Slider

ടി.ടി.സി

0


ടി.ടി.സിക്ക് പഠിക്കുമ്പോൾ ടീച്ചിംങ് പ്രാക്റ്റീസിന് കിട്ടിയത് ഒരു തീരദേശ സ്കൂൾ ആയിരുന്നു. സ്കൂൾ മൊത്തത്തിലൊരു പരിഷ്കാരി ആയിരുന്നങ്കിലും കുട്ടികൾ കടലമ്മയുടെ മുത്തുകളായിരുന്നു. സാമ്പത്തികാ രക്ഷിതാവസ്ഥയിലുള്ള വീടുകളിലെ കുട്ടികളാണ്. ഒറ്റനോട്ടം കൊണ്ടു തന്നെ അവരെ തിരിച്ചറിയാം... സ്കൂളിലേക്ക് ടീച്ചിംങ് പ്രാക്ടീസിനായി ചെന്ന എനിക്ക് 5.A ആയിരുന്നു തന്നത്.. ആകെ ശബ്ദമയമായ അന്തരീക്ഷത്തിലേക്ക് ഞാൻ കയറി ചെന്നു. അത്ഭുതത്തോടെ ഒരു പുഞ്ചിരിയോടെ good morning teacher എന്നു പറഞ്ഞു വരവേൽക്കുമെന്നുള്ള എന്റെ പ്രതീക്ഷ അവർ തല്ലിക്കെടുത്തി... എന്റെ ആ ക്ലാസിലേക്കുള്ള കടന്നുവരവ് അവരിൽ ഒരു ചലനവും സൃഷ്ടിച്ചില്ലന്നു മാത്രമല്ല അവരുടെ ജോലിയിൽ നിന്നവർ വ്യതിചലിച്ചതുമില്ല... ചിലർ മാത്രം ക്ലാസിലേക്കു കയറി വന്ന അപരിചതയെ കണ്ടു പകച്ചു നോക്കി... ചിലർ എണീറ്റു നിന്നു, ചിലരുടെ ചുണ്ടുകളിൽ പുഞ്ചിരി....
Good morning.... എന്റെ മനോഹരമായ good morning അവർ കേട്ടതു പോലുമില്ല... വല്ല വിധേനയും എല്ലാവരെയും സീറ്റിൽ ഇരുത്തി.. എങ്കിലും ബഹളം മാത്രം.... ഹോ.... ഒരു രക്ഷയുമില്ല. അവരുടെ ശ്രദ്ധ തിരിക്കലാണ് എന്റെ ലക്ഷ്യം. കുത്തിയിരുന്ന് വരച്ച ചാർട്ടുകളിലൊന്ന് ബോർഡിനു മുകളിലെ ആണിയിൽ സ്ഥാനം പിടിച്ചു. കുറെ കുട്ടികൾ എന്നെയും നോക്കി താടിക്കു കൈയും കൊടുത്തിരിപ്പാണ്.... മറ്റുള്ളവർ അവരുടെ ലോകത്തും... " ദേ ഇങ്ങ് ട് നോക്കിയേ "26 ജോഡിയുള്ളതിൽ പകുതി മാത്രം എനിക്കു നേരെ തിരിഞ്ഞു '..... മറ്റുള്ളവർ അവർക്കിതൊന്നു ബാധകമേ അല്ല ന്നുള്ളള്ള ചിന്തയിലായിരുന്നു. ദൈവമേ എന്തൊരു ദയനീയ പരാജയം
ഇതാണോ ഞാൻ സ്വപനം കണ്ട എന്റെ ആദ്യ ക്ലാസ്....
ഒന്നു കൂടി ഉച്ചത്തിൽ കുട്ടികളോട് ചോദിച്ചു ഇതെന്താ ന്നു കണ്ടോ നിങ്ങൾ..... ഭാഗ്യം മുക്കാൽ ജോഡി കണ്ണുകളും എനിക്കു നേരെയാണിപ്പോ...... [എത്ര ശ്രമിച്ചാലും ചിലതുള്ളികൾ തുളിമ്പിപോകുംഅങ്ങനെ പോയ കണ്ണുകളെ ഞാൽ പിന്നെ ഗൗനിച്ചില്ല].. അതിലും ഭാഗ്യം ഞാൻ വരച്ച ചിത്രം കുട്ടികൾ തിരിച്ചറിഞ്ഞു......" സൈക്കിൾ "
അതിനു താഴെയുള്ള 4 വരി കവിതയും പാടി...... [ആരാ പാടിയേ?] ഞാൻ ... പിന്നെ 3, 4 കുട്ടികളും ..
എന്തൊരു പിള്ളേരാണിത്...... ദേഷ്യമാണോ സങ്കടമാണോ ഇരച്ചുകയറുന്നത് എന്നറിയാത്ത അവസ്ഥ... ആ പിരീഡു കഴിഞ്ഞു.. എന്റെ മാത്രമല്ല ഞങ്ങളുടെ group ലെ മറ്റുള്ളവരുടെ ക്ലാസിലെ അവസ്ഥയും ഇതുപോലൊക്കെ തന്നെയാണ്... ചെറിയൊരു ആശ്വാസമായി എനിക്ക്
അങ്ങനെ ആ കുറച്ച് ദിവസം കൊണ്ട് ആ പിള്ളേർ ഞങ്ങളെ # ക്ഷ വരപ്പിച്ചു
അപ്രതീക്ഷിതമായി അധ്യാപകർ ക്ലാസ് വിസിറ്റ് നടത്തുന്നത് ഞങ്ങളുടെ പേടിസ്വപ്നമായിരുന്നങ്കിലും പേടിച്ചപോലൊന്നും സംഭവിച്ചില്ല. കുട്ടികൾ ബഹളം വച്ചില്ല... ഏറ്റവും വ്യകൃതികൾ വരെ മിണ്ടാതെ ഇരുന്നു. ക്ലാസ് വിലയിരുത്തി അധ്യാപകർ മടങ്ങി പോയി..
Teaching Practice അവസാന ദിനം ആണ്.. പെട്ടന്ന് കഴിയണമെന്ന് ആഗ്രഹിച്ചതാണിത് പക്ഷേ... ന്തോ വല്ലാത്തൊരു വിങ്ങൽ.......
ഏറ്റവും കൂടുതൽ ശാസിച്ചവരായിരുന്നു നമ്മളെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്ന് പിന്നീട് മനസിലായി... സമ്മാനമായി മിഠായിയും കീച്ചെയിനും കക്കയും ശംഖും വരെ കൊണ്ടു തന്നവരുണ്ട്......
അദ്ധ്യാപകരെല്ലാം ഭാഗ്യവാൻമാരും ഭാഗ്യവതികളുമാണ്...
ശ്രീലക്ഷ്മി പ്രദീപ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo