"നീ ഇങ്ങിനെ കരഞ്ഞുകൊണ്ടിരുന്നാൽ എങ്ങിനെ ഞാനിറങ്ങാ... സങ്കടം അടക്കിപ്പിടിച്ച് പുറത്ത് ചിരി അഭിനയിച്ച് ഉമ്മയുടെയും ഉപ്പയുടെയും ജാസിറിന്റേയുമൊക്കെ മുന്നിലൂടെ ഇറങ്ങാൻ മനസ്സ് പാകപ്പെടുത്തി എടുത്തതാണ് ഞാൻ.....
എന്റെ സാജീ..... നീ കരയല്ലേ..... നമുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ......"

"ഇക്കാ.... എനിക്ക് ഒന്നും വേണ്ട.... പട്ടിണി കിടന്നാലും വേണ്ടില്ല.... ഇക്കാ... ഇക്ക പോകല്ലേ....."
- സാജിദ വിതുമ്പി....
മറുപടിയൊന്നും പറയാതെ സാജിദയുടെ നെറ്റിയിലും കവിളത്തും തുടരെത്തുടരെ ചുമ്പിച്ചു കൊണ്ട് തന്റെ മാറോട് ചേർത്തു പിടിച്ചു ജാബിർ നെടുവീർപ്പെട്ടു.....

" സമയമായി..... വേഗം ഇറങ്ങ്...."
പുറത്തു നിന്നും ഉപ്പയുടെ ശബ്ദം കേട്ട ഉടനെ ജാബിർ തന്നിൽ നിന്നും സാജിദയെ പതിയെ പിടിച്ചു മാറ്റി അവസാനമായിട്ടൊരു മുത്തം കൂടി കൊടുത്ത് സാജിദയോടു യാത്ര പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് സാജിദ വീണ്ടും ജാബിറിനെ കെട്ടിപ്പിടിച്ചു... കരച്ചിൽ പുറത്തേക്ക് കേൾക്കാതിരിക്കാൻ സാജിദ നന്നായി പാടുപെടുന്നുണ്ടായിരുന്നു...
തന്നെ ചുറ്റിവരിഞ്ഞ സാജിദയുടെ കരങ്ങൾ പതിയെ പിടിച്ചു മാറ്റി ജാബിർ ഹാൻ ബാഗുമെടുത്ത് വാതിലിന്റെ ലോക്ക് തുറക്കും നേരം അവസാനത്തെ ഒരു നോട്ടത്തിനായി തിരിഞ്ഞു നോക്കി.....
പാവം.... ബെഡ്ഡിൽ കമിഴ്ന്ന് കിടന്നു തലയിണയിൽ മുഖം പൊത്തിപ്പിടിച്ചു കരയുന്നു....
അന്നേരം ജാബിറിന് സാജിദയോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും മനസ്സും ശരീരവും മരവിച്ച പോലെ തോന്നി....പറയാനുള്ളതൊന്നും പുറത്തേക്ക് വന്നതേയില്ല...
ഒരു യാന്ത്രികനെപ്പോലെ ജാബിർ റൂമിൽ നിന്നും പുറത്തിറങ്ങി.....
കലങ്ങിയ കണ്ണുകളിലൂടെ ഉമ്മയുടെ അവ്യക്ത രൂപം കണ്ട ജാബിർ ഉമ്മയുടെ അടുത്തെത്തി കെട്ടിപ്പിടിച്ചു..... ഉമ്മയുടെ കവിളത്തൊരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു.

" ഞാനിറങ്ങാണ് ഉമ്മാ...."
അപ്പൊഴേക്കും ജാബിറിന്റെ ശബ്ദമിടറി...
ഉടനെ ഉമ്മ ജാബിറിന്റെ ഇരു കവിളുകളിലും മാറി മാറി ചുമ്പിച്ചു കൊണ്ടിരുന്നു... ഉമ്മയുടെ കണ്ണീരിൽ കലർന്ന ചുമ്പനവും ജാബിറിന്റെ സങ്കടകരമായ നിൽപ്പും കണ്ട് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ ഉപ്പ ഇടപെട്ടു..
"സമയം പോകുന്നു.... മതി.... യാത്ര പറച്ചിലൊക്കെ... വേഗം ഇറങ്ങാം..... നമ്മുടെ റോഡിന്റെ കാര്യമാ.... വല്ല ബ്ലോക്കിലും പെട്ടാൽ എയർപൊട്ടിലെത്താൻ വൈകും.... "

ഉപ്പയുടെ വാക്കുകൾ കേട്ട ജാബിർ എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ഉപ്പയെ ഒന്ന് ആലിംഗനം ചെയ്തു.. ശേഷം സാജിദയുടെ ഉമ്മയോടും ഉപ്പയോടും യാത്ര പറഞ്ഞ് കാറിനടുത്തേക്കു നടന്നു...
പുറകിലായി ഉപ്പയും അനിയൻ ജാസിറും പിന്നെ കൂട്ടുകാരും...

ജാസിർ വണ്ടി സ്റ്റാർട്ടാക്കി ജാബിറും രണ്ട് കൂട്ടുകാരും വണ്ടിയിൽ കയറി...
കാർ പതിയെ ചലിച്ചു തുടങ്ങി....
ജാബിർ കാറിലിരുന്നു കൊണ്ട് തന്നെ അവന്റെ ബെഡ് റൂമിന്റെ ഭാഗത്തേക്കു നോക്കി...
മുറിയിലെ ജനവാതിലിൽ പിടിച്ചു കണ്ണീരൊലിച്ചു നിൽക്കുന്ന സാജിദയെ കണ്ടപ്പോൾ ജാബിറിന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി.. കണ്ണിൽ നിന്നും ഉതിർന്ന് ചാടിയ കണ്ണീർതുള്ളികൾ ആരും കാണാതെ ജാബിർ തുടച്ചു....

ജാബിറിന്റെ കല്ല്യാണം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്നേ ഒള്ളൂ... പെൺമക്കളില്ലാത്ത ജാബിറിന്റെ വീട്ടിലേക്ക് സാജിദ വന്നു കയറിയതു മുതൽ ഇന്നുവരെ ആ വീടൊരു സ്വർഗം പോലെയാണ്....
ഉപ്പയും ഉമ്മയും ഒരു മരുമകളായിട്ടല്ല സാജിദയെ കാണുന്നത്... സ്വന്തം മകളു തന്നെയാണ് സാജിദ അവർക്ക്...
അതു വരെ ഒരു പെങ്ങളുടെ സ്നേഹം കിട്ടാതെ വളർന്ന ജാസിറിന് സാജിതയുടെ വരവോടെ ഒരു പെങ്ങളെ കിട്ടിയ സന്തോഷമായിരുന്നു....
ഇണങ്ങിയും പിണങ്ങിയും എന്നു പറയാൻ പറ്റില്ല.... തമാശക്കു പോലും ജാബിറും സാജിദയും പിണങ്ങിയിട്ടില്ല... അത്രക്ക് പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ഇരുവരും എല്ലാം മറന്ന് ജീവിച്ചു തുടങ്ങുമ്പോഴാണ് ജാബിറിന് ഒരു കൂട്ടുകാരൻ മുഖേനെ വിസ ശരിയാകുന്നത്.

കാർ മുന്നോട്ട് നീങ്ങുന്നതിനിടയിൽ പെട്ടെന്നാണ് ജാബിറാ കാഴ്ച്ച കണ്ടത്....
റോഡ് സൈഡിൽ കരിമ്പ് ജൂസ് വിൽക്കുന്നു....
റോഡ് സൈഡിൽ കരിമ്പ് ജൂസ് വിൽക്കുന്നു....
കല്ല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ വിരുന്നിന് പോയി വരുമ്പോൾ ഈ കരിമ്പ് ജൂസുകാരന്റെ അടുത്തു നിന്നുമാണ് ജാബിർ സാജിദക്ക്കരിമ്പ് ജൂസ് വാങ്ങിക്കൊടുത്തത്....
അന്ന് ജൂസ് കുടിക്കുന്നതിനിടയിൽ അറിയാതെ സാജിദയുടെ കയ്യിൽ നിന്നും ഗ്ലാസ് നിലത്തു വീണു പൊട്ടി....
പേടിച്ചു വിറച്ച സാജിദ ജാബിർ എന്തുപറയുമെന്ന പേടിയിൽ ജാബിറിന്റെ മുഖത്തേക്കു നോക്കിയപ്പോൾ ജാബിറവളുടെ പേടിയുടെ ആഴം മുഖത്തു നിന്നു വായിച്ചെടുക്കുകയും അവളുടെ ചിന്തകൾക്ക് വിപരീതമായി ജാബിറവളെ നോക്കി കണ്ണിറുക്കിക്കാട്ടി പുഞ്ചിരിച്ചപ്പോൾ അവളുടെ മുഖത്തു വിരിഞ്ഞ സന്തോഷവുമെല്ലാം ഇന്നലെ കഴിഞ്ഞതെന്നോണം ജബിർ കാറിലിരുന്ന് ഒരു നെടുവീർപ്പോടെ ഓർത്തു...

കാർ എയർപ്പോട്ടിലെത്തി..
ജാബിറിന്റെ ബാഗും പെട്ടിയും ഒരു ട്രോളിയിലാക്കി തള്ളികൊണ്ട് ജാബിറിന്റെ പിറകിലായി ജാസിർ നടന്നപ്പോൾ ജാസിറിന്റെ അടുത്ത് നിന്നും ട്രോളി വാങ്ങിക്കൊണ്ട് ജാബിർപതിഞ്ഞ സ്വരത്തിൽ പറഞ്ഞു..,

"ഉമ്മയേയും ഉപ്പയേയും നല്ലോണം നോക്കണം...,
ഇത്താത്താക്ക് ആവശ്യമുള്ള സാദനങ്ങളൊക്കെ വാങ്ങിച്ചു കൊടുക്കണം.... എപ്പൊ പണത്തിനാവശ്യമുണ്ടെങ്കിലും അറിയിക്കണം....."
ജാസിർ എല്ലാം തലയാട്ടി സമ്മതിച്ചു... ജാബിർ തുടർന്നു...

"പിന്നേ... ആ.... ബീരാൻ കാക്കാന്റെ മകളുടെ പുറകേയുള്ള നിന്റെ ചുറ്റൽ നിറുത്തണം... ആളുകളെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്...
ഇപ്പൊ പഠിത്തത്തിൽ ശ്രദ്ധിക്ക്... അതിെന്റേതായ സമയം വരുമ്പോൾ വേണ്ടതു ചെയ്യാം.... "

ഇതും പറഞ്ഞത്ത് ജാബിർ കൂട്ടുകാരുടെ അടുത്ത് ചെന്ന് യാത്ര പറഞ്ഞ് നടന്നകന്നു.....
ഒരൽപം ചമ്മലോടെ ജാസിർ അതെല്ലാം നോക്കി നിന്നു....

വിമാനത്തിൽ വിൻഡോ സീറ്റ് തന്നെ ജാബിറിന് കിട്ടി... വിമാനം പൊങ്ങിത്തുടങ്ങിയപ്പോൾ ജാബിർ താഴോട്ട് നോക്കി...
തന്നിൽ നിന്നും അകലുന്ന മരങ്ങളും റോഡുകളും വണ്ടികളും ജാബിർ നോക്കിക്കണ്ടു... മനോഹരമായ ആ ആകാശക്കാഴ്ച്ച പക്ഷേ ജാബിറിന് ഒട്ടും ആസ്വദിക്കാൻ സാദിച്ചില്ല...
എങ്കിലും തന്റെ നാടിന്നും പച്ചപ്പിനും എന്തെന്നില്ലാത്ത ഒരു പ്രത്യാക സൗന്ദര്യം ജാബിറിന് തോന്നി..... അകലുന്ന പച്ചപ്പിനൊപ്പം അടുക്കുന്ന നിദ്രയെ ജാബിർ തിരിച്ചറിഞ്ഞു... പതിയെപ്പതിയെ ജാബിറിനെ നിദ്രപൂർണമായും കീഴടക്കി....,

സമയം കടന്നു പോയി...
ചെക്കിങ്ങും മറ്റു കടമ്പകളും കഴിഞ്ഞു ജാബിർ എയർപോട്ടിൽ നിന്നും പുറത്തിറങ്ങി..,

"പടച്ചോനെ.. ജീവിതത്തിലാദ്യമായി സ്വന്തം മണ്ണ് വിട്ട് മറ്റൊരു രാജ്യത്തിന്റെ മണ്ണിലെത്തിയിരിക്കുന്നു.... അല്ല... ഇത് മണ്ണല്ല... മണലാണ്.."
ജാബിർ മനസ്സിൽ പറഞ്ഞു....,
ജാബിർ മനസ്സിൽ പറഞ്ഞു....,
പുറത്ത് തന്നെയും കാത്ത് നിൽക്കുന്ന റഫീഖിനെ ജാബിർ കണ്ടു...,
ജാബിറിനെ കണ്ട റഫീഖ് വേഗം വന്ന് ജാബിറിന്റെ കയ്യിൽ നിന്നും ട്രോളി വാങ്ങി മുന്നിൽ നടന്നു... പുറകിലായി ജാബിറും...
റഫീഖ് എന്തൊക്കെയോ പറയുന്നുണ്ട്.. പക്ഷേ....ജാബിറിന്റെ മനസ്സു മുഴുവൻ കടലിന്റെ ഇക്കരെ നല്ല പച്ചപ്പ് നിറുത്ത സ്വന്തം നാട്ടിലായിരുന്നു...!

ജാബിറിനും സാജിദക്കും വിരഹത്തിന്റെ കഠിന വേദനകൾ സമ്മാനിച്ചു കൊണ്ട് ദിവസങ്ങൾ കടന്നു പോയി....
ബിരിയാണിയും നെയ്ച്ചോറും ചിക്കനും മട്ടനുമൊക്കെ ഇഷ്ടവിഭവങ്ങളായിരുന്ന ജാബിറിന് ഇപ്പോൾ കൊതി മറ്റു പലതിനോടുമായി....,
നല്ല കുത്തരിക്കഞ്ഞിക്കും തേങ്ങയരച്ച ചമ്മന്തിക്കും പിന്നെ ഉമ്മാന്റെ സ്പെഷ്യൽ ഐറ്റമായ ചെറിയ ഉള്ളിയും പുളിയും വെളിച്ചെണ്ണയും നല്ല ചീനമുളകും ചേർത്തുള്ള ചമ്മന്തിക്കുമൊക്കെ ജാബിർ കൊതിയോടെ ഓർത്തിരിക്കും...
ഉണക്ക കുമ്പൂസും റൊട്ടിയും തൈരും ജാബിറിനു നാടൻ വിഭവങ്ങളോടുള്ള ആർത്തി ഇരട്ടിപ്പിച്ചു...

ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും പിന്നെയും കടന്നു പോയി...
ഒരു ദിവസം ജാബിറിന്റെ വീട്ടിൽ... _
"അസ്സലാമുഅലൈക്കും...."
"വലൈക്കും സലാം.....
ആരിദ്... ബീരാനോ..... കയറി ഇരിക്ക്... "
ആരിദ്... ബീരാനോ..... കയറി ഇരിക്ക്... "
സിറ്റൗട്ടിൽ നിന്നുമുള്ള സംസാരം മുറിയിലിരിക്കായിരുന്ന ജാസിറിന്റെ കാദുകളിലുമെത്തി...
"പടച്ചോനെ... ബീരാൻ കാക്ക... എന്റെ ഫസീലയുടെ ഉപ്പ....
എന്തിനായിരിക്കും റബ്ബേ... അയാളിപ്പോൾ വന്നിട്ടുണ്ടാകുക.....?
ഇന്നലെ വയൽ വരമ്പത്ത് വെച്ച് ഞാൻ ഫസീല യെ കണ്ടതും സംസാരിച്ചതും അയാൾ അറിഞ്ഞിട്ടുണ്ടാകുമോ.....?"

ജാസിറിന്റെ ചിന്തകൾ കാട്കയറാൻ തുടങ്ങി...
ഇരുചെവികളും അവരുടെ ബാക്കിയുള്ള സംസാരം ശ്രവിക്കാനായി വെട്ടം പിടിച്ചു...,

"നിന്റെ മൂത്ത മകൻ ജാബിറിന്റെ വിവരങ്ങളെന്താ..? വിളിക്കാറില്ലേ....?"
" പടച്ചോന്റെ കൃപകൊണ്ടു സുഖമാണവൻക്ക്... കുറച്ചു മുന്നേ വിളിച്ചു വെച്ചതേയൊള്ളൂ..... "
" പോയിട്ടിപ്പോൾ ഒരു വർഷമായോ...?"
"ഇല്ല ബീരാനേ... ഇപ്പോൾ പത്തു മാസം തികയുന്നേയൊള്ളൂ...."
" ഇനി ഞാൻ വന്ന കാര്യം പറയാം... എന്റെ ആണായിട്ടും പെണ്ണായിട്ടുമുള്ള ഒരേയൊരു മകൾ ഫസീലയില്ലേ..."
ബീരാനിക്കാന്റെ ആ വാക്ക് കേട്ടതും ജാസിറിന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി....
വർദ്ധിച്ച നെഞ്ചിടിപ്പോടെ അവൻ ബീരാനിക്കാന്റെ ബാക്കി വാക്കുകൾക്കായി കാതോർത്തു....

"എന്റെ മകൾ ഫസീലക്ക് പല കല്ല്യാണാലോജനകളും വരുന്നുണ്ട്... പക്ഷേ.... പെണ്ണ് സമ്മതിക്കുന്നില്ല... അവൾക്ക് നിന്റെ മോൻ ജാസിറിനെ മതി എന്ന ഒറ്റ വാശിയിലാണ്.... ഞാനും എന്റെ ബീവിയും ജീവിക്കുന്നതു തന്നെ അവൾക്ക് വേണ്ടിയാ... ഇന്നേവരെ അവളുടെ ഒരാഗ്രഹങ്ങൾക്കും ഞാനെതിര് നിന്നിട്ടില്ല... അവളുടെ ഈ ആഗ്രഹം സാദിച്ചു കൊടുക്കെണമെങ്കിൽ ഞാൻ മാത്രം വിജാരിച്ചാൽ പോരെല്ലോ...."
ബീരാനിക്ക പറഞ്ഞു നിറുത്തി....
" ബീരാനെ... എന്റെ മകൻ ജാസിറിനെ കൊണ്ട് നിന്റെ മകൾ ഫസീലയെ കെട്ടിക്കുന്നതിൽ എനിക്ക് ഒരെതിരഭിപ്രായവുമില്ല.... നൂറുവട്ടം സമ്മതമാണ്....
എന്റെ മൂത്ത മകൻ ജാബിർ ഇന്നലെ വിളിച്ചപ്പോൾ ഈ കാര്യം എന്നോട് പറഞ്ഞിരുന്നു.... നിന്നെ കണ്ട് സംസാരിച്ച് നിന്റെ അഭിപ്രായം ചോദിക്കണമെന്നുമവൻ പറഞ്ഞിരുന്നു....
പിന്നെ... ബീരാനെ... മറ്റു കാര്യകളും കല്ല്യാണവുമൊക്കെ ജാബിർ ഗൾഫിന്ന് വന്ന ശേഷം മതി.... അതു വരെ ഇതു നമ്മൾ രണ്ടു വീട്ടുകാർ മാത്രമറിഞ്ഞാൽ മതി...."

" ഹാവൂ.... എനിക്കിപ്പോയാ സമാധാനമായത്..... ഒക്കെ... നിങ്ങളെ ഇഷ്ടം പോലെ.... എന്നാ... ഞാനിറങ്ങട്ടെ.... "
" ഒരു ചായ കുടിച്ചിട്ടൊക്കെ പോയാൽ പോരെ....?"
"ഇപ്പൊവേണ്ട... ചായയൊക്കെ പിന്നീടൊരിക്കലാവാം..."
ഇതും പറഞ്ഞ് ബീരാനിക്ക ഇറങ്ങി നടന്നു...
ഒളിഞ്ഞിരുന്ന് സംസാരങ്ങൾ ശ്രവിക്കുകയായിരുന്ന ജാസിറിന്റെ മനസ്സിൽ ഒരായിരം ലഡു ഒന്നിച്ചു പൊട്ടി....,

ദിവസങ്ങൾ കടന്നു പോയി....
ഒരു ദിവസം...
ഒരു ദിവസം...
"ജാസിറെ.... നീ ഒന്ന് കാക്കാന്റെ നമ്പറിൽ അടിച്ചു നോക്കിയെ.... ഇന്നലെയവൻ വിളിച്ചിട്ടില്ലല്ലോ.... എന്തു തിരക്കാണെങ്കിലും എന്നും വിളിക്കുന്നതാണെന്റെ കുട്ടി... എന്തേ ഇന്നലെയവൻ വിളിക്കാതിരുന്നത്.....?
"ഉമ്മാ.... കാക്കാക്ക് എന്തെങ്കിലും പ്രത്യാക ജോലിത്തിരക്കുണ്ടായിട്ടുണ്ടാകും.... ഇന്നു കുറച്ചു കഴിയുമ്പോ വിളിക്കും.... നിങ്ങളൊന്നു സമാധാനപ്പെട്ടിരിക്കീ... "
-ജാസിർ ഉമ്മയെ ആശ്വസിപ്പിച്ചു.
-ജാസിർ ഉമ്മയെ ആശ്വസിപ്പിച്ചു.
"സാജീ.... ജാബിർ നിനക്ക് വിളിച്ചിരുന്നോ.....?"
- ഇടക്കു കയറി ഉപ്പ ചോദിച്ചു.
- ഇടക്കു കയറി ഉപ്പ ചോദിച്ചു.
" ഇല്ല ഉപ്പാ.... ഇന്നലെ മുതൽ എനിക്കും വിളിച്ചിട്ടില്ല... നാഷണൽ ഡേ ആയതിനാൽ ഒരു ദിവസം ലീവാണെന്നും അതുകൊണ്ട് കൂട്ടുകാരുമൊത്ത് പുറത്തെവിടെയൊക്കെ പോകാണെന്നു പറഞ്ഞിരുന്നു... എങ്കിലും സമയം കണ്ടെത്തി വിളിക്കാമെന്നു പറഞ്ഞിരൂന്നു..."
സാജിദ സങ്കടത്തോടെമറുപടി പറഞ്ഞു.
സാജിദ സങ്കടത്തോടെമറുപടി പറഞ്ഞു.
"നീ അവന്റെ നമ്പറിൽ അങ്ങോട്ട് വിളിച്ചു നോക്കിയൊ...?"
"അതേ ഉപ്പാ... ഫോൺ ഓഫാണെന്നാ പറയുന്നത്... "
ഇത്തവണ സാജിദയുടെ ശബ്ദമൽപമൊന്നിടറി...
ഇത്തവണ സാജിദയുടെ ശബ്ദമൽപമൊന്നിടറി...
" അങ്ങോട്ടൊന്ന് വിളിച്ചു നോക്കാന്ന് വെച്ചാൽ വേറാരുടെ നമ്പറും അറിയില്ല..." ഉമ്മ വിതുമ്പിക്കൊണ്ട് പറഞ്ഞു...
പിന്നേയും രണ്ടു ദിവസം കൂടി കഴിഞ്ഞെങ്കിലും ജാബിർ വിളിച്ചില്ല.. ജാബിറിന്റെ വീട്ടുകാരെ ഒരു വല്ലാത്ത ഭയം പിടികൂടി.... ഉമ്മയും സാജിദയും ചില സമയങ്ങിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കരച്ചിലിന്റെ വക്കോളമെത്തി....
ദിവസങ്ങൾ പിന്നേയും കടന്നു പോയി...
ജാബിർ വിളിച്ചിട്ട് ഒരാഴ്‌ച്ചയും കഴിഞ്ഞു....
പിറ്റേ ദിവസം രാവിലെ തന്നെ ജാബിറിന്റെ വീട്ടുകാർക്ക് ഒരൽപം ആശ്വാസത്തിന്റെ കച്ചിത്തുരുമ്പ് നൽകി കൊണ്ട് ഒരു നെറ്റ് കോൾ വന്നു....,

ജാബിറിന്റെ ഉപ്പ ഫോണെടുത്തു.... ആകാംശയോടെ ജാസിറും ഉമ്മയും സാജിദയും.....
"ഹലോ..."
"ഹലോ... ജാസിറിന്റെ ഉപ്പയല്ലേ....?"
മറുതലക്കൽ നിന്നും അപരിജിത ശബ്ദം ചോദിച്ചു..

" അതേ... നിങ്ങളാരാ....?"
"ഞാൻ ജാബിറിന്റെ ഫ്രണ്ട് റഫീഖാണ്.... നിങ്ങളിപ്പോൾ വീട്ടിലാണെങ്കിൽ ഒന്നു പുറത്തേക്കിറങ്ങൂ...
ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്...."
ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്...."
ജാബിറിന്റെ ഉപ്പ ഫോൺ ചെവിയി തന്നെ വെച്ച് മുറ്റത്തേക്കിറങ്ങി... വീട്ടിൽ നിന്നും കുറച്ചു ദൂരം മുന്നോട്ട് നടന്നു...
" ഞാൻ വീട്ടിൽ നിന്നും ഇറങ്ങി... ഇനിപറയൂ.... "
"ഇക്കാ... എനിക്ക് പറയാനുള്ളത് നിങ്ങൾക്ക് ഒരൽപം വിഷമം പിടിച്ച വാർത്തയാണ്...
ജാബിറിന് ഒരു ആക്സിഡന്റ് പറ്റി... " _
ജാബിറിന് ഒരു ആക്സിഡന്റ് പറ്റി... " _
റഫീഖ് ഒന്നു നിറുത്തിയ ശേഷം തുടർന്നു..
" _...കുറച്ചു സീരിയസാണ്... എന്റെ ഒരു ഫ്രണ്ട് കുറച്ചു സമയം കൂടി കഴിഞ്ഞാൽ നിങ്ങളെ കാണാൻ വരും... കാര്യങ്ങളെല്ലാം അവൻ വിശദമായിട്ടു പറയും... അപ്പൊഴേക്കും നിങ്ങൾക്കു വേണ്ടപ്പെട്ട ഒന്നു രണ്ടു ആളുകളെയും കൂട്ടി നിങ്ങൾ പുറത്തെവിടെയെങ്കിലും നിൽക്കണം.... അവൻ നിങ്ങളെ ഈ നമ്പറിൽ വിളിക്കും... വീട്ടിലേക്കു വന്നാൽ വീട്ടിലുള്ളവരൊക്കെ അറിഞ്ഞ് ആകെ പ്രശ്നമാകുമെന്ന് കരുതിയാ പുറത്തെവിടേക്കെങ്കിലും വരാൻ പറഞ്ഞത്... അപ്പൊ ശരി..... "
ഇതും പറഞ്ഞ് റഫീഖ് ഫോൺ കട്ട് ചെയതു...
നിന്ന നിൽപ്പിൽ ശരീരമാസകലം തളർന്നു പോകുന്നതു പോലെ തോന്നി ജാബിറിന്റെ ഉപ്പാക്ക്.... വിയർത്ത് കുളിച്ച അദ്ധേഹം തിരിച്ചു വിട്ടിലെത്തി...
" എന്തേ.... എന്തേ നിങ്ങൾക്കൊരു വല്ലായ്മ... ആരാ വിളിച്ചത്.... ജാബിറാണോ...?"
ജാബിറിന്റെ ഉമ്മ പരിഭ്രമത്തോടെ ചോദിച്ചു... മറുപടിക്കായ് ഉമ്മക്കൊപ്പം ജാസിറും സാജിദയും അക്ഷമയോടെ ഉപ്പയുടെ നേരേ നോക്കി....
"അതെ... ജാബിറായിരുന്നു വിളിച്ചത്... അവൻ കൂട്ടുകാരുമൊത്ത് ഓരോരോ സ്ഥലങ്ങൾ കാണുന്ന തിരക്കിലാ... പിന്നെ അവൻ ഏതോ മലയൊക്കെ കാണാൻ പോയതാണത്രെ.... അവിടെ മൊബൈലിന് റൈഞ്ചില്ലെന്നും പറഞ്ഞു..... അവൻ തിരിച്ചു വന്നിട്ട് നിങ്ങൾക്കൊക്കെ വിളിക്കാമെന്ന് പറഞ്ഞു... "
"എത്ര ദിവസമായി അവന്റെ ശബ്ദമെന്നു കേട്ടിട്ട്... ഞാനവന്റെ ഉമ്മയല്ലേ..... എത്ര തിരക്ക് പിടിച്ച യാത്രയാണെങ്കിലും എന്താ ഒരു അഞ്ചു മിനിട്ട് നേരത്തേക്കൊന്നു വിളിച്ചാൽ...? ഓൻ കെട്ടിക്കൊടുന്ന ഒരു പെൺകുട്ടിയിവിടെ ഉണ്ടെന്ന കാര്യവും അവൻ മറന്നോ.. എന്തായാലും ടൂറൊക്കെ കഴിഞ്ഞിട്ട് വിളിക്കുമല്ലോ.... പറഞ്ഞു കൊടുക്കുന്നുണ്ടവന് ഞാൻ നല്ലോണം....
ഇത്ര ദിവസം കൊണ്ട് ഞാനനുഭവിച്ച മനോവേദന........ ഉരുകിത്തീരുകയായിരുന്നു ഇത്രയും നാൾ ഞാനിവിടെ......."

ജാബിറിന്റെ ഉമ്മക്ക് സങ്കടവും കരച്ചിലും ഒരുമിച്ചു വന്നു....
"ഉപ്പ എന്തിനാ കാക്കാന്റെ ഫോൺ വന്നപ്പോൾ തൊടിയിലേക്കിറങ്ങിപ്പോയത്...?"
ചോദ്യം ജാസിറിന്റെ വകയായിരുന്നു....
ചോദ്യം ജാസിറിന്റെ വകയായിരുന്നു....
" റൈഞ്ച് കുറവായിരുന്നിവിടെ... ശബ്ദം ക്ലിയറല്ലാത്തതു കൊണ്ടാ ഞാൻ പുറത്തേക്കിറങ്ങിയത്...."
ജാബിറിന്റെ ഉപ്പാക്ക് കളവു പറഞ്ഞത് ശീലമില്ലാത്തതിനാൽ അത്രയും പറഞ്ഞു മുഴുവിപ്പിക്കാൻ തന്നെ നന്നായി പാടുപെട്ടു...

ഇക്ക എനിക്ക് പോലും ഒന്നു വിളിച്ചില്ലല്ലോ.... എന്നോർത്ത് സാജിദ കണ്ണീർ തുടച്ചു കൊണ്ട് വർധിച്ച സങ്കടത്തോടെയും ഇപ്പൊൾ ഉപ്പാക്കാണെങ്കിലും ഒന്നു വിളിച്ചല്ലോ എന്ന ആശ്വാസത്തോടേയും അടുക്കളയിലോട്ട് നടന്നു...
റഫീഖ് പറഞ്ഞ പ്രകാരം തന്നെ ജാബിറിന്റെ ഉപ്പ നാട്ടിലെ കാര്യപ്പെട്ട രണ്ടു മൂന്നു ആളുകളേയും കൂട്ടി അങ്ങാടിയിൽ റഫീഖ് പറഞ്ഞ അവന്റെ കൂട്ടുകാരനു വേണ്ടി കാത്തു നിന്നു....
കുറച്ചു സമയത്തെ കാത്തിരിപ്പിനൊടുവിൽ ജാബിറിന്റെ ഉപ്പയുടെ ഫോണിലേക്കൊരു കോൾ വന്നു.

"ഹലോ... ജാബിറിന്റെ ഉപ്പയല്ലേ....?"
"അതേ.. "
" ഞാൻ റഫീഖിന്റെ സുഹുർത്ത് നൗഫൽ ആണ്...., റഫീഖ് നിങ്ങൾക്കു വിളിച്ചിരുന്നില്ലെ... ഞാൻ ടൗണിലെ സദ്യ ഹോട്ടലിന്റെ മുൻവശത്തുണ്ട്.... നിങ്ങളുടെ സ്ഥലം എനിക്കു വലിയ പരിചയമില്ല....., അത് കൊണ്ട് നിങ്ങളീ ഹോട്ടലിന്റെ അടുത്തേക്ക് വരുമോ.......?"
നൗഫൽ പറഞ്ഞ പ്രകാരം ജാബിറിന്റെ ഉപ്പ കൂടെയുള്ളവരേയും കൂട്ടി സദ്യ ഹോട്ടലിനടുത്തേക്ക് പോയി നൗഫലിനെ കണ്ടു..
ഹോട്ടലിന്റെ മുന്നിൽ നിന്നും തിരക്കൊഴിഞ്ഞ ഒരു സൈഡിലേക്ക് മാറിനിന്ന ശേഷം നൗഫൽ പറഞ്ഞു തുടങ്ങി...

"ഇക്കാ... ഞാൻ നൗഫൽ.... എന്റെ സുഹുർത്താണ് റഫീഖ്..... അവനാണല്ലോ നിങ്ങളുടെ മകൻ ജാബിറിനെ വിദേശത്തേക്ക് കൊണ്ടുപോയത്....., ഇനി ഞാൻ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധിച്ചു കേൾക്കണം..... നിങ്ങൾ കേൾക്കാനോ ചിന്തിക്കാനോ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്..... ധൈര്യം കൈവിടരുത്..."
നൗഫൽ പറയുന്നത് കേട്ട് ജാബിറിന്റെ ഉപ്പ ഒന്നും മനസ്സിലാകാതെ അന്താളിച്ചു നിന്നു...
"മോൻ പറയാനുള്ളതെന്തെന്നു വെച്ചാ പറയ്...."
പള്ളി പ്രസിഡൻറും ജാബിറിന്റെ ഉപ്പയുടെ അടുത്ത കൂട്ടുകാരനുമായ ഹസ്സൻ ഹാജി പറഞ്ഞു...
വീണ്ടും നൗഫൽ പറഞ്ഞു തുടങ്ങി...

"നാഷണൽ ഡേ ലീവ് ആഘോഷിക്കാൻ ജാബിറും പിന്നെ മൂന്നു കൂട്ടുകാരും കൂടി ദുബായിലേക്ക് ടൂർ പോയി...., നാട്ടിൽ നിന്നും പെങ്ങളും അളിയനും വന്നതിനാൽ റഫീഖ് അവരുടെ കൂടെ പോയില്ല...,
ടൂർ പോകുന്ന വഴിമദ്ധ്യേ... ജാബിറും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാറ് മറ്റൊരു വണ്ടിയുടെ പിറകിലിടിച്ചു മറിഞ്ഞു തീ പിടിച്ചു...,
ജാബിറും മറ്റു രണ്ടു സുഹുർത്തും തൽക്ഷണം മരിച്ചു... മറ്റൊരു സുഹുർത്തിനെകുറിച്ച് വിവരമൊന്നുമില്ല......
ഇത് സംവിച്ചിട്ടിപ്പോൾ ഒരാഴ്ച്ചക്കടുത്തായി.....
തീപിടിച്ചതിനാൽ മരിച്ചവരെ തിരിച്ചറിയാത്തതിനാലാണ് വിവരങ്ങളറിയിക്കാൻ ഇത്ര വൈകിയത്...., ജാബിർ ധരിച്ചിരുന്ന ഷർട്ടിന്റെ പുറകിൽ ഇവിടുത്തെ തയ്യൽകടയുടെ പേരുണ്ടായിരുന്നു പാതി കത്തിയനിലയിൽ... ജാബിറിന്റെ റൂമിലെത്തി മറ്റു ഷർട്ടുകളിൽ നിന്നും തെയ്യൽകടയുടെ പേര് ഉറപ്പു വരുത്തിയാണ് മരിച്ചതിൽ ഒരാൾ ജാബിറാണെന്ന് മനസ്സിലായത്.... കാണാതായ ആളെ കുറിച്ച് സമീപത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിലുണ്ടോ എന്ന അന്വേഷണത്തിലാണ് റഫീഖ്..... എന്തായാലും മയ്യത്ത് നാട്ടിലെക്ക് കൊണ്ടു വരുന്നുണ്ട് ... എന്റെ രണ്ടു കൂട്ടുകാർ എയർപോട്ടിലേക്ക് തിരിച്ചിട്ടുണ്ട്... ഞാനും അങ്ങോട്ട് പോകാണ്..... നിങ്ങൾ അറിയിക്കേണ്ടയിടത്തൊക്കെ അറിയിച്ചേക്കൂ......"

നൗഫൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി,
നൗഫലിന്റെ വാക്കുകൾ കേട്ട ജാബിറിന്റെ ഉപ്പ നിയന്ത്രണം വിട്ട് ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിപ്പൊട്ടിക്കരഞ്ഞു.... കരച്ചിൽ കേട്ട് ആളുകൾ കൂടാൻ തുടങ്ങി.... ഒടുവിൽ ആ വാർത്ത ഒരു കാട്ടുതീപ്പോലെ നാട്ടിലെങ്ങും പരന്നു......
ഒടുവിൽ ജാബിറിന്റെ വീട്ടിലുമെത്തി ആ ദുരന്ത വാർത്ത...!!!
വാർത്ത കേട്ട ജാബിറിന്റെ ഉമ്മയും ഭാര്യ സാജിദയും ബോധരഹിതരായി വീണു.
ജാസിർ വാവിട്ടു കരഞ്ഞു, ആശ്വസിപ്പിക്കാനായ് അയൽവാസികളും ബന്ധുക്കളും വീട്ടിലേക്കെത്തിത്തുടങ്ങി, ഖബർ കിളക്കാനുള്ള ഏർപ്പാടുകളുമായി ചിലരും മരണ വിവരം ബന്ധുക്കളെയും മറ്റും അറിയിക്കാനുമായി മറ്റു ചിലരും....,

സമയം പിന്നിടുന്നതിനനുസരിച്ച് ജാബിറിന്റെ വീട് ബന്ധുക്കളെ കൊണ്ടും നാട്ടുകാരേ കൊണ്ടും നിറയാൻ തുടങ്ങി...,
കുറച്ചു സമയം കൂടി പിന്നിട്ടപ്പോൾ ഒരു ആംബുലൻസ് വീടിന്റെ മുറ്റത്ത് വന്നു നിറുത്തി....,
കുറച്ചുപേർ ചേർന്ന് ജാബിറിന്റെ മൃതദേഹം ആംബുലൻസിൽനിന്നുമെടുത്ത് വീടിനകത്തേക്ക് കിടത്തി...,
ജാബിറിനെ അവസാനമായി ഒന്നു കാണുവാൻ കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളുമായി ഒരു വൻ ജനാവലി തന്നെ അവിടെ തടിച്ചു കൂടിയിരുന്നു....,
ജാബിറിന്റെ മൃതദേഹം കണ്ടെവർ ഒറ്റത്തവണ മാത്രമേ നോക്കിയൊള്ളൂ.... അത്രക്ക് ഭീകരമായിരുന്നു ആ കാഴ്ച്ച...!! മുഖത്ത് കണ്ണോ, മൂക്കോ.., ചെവിയോ ഒന്നുമില്ല.... മൊത്തത്തിൽ കത്തിക്കരിഞ്ഞ മനുഷ്യ രൂപത്തിനോടു സാമ്യമുള്ള ഒരു വികൃതരൂപം എന്നേ പറയാനൊക്കൂ....., ജാബിറിന്റെ വീട്ടുകാർ മൃതദേഹം കാണിച്ചു കൊടുക്കാനായിരുന്നു പ്രയാസം..., ജാബിറിനെ അവസാനമായി ഒരു നോക്ക് കാണാൻ വന്ന ഉമ്മ ബോധരഹിതയായി വീണു....., സാജിദക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല...., തന്റെ മനസ്സിലെ സ്വപ്നക്കൊട്ടാരം അൽപം മുമ്പു ശീട്ടുകൊട്ടാരം പോലെ തകർന്നു വീണതിനു തൊട്ടുപിറകേയായിതാ തന്റെ എല്ലാമെല്ലാമെന്ന് ഞാൻ കരുതിയിരുന്ന എന്റെ സുന്ദരനായ ഇക്ക തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ് ചലനമറ്റ് തന്റെ മുന്നിൽ കിടക്കുന്നു......, നിയന്തണം വിട്ട സാജിദ ഒരു ഭ്രാന്തിയെപ്പോലെ അട്ടഹസിച്ചു കരഞ്ഞു....., വളരെ പാടുപെട്ടാണ് ബന്ധുക്കളും അയൽവാസികളും കൂടി സാജിദയെ അവിടെ നിന്നും മാറ്റിയത്.....,

വർഷങ്ങൾ ആരേയും കാത്തു നിൽക്കാതെ കടന്നു പോയിക്കൊണ്ടിരുന്നു..., ജാബിർ മരിച്ചിട്ട് ഇപ്പോൾ മൂന്ന് വർഷം പിന്നിട്ടിരിക്കുന്നു...,
മറവി എന്ന മഹാ അനുഗ്രഹം ജാബിറിന്റെ വീട്ടിലും ഒരാശ്വാസമായെത്തിരുന്നു. ജാബിർ മരിച്ചതിന് ശേഷം സാജിദ അവളുടെ വീട്ടിലേക്ക് പോയി...., ജാബിറിന്റെ ഉമ്മാക്കും ഉപ്പക്കുമവളെ കാണാൻ കൊതിയാകുമ്പോൾ വീട്ടിലെക്ക് കൊണ്ടുവന്നു രണ്ട് ദിവസം കൂടെ നിറുത്തി തരിച്ചു കൊണ്ടാക്കി കൊടുക്കും....,
അതിനിടക്ക് സാജിദക്ക് വേറെ കല്ല്യാണമാലോചിക്കാൻ സാജിദയുടെ ഉപ്പ നടത്തിയ ശ്രമങ്ങളെല്ലാം സാജിദയുടെ എതിർപ്പ് കാരണം ഉപേക്ഷിച്ചു.

ജാബിറിനൊപ്പം കഴിഞ്ഞ ഓർമ്മകളുമായ് ജാബിറിന്റെ വിധവ എന്ന പേരിലങ്ങിനെ കഴിക്കുമ്പോഴാണ് സാജിദയെ അതീവ ദു:ഖത്തിലാഴ്ത്തിയ ഒരു കാര്യവുമായി ജാബിറിന്റെ ഉമ്മയും ഉപ്പയും സാജിദയുടെ വീട്ടിലെത്തുന്നത്.
ജാബിറിന്റെ ഉപ്പാക്കും ഉമ്മാക്കും ഒരു മരുമകളായിട്ടു തന്നെ സാജിദയെ വേണമെന്നും അതിന് അവൾ ജാബിറിന്റെ അനിയൻ ജാസിറിനെ ഭർത്താവായി സ്വീകരിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം...!
അന്നുവരെ ജാബിറിന്റെ മാതാപിതാക്കൾ പറയുന്നതൊക്കെ ഒരെതിരഭിപ്രായവും പറയാതെ അനുസരിച്ചിരുന്ന സാജിദ അവരുടെ ആ ആവശ്യത്തെ ശക്തമായെതിർത്തു....,
"ജാസിറിനെ ഞാനെന്റെ ആങ്ങളയുടെ സ്ഥാനത്താണ് കാണുന്നത്...... നിങ്ങൾ പറയുന്നത് പോലെ എനിക്കൊരിക്കലുമവനെ കാണാൻ പറ്റില്ല...... ഞാൻ ജാബിറിക്കയുടെ ഭാര്യയാണ്..... അത് ഞാൻ മരിക്കുന്നത് വരെ അങ്ങിനെയായിരിക്കും..... "
"മോളെ..... നീ ചെറുപ്പമാണ്..... നീ ജീവിതം തുടങ്ങുന്നതേയൊള്ളൂ....., ഞങ്ങൾക്ക് ഞങ്ങളുടെ മരുമകളായി നിന്നേ വേണം..... അതിന് ഞങ്ങളാലോജിച്ചിട്ട് ഈ ഒരു വഴിയെ കാണുന്നൊള്ളൊ മോളെ..... "
"ഉമ്മാ.... എന്റെ ഇക്ക മരിച്ചെന്ന് കരുതി എനിക്കാ വീട്ടിലുള്ള സ്ഥാനം എന്നിൽ നിന്നും പിടിച്ചെടുക്കല്ലേ..... എന്റെ ഇക്കാന്റെ ജീവനുള്ള ഓർമകളുള്ള ആ വീട്ടിൽ ഞാൻ നിങ്ങളോടൊപ്പം കഴിഞ്ഞോളാം..... അതിനെനിക്ക് ജാസിറിന്റെ ഭാര്യ ആകണമെന്നില്ല ഉമ്മാ...."
-സാജിദ നിറക്കണ്ണുകളോടെ പറഞ്ഞുനിറുത്തിയിട്ട് വീണ്ടും തുടർന്നു.....,

" ഉമ്മാ.... നിങ്ങളീ ആഗ്രഹം ജാസിറിനോട് പറഞ്ഞിട്ടുണ്ടെങ്കിൽ അവനും ഒരിക്കലും ഒരു ഭാര്യാ സ്ഥാനത്തെന്നെ കാണാൻ കഴിയില്ലെന്നെനിക്കുറപ്പാണ്...., അവനിൽ നിന്നും ഒരു ആങ്ങളയുടെ സ്നേഹവും ഇത്താത്താക്കുള്ള ബഹുമാനവും വേണ്ടുവോളം ഞാനനുഭവിച്ചിട്ടുണ്ട്.... ഇക്കാക്കാന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ജാസിറിന്റെ ആഗ്രഹം പോലെ ഫസീലയെ അവനു കെട്ടിച്ചു കൊടുക്കുകായെന്നത്...., നമ്മളതാണ് ഉമ്മാ ഇക്കാക്കാക്ക് വേണ്ടി ചെയ്യേണ്ടത്..... "
എന്തു പറയണമെന്നറിയാതെ ജാബിറിന്റെ മാതാപിതാക്കൾ ആശയക്കുഴപ്പത്തിലായി.
സാജിദയുടെയും ജാസിറിന്റേയും ശക്തമായ എതിർപ്പ് കാരണം ബാബിറിന്റെ മാതാപിതാക്കൾ ആ ശ്രമം ഉപേക്ഷിച്ചു.
വൈകാതെ തന്നെ ജാസിറും ഫസീലയും തമ്മിലുള്ള വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി...,
അങ്ങിനെയിരിക്കെ ഒരു ദിവസം ജബിറിന്റെ വീട്ടിലേക്കൊരു നെറ്റ് നമ്പർ ഫോൺ കോൾ വന്നു...., ജാബിറിന്റെ ഉമ്മയാണ് ഫോണെടുത്തത്.....,

"ഹലോ.... ആരാ....?"
- ജാബിറിന്റെ ഉമ്മ ചോദിച്ചു. മറുതലക്കൽ നിന്നുമുള്ള മറുപടി കേട്ട് ഞെട്ടിയ ജാബിറിന്റെ ഉമ്മയുടെ കയ്യിൽ നിന്നും ഫോൺ നിലത്തേക്ക് വീണു....., കാര്യമന്വേഷിച്ച ജാബിറിന്റെ ഉപ്പയോട് ജാബിറിന്റെ ഉമ്മ പറഞ്ഞ വാക്കുകൾ ജാബിറിന്റെ ഉപ്പയെ അസ്വസ്തനാക്കി.... അദ്ധേഹം അമ്പരപ്പോടെ ജാബിറിന്റെ ഉമ്മയോട് ചോദിച്ചു......,

"എന്താണ് നീ ഈ പറയുന്നത്......? ഇപ്പൊ വിളിച്ചത് നമ്മുടെ മരിച്ചു പോയ ജാബിറാണെന്നോ....?"
"അതേ..., ന്റെ മോൻ...... ജാ.... ജാബിർ... ജാബിർ മരിച്ചിട്ടില്ലാ..... അവനാ...... അവനാ ഇപ്പോ വിളിച്ചത്...... "
" നീ അവനെ കുറിച്ച് ഓരോന്നാലോജിച്ചിരുന്നിട്ടാ മറ്റാരെങ്കിലും വിളിച്ചാലും അവനായിട്ടൊക്കെ തോന്നുന്നത്....., നീയും കണ്ടതല്ലേ..... അവന്റെ മയ്യിത്ത്....... "
-ജാബിറിന്റെ ഉപ്പാന്റെ ശബ്ദമിടറി.....
-ജാബിറിന്റെ ഉപ്പാന്റെ ശബ്ദമിടറി.....
"ഇല്ല.... എന്റെ മോൻ മരിച്ചിട്ടില്ല...... അ.....അവനിപ്പോ.. ഫോണിലൂടെ ഉമ്മാ...എന്നെന്നെ വിളിച്ചു.... സത്യമാണ് ഞാൻ പറയുന്നത്..... "
എന്ത് പറഞ്ഞാണ് ജാബിറിന്റെ ഉമ്മയെ ഒന്നാശ്വസിപ്പിക്കുകാ എന്നറിയാതെ ജാബിറിന്റെ ഉപ്പ അടുത്തുള്ള കസേരയിൽ തളർന്നിരുന്നു..... അടുക്കളയിലായിരുന്ന സാജിദ അവരുടെ സംസാരം കേട്ട് അങ്ങോട്ട് വന്നു.... ഉടൻ തന്നേ ഫോൺ വീണ്ടും റിങ്ങ് ചെയ്യാൻ തുടങ്ങി....
ഇത്തവണ ജാബിറിന്റെ ഉപ്പയാണ് ഫോണെടുത്തത്.....,
(തുടരും)

(ബാക്കി - ഭാഗം രണ്ടിൽ)
✍🏻 മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.
രണ്ടത്താണി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക