണ്ടെന്നും എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഞാൻ നാട്ടിലെത്തിയിട്ട് നേരിട്ട് പറയാമെന്നും പറഞ്ഞ് ജാബിർ ഫോൺ കട്ട് ചെയ്തു....., ഒരായിരം ഉത്തരമില്ലാത്ത ചോദ്യങ്ങളും മനസ്സിലിട്ട് ജാബിറിന്റെ വരവും കാത്ത് ജാബിറിന്റെ കുടുംബം മണിക്കൂറുകളെണ്ണി കാത്തിരുന്നു...... കൂടെ ഒരു നാടു മുഴുവനും.....,
നാളെത്തന്നെ ഞാൻ നാട്ടിലേക്ക് വരുന്നുണ്ടെന്നും എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഞാൻ നാട്ടിലെത്തിയിട്ട് നേരിട്ട് പറയാമെന്നും പറഞ്ഞ് ജാബിർ ഫോൺ കട്ട് ചെയ്തു....., ഒരായിരം ഉത്തരമില്ലാത്ത ചോദ്യങ്ങളും മനസ്സിലിട്ട് ജാബിറിന്റെ വരവും കാത്ത് ജാബിറിന്റെ കുടുംബം മണിക്കൂറുകളെണ്ണി കാത്തിരുന്നു...... കൂടെ ഒരു നാടു മുഴുവനും.....,
പിറ്റേദിവസം സമയം പതിനൊന്നു മണിയോടടുത്തപ്പോൾ ജാബിറിന്റെ വീടിന്റെ മുറ്റത്ത് ഒരു കാർ വന്നുനിന്നു..., കാർ വന്നത് കണ്ട് നാട്ടുകാരും ജാബിറിന്റെ വീട്ടിലേക്കോടിയെത്തി....,
എല്ലാ കണ്ണുകൾക്കും ആനന്തകാഴ്ചയുടെ കുളിർമഴ നൽകിക്കൊണ്ട് ജാബിർ കാറിൽ നിന്നും പുറത്തിറങ്ങി.... കൂടെ റഫീഖും....!,
സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ ആനന്തക്കണ്ണീർ പൊഴിച്ചു നിൽക്കുന്ന ഉമ്മയെയും ഉപ്പയേയും പിന്നെ ജാസിറിനേയും ജാബിർ കണ്ടു..., എവിടെ എന്റെ സാജി......? ഒരായിരം വാക്കുകൾ പറയാതെ പറയുന്ന നനഞ്ഞ കണ്ണുകളുമായി വാതിലിന്റെ മറവിൽ നിന്നും എത്തി നോക്കുന്ന സാജിദയെ ഇടങ്കണ്ണിട്ട് ജാബിറൊന്നു നോക്കിയപ്പോൾ പതിയെ അവൾ വാതിൽ മറയാക്കി മാറഞ്ഞുനിന്നു.....,
അവിടെ കൂടിയ നാട്ടുകാരിൽ ചിലർ വീണ്ടുമവരുടെ ശംസയമുന്നയിച്ചു....., 'മരിച്ചത് പിന്നെ ആരാ.....? നീ എങ്ങിനെയാ ജാബിറേ രക്ഷപ്പെട്ടത്....?'
അവരുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് റഫീഖായിരുന്നു...,
''അന്ന് അപകടം നടന്ന ഉടനെ മാരകമായി പൊള്ളലേറ്റ നിലയിൽ ജാബിർ ഓസ്പിറ്റലിലായി..., കാണാതായ ബംഗാളി സ്വദേശി അജ്മൽ അമീറിനു വേണ്ടി ഞാൻ പല ഹോസ്പിറ്റലുകളിലും അന്വേഷിച്ചു ചെന്ന കൂട്ടത്തിൽ ജാബിറിനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലും അന്വേഷിച്ചു ചെന്നിരുന്നു.... നിർഭാഗ്യവശാൽ അന്നെനിക്ക് ഇവനെ കണ്ടെത്താനായില്ല....., ഒരുപാട് അന്വേഷിച്ചെങ്കിലും കാണാതായ അമീറിനെ കുറിച്ച് യാതൊരു വിവരവും കിട്ടാത്തതിനാൽ ഞാൻ അന്വേഷണം നിറുത്തി..... പിന്നെ ഇന്നലെ രാവിലെ ഒരു നിയോഗം പോലെ ജാബിറും ഒരു സ്വദേശി അറബിയും കൂടി എന്നെ കാണാൻ എന്റെ റൂമിൽ വന്നപ്പോൾ ഞാൻ ഞെട്ടിത്തരിച്ചു പോയി...., ഇവൻ ഇന്നലെ എന്റെ മുന്നിൽ വന്നു നിന്നപ്പോഴാ കാണാതായത് അമീറായിരുന്നില്ല..... ജാബിറായിന്നു എന്നെനിക്ക് മനസ്സിലായത്....., ഇതിനിടക്ക് സംഭവിച്ച കാര്യങ്ങൾ ജാബിർ തന്നെ ഇനി നിങ്ങളോട് പറയും....."
നിശബ്ദമായി ജാബിറിന്റെ വീട്ടുകാരും നാട്ടുകാരും എല്ലാം അത്ബുദത്തോടെ കേട്ടിരുന്നു......,
റഫീഖ് പറഞ്ഞു നിറുത്തിയപ്പോൾ ജാബിർ പറയാൻ തുടങ്ങി...
റഫീഖ് പറഞ്ഞു നിറുത്തിയപ്പോൾ ജാബിർ പറയാൻ തുടങ്ങി...
"കാറ് ഇടിച്ചു മറിഞ്ഞെതും തീ പിടിച്ചതും ഓർമയുണ്ട്..... പിന്നീടൊന്നും ഓർമയില്ല..... ഒരു വർഷത്തോളം ഞാൻ ഹോസ്പിറ്റലിൽ കിടന്നിരുന്നെന്ന് എന്നെ പരിചരിച്ച അറബി സുഹുർത്ത് പറഞ്ഞാണ് ഞാനറിയുന്നത്..., മുഖമൊഴിച്ച് ബാക്കി ശരീരത്തിൽ നാൽപത് ശതമാനത്തിലേറെ ഗുരുതരമായി പൊള്ളലേറ്റ് ഒരു മസത്തോളം ഞാൻ അബോധാവസ്ഥയിൽ ഹോസ്പിറ്റലിൽ കിടന്ന ശേഷം എനിക്ക് ബോധം തിരികേ കിട്ടിയെങ്കിലും എന്റെഓർമ്മശക്തി പൂർണ്ണമായും നഷ്ടപെട്ടിരുന്നു..... ഞാനാരാണെന്നും, എന്റെ പേരും നാടും ഏതാണെന്നുവരെ എനിക്കറിയാതെ ഹോസ്പിറ്റലിൽ അനാഥനായി കിടന്ന എന്റെ രക്ഷക്കെത്തിയത് മധ്യവയസ്കനായ ഒരു ദുബായ് സ്വദേശിയാണ്....., കുട്ടികളില്ലാത്തആയാളും ഭാര്യയും സ്വന്തം മകനെപ്പോലെ എന്നേ പരിചരിച്ചു....., ഏകദേശം ഒരു വർഷത്തിനടുത്തായപ്പോൾ എനിക്കൊരു വിധം സുഖമായി..... സ്വന്തമായ് എഴുന്നേറ്റ് നടക്കാൻ സാദിച്ചു തുടങ്ങിയപ്പോൾ ഓസ്പിറ്റലിൽ നിന്നും ഡിസ്ച്ചാർജായി ആ അറബിയുടെ കൂടെ അയാളുടെ വീട്ടിലായി എന്റെയും താമസം.....
ഒരാഴ്ച മുമ്പ് ഒരു ദിവസം രാവിലെ ഉറക്കത്തിൽ ഞാനെന്തൊക്കെയോ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നപ്പോൾ എന്റെ നാടിനെയും വീട്ടുകാരെയും കൂട്ടുകാരേയുമൊക്കെ കുറിച്ച് ചില ചിത്രങ്ങൾ അവ്യക്തമായി മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങി..... പതുക്കെപ്പതുക്കെ എന്റെ നഷ്ടമായ ഓർമ ശക്തി എന്നിലേക്ക് തിരിച്ചെത്തി... ഞാനെല്ലാ വിവരങ്ങളും ആ അറബിയോട് പറഞ്ഞു..... അയാൾ ഉടനെ എന്നേയും കൂട്ടി റഫീഖിനെ ചെന്നു കണ്ടു കാര്യങ്ങൾ പറഞ്ഞു...... ശരിക്കും ഒരു സിനിമാ കഥ പോലെയാണെന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ......"
ഒരാഴ്ച മുമ്പ് ഒരു ദിവസം രാവിലെ ഉറക്കത്തിൽ ഞാനെന്തൊക്കെയോ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നപ്പോൾ എന്റെ നാടിനെയും വീട്ടുകാരെയും കൂട്ടുകാരേയുമൊക്കെ കുറിച്ച് ചില ചിത്രങ്ങൾ അവ്യക്തമായി മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങി..... പതുക്കെപ്പതുക്കെ എന്റെ നഷ്ടമായ ഓർമ ശക്തി എന്നിലേക്ക് തിരിച്ചെത്തി... ഞാനെല്ലാ വിവരങ്ങളും ആ അറബിയോട് പറഞ്ഞു..... അയാൾ ഉടനെ എന്നേയും കൂട്ടി റഫീഖിനെ ചെന്നു കണ്ടു കാര്യങ്ങൾ പറഞ്ഞു...... ശരിക്കും ഒരു സിനിമാ കഥ പോലെയാണെന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ......"
ജാബിർ പറഞ്ഞു നിറുത്തിയ ഉടനെ ജാസിർ ചോദിച്ചു....
" അപ്പോൾ കാക്കയാണെന്ന് കരുതി നാട്ടിൽ കൊണ്ടുവന്ന് മറവുചെയ്തത് ആരുടെ മയ്യത്താ.....?"
ജാസിറിന്റെ ചോദ്യം കേട്ടപ്പോൾ അവിടെ കൂടിയിരുന്നവരെല്ലാരും ജാബിറിന്റെ മറുപടിക്കായ് കാദ്കൂർപിച്ച് ജാബിറിന്റെ മുഖത്തേക്ക് നോക്കി ഇരുന്നു...
" അതിനു ദൈവനിശ്ച്യമെന്നേ പറയാനൊക്കൂ......, ഞാനെന്നു കരുതി നിങ്ങൾ മറവു ചെയ്ത മയ്യത്ത് എന്റെ കൂട്ടുകാരനും ബംഗാളി സ്വാദേശിയുമായ അമീറിന്റെതാണ്...., വർഷങ്ങളായി ഗൾഫിൽ കഴിയുന്ന അമീറിന്റെ നാട് ബംഗാളാണെങ്കിലും അവൻ നാട്ടിലൊന്നും പോകാറില്ല..... അവൻ അനാഥനാണ്..... ഉറ്റവരും ഉടയവരും കുടുംബവുമൊന്നുമില്ലാത്ത അവന്റെ മയ്യത്ത് എല്ലാ ബഹുമതികളോടും ആചാരങ്ങളോടും കൂടി ഇവിടെ മറവ് ചെയ്യണമെന്നത് അള്ളാഹുവിന്റെ തീരുമാനമായിക്കും.....
പിന്നെ അവൻ മരിച്ചപ്പോൾ ഞാനാണ് മരിച്ചെതെന്ന് എല്ലാവരും തെറ്റിദ്ധരിക്കാൻ കാരണം മരിക്കുന്ന സമയത്ത് അവൻ ധരിച്ചിരുന്നത് എന്റെ ഷർട്ടായിരുന്നു...... "
പിന്നെ അവൻ മരിച്ചപ്പോൾ ഞാനാണ് മരിച്ചെതെന്ന് എല്ലാവരും തെറ്റിദ്ധരിക്കാൻ കാരണം മരിക്കുന്ന സമയത്ത് അവൻ ധരിച്ചിരുന്നത് എന്റെ ഷർട്ടായിരുന്നു...... "
ജാബിർ പറഞ്ഞു നിറുത്തിയപ്പോൾ റഫീഖ് പറഞ്ഞു.....
"ജാബിറെ.... ഞാനിറങ്ങട്ടെ.... ടാക്സി വൈറ്റ് ചെയ്യുന്നു.... പിന്നെ എന്റെ വീട്ടുകാരും എന്നെ കാത്തിരിക്കുകയാകും...... "
"എന്തെങ്കിലും കഴിച്ചിട്ട് പോകാം റഫീഖേ.... "
"വേണ്ട ജാബിറെ.... കഴിക്കാനും കുടിക്കാനും ഞാൻ എന്റെ ഫാമിലിയേയും കൂട്ടി പിന്നീടൊരു ദിവസമിങ്ങോട്ടുവരാം...... അവരും കൂടി കാണട്ടെ ഈ രണ്ടാം ജന്മക്കാരനെ.... "
റഫീഖ് യാത്ര പറഞ്ഞിറങ്ങി.... ആളുകൾ വീണ്ടും ജാബിറിനെ കാണാൻ വന്നു കൊണ്ടേയിന്നു....., നാട്ടുകാരുടേയും കൂട്ടുകാരുടേയും സന്ദർശനതിരക്കൊക്കെ കഴിഞ്ഞ് ജാബിറൊന്നു ഫ്രീ ആയപ്പൊഴേക്കും സമയം ഇരുട്ടായിരുന്നു....
"നീ പോരാണെന്ന് പറഞ്ഞപ്പോൾ ആ അറബി എന്തു പറഞ്ഞു.....? "
"അദ്ധേഹം വളരെ നല്ല മനുഷ്യനാണുമ്മാ...., എനിക്ക് നല്ലൊരു ജോലി അവിടെ ശരിയാക്കിത്തരാമെന്നും നാട്ടിൽ കുറച്ചു ദിവസം നിന്നിട്ട് തിരികെ ചെല്ലാനും പറഞ്ഞു..... നാട്ടിൽ പോയാൽ ഞാൻ തിരിച്ചു വരില്ലെന്നു പറഞ്ഞപ്പോൾ നാട്ടിൽ എന്തെങ്കിലും ബിസിനസ് തുടങ്ങാൻ പറഞ്ഞു കൊണ്ട് നല്ലൊരു സംഖ്യ എനിക്കയാൾ തന്നു......, ഇടക്കെപോഴെങ്കിലും വിസിറ്റിങ്ങ് വിസയിൽ അങ്ങട്ട് ചെല്ലാനും പറഞ്ഞു......, അതിനിടക്ക് സന്തോഷമുള്ള മറ്റൊരു കാര്യവുംകൂടി സംഭവിച്ചു.... കുട്ടികളില്ലാത്ത അവർക്കിടയിൽ വൈകിയാണെങ്കിലും ഒരു പൊന്നോമന വരാൻ പോകുന്നു...... "
"അതേ മോനെ......നല്ല മനസ്സുള്ളവരെ ദൈവം കൈവിടില്ലെന്നതിന്റെ നേർക്കാഴ്ച്ചകളാണ് അയാളും നീയുമൊക്കെ..... "
" അത് ശരിയാണുമ്മാ... ഉമ്മാന്റെയും ഉപ്പാന്റെയും സാജിയുടേയുമൊക്കെ പ്രാർത്ഥനയുടെയും കണ്ണിരിന്റെയും കൂടി ഫലമാണ് എന്റെ ഈ പുനർജന്മം....... ഇനി സാജിക്കൊരു കൂട്ടായി ഉമ്മാക്കും ഉപ്പാക്കും രണ്ടാമത്തെ മകളായി ഫസീലയെക്കൂടി ഈ വീട്ടിലേക്ക് എത്രയും വേഗം കൊണ്ടുവരണം...."
അപ്പെഴേക്കും സാജിദ ഭക്ഷണം വിളമ്പിയിരുന്നു.....
വർഷങ്ങൾക്കിപ്പുറം വീണ്ടും കളിയും ചിരിയും തമാശകളുമായ് ആ വീടൊരു സ്വർഗതുല്യമായി തിരിച്ചു വരുന്നതിന്റെ തുടക്കമായിരുന്നു അന്ന്......
വർഷങ്ങൾക്കിപ്പുറം വീണ്ടും കളിയും ചിരിയും തമാശകളുമായ് ആ വീടൊരു സ്വർഗതുല്യമായി തിരിച്ചു വരുന്നതിന്റെ തുടക്കമായിരുന്നു അന്ന്......
(അവസാനിച്ചു).
✍🏻 മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.
രണ്ടത്താണി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക