കൂലിപ്പണിക്കാരൻ
*****************
ചേച്ചിയുടെ കല്യാണ പന്തലിൽ ഇട്ട ആ പഴയ കട്ടിലിൽ അച്ഛന്റെ ഉയിരറ്റ ശരീരം കൊണ്ടുവന്ന് കിടത്തിയപ്പോഴേക്കും അകത്തവിടയോ അമ്മ ബോധം കെട്ടുറങ്ങിയുരുന്നു ,
എന്റെ കണ്ണിനെ വിശ്വസിക്കാനാകാതെ ഞാൻ അച്ഛനെ ആദ്യമായിട്ടൊന്നു വാരിപ്പുണർന്നു. ഒരു ഉണക്കത്തടി തടിപോലെ തോന്നിക്കുന്ന അച്ഛന്റെ ആ കറുത്ത ശരീരത്തിന് അപ്പോഴും മണ്ണിന്റെ മണമായിരുന്നു ,എന്റെ കണ്ണ്നീർ അച്ഛന്റെ വിയർപ്പു വറ്റാത്ത നെറ്റിത്തടങ്ങളിലൂടെ ഒലിച്ചിറങ്ങിയപ്പോൾ ആരോ എന്നെ ബലമായി പിടിച്ചെഴുന്നേല്പിച്ചു ,
ഏറെ ആലോചനകൾക്കു ശേഷമാണ് ഇരുണ്ട കളറുള്ള ചേച്ചിക്ക് കല്യാണം ശരിയായത് സ്ത്രീധനമായിട്ടൊന്നും വേണ്ട എന്ന് ചെക്കന്റെ ആൾകാർ പറഞ്ഞെങ്കിലും ഒരു ഇരുപതു പവൻ പൊന്നങ്കിലും പെണ്ണിന് ഉണ്ടായിരിക്കണം എന്നവർ നിർബന്ധം പറഞ്ഞിരുന്നു .
കാലമിതുവരെ പൊന്നും പണവുമൊന്നും ഞങ്ങൾക്ക് വേണ്ടി കരുതിവെക്കാൻ അച്ഛനായില്ലെങ്കിലും പാടത്തും പറമ്പിലും പെരിവെയിലിലും മഴയിലും ചോര നീരാക്കി പണിയെടുത്തു ഒരു തുള്ളി വിശപ്പിന്റെ ആളമറിയിക്കാതെ ഞങ്ങളെ അച്ഛൻ വളർത്തി,
രാവെന്നോ പകലെന്നോ നോക്കാതെ പണിയെടുത്തിട്ടും പലരോടും കൈനീട്ടി വാങ്ങിയിട്ടും അവർ പറഞ്ഞ ഇരുപത് പവനോളം അച്ഛന് ഉണ്ടാക്കാനായില്ല. അന്ന് കല്യാണ ദിവസം പെണ്ണിന്റെ പൊന്നു നോക്കി "വാക്കിനു നേരും നെറിയുമില്ലാത്തവർ" എന്ന് പറഞ്ഞവർ ഇറങ്ങിപോയപ്പോൾ അച്ഛൻ ഞങ്ങളുടെയാ കൊച്ചുവീടിന്റെ ഒറ്ററൂമിൽ കെട്ടിത്തൂങ്ങി ,
പണ്ടൊക്കെ പരീക്ഷയടുത്തിട്ടും വൈകുന്നേരങ്ങളിൽ കളിച്ചുനടക്കുന്ന എന്നെ നോക്കി അച്ഛൻ പറയുമായിരുന്നു "വല്ലതും പോയി പടിക്കെടാ അല്ലെങ്കിൽ എന്റെ കാല ശേഷം നീയൊക്കെ തെണ്ടിജീവിക്കേണ്ടി വരും " എല്ലുന്തിയ ശരീരം വളച്ചു ചുമച്ചു ചുമച്ചു അത് പറയുമ്പോൾ അമ്മയുടെ കലങ്ങിയ കണ്ണുകൾ എന്നെ ദയയോടെ നോക്കാറുണ്ട് ഒരു കൂലിപ്പണിക്കാരന്റെ വാക്കുകളായത്കൊണ്ടാവാം അന്നൊക്കെ ആവും വിധം അച്ഛനെ ഞാൻ അവഗണിച്ചു ,
ഇന്ന് അടുക്കളയുടെ മൂലയിൽ അച്ഛൻ സൂക്ഷിച്ചു വച്ചിട്ട് പോയ അച്ഛന്റെ ആകെ സമ്പാദ്യം തുരുമ്പെടുത്ത ആ "തൂമ്പ " കയ്യിലെടുത്തു ഞാനും നടന്നു ഒരു കൂലിപ്പണിക്കാരനിലേക്ക്,
by nabeel k leebans