Slider

ടീച്ചറെ ടോയിലറ്റിൽ പോട്ടെ

0

ടീച്ചറെ ടോയിലറ്റിൽ പോട്ടെ..... # വേണ്ട.. പോയി ഇരിക്കടാ അവിടെ... അസംബ്ലി കഴിഞ്ഞു ക്ലാസിലേക്ക് കയറിയേ ഉള്ളൂ.... ഇവിടെ ചാടിത്തുള്ളി നടന്ന സമയത്ത് പോകായിരുന്നില്ലേ...?# വേണ്ടന്നുള്ള എന്റെ തീർത്തു പറയലിനൊടുവിൽ മങ്ങിയ മുഖവുമായി അവൻ സീറ്റിലിരുന്നു. ഹാജർ വിളിക്കാൻ തുടങ്ങിയതും വീണ്ടും എനിക്കരികിലെത്തി.. # " പോട്ടെ ടീച്ചറെ..... ന്നുള്ള ചോദ്യത്തിനു പിന്നാലെ ബാക്കിയുള്ള കുട്ടിപ്പട്ടാളം വിളിച്ചു പറഞ്ഞു "ടീച്ചറെ അവനെ വിട്ടേക്ക്... ക്ലാസിലാരിക്കൽ മുള്ളിയവനാ ഇവൻ..." ദെവമേ.... ഇവനെയാണല്ലോ എന്റെ ഭരണ നടപടിയിൽ ആദ്യം പരിഷ്കരിക്കാൻ നോക്കിയത്??? ക്ലാസിൽ മുള്ളും മുന്നെ അവനെ പറഞ്ഞയച്ചു.... ആ സമയത്തെ അവന്റെ ചിരി....😁😁...
പേരു വിളിച്ചു കഴിയും മുന്നെ അവനെത്തി.."May 1 get in teacher😎.. ചോദിക്കുന്ന മാത്രമേ കേട്ടുളൂ മറുപടി പറയും മുന്നേ സീറ്റിലിരിക്കലും കഴിഞ്ഞു... പിന്നെ ബാഗീന്നു ഒരു കുന്ന് പേപ്പറെടുത്തു വച്ചു... കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആ ബാഗിന്റെ വയറും കുറഞ്ഞു...ന്താന്ന് കണ്ണു മിഴിച്ചിരുന്ന എനിക്കു മുന്നിലേക്ക് അതൊക്കെയും പെറുക്കി കൂട്ടി കൊണ്ടു വന്നു.. അവന്റെ # മലയാളം പുസ്തകമാണ് കൂന പോലെ എനിക്കു മുന്നിലിരിക്കുന്നത്. ഇവനെ പേടിച്ച് ഇവന്റെ ടീച്ചർ ബുക്കൊന്നും വീട്ടിൽ കൊടുത്തു വിടില്ല... ഈ പുസ്തകം എങ്ങനെയോ ഇവന്റെ കൈയ്യിൽ പെട്ടു പോയതാണ്.. ഈ ശ്രമകരമായ ജോലിക്കൊടുവിൽ അവന് വീണ്ടും മുള്ളാൻ തോന്നിയിരിക്കണം. " ടീച്ചറേന്നു വിളിച്ചപ്പോഴെ പോകാനുള്ള സ്ഥലം ഊഹിച്ചു പോകാൻ പറഞ്ഞു... പോകലും വരലും മുറപോലെ നടന്നു. ക്ലാസ് തുടങ്ങി എഴുത്തും വായനയും ഒക്കെയായി ക്ലാസ് മുന്നേറി.... ഇവനു മാത്രം എഴുത്തുമില്ല വായനയുമില്ല.... അടുത്തിരിക്കുന്നവന്റെ box ലുംcolour ലും അവന്റെ കൈ പരതി നടന്നു. എന്റെ ശാസനകളും നോട്ടങ്ങളും അവന്റെ പുഞ്ചിരിയാൽ തടഞ്ഞു.. എനിക്കൊപ്പം എന്റെ അടുത്ത് ഒരു കസേരയിൽ അവനെ കുടിയിരുത്തി...
ഓരോന്ന് എഴുതാൻ കൊടുത്തു.. നിമിഷ നേരം കൊണ്ട എഴുതി തീർത്ത് ബുക്ക് കൈയ്യിൽ തന്നു. മേഡേൺ ആർട്ടിനെ അനുസ്മരിപ്പിക്കുന്ന ഏതാനം കുത്തിവരകളും ചില വഴങ്ങാത്ത അക്ഷരങ്ങളും കൊണ്ട് നിറഞ്ഞ പേജുകൾ.... ഒന്നിലല്ലേ ആയുള്ളൂ അവൻ വളരും വലുതാകും.. ഇന്നത്തെ വികൃതികൾ നാളത്തെ Hero കളാകും.. ന്തായാലും ഒന്നാം ക്ലാസുകാരെ പഠിപ്പിക്കാൻ സമയം തികയാറില്ല... അവന് എഴുതിക്കൊടുക്കലും മുള്ളാൻ വിടലുമായി സമയം പോകുന്നു.....
ശ്രീലക്ഷ്മി പ്രദീപ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo