കറുത്ത പെണ്ണ്
........................
ജനിച്ചപ്പോൾ മുതൽ അവൾ ആ പേരിലാണ് അറിയപ്പെട്ടത് " കറുത്ത കുട്ടി " ഓര്മ വച്ചപ്പോൾ പിന്നെ സ്ഥിരമായി കേൾക്കാൻ തുടങ്ങി മൂത്ത കൊച്ചു അമ്മയെപ്പോലെ സുന്ദരിയാ ഇളയത് അച്ഛനെപ്പോലെ തന്നെ കറുത്ത് പോയല്ലോ.... കാക്ക കറുമ്പി, കരി മരുന്ന് തുടങ്ങിയ ഒരുപാട് പേരുകൾ വിളിച്ചു കൂട്ടുകാർ കളിയാക്കിയപ്പോഴും അവൾ പ്രതികരിച്ചില്ല.... അപ്പോഴൊക്കെ അച്ഛൻ ചേർത്ത് നിർത്തി പറയും " കറുപ്പിന് ഏഴു അഴകല്ല്യോ എന്റെ മോള് സുന്ദരിയാ " അപ്പോൾ ആ കുഞ്ഞു കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം അച്ഛന് കാണാൻ കഴിയും... അല്ലങ്കിലും കറുപ്പു നിറത്തിലെ ആ മുഖശ്രീ തിരിച്ചറിഞ്ഞത് അച്ഛൻ മാത്രമായിരുന്നു.....
ഒരിക്കൽ ഒരു ബസ് അപകടത്തിൽ അച്ഛൻ തങ്ങളെ വിട്ടുപോയപ്പോൾ ഏറ്റവും ഒറ്റപ്പെടൽ അനുഭവിച്ചത് അവളായിരുന്നു.... ഇനി തന്നെ ആശ്വസിപ്പിക്കാന
ും സന്തോഷിപ്പിക്കാനും ആ സ്നേഹം ഇനിയില്ല.... അവൾ അവളുടെ നിറത്തിൽ അഭിമാനിക്കാൻ തുടങ്ങി... " അതെ ഞാൻ അച്ഛന്റെ മോളാണ്, അച്ഛന്റെ നിറമാണ് " കളിയാകുന്നവരോടൊക്കെ ചങ്കൂറ്റത്തോടെ മറുപടി നൽകി
വർഷങ്ങൾ കഴിഞ്ഞു മറ്റൊരു പട്ടണത്തിലെ കോളേജിൽ ഉപരിപഠനം നടത്തുന്ന മുതിർന്ന പെണ്ണാണ് ഇന്നവൾ... ആദ്യമായി കോളേജിൽ പോയി തുടങ്ങിയപ്പോഴും അവൾക് പേടിയില്ലാരുന്നു വെളുത്തു തുടുത്ത സുന്ദരികൾ ഏറെ ഉള്ള കോളേജിൽ തനിക്കെന്തായാലും പൂവാല ശല്യം ഉണ്ടാകില്ലല്ലോ... മറ്റുള്ളവരോട് സൗമ്യമായി സംസാരിച്ചും പഠനത്തിൽ സഹായിച്ചും ഒരു പോസിറ്റീവ് എനർജി അവൾ കൂടെയുള്ളവർക് നൽകി... ഏവരുടെയും പ്രിയപ്പെട്ടവൾ ആയി...
പെട്ടന്നുള്ള പനി കാരണം നാട്ടിലേക്ക് ട്രെയിൻ കയറിയ അവളുടെ ജീവിതത്തിലേക്കു പുതിയ ഒരാൾ കൂടെ കടന്നു വന്നു... മറ്റൊരു department ലെ ആനന്ദ്... അവൾക്കുള്ള മരുന്നും ഭക്ഷണവും വാങ്ങി കൊടുത്തു ഒരു കുഞ്ഞിനെ പോലെ കെയർ ചെയുന്ന അവനിൽ അവളെപ്പഴോ തന്റെ അച്ഛനെ കണ്ടു... " തന്നെ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട് പഠിക്കാൻ നല്ല മിടുക്കി ആണല്ലോ, കഴിഞ്ഞ സെമിനാർ ഫെസ്റ്റ് നു വിജയിച്ചത് താനല്ലാരുന്നോ " ??... hmm അതെ.. അവൾ അതിശയത്തോടെ അവനെ നോക്കി എന്നെ ശ്രദ്ധിക്കാനും ആളുണ്ടോ എന്ന മട്ടിൽ..
പിന്നീട് കോളേജിലെ എല്ലാ കാര്യത്തിനും ആനന്ദ് അവളെ സഹായിച്ചു കൊണ്ടിരുന്നു... ആ സൗഹൃദം വളർന്നു പ്രണയമാകാൻ അധിക സമയം വേണ്ടി വന്നില്ല.... എല്ലാ പെൺകുട്ടികളെയും പോലെ അവളും സ്വപ്നം കണ്ടു തുടങ്ങി , ഒരുമിച്ചുള്ള ജീവിതവും സന്തോഷങ്ങളും....
ഒരിക്കൽ ഫോൺ സംഭാഷണത്തിനിടയി
ൽ അവൻ അവളോട് ചോദിച്ചു നിനക്കു ഫെയർ and lovely ഒകെ ഉപയോഗിച്ചുടെ കുറച്ചെങ്കിലും വെളുത്തലോ ? ഉള്ളിൽ ചെറിയ വിഷമമുണ്ടാക്കിയ ചോദ്യം ആണെങ്കിലും അവൾ പറഞ്ഞു ശ്രമിച്ചു നോക്കാം എന്നു... ഇടക്കും മുറക്കും അവൻ ഇതുപോലെ ചോദ്യങ്ങൾ അവൻ ആവർത്തിച്ചു.... ഇഷ്ട പുരുഷന് വേണ്ടി പല സൗന്ദര്യ പരീക്ഷണങ്ങൾ നടത്തി ഒരു കോമാളി ആയി കൊണ്ടിരുന്നു.... അവളുടെ നിറത്തിനു കാര്യമായി മാറ്റം ഒന്നും സംഭവിച്ചില്ല...
" ദേ, നീ എന്തെങ്കിലും ചെയ്ത് അലപം നിറം വക്കാൻ നോക്കു, എനിക്ക് വേണ്ടി അല്ല എന്റെ അച്ഛനും അമ്മയും നിറത്തിന്റെ കാര്യത്തിൽ വളരെ കടും പിടുത്തകാർ ആണ് ഏട്ടത്തിമാർ ഒകെ പാലിന്റെ നിറമാണ്.... വീട്ടിൽ നിന്റെ കാര്യം പറയണമെങ്കിൽ ഈ രൂപത്തിൽ പറ്റില്ല... " ഒരു ഞെട്ടലോടെയാണ് അവളതൊക്കെ കേട്ടത്... എന്റെ മനസിന്റെ സൗന്ദര്യമാണ് ഏറ്റവും വലുതെന്നു പറഞ്ഞു നടന്നിരുന്ന എന്റെ ആനന്ദ് തന്നെയാണോ ഇത് പറയുന്നത് ??? അവൾക് വിശ്വസിക്കാനായില്ല ..... " Dear, ഞാൻ പറയുന്നത് മനസിലാകൂ എനിക്ക് നിന്നെ ഇഷ്ടമാണ്, എന്റെ വീട്ടുകാർക്ക് കൂടെ നിന്നെ ഇഷ്ടപെടുത്താണ് ഞാൻ പറയുന്നത്.. ഞാൻ ഒരു ഡോക്ടറുടെ അഡ്രെസ്സ് തരാം... സിനിമ നടിമാരെയൊക്കെ വെളുപ്പിച്ചിട്ടുള്ള ആളാ കുറച്ചു കാശു പൊടിയും സാരമില്ല നീ ചെന്നു കണ്ടു നോക്കു " ഇത്രയും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.....
കേട്ടതിന്റെ ആഘാതം അവളുടെ മനസ്സിൽ നിന്നും പോയില്ല... ഒരുപാടു കരഞ്ഞു... എന്റെ അച്ഛനെപ്പോലെ സ്നേഹിക്കുന്ന ഒരാൾ ആയാണ് ആനന്ദിനെ ഞാൻ കണ്ടത് അവനു എപ്പോൾ മുതലാണ് എന്റെ നിറം നാണക്കേട് ആയി തോന്നിയത്.... കരഞ്ഞു കരഞ്ഞു എപ്പഴോ അവൾ ഉറങ്ങി പോയി.... " മോളെ, കണ്ണുതുറക് " ആരോ അവളെ വിളിചെഴുനെല്പിച്ചു.... അച്ഛാ !!! ഞാൻ കാണുന്നത് സത്യമാണോ എന്റെ അച്ഛൻ........ " അതെ മോളെ , എന്റെ പൊന്നുമോൾടെ വിഷമം കാണാൻ ഈ അച്ഛന് പറ്റില്ലടാ "... അവൾ അച്ഛനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു " മോള് വിഷമിക്കരുത്, ഈ ബന്ധം മോൾക് വേണ്ട .. മോളെപ്പോലൊരു മുത്തിനെ കിട്ടാൻ ഉള്ള അർഹത അവർക്കില്ല... തീർച്ചയായും എന്റെ മോളെ മനസിലാകുന്ന, എന്റെ മോളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാൾ വരും... ഇപ്പോൾ അച്ഛന്റെ കുട്ടി നന്നായി പടിക്കു അച്ഛൻ കൂടെയുണ്ട് "....
കണ്ണീർ തുടച്ചു അവൾ അച്ഛനെ നോക്കി... ഇല്ല അച്ഛൻ പോയിരിക്കുന്നു , ചിലപ്പോ തന്റെ തോന്നൽ ആകാം പക്ഷെ പണ്ട് അവളുടെ കുഞ്ഞു കണ്ണിൽ ഉണ്ടായിരുന്ന തിളക്കം വീണ്ടും വന്നിരിക്കുന്നു.... മുനത്തേക്കാൾ ചേതന ആ മുഖത്തു വന്നിരിക്കുന്നു അവൾ ഫോൺ എടുത്ത് ആനന്ദിന്റെ നമ്പർ ഡയല് ചെയ്തു...... " ഹലോ... പറഞ്ഞ കാര്യം എന്തായി നീ ഡോക്ടറെ കാണാൻ തീരുമാനിച്ചോ ??" ഒരു നിശബ്തതക് ശേഷം അവൾ മറുപടി പറഞ്ഞു
" ഇതെന്റെ അച്ഛന്റെ നിറമാണ് ഞാൻ ഈ നിറത്തെ സ്നേഹിക്കുന്നു.... ഇനി നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഇല്ല... bye forever... " അവൾ ഫോൺ കട്ട് ചെയ്തു... അതെ ജീവിതത്തിൽ ചെയ്തു തീർക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ട് വെളുപ്പിനെ സ്നേഹിക്കുന്ന ഈ ലോകത്തിൽ കറുത്തവർക്കും ജീവിക്കണം... തല ഉയർത്തി പിടിച്ചു തന്നെ...

...........................................
( എന്റെ പ്രിയ കൂട്ടുകാരിയുടെ ജീവിതം.... സ്നേഹം കാണിച്ചു കരയിപ്പിച്ച ആ മനുഷ്യനും ഇന്നല്ലെങ്കിൽ നാളെ സ്നേഹത്തിന്റെ വില മനസിലാകുമെന്നു പ്രതീക്ഷിക്കുന്നു )

Megha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക