നിനക്കിനിചൂടുവാൻ
ഇത്തിരിപ്പൂവുമായ്..
നെറുകയിൽ തണുവുള്ള
നീഹാരബിന്ദുവായ്..
ഇത്തിരിപ്പൂവുമായ്..
നെറുകയിൽ തണുവുള്ള
നീഹാരബിന്ദുവായ്..
ആയിരം താരകം..
പൂക്കും നഭസ്സിന്റെ
താഴെ മയങ്ങുന്ന
നിന്നിലേക്കണയാംഞാൻ..
പൂക്കും നഭസ്സിന്റെ
താഴെ മയങ്ങുന്ന
നിന്നിലേക്കണയാംഞാൻ..
വേണ്ടാ, മയിൽപ്പീലി
വേണ്ടതില്ലെൻ കയ്യാൽ
നിന്നെത്തഴുകിത്തലോടാം
ഞാനീ രാവിൽ..
വേണ്ടതില്ലെൻ കയ്യാൽ
നിന്നെത്തഴുകിത്തലോടാം
ഞാനീ രാവിൽ..
മോഹങ്ങൾ മൂർഛയിൽ
പെയ്യുന്ന നേരത്ത്...
ചുരമാന്തി വരയുന്നു
നീയെന്റെ ദേഹത്ത്.
പെയ്യുന്ന നേരത്ത്...
ചുരമാന്തി വരയുന്നു
നീയെന്റെ ദേഹത്ത്.
ഓരോ വിനാഴിക
വിടപറയും നേരത്തും...
വിരഹത്തിൻ കാലൊച്ച
കേട്ടുഞാൻ ഞെട്ടുന്നു
വിടപറയും നേരത്തും...
വിരഹത്തിൻ കാലൊച്ച
കേട്ടുഞാൻ ഞെട്ടുന്നു
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക