For more: visit http://www.nallezhuth.com
=========
ഉണ്ണിയേട്ടാ...
ആ മോളേ പറ..
എത്ര നേരായി ഞാന്‍ വിളിക്കണു? എവിടാരുന്നു
വന്നു കയറിയതേയുള്ളൂ.. കാള്‍ കണ്ടില്ല. ഞാന്‍ നിന്നെ പിന്നെ വിളിക്കാം..
പറ്റില്ല നിക്കിപ്പൊ തന്നെ സംസാരിക്കണം..
ഞാന്‍ വിളിക്കാടീ.. ഒന്ന് അമ്മേടെ അടുത്ത് പോയിരിക്കട്ടെ
വേണ്ട എനിക്ക് ഇപ്പൊ ഇപ്പൊ തന്നെ സംസാരിക്കണം. എപ്പൊ നോക്കിയാലും അമ്മ
അങ്ങനെ പറയല്ലേ അനൂ..
നിങ്ങള്‍ക്ക് ഞാനാണോ വലുത് അമ്മയാണോ വലുത്?
എനിക്ക് രണ്ടാളും വലുതന്നെയാ.. ഞാന്‍ വെക്കുവാണേ.. കിടക്കുമ്പോള്‍ വിളിക്കാം
മറുപടി വരും മുന്നേ അവന്‍ ഫോണ്‍ കട്ട് ചെയ്തു
ഇതു ഉണ്ണിയുടേയും അയനയുടേയും കഥ
അവനറിയാം ഇതൊരു പിണക്കത്തിന്റെ തുടക്കമാകുമെന്ന്.. സാരില്ല്യ.. ഇത്തിരി
മുൻശുണ്ഠി ഉണ്ടെന്നേയുള്ളൂ പാവമാണവള്‍..വര്‍ഷങ്ങളായില്ലേ മനസ്സില്‍ കൊണ്ട് നടക്കുന്നെ എനിക്കല്ലെങ്കി മറ്റാര്‍ക്കാണവളെ മനസ്സിലാവുക?
മുൻശുണ്ഠി ഉണ്ടെന്നേയുള്ളൂ പാവമാണവള്‍..വര്‍ഷങ്ങളായില്ലേ മനസ്സില്‍ കൊണ്ട് നടക്കുന്നെ എനിക്കല്ലെങ്കി മറ്റാര്‍ക്കാണവളെ മനസ്സിലാവുക?
അവനെ ചിന്തകളില്‍ നിന്നുയര്‍ത്തി അമ്മയുടെ സ്വരം
ഉണ്ണീ വരൂ ഭക്ഷണം കഴിക്കാം
ആ തീന്‍ മേശയില്‍ ഇപ്പോള്‍ പതിവു പോലുള്ള ബഹളങ്ങളൊന്നുമില്ല. അച്ഛന്‍ പോയതില്‍ പിന്നെ നിശബ്ദമായ അനിയനും കണ്ണീരുകൊണ്ട് മാത്രം മറുപടി പറയുന്ന ഒരമ്മയും ഉണ്ണിയും മാത്രം
അമ്മയെ ഈ വിധത്തില്‍ ആക്കി എടുത്തത് തന്നെ ഒരുപാട് പാട് പെട്ടിട്ടാണു.
അച്ഛന്‍ ബാക്കി വച്ചു പോയ ഉത്തരവാദിത്തങ്ങളൊക്കെ സ്വന്തം ചുമലില്‍ എടുക്കുമ്പോള്‍ ഉണ്ണിയുടെ പ്രായം വളരെ ചെറുത് തന്നെയായിരുന്നു. തങ്ങളൊന്ന് പുറത്ത് പോയാല്‍ ഒറ്റയ്ക്കായതോര്‍ത്ത് നെഞ്ച് വിങ്ങി കരയുന്ന അമ്മയെ അവന്‍ പലപ്പോഴും കണ്ടു. ഇതിനൊരു പ്രതിവിധി തന്റെ കല്ല്യാണം തന്നെ എന്നത് അവന്‍ മനസ്സിലുറപ്പിച്ചു. അമ്മയും നിര്‍ബന്ധിച്ചു തുടങ്ങീരിക്കുന്നു. അന്നു തന്നെ അയനയെ കുറിച്ചവന്‍ അമ്മയോട് സൂചിപ്പിച്ചു.അമ്മയ്ക്ക് പൂര്‍ണ്ണ സമ്മതം.
അച്ഛന്‍ ബാക്കി വച്ചു പോയ ഉത്തരവാദിത്തങ്ങളൊക്കെ സ്വന്തം ചുമലില്‍ എടുക്കുമ്പോള്‍ ഉണ്ണിയുടെ പ്രായം വളരെ ചെറുത് തന്നെയായിരുന്നു. തങ്ങളൊന്ന് പുറത്ത് പോയാല്‍ ഒറ്റയ്ക്കായതോര്‍ത്ത് നെഞ്ച് വിങ്ങി കരയുന്ന അമ്മയെ അവന്‍ പലപ്പോഴും കണ്ടു. ഇതിനൊരു പ്രതിവിധി തന്റെ കല്ല്യാണം തന്നെ എന്നത് അവന്‍ മനസ്സിലുറപ്പിച്ചു. അമ്മയും നിര്‍ബന്ധിച്ചു തുടങ്ങീരിക്കുന്നു. അന്നു തന്നെ അയനയെ കുറിച്ചവന്‍ അമ്മയോട് സൂചിപ്പിച്ചു.അമ്മയ്ക്ക് പൂര്‍ണ്ണ സമ്മതം.
സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല..
അവന്‍ മുറിയില്‍ ചെല്ലുമ്പോഴും ഫോണ്‍ നിര്‍ത്താതെ അടിക്കുന്നുണ്ടായിരുന്നു 26 മിസ്ഡ്കാളുകള്‍.
ഹലോ അനൂ
എവിടെയായിരുന്നു ദേഷ്യപ്പെട്ടാണവള്‍ ചോദിച്ചത്?
ഞാന്‍ അമ്മയുടെ അടുത്തായിരുന്നു.
എപ്പൊ നോക്കിയാലും അമ്മ അമ്മ.. ഇപ്പൊ വിളിക്കാമെന്നും പറഞ്ഞു പോയതല്ലേ? അവര്‍ക്കുറങ്ങാറൊന്നുമായില്ലേ?
അനൂ നീയൊന്നു തണുത്തെ ഞാന്‍ അമ്മയോട് കല്ല്യാണക്കാര്യം സംസാരിക്കുകയായിരുന്നു
ഹഹ കല്ല്യാണക്കാര്യോ? ആരുടെ?
നമ്മള്‍ടെ.. നീ ന്താ ചിരിച്ചെ?
അതിനു കല്ല്യാണം കഴിക്കാന്‍ ഉണ്ണിയേട്ടന്‍ സെറ്റില്‍ ആയോ?
ജോലിയില്ലേടീ പിന്നെന്താ പ്രശ്നം?
ജോലി മാത്രം മതിയോ? നമ്മുക്കൊരു വീട് വെച്ചിട്ട് കല്ല്യാണം കഴിക്കാം. വേഗം തന്നെ അതിനുള്ള തയ്യാറെടുപ്പ് നടത്ത്.
എന്തിനു സ്വന്തായിട്ട് ഇവിടെ വീടുണ്ടല്ലോ..
ഹേയ് അത് നിങ്ങടെ അമ്മേം അനിയനുമുള്ള വീടല്ലേ? അവിടേക്ക് ഞാനില്ല.. നമ്മള്‍ രണ്ടാളും മതി. നമ്മുടെ മാത്രം ലോകം അതാ എന്റെ ആഗ്രഹം.. എന്റിഷ്ടം.. വീട് വെച്ചിട്ട് കല്യാണം കഴിക്കാം
ന്താ അനൂ നീ ഈ പറയുന്നെ? ഇതല്ലേ നമ്മുടെ വീട്. അമ്മേം പഠിക്കുന്ന അനിയനേം വിട്ട് ന്തിനാ വേറെ വീട്? ഞാന്‍ അല്ലേ അവരെ നോക്കണ്ടെ?നീ തമാശ കളിക്കല്ലേ? ഞാന്‍ കാര്യായിട്ടാണു കല്ല്യാണക്കാര്യം പറഞ്ഞത്. നിനക്കറിയാലൊ അച്ഛന്‍ പോയേല്‍ പിന്നെ അമ്മ ആകെ വിഷമത്തിലാണു. നീ വന്നാ അമ്മയ്ക്ക് കൂട്ടാകും.. ഞാനുമുണ്ടല്ലോ ഇവിടെ തന്നെ. നാലു പേരും കൂടെ എന്ത് മനോഹരായിരിക്കും ജീവിതം?
ഓഹോ നിങ്ങടെ അമ്മയെ നോക്കാനാണല്ലേ എന്നെ കല്ല്യാണം കഴിക്കുന്നത്? അതിനു വേറെ ആളെ നോക്കണം. നമ്മള്‍ രണ്ടുപേരുമുള്ളൊരു ജീവിതം. അല്ലാണ്ട് അവിടെ സ്ഥിര താമസത്തിനൊന്നും എനിക്ക് വയ്യ
അനൂ നീ അമ്മയെ ഇപ്പോ നോക്കുകയൊന്നും വേണ്ട . ന്റെ അമ്മയ്ക്ക് നല്ല ആരോഗ്യമുണ്ട്. ഒന്നു മിണ്ടി പറഞ്ഞിരിക്കാന്‍ ഒരു കൂട്ട് അതാണു ഞാന്‍ പറഞ്ഞത്.
എനിക്ക് പറ്റില്ല ഉണ്ണിയേട്ടാ.ന്റെ ലോകത്ത് നമ്മള്‍ രണ്ടാളേ ഉള്ളൂ. അതിനപ്പുറം ആരുമില്ല.
ഒകെ അനൂ.. ന്റെ അമ്മയേയും അനിയനേം വേണ്ടാത്തൊരാളെ എനിക്കീ ജീവിതത്തില്‍ കൂടെ വേണ്ട. എന്നെ സ്നേഹിച്ചിരുന്നെങ്കി നീ അവരേം സ്നേഹിച്ചേനെ. നീ എന്നെ സ്നേഹിച്ചില്ല. അഭിനയമാണു എല്ലാം..അവര്‍ക്ക് ഞാനേയുള്ളൂ.. പെണ്ണിനെ വേറെം കിട്ടും. പെറ്റമ്മ അതൊന്നേയുള്ളൂ.നമ്മുക്കിതിവിടെ വച്ചു നിര്‍ത്താം
ഒകെ എന്റെ തീരുമാനത്തില്‍ മാറ്റമൊന്നുമില്ല. വേറെ വീട് കെട്ടി രണ്ടു പേരായി താമസിക്കാന്‍ പറ്റുമെങ്കി വിളിക്കൂ.. എന്നേക്കാളും വലുത് അമ്മയാണെന്ന് വിചാരിക്കുന്ന ഒരാളെ എനിക്കും ആവിശ്യമില്ല.
ആ പ്രണയം അവിടെ അസ്തമിച്ചു. ഒരു മകന്റെ ഉറച്ച തീരുമാനം മാത്രമായിരുന്നത്. ആ തീരുമാനം ഒരിക്കലും തെറ്റില്ല..
ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ നമ്മുക്ക് ചുറ്റുമുണ്ട്. മാതാ പിതാക്കളെ വലിച്ചെറിഞ്ഞിട്ടിവിടെയാരും ഒന്നും നേടില്ല എന്നതു തിരിച്ചറിയാതെ പോകുന്ന പലരുമുണ്ട്.
nb:സൂര്‍ത്തിന്റെ ജീവിതത്തില്‍ നിന്ന് മാന്തി തൊരന്നെടുത്തത്..വര്‍ഷങ്ങളോളം ഉള്ള പ്രണയത്തേക്കാള്‍ പെറ്റമ്മയ്ക്ക് വില നല്‍കിയ നിനക്ക് ആദ്യം എന്റെ കൂപ്പു കൈ
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക