കല്പടവുകളുടെ അറ്റത്തു കുറെ നേരായി ഇരിപ്പു തുടങ്ങിയിട്ട്, പണിയില്ലാത്ത ദിവസങ്ങളിൽ ഉച്ച വരെ കിടന്നുറങ്ങും പിന്നെ ഇവിടെ ഈ പുഴയിലെ ഒഴുക്കിനെയും ഓളങ്ങളെയും വെറുപ്പോടെ നോക്കി ഇങ്ങനെ ഇരിക്കും ... ശാന്തമായി മുന്നോട്ടൊഴുകുന്ന പുഴ കാണുമ്പോൾ
എന്റെ മനസ്സു ഞാൻ അറിയാതെ പിന്നോട്ട് ഒഴുകിയിട്ടുണ്ടാവും
******************************************************

അമ്മാ.. ഞാൻ കുളിക്കാൻ പോവാ സ്കൂൾ ബാഗ് കോലായിലെ തിണ്ടിൽ വച്ച് ഉമ്മറത്തെ അയലിൽ നിന്നും തോർത്തുമുണ്ട് വലിച്ചൂരി ഞാൻ തിടുക്കത്തിൽ നടന്നു ..വേണേൽ ചായ കുടിച്ചിട്ട് പൊക്കോ .. സ്കൂളിനു വരാൻ ഒഴിവില്ല തെണ്ടാൻ ഇറങ്ങിക്കോളും വീട്ടിൽ ഉപകാരമില്ലാത്തവൻ ,അമ്മയുടെ പ്രാഗൽ കേട്ട ഭാവം പോലും നടിക്കാതെ ഞാൻ ഇറങ്ങി അല്ലേലും നമ്മൾ ഇത് എത്ര കേട്ടതാ..
ഡാ അച്ചു... ഒന്ന് വേഗം വാടാ മുള്ളു വേലിക്കപ്പുറത്തൂന്
കുട്ടന്റെ ക്ഷമ കെട്ട ഒച്ചയും കൂടി ആയപ്പോ പിന്നെ ഒന്നും നോകീല നേരെ നടന്നു ..
കുട്ടൻ വേലിക്കിപ്പുറത്തേക് വരാറില്ല അമ്മയുടെ പ്രാക് ഈയിടെയായിട്ടു കുറച്ചു കൂടിയതോണ്ടാവാം. കുട്ടൻ കാരാണത്രെ ഞാനും ചീത്തയായത് എന്നെ വിളിക്കാൻ വരുന്ന നേരങ്ങളിൽ പലപ്പോഴും 'അമ്മ അവനെ നല്ലോണം ചീത്ത പറയാറുണ്ട് ..ആ നാട്ടിലെ പേരെടുത്ത കുടിയനാണ് അവന്റെ അച്ഛൻ. ചേട്ടൻ ഒരു നാടൻ ചട്ടമ്പിയും പിന്നെ എവിടുന്ന് നന്നാവാൻ ..എന്നാലും ആരെയും കൂസാത്ത ഒന്നിനെയും പേടിയില്ലാത്ത സ്കൂളിൽ എല്ലാ ക്ലാസ്സിലും രണ്ടു കൊല്ലം വീതം പാടിക്ക്ണ കുട്ടനാന്റെ ഹീറോ ,ഒന്ന് പിരി കയറ്റിയാൽ തെങ്ങിന്റെ മണ്ടെന്നു വരെ ചാടും അതാ സൈസ് , വെറുതെ ഇരിക്കുമ്പോ പുഴയിൽ കുളിക്കുന്നോരെ ശല്യപെടുത്താനെന്നോണം വെള്ളത്തിൽ അങ്ങനെ പോയി കിടക്കാനും നാട്ടാരെ പറമ്പിലെ മാവിന് കല്ലെറിയാനും നിർത്തിയിട്ട വണ്ടികളുടെ കാറ്റൊഴിക്കാനും ഒക്കെ കുട്ടൻ എന്നേം കൂട്ടും .എന്ത് പ്രശ്നായാലും മ്മളെ ഒറ്റക് ആകീറ്റ് ഓൻ ഒടൂല..ഒരു വിധം ഏടാകൂടത്തിനൊക്കെ മ്മളെ രക്ഷിക്കും ചെയ്യും അതാണ് ഇന്നെ ഓന്റെ കൂട്ടാക്കിയത് .,പിന്നെ എന്തെങ്കിലും ഒക്കെ കുരുത്തക്കേട് ഒപ്പിക്കുന്നതു എനിക്ക് ചെറിയ ഒരു ഇഷ്ടാ ..

ഞങ്ങൾ എത്തുമ്പോൾ പുഴകടവ് കാലിയായിരുന്നു അതോണ്ടന്നെ അരയിൽ ഒളിപ്പിച്ചിരുന്ന ബീഡിയിൽ നിന്ന് ഒന്നെടുത്തു കത്തിച്ചു ഇയ്യ് തുടങ്ങിക്കോ.. ഞാൻ ഇതൊന്നു വലിക്കട്ടെ എന്നും പറഞ്ഞു കുട്ടൻ കല്പടവിൽ ഇരിപ്പുറപ്പിച്ചു,
ഞാൻ തോർത്തും മുണ്ടും ഉടുത്തു ഇറങ്ങി ചെറിയ പേടി ഉള്ളോണ്ട് ഒറ്റക്കിറങ്ങുമ്പോൾ കടവിന് അധികം ദൂരെക്കൊന്നും ഞാൻ നീന്തറില്ല അന്ന് എന്തോ പുഴയുടെ നടുക്ക് വരെ എത്തിയിരുന്നു.. ഒന്ന് മുങ്ങി നിവർന്ന എനിക്ക് എന്തോ പന്തികേട് തോന്നി ശാന്തമായി ഒഴുകിയിരുന്ന പുഴ ദൂരെ നിന്നും ഇരമ്പി വരുന്നത് പോലെ ..പേടിച്ചു തിരിച്ചു കടവിലേക്ക് നീന്താൻ ഒരുങ്ങവെ ശക്തമായ ഒഴുക്ക് എന്നെ അപ്പാടെ വിഴുങ്ങി മേലെ റോഡീനു ആരുടെയോ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ കാരണം പാലത്തിനടിയിലെ ഷട്ടർ പെട്ടന്ന് തുറന്നു വിട്ടതായിരുന്നു "കുട്ടാ ...രക്ഷിക്കടാ ..ഒറ്റ വിളിയായിരുന്നു

ബീഡി കളഞ്ഞു കുട്ടൻ കുത്തിയൊലിക്കുന്ന പുഴയിലേക്ക് എടുത്തു ചാടി അപ്പോഴേക്കും മുങ്ങിയും പൊങ്ങിയും ഞാൻ ദൂരെക് എത്തിയിരുന്നു അവസാനം പാടത്തേക്കു വെള്ളമടിക്കുന്ന മോട്ടോറിന്റെ പൈപ്പിൽ തടഞ്ഞു ഞാൻ നിന്നു അപ്പോഴും കുട്ടൻ പൊങ്ങിയിരുന്നില്ല ..ആരൊക്കെയോ ഓടി കൂടി എന്നെ കരക്കെടുത്തുപോൾ ഞാൻ പുഴയിലേക്ക് വിരൽ ചൂണ്ടി കുട്ടൻ.. കുട്ടൻ ..എന്ന് പറയുന്നുണടായിരുന്നു
ഓടികൂടിയവരിൽ ആരെക്കെയോ പുഴയിലേക്ക് ചാടി തിരഞ്ഞെങ്കിലും കുട്ടനെ കിട്ടിയില്ല ..
വിറങ്ങലിച്ച മനസ്സും ശരീരവുമായി ഞാൻ വീട്ടിൽക്കയറി വരുമ്പോ അമ്മ കുട്ടനെ പറയുന്നുണ്ടായിരുന്നു ആ കുരുത്തം കെട്ടവനെ ഞാനൊന്നു കാണട്ടെ ...
പിറ്റേന്ന് കുട്ടന്റെ വീർത്ത അനക്കമറ്റ ശരീരം തൊട്ടടുത്ത കടവിൽ നിന്നു ആർക്കോ കിട്ടിയെന്നു 'അമ്മ പറയുന്നത് കേട്ടു അപ്പോഴേക്കും എഴുന്നേൽക്കാനാവാത്ത വിധം പനി പിടിച്ചു ഞാൻ കിടപ്പിലായിരുന്നു ..

അശാന്തിയുടെ ആയിരം ഓളങ്ങൾ വെട്ടുന്ന മനസ്സിന്റെ ഓര്മപെടുതലെന്നോണം കണ്ണിൽ നിന്നും തുള്ളി കണ്ണീർ കാല്പാദത്തിലേക്കു ഒറ്റി വീണപ്പോഴാണ് എനിക്ക് പരിസരബോധം വന്നത് ...ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ വച്ച് എണീറ്റ് ഞാൻ തിരിഞ്ഞു നടക്കവേ കടവിലെ അങ്ങേ തലക്കൽ കുളിക്കാൻ വേണ്ടി കാത്തു നിന്നിരുന്ന പെണ്ണുങ്ങളിൽ ആരോ പറയുന്നത് കേട്ടു.."കുരുത്തം കെട്ടവൻ"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക