പുലർച്ചെ വടക്കേപുറത്തു നിന്നും പൂവാലൻ കോഴിയുടെ ഉണർത്തു പാട്ടു കേട്ടാണ് മാളവിക കണ്ണ് തുറന്നത്.അടുക്കളവശത്തു നിന്നും നല്ല കട്ടൻകാപ്പിയുടെ മണം മൂക്കിലേക്കെത്തിയതും പുതപ്പിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി.അവധിക്കാലം തറവാട്ടിൽ മുത്തശ്ശനോടും മുത്തശ്ശിയോടും കൂടി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ അമ്മയുടെ കൂടെ മുംബൈയിൽ നിന്നും എത്തിയതാണ് മാളവിക.
അഞ്ചുവയസ്സിൽ നാട്ടിൽ നിന്നും അച്ഛന്റെയും അമ്മയുടെയും കൂടെ മുംബൈയിലേക്ക് പോയതാണ്.രണ്ടു വർഷം കൂടുമ്പോൾ വരുമെങ്കിലും അവധിക്കാലം ആഘോഷിക്കാനുള്ള വരവ് ഇതാദ്യം.പ്ലസ് ടു കഴിഞ്ഞതിനാൽ ടെൻഷൻ ഇല്ലാതെ കളിക്കാം.ദീപാവലി വെക്കേഷൻ വരുമ്പോളാണ് നാട്ടിലേക്കു എത്തിക്കൊണ്ടിരുന്നത്.നാട്ടിൽ ദീപാവലി അത്ര വലിയ ആഘോഷം അല്ലാത്തതിനാൽ തന്നെ ആ സമയത്ത് ചെറിയമ്മയുടെ കുട്ടികളെയോ അമ്മാവന്റെ കുട്ടികളെയോ ഒന്നും കളിയ്ക്കാൻ കൂട്ട് കിട്ടാറില്ല.അവരൊക്കെ പഠിത്തത്തിൽ ആയിരിക്കും കൂടുതൽ സമയവും.
ഏതായാലും ഈ അവധിക്കാലം എല്ലാവരുടെയും കൂടെ അടിപൊളി ആക്കണം അങ്ങനെ വിചാരിച്ചു അടുക്കളയിലേക്കെത്തി.അമ്മയും അമ്മായിയും ഇരുന്നു ചക്ക അടത്തിക്കൊണ്ടു ഇരിക്കുന്നു.രാവിലെ ചക്ക വേയിക്കാനുള്ള പുറപ്പാടിലാണ് രണ്ടാളും.പല്ലുതേക്കാനായി ഉമ്മിക്കരിയും എടുത്തു
അടുക്കളയുടെ പുറകിലത്തെ വാതിലിൽ കൂടി പുറത്തേക്കിറങ്ങി മാളവിക.നാട്ടിൽ എത്തിയാൽ നാടൻ രീതിയിൽ ഉമിക്കരി ഇട്ടാണ് പല്ലു തേപ്പ്.
അടുക്കളയുടെ പുറകിലത്തെ വാതിലിൽ കൂടി പുറത്തേക്കിറങ്ങി മാളവിക.നാട്ടിൽ എത്തിയാൽ നാടൻ രീതിയിൽ ഉമിക്കരി ഇട്ടാണ് പല്ലു തേപ്പ്.
മുറ്റത്തു പ്രാവിൻ കൂട്ടങ്ങൾ ഓടി നടക്കുന്നു.മുറ്റത്തേക്ക് മുത്തശ്ശി ഇട്ടുകൊടുത്ത പൊടിയരികൾ കൊത്തിപ്പെറുക്കുകയാണ്.എന്നും അതൊരു പതിവായിരുന്നതിനാൽ അവറ്റകൾക്കു ഭയമൊന്നും ഇല്ല.മുത്തശ്ശി അവറ്റകൾക്കു കൊടുക്കുവാനായി തന്നെ പൊടിയരി എടുത്തു വെക്കും.പറമ്പിലേക്കു പതുക്കെ നടന്നതും പുറകിൽ നിന്നും അമ്മായിയുടെ വിളി,
മാളു പറമ്പിലേക്കൊന്നും പോകണ്ട.ആ പൊട്ടൻ വിജയൻ അവിടെ എവിടെയെങ്കിലും പമ്മി നിൽപ്പുണ്ടാവും.കുട്ടികളെ കണ്ടാൽ ഓടി വരും.ഒന്നും ചെയ്യില്ലെങ്കിലും വിശ്വസിക്കാൻ പറ്റില്ല .പൊട്ടനല്ലേ എന്താ എപ്പോള തോന്നുകാന്നു പറയാൻ പറ്റില്ല.ചെവി കേൾക്കുന്നതിന് കുഴപ്പമൊന്നും ഇല്ലെങ്കിലും അങ്ങനെയാ എല്ലാരും വിളിക്കുക.

അത് കേട്ടതും പറമ്പിലേക്കുള്ള സ്റ്റെപ്പ് ഇറങ്ങാതെ തിരിച്ചു മുറ്റത്തു തന്നെ നിന്ന് പല്ലു തേച്ചു.കിണറ്റ് കരയിൽ പോയി മുഖവും വായും കഴുകി തിരിച്ചു അടുക്കളയിലേക്കു ചെന്നതും ഒരു വലിയ ഗ്ലാസ്സ് നിറയെ കട്ടൻ കാപ്പി എടുത്തു അമ്മായി മാളവികയുടെ കയ്യിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു, എന്നും കട്ടൻ കാപ്പിയുടെ മണമടിക്കുമ്പോളെ അടുക്കള പുറത്തുണ്ടാവും ആ പൊട്ടൻ.
എല്ലാവീട്ടിൽ നിന്നും രാവിലെ കട്ടൻ കാപ്പി കുടിക്കാൻ വരും.
എല്ലാവീട്ടിൽ നിന്നും രാവിലെ കട്ടൻ കാപ്പി കുടിക്കാൻ വരും.
മാളവികയുടെ ആലോചന പൊട്ടൻ വിജയനെ കുറിച്ചായി.മുത്തശ്ശിയോട് ചോദിച്ചു.അതൊരു പാവം,സംസാരശേഷി ഇല്ല .രാവിലെ വന്നു മുറ്റത്തെ കരിയിലയൊക്കെ പെറുക്കി കളയും.കട്ടൻ കാപ്പി വാങ്ങി കുടിച്ചു പൊയ്‌ക്കോളും.നിന്റെ അമ്മായിക്കു ഇഷ്ടമല്ല.മുത്തശ്ശി അമ്മായി കേൾക്കാതെ ശബ്ദം താഴ്ത്തി പറഞ്ഞു.അപ്പോളേക്കും കട്ടൻ കാപ്പി കുടിക്കാനായി വിജയൻ മുറ്റത്തേക്കെത്തി.മാളവിക ഓടി അടുക്കളയിലേക്കു പോയി.കാപ്പി എടുത്തു കൊണ്ടുവന്നു കൊടുത്തു. അതും വാങ്ങി കുടിച്ചു മാളവികയെ മൊത്തത്തിൽ ഒന്ന് നോക്കി.ചെറിയതായി ഒന്ന് പുഞ്ചിരിച്ചു.ആ നോട്ടം അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടമായില്ല മാളവികക്ക്.മുത്തശ്ശി പറയുന്ന പോലെ അല്ല അയാളുടെ നോട്ടം കണ്ടില്ലേ .പെൺകുട്ടികളെ കണ്ടിട്ടില്ലാത്ത പോലെ മാളവിക മുത്തശ്ശിയോട് ദേഷ്യത്തിൽ പറഞ്ഞു.മുത്തശ്ശി വെറുതെ ചിരിക്കുക മാത്രം ചെയ്തു.
കാപ്പി കുടിച്ചതും വിജയൻ കുറെ ചാക്കും കഷത്തിൽ വെച്ച് പോയി.ആട്ടി ഓടിക്കാത്തവരുടെ ആരുടെയെങ്കിലും വീടിന്റെ തിണ്ണയിലാണ് ആളുടെ കിടപ്പ്.ചാക്കുവിരിച്ചാണ് കിടക്കുക.ഒരു മുണ്ടു മാത്രമാണ് വേഷം.തലമുടി ഒക്കെ വളർന്നു താടിയും ഒക്കെ വളർത്തി ഒരു രൂപം.ഒരു മുപ്പത്തിഅഞ്ചിനോടടുത്തു പ്രായം കാണും.എവിടെ നിന്ന് വന്നു എന്ന് ആ നാട്ടിൽ ആർക്കും അറിയില്ല.ചിലർക്കൊക്കെ നല്ല സഹായി ആണ്.മുത്തശ്ശിക്കും മുത്തശ്ശനും വലിയ കാര്യമാണ്.വിറകു കീറിയും കടയിൽ പോയി സാധനങ്ങൾ വാങ്ങിയും ഒക്കെ സഹായങ്ങൾ ചെയ്തു പോന്നു.ചിലരൊക്കെ ആഹാരവും ഇടക്കൊക്കെ പഴയ മുണ്ടും കൊടുക്കും.ആരോടും ഒന്നും ചോദിച്ചു വാങ്ങില്ല.ചിലർ ജോലിചെയ്യിച്ചിട്ടു ആട്ടി ഓടിക്കും.
ചെറിയമ്മയും കുട്ടികളും ഉച്ചയോടെ എത്തി.പിന്നെ അവരുടെ കൂടെ കളിയായി മാളവിക.വലിയ പെണ്ണായിട്ടും പെണ്ണിന്റെ കുഞ്ഞുകളി മാറിയിട്ടില്ല അമ്മ അമ്മായിയോട് അടുക്കളയിൽ ഇരുന്നു പറഞ്ഞു.മാളവിക അതൊന്നും ശ്രദ്ധിച്ചില്ല .അമ്മയുടെ സ്ഥിരം പല്ലവിയാണ്.ഉച്ച ഊണിന്റെ സമയം ആയി.എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ വിജയൻ എത്തി. മുറ്റത്തു വന്നു നോക്കി നിക്കുന്നു.
മുത്തശ്ശൻ പറഞ്ഞു വിജയനും കൂടി ചോറ് കൊടുക്ക്.അമ്മായിക്ക് ദേഷ്യമായി.മുത്തശ്ശനെ ധിക്കരിക്കാനും പറ്റില്ല.വരാന്തയുടെ മൂലയിലേക്കു ഒരു ഇല ഇട്ടു അതിലേക്കു ചോറും കറികളും വിളമ്പി.അമ്മായി മാറിയതും വിജയൻ വന്നു ഊണ് കഴിക്കാൻ തുടങ്ങി.
അമ്മായി അടുക്കളയിൽ നിന്നു പിറുപിറുത്തുകൊണ്ടിരുന്നു.അമ്മാവൻ ചെന്നു എന്തോ പറഞ്ഞതും അമ്മാവിയുടെ പിറുപിറുക്കൽ നിന്നു.വിജയൻ ഊണ് കഴിഞ്ഞു ഇലയുമെടുത്തു എഴുന്നേറ്റു പോയി കൈ കഴുകി.പിന്നാമ്പുറത്തു പോയി അവിടെ കിടന്ന വിറക്കുമുഴുവനും ആരും പറയാതെ തന്നെ കീറി ഇട്ടു.എന്നിട്ടു പറമ്പിലേക്ക് പോയി അവിടെ വീണുകിടക്കുന്ന കൊടംപുളിയൊക്കെ പെറുക്കി എടുത്തു അടുക്കള പുറത്തു കൊണ്ടുവന്നിട്ടു.എന്തൊക്കെ ചെയ്താലും അമ്മായിക്ക് ഇഷ്ടമല്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം അമ്മായി വിജയനോട് ഉച്ചത്തിൽ ദേഷ്യപ്പെടുന്നത് കേട്ടാണ് മാളവിക ഉറക്കമുണർന്നത് .കാരണം തിരക്കിയപ്പോൾ പറമ്പിലെ വൈക്കോൽ തൊറുവിന്റെ അടിഭാഗം മുഴുവനും വലിയ ഒരു വടി എടുത്തു കുത്തിക്കൊണ്ടിരിക്കുവാരുനെന്നു പറഞ്ഞു അമ്മായി.കുറച്ചു ദിവസമായി മാളവികയും കാണുന്നതാണ്. മാളവികക്കു ദേഷ്യമായി.തങ്ങളുടെ കളി സ്ഥലമാണ് വിജയൻ കൈ അടക്കി വെച്ചിരിക്കുന്നത്.കുറെ വഴക്കു കേട്ടിട്ട് വിജയൻ പോയി.എങ്കിലും മിക്ക സമയത്തും ആ വൈക്കോൽ തൊറുവിനെ ചുറ്റിപ്പറ്റി നടന്നു .
മാളവികയും കുട്ടികളും കളിക്കാൻ അവിടേക്ക് ചെന്നാൽ പേടിപ്പിച്ചു ഓടിക്കും.മാളവികക്കു ദേഷ്യം ആയി.തരം കിട്ടുമ്പോൾ ഒക്കെ കല്ല് പെറുക്കി മാളവികയും കുട്ടികളും കൂടി വിജയനെ ഏറിയും.മുത്തശ്ശിയോ മുത്തശ്ശനോ കണ്ടാൽ വഴക്കുപറയും.എത്ര ഏറു കിട്ടിയാലും ആ വൈക്കോൽ തൊറുവിന്റെ അടുത്ത് നിന്ന് മാറില്ല.മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് നിക്കും.ഒരു ദിവസം അമ്മായിയുടെ ചെറിയ മോൻ ഉണ്ണി കുട്ടൻ കളിച്ചു കളിച്ചു വൈക്കോൽ തൊറുവിന്റെ അടുത്തേക്ക് ചെന്നു.അവന്റെ ബോൾ അതിന്റെ അടിയിലേക്ക് പോയിരുന്നു അതെടുക്കാൻ ആയി ഉണ്ണിക്കുട്ടൻ കുനിഞ്ഞതും പുറകിൽ കൂടി ചെന്ന് വിജയൻ ഉണ്ണിയെ പൊക്കി എടുത്തു.തങ്ങളെ കളിപ്പിക്കാൻ സമ്മതിക്കാത്ത വിജയന് നല്ല അടിവാങ്ങി കൊടുക്കണം. തൻ്റെ അവധിക്കാലം നശിപ്പിക്കുന്നതിനു പകരം ചോദിക്കാൻ ഇത് തന്നെ അവസരം.മാളവിക ഓടി ചെന്ന് അമ്മാവനെയും അമ്മായിയെയും വിളിച്ചോണ്ടു വന്നു.
അമ്മാവൻ വിജയനെ പൊതിരെ തല്ലി.കൊച്ചു കുട്ടികളെ തല്ലുന്ന പോലെ ആണ് അമ്മാവൻ തല്ലുക.കൊച്ചു കുട്ടിയെ പോലെ തിരിച്ചൊരു പ്രതികരണവും ഇല്ലാതെ അവിടെ നിന്ന് തല്ലു മുഴുവനും കൊണ്ടു.മുത്തശ്ശൻ വന്നു അമ്മാവനെ വഴക്കു പറഞ്ഞു.വിജയൻ വീണ്ടും വൈക്കോൽ തൊറുവിന്റെ അടുത്തേക്ക് തന്നെ പോയി.

പിറ്റേന്ന് നേരം പുലർന്നപ്പോൾ മാളവിക എഴുന്നേറ്റു പുറത്തു വന്നതും കണ്ട കാഴ്ച വൈക്കോൽ തൊറുവിനു ആരോ തീ ഇട്ടിരിക്കുന്നു .അതിനടുത്ത മാവിൻ ചുവട്ടിൽ ആളുകൾ കൂടി നിക്കുന്നു.അവിടേക്ക് ചെന്ന മാളവിക ആ കാഴ്ച കണ്ടു ഞെട്ടി.വായിൽ നിന്നും നുരയും പതയും വന്നു ശരീരമാകെ നീലിച്ചു വിജയൻ മരിച്ചു കിടക്കുന്നു.
മുത്തശ്ശി പറഞ്ഞു പാമ്പു കൊത്തിയതാണെന്ന്.വൈക്കോൽ തൊറുവിന്റെ അടിയിൽ പാമ്പുണ്ടാരുന്ന് എന്ന്.അതുകൊണ്ടാണ് അവിടേക്ക് ആരെയും അടുപ്പിക്കാതെ കാവലിരുന്നത്.അമ്മാവൻ കുളത്തിൽ പോയി കുളിച്ചു വരുമ്പോളാണ് വിജയൻ വൈക്കോൽ തൊറുവിനു തീ ഇടുന്നതു കണ്ടത്.ദേഷ്യത്തിൽ അമ്മാവൻ അടിക്കാനായി ചെന്നപ്പോൾ കണ്ടു അതിനടുത്തു ഒരു പാമ്പിനെ കൊന്നിട്ടിരിക്കുന്നു.വിജയൻ മാവിൻ ചുവട്ടിൽ തളർന്നിരുന്നു.അമ്മാവൻ ഓടി തറവാട്ടിൽ വന്നു കാര്യം പറഞ്ഞു.എല്ലാവരും ഓടി ചെന്നപ്പോളേക്കും വിജയന്റെ ജീവൻ അവസാനിച്ചിരുന്നു.

വിജയനെ മനഃപൂർവം ദ്രോഹിച്ചതോർത്തു മാളവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.മുത്തശ്ശി അവളെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു.നാട്ടിൻ പുറത്തെ നന്മകൾ ആണ് വിജയനെ പോലെ ഉള്ളവർ.ആ നന്മകളെ അധിക്ഷേപിക്കരുത് .നഗരങ്ങളിൽ കാണാത്ത ഒരുപാടു നന്മകൾ ഉണ്ട് നാട്ടിൻപുറങ്ങളിൽ.
*മഞ്ജുഅഭിനേഷ്*

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക